ഫാ.തര്യന്‍ നഗര്‍ പി.ഓ
ബീഹാര്‍ ഗയ ജില്ലയിലെ കത്രിസാറായി(മനോരമദിനപ്പത്രം ഡിസംബര്‍ 31 ലക്കം പ്ലീസ് ഒന്നു തറ്റിക്കൂ-3)
യുടെ മുന്‍ ഗാമി കോഴഞ്ചേരി തെക്കേമലയ്ക്കു സമീപം രൂപമെടുത്ത ഫാ.തര്യന്‍ നഗര്‍ ആയിരുന്നു.
അന്‍പതുകളില്‍ ഉല്‍സവപ്പറമ്പുകളിലും പെരുന്നാള്‍ ഇടങ്ങളിലും നൂറുകണക്കിനു വിറ്റഴിഞ്ഞിരുന്ന ,നിറം
പിടിപ്പിച്ച കണ്ണാടിക്കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമാക്കിയിരുന്ന ,ലൈംഗീക ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചതും
പുസ്തകമാക്കി വിറ്റഴിച്ചതും ഫാദര്‍ തര്യന്‍.പുസ്തകങ്ങളില്‍ ഒന്നാം ഭാഗം ലൈംഗീക ശാസ്ത്രം.രണ്ടാം
ഭാഗം ഉത്തേജക ഉപകരണങ്ങള്‍,മരുന്നുകള്‍,തൈലങ്ങള്‍ എന്നിവയുടെ സചിത്ര പരസ്യങ്ങള്‍.
ആയിരക്കണക്കിനുഓര്‍ഡറുകള്‍ വന്നു നിറഞ്ഞപ്പോള്‍ അവ വി.പി.പി ആയി അയക്കാന്‍ ഒരു പോസ്റ്റ് ഓഫീസ് തന്നെ തുറന്നു
തപാല്‍ വകുപ്പ്.അങ്ങിനെ ഫാ.തര്യന്‍ നഗര്‍ പി.ഓ കോഴഞ്ചേരിയില്‍ ഉടലെടുത്തു.
എവിടെ നിന്നോ വന്നെത്തിയ ഫാദര്‍ തര്യന്‍ ഒരു ദിവസം മുങ്ങി.പിന്നെ പൊങ്ങിയില്ല.
പക്ഷെ ഫാദരിന്റെ അടുത്ത അനുയായിയുടെ സന്താനം വളര്‍ന്നു വലുതായി പില്‍ക്കാലത്ത് സംസ്ഥാന ചികിസാ സംവിധാനത്തെ
തന്നെ നിയന്ത്രിക്കുന്ന നിലയിലെത്തി എന്നതു ചരിത്രം
Thursday, December 30, 2010
Tuesday, December 07, 2010
ഉള്ളൂര്‍ "വധം"
ഉള്ളൂര്‍ "വധം"
1949 ജൂണ്‍ 15 നു നിര്യാതനായ ഉള്ളൂര്‍ മഹാകവിയുടെ ചരമവാര്‍ത്ത ,ഒരു ദിവസം കഴിഞ്ഞ്
ജൂണ്‍ 17 നു മാതൃഭൂമി ദിനപ്പത്രം ഒന്നാം പേജില്‍ വലിയ ചിത്രത്തോടെ പ്രാധാന്യം കൊടുത്തു
പ്രസിദ്ധീകരിച്ച കാര്യം 88:44 ലക്കം ആഴ്ചപ്പതിപ്പില്‍ എം.ജയരാജ് 96,97 പേജുകളില്‍
തെളിവു സഹിതം നല്‍കുന്നു.
മഹാകവി മരിക്കും മുമ്പു ,അബോധാവസ്ഥയില്‍ കിടന്നപ്പോള്‍, അദ്ദേഹം അന്തരിച്ചതായി മറ്റൊരു
പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.ബോധം മറഞ്ഞിരുന്നതിനാല്‍ മഹാകവി അതു വായിക്കയോ വായിച്ചു
കേള്‍ക്കയോ ചെയ്തിരിക്കില്ല.അപകടം ആവര്‍ത്തിക്കാതിരിക്കാനാവാം ഒരു ദിവസം കാത്തിരുന്ന
ശേഷം മാത്രം മാതൃഭൂമി ചരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

Wednesday, November 03, 2010
ഇനി നാട്ടിലെങ്ങും പാലാഴി(പാലായി)
ഇനി നാട്ടിലെങ്ങും പാലാഴി(പാലായി)
നാട്ടിലെങ്ങും പാട്ടായി എന്നു മാത്രമല്ല,നാട്ടിലെങ്ങും പാലായി(പാലാഴി എന്നുമാകാം)
എന്നും സമീപഭാവിയില്‍ നമുക്കു കേള്‍ക്കാന്‍ സാധിക്കും.കുളത്തൂപ്പുഴ, കോലാഹലമേട് എന്നിവിടങ്ങളില്‍ തുടങ്ങിക്കഴിഞ്ഞ
ഹൈടെക് ഡയറി ഫാം പ്രവര്‍ത്തനക്ഷെമമാകുന്നതോടെ കേരളമെമ്പാടും പാലൊഴുകും.
National Project for Cattle and Buffalo Breeding (NPCBB).ആണ് ഈ പരിപാടിയുടെ സൂത്രധാരകര്‍.
ക്ഷീരക്ഷത കൂടിയ ഗോക്കള്‍, മെച്ചപ്പെട്ട കാലിത്തീറ്റി എന്നിവ വഴി പാലുല്‍പ്പാദനം കൂടും.
ആയൂര്‍, മാട്ടുപ്പെട്ടി,വലിയതുറ എന്നീ സ്ഥലങ്ങളിലും ഇത്തരം ഡയറികള്‍ സ്ഥാപിക്കപ്പെടും.
എല്ലാ പശുവിനും മൈക്രോചിപ്,തണുപ്പിക്കാനും ദേഹം ചോറിയാനും യന്ത്ര സഹായം കിട്ടും.
കറവയ്ക്കും യന്തിരന്‍ തന്നെ.ബ്രാന്‍ഡ് നെയിമിലാവും പാല്‍ കിട്ടുക.ദിവസം 5000 ലിറ്റര്‍ പാല്‍ വരെ കിട്ടും.
നമുക്കും പാടാം.ഇനി നാട്ടിലെല്ലാം പാലാഴി.

Labels:
ഇനി നാട്ടിലെങ്ങും പാലാഴി(പാലായി)
Sunday, October 31, 2010
Who is missing?
All these Keralites appear in stamps;
but not the First and the Great Social Reformer of Kerala,
namely MAHAGURU SIVARAJAYOGI THYCAUD AYYSVAMIKAL,
who introduced Panthibhojan(interdining) 140 years back
in Thycaud,Trivandrum.
Friday, October 29, 2010
തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍
തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍
തൊടുപുഴ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ഗ്രാമ്യഭംഗി നിറഞ്ഞ ഒരു കുന്നില്‍
ഒരു തോടിനടുത്തായി മുതലിയാര്‍ മഠം എന്ന പ്രാചീനക്ഷേത്രം നിലകൊള്ളുന്നു.
അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ തന്റെ രാജ്യത്തെ
18 നാടുകളായി തിരിച്ച് അനന്തരാവകാശികള്‍ക്കും സാമന്തന്മാര്‍ക്കും നല്‍കി മക്കത്തേക്കു
പോയി അന്നാണൈതീഹ്യം.ഈ 18 നാടുകളില്‍ ഒനായിരുന്നു കീഴ്മലൈനാട്.ഈ
ചെറുരാജ്യത്തിന്റെ രാജ്യധാനി കാരിക്കോട് ആയിരുന്നു.കീഴ്മലനാടിലെ കുരുമുളകും മറ്റു
വനവിഭവങ്ങളുംലോകപ്രസിദ്ധമായിരുന്നു.പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു
കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍.പിന്നീടീ രാജ്യം വെമ്പൊലി നാട്ടിലും അതിനുശേഷം
വടക്കും കൂറിലുംലയിച്ചു.
കീഴ്മലനാട്ടിലെ ആദ്യകാല പടനായകന്മാരും സൈന്യവും അരയസമുദായത്തില്‍ പെട്ടവരായിരുന്നു.
ഏതോ ഒരു കീഴ്മലനാടരചന്‍ തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി
ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നു വെള്ളാളരായ പടയാളികളെ
കൊണ്ടു വന്നു. അവര്‍ അരയ സൈന്യത്തെ തോല്‍പ്പിച്ച് മലകയറ്റി.അവര്‍ പിന്നീട് മലാരയര്‍
ആയി അറിയപ്പെട്ടു..വെള്ളാളരെ കൊണ്ടുവരാന്‍ ചുമതപ്പെടുത്തിയത് കൊച്ചി രാജ്യത്തിലെ
കരുവേലിപ്പടിയ്ക്കു സമീപം ഉണ്ടായിരുന്ന മുതലിയാര്‍ തെരുവില്‍ താമസ്സിച്ചിരുന്ന ഒരു മുതലിയാരെ
ആയിരുന്നു.ഈ മുതലിയാര്‍ പിന്നീട് ധാരാളം വെള്ളാളരായ കച്ചവടക്കാരെ കൂട്ടിക്കൊണ്ടു വന്നു.
അവര്‍ കാരിക്കോട് പ്രദേശത്തെ പേട്ടത്തെരുവില്‍ വ്യാപാരം നടത്തി സമ്പന്നരായി.പ്രധാന
മലഞ്ചരക്കുവ്യാപാരികളും രത്നവ്യാപാരികളും വസ്ത്രവ്യാപാരികളും വെള്ളാളര്‍ ആയിരുന്നു

Friday, October 22, 2010
Thursday, October 21, 2010
Tuesday, October 19, 2010
ശബരിമല അഗ്നിബാധയും സീ.കേശവന്റെ അഭിപ്രായപ്രകടനവും

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന ശബരിമല അഗ്നിബാധയെ തുടര്‍ന്ന്‍ അന്നത്തെ
തിരുക്കൊച്ചി മുഖ്യമന്ത്രി ശ്രീ.സി.കേശവന്‍ പറഞ്ഞ അഭിപ്രായത്തെ പിന്തുടരുന്നവര്‍ സഖ്മൂഹത്തില്‍ കുറവല്ല എന്നു
മാത്രുഭൂമി ആഴ്ചപ്പതിപ്പു 88:33 ലക്കം വായനക്കാരുടെ കത്തില്‍ ചിറയിന്‍ കീഴ് ആര്‍.പ്രകാശന്‍.അഭിപ്രായപ്രകടനത്തെ
തുടര്‍ന്ന്‍ സി.കേശവനും കുട്ംബത്തിനും ഉണ്ടായ ദുരന്താനുഭവങ്ങള്‍,അഗ്നിഭാധയുടെ സൂത്രധാരന്‍ എന്നു നാട്ടുകാര്‍ പറയുന്ന
കാഞ്ഞിരപ്പള്ളിക്കാരന്‍ വന്മുതലാളിയുക്കു വന്ന വന്വീഴ്ച എന്നിവയെകുറിച്ച് ശ്രീ .പ്രകാശന്‍ ഒന്നുകില്‍ അജ്ഞന്‍,അല്ലെങ്കില്‍
അവ വായനക്കാരില്‍ നിന്നു മറച്ചു വയ്ക്കുന്നു.അഗ്നിക്കിരയായ ക്ഷേത്രം വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍ വിശ്വാസികളെ
ആകര്‍ഷിക്കുന്നു.പരസ്പരം കൊമ്പുകോര്‍ത്തു പോരാടിയ അംബാനിമക്കളെ ഒരുമിപ്പിക്കാന്‍ മാതാവു ശബരിമല ദര്‍ശനം
നടത്തി വിജയം വരിക്കുന്നു.വിശ്വാസികളുടെ എണ്ണം എങ്ങിനെ കൂടാതിരിക്കും.?

Monday, October 11, 2010
രണ്ടു സ്വപ്നമാര്‍
Dr.P.S.Rajalakshmi,Dr.Saramma Kuryan,Myself with Staff of Ob-Gyn Unit,THQ Hospital,Vaikom(1978)
രണ്ടു സ്വപ്നമാര്‍
ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു മുപ്പത്തില്‍പ്പരം വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി കാണണ.
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ് അയക്കും.
ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.
വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
രണ്ടാമത്തെ സ്വപ്നയെ ക്കുറിച്ചുള്ള
വിവരം അറിഞ്ഞിട്ടു കുറെ വര്‍ഷങ്ങളായി.
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.
Broadligament Svapna
ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.
പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.
"Shorodkar"Svapna
ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.

Tuesday, October 05, 2010
Monday, October 04, 2010
ബ്ലോഗ്ജാലകവും വേണം
ബ്ലോഗ്ജാലകവും വേണം
ബ്ലോഗെഴുതുന്ന മലയാളികളുടേയും അവര്‍ പരസ്യപ്പെടുത്തുന്ന മലയാള-ആംഗ്ലേയ ബ്ലോഗുകളുടേയും എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു.അവയുടെ സെന്‍സ്സസ് എടുക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം അറിവായിട്ടില്ല.ലോകസാഹിത്യത്തിലെ ദൈനംദിന തുടിപ്പുകള്‍ സാധാരണക്കാരായ മലയാളി വായനക്കാരില്‍ എത്തിക്കാന്‍ സാഹിത്യവാരഫലം വഴി പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ക്കു കഴിഞ്ഞിരുന്നു.കൃഷ്ണന്‍ നായര്‍ സാറിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവു നികത്താന്‍ ഒരു പരിധിവരെ കലാകൗമുദിയിലെ അക്ഷരജാലകം വഴി എ,കെ.ഹരികുമാറിനു കഴിയുന്നു.
സാഹിത്യവാരഫലം അരങ്ങു തകര്‍ത്തിരുന്ന കാലത്ത് ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകളോ ബ്ലൊഗുകളോ രൂപം കൊണ്ടിരുന്നില്ല.ഇന്നു ലോകമെമ്പാടുമുള്ള മലയാളികളെ കൂട്ടിയിണക്കാന്‍ കൂട്ടം പോലുള്ള സൗഹൃദകൂട്ടയ്മകള്‍ 30 എണ്ണം എങ്കിലും ഉണ്ട്.ഒന്നാമന്‍ കൂട്ടം(http://www.koottam.com/) തന്നെ.അംഗബലം 2.1 ലക്ഷത്തിലേറെ.ഇത്തരം കൂട്ടയ്മകള്‍ നിരവധി ബ്ലോഗെഴുത്തുകാരെ സൃഷ്ടിച്ചു കഴിഞ്ഞു.പലതും ശ്രദ്ധേയം.ചില ബ്ലോഗുകളെ ഹരികുമാര്‍ അക്ഷരജാലകത്തിലൂടെ അവതരിപ്പിച്ചു. ചിത്രകാരന്‍ എന്ന മുഖം മൂടി ബ്ലോഗറെ ആണ് ഹരികുമാര്‍ ഏറെ ഇഷ്ടപ്പെടുന്നത്.ട്വിറ്ററേച്ചര്‍ തുടങ്ങിയ പുതുപുത്തന്‍ സാഹിത്യരൂപങ്ങളേയും
അദ്ദേഹം വായനക്കാര്‍ക്കു പരിചയപ്പെടുത്തി.മാതൃഭൂമി ആഴ്ചപ്പതിപ്പു എല്ലാലക്കത്തിലും ബ്ലൊഗനയിലൂടെ ഒരോ ബ്ലോഗിനെ അവതരിപ്പിക്കുന്നു.കൊടകരപുരാണം പോലെ ചിലത് പുസ്തരൂപത്തില്‍ വന്നുകഴിഞ്ഞു.എന്നാല്‍ 40 കഴിഞ്ഞ മലയാളികളില്‍ ബ്ലൊഗി.നെ കുറിച്ചറിവുള്ളവര്‍ കുറവാണ്.മുതിര്‍ന്ന പൗരരില്‍ തീരെ കുറവും.കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ രൂപകല്‍പ്പന ചെയ്ത യയായിപുരം (http://elderskerala.blogspot.com/) എന്നമുതിര്‍ന്നവരുടെ ബ്ലോഗ് കൂട്ടായ്മയില്‍ അംഗസംഖ്യ 13 മാത്രം
ഇംഗ്ലീഷില്‍ നന്നായി ബ്ലൊഗ് ചെയ്യുന്ന മലയാളികള്‍ ഉണ്ട്.അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ മാഡി ,പാറായില്‍ തരകന്‍ തുടങ്ങിയവര്‍ ഉദാഹരണം. ചെമ്പകരാമന്‍ പിള്ള,സ്മാര്‍ത്തവിചാരം,പഴശ്ശിരാജാ,ചീനവല തുടങ്ങിയ ബ്ലൊഗുകള്‍ എഴുതിയ മാഡി ആണ് ഇവരില്‍ മുമ്പന്‍.
അക്ഷരജാലകത്തില്‍ ഒരു സ്ഥിരം ഖണ്ഡിക (ബ്ലോഗ് ജാലകം) മലയാളം ബ്ലോഗുകളേയും മലയാളി ബ്ലോഗര്‍മാരേയും പരിചയപ്പെടുത്താ

Sunday, August 29, 2010
Saturday, August 28, 2010
Friday, August 20, 2010
Friday, August 13, 2010
Thursday, August 12, 2010
135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം

മലയാളം വാരിക 30 ജൂലൈ 2010 ലക്കത്തിൽ എവിടെ പൊതുസമൂഹം? എന്ന കത്തെഴുതിയ ടി.ആർ.തിരുവിഴാംകുന്ന് ഈഴവനെ കണ്ടാൽ കുളിക്കേണ്ടിയിരുന്നതിനാൽ, മഹാരാജാവ് ഡപ്യൂട്ടി സ്പീക്കർ ആയിരുന്ന സഹോദരൻ അയ്യപ്പനു ദർശനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവച്ച സംഭവം വിവരിക്കുന്നു.തുടർന്ന് അയിത്തത്തിനെതിരെ ശബ്ദമുയർത്തിയവരെകുറിച്ചു പറയുമ്പോൾ വൈകുണ്ഠസ്വാമി,ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ,ബ്രഹ്മാനന്ദസ്വാമി ശിവയോഗി എന്നിവരെ പേരെടുത്തു സ്മരിക്കുന്നു.എന്നാൽ ആദ്യമൂന്നു പേരുൾപ്പടെ 51 ശിഷ്യരുടെ ആധ്യാത്മികഗുരുവായിരുന്ന കേരളത്തിലെ ആദ്യസാമൂഹ്യപരിഷ്കർത്താവു ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികളെ- തിരുമൂലരുടെ തിരുമന്ത്രം മലയാളികൾക്കു പരിചയപ്പെടുത്തിയ- അതിലെ "അൻപേശിവം","ഒന്റേ കുലം ഒരുവനേ ദൈവം" -എന്ന ഉപദേശങ്ങൾ പരിചയപ്പെടുത്തിയ തൈക്കാട് അയ്യാവിനെ- തമസ്കരിച്ചു.135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം
1814-1909 കാലത്തു ജീവിച്ചിരുന്ന ആ യോഗിവര്യൻ135 വർഷം മുൻപു ബ്രാഹ്മണരോടും തന്നോടുമൊപ്പം അയ്യങ്കാളിയെ തൈപ്പൂയ സദ്യക്കു കൂടെയിരുത്തി ലോകത്തിൽ തന്നെ ആദ്യമായി പന്തിഭോജനം
തുടങ്ങി വച്ചു.തിരുവനന്തപുരത്തെ സവർണ്ണർ അയ്യാവിനെ "പാണ്ടിപ്പറയൻ" എന്നു വിളിച്ചപ്പോൾ
"ഇന്ത ഉലകത്തിലേ ഒരേഒരു ജാതി ഹാൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ" എന്നു ശിഷ്യരെ പഠിപ്പിച്ചു.ശിഷ്യൻ നാണുഗുരു സ്വാമികൾ ആ ഉപദേശം മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി
"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്നു പാടിയത് അയ്യാഗുരു സമാധി ആയി 11 വർഷം കഴിഞ്ഞ്
1920 -ൽ മാത്രവും എന്നോർക്കുക.
ബ്ളോഗ് കാണുക:
http://keralavellalas.blogspot.com/
ഡോ.കാനം ശങ്കരപ്പിള്ള,നീലകണ്ഠനിലയം,പൊൻ കുന്നം
മൊബൈൽ:9447035416

Monday, August 09, 2010
Wednesday, July 14, 2010
Tuesday, July 13, 2010
കുട്ടിക്കാലത്തെ ലണ്ടന്‍ യാത്രകള്‍
കുട്ടിക്കാലത്തെ ലണ്ടന്‍ യാത്രകള്‍
ചെറുപ്പത്തില്‍ ഫസ്റ്റ് ഫോമില്‍
ഇപ്പോഴത്തെ ആറാം സ്റ്റാന്‍ഡേര്‍ഡ്)
ആണ് ഇംഗ്‌ളീഷ് പഠിച്ചു തുടങ്ങിയത്.
ഇംഗ്ലണ്ടിന്‍റെ തലസഥാനമായ ലണ്ടനെ അക്കാലം മുതല്‍
നേര്‍സറിപാടുകളിലല്ലാതെ
മറ്റു ചില സന്ദര്‍ഭത്തിലും പാരാമര്‍ശിക്കുന്നതു കേട്ടു തുടങ്ങി.
ടോയിലറ്റില്‍ പോകുന്നതിനും അന്നു നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നു.
ലണ്ടനും ടോയിലറ്റും തമ്മിലെന്തു ബന്ധം എന്നു പലപ്പോഴും അലോചിച്ചിരുന്നു.
ഉത്തരം കിട്ടിയിരുന്നില്ല.
ലോകത്തിനു മഹത്തായ സംഭാവന നല്‍കിയ 175 വ്യക്തികളെക്കുറിച്ചുല്ല
ഒരു പുസ്തകം ബ്രിട്ടനില്‍ വച്ചു വായിക്കാന്‍ ഇടയായി.
തുടര്‍ന്നു കാരണം പിടികിട്ടി.
നിസ്സാരമെന്നു തോന്നാവുന്ന ചില കണ്ടുപിടുത്തങ്ങള്‍
ലോകത്തെ മാറ്റി മറിക്കും.ഗതി മാറ്റും.
ചെറിയ കണ്ടു പിടുത്തം വഴി ലോകത്തിനു
മഹത്തായ സംഭാവന നല്‍കിയ വ്യക്തിയാണ്
ഒന്നാം എലിസബേത് രാജ്ഞിയുടെ കൊട്ടാരത്തിലെ അന്തേവാസി ആയിരുന്ന
ജോണ്‍ ഹാരിങ്ങ്‌ടണ്‍(1561-1612).
ബ്രിട്ടനിലെ ബാത് എന്ന സ്ഥലത്തിനു സമീപമുള്ള കെന്‍സ്റ്റണില്‍ ആണു ജനനം.
എഴുത്തുകാരനും പരിഭാഷകനും ആയിരുന്നു.
എലിസബേത് രാജകുമാരിയുടെ വളര്‍ത്തു മകന്‍.
യൂറോപ്യന്‍ രീതിയിലുള്ള ടോയിലറ്റ്(വാട്ടര്‍ ക്ലോസറ്റ്( ഇദ്ദേഹമാണ് കണ്ടു പിടിച്ചത്.
വീടിനുള്ളിലെ വൃത്തിയില്‍ അങ്ങനെയാണ് ആധുനികവല്‍ക്കരണം നടന്നത്.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ ഒരു മുന്നേറ്റം ആയിരുന്നു അത്.
അജാക്സ് എന്ന പേരില്‍ 1589 ല്‍ ഹാരി ടോയിലറ്റ് നിര്‍മ്മിച്ചു.
ആരും സ്വീകരിച്ചില്ല.
അവസാനം എലിസബേത് രാജ്ഞി തനിക്കായി ഒരെണ്ണം പണിയിപ്പിച്ചു.
എന്നിട്ടും സാധാരണ ജനം അതു സ്വീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു.
വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍
വ്യവസായിയക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍,പ്രചരിപ്പിക്കാന്‍
ലണ്ടനില്‍ ഒരു വര്‍ഷം നീണ്ടു നിന്ന
ഒരു വ്യാവസായിക പ്രദര്‍ശനം
( അത്തരത്തില്‍ ലോകത്തില്‍ ആദ്യത്തേത്)
ആരമ്‌ഭിച്ചു.
ലോകത്തിന്റെ നാന ഭാഗങ്ങളില്‍ നിന്നും ജനം ലണ്ടനിലേക്കു
പ്രവഹിച്ചു.
അന്നാണ് പൊതു കക്കൂസ്സുകളുടെ ആവശ്യം മനസ്സിലാകുന്നത്.
ഹാര്‍നിഗ്ടണ്‍ കണ്ടു പിടിച്ച വാട്ടര്‍ ക്ലോസറ്റ്കല്‍ നൂറു കണക്കിന്
ലണ്ടന്‍ നഗരിയില്‍ നിര്‍മ്മിക്കപ്പെട്ടു.
തുടര്‍ന്നു ലോകജനത കക്കൂസ്സുകളെക്കുറിച്ചറിഞ്ഞു.
യൂറോപ്യന്‍ ടോയിലറ്റ് -വാറ്റര്‍ ക്ലോസറ്റ്- ലോകമെങ്ങും പ്രചരിച്ചു.
( നമ്മുടെ പദ്മനാഭപുരം കൊട്ടാരത്തില്‍
കല്ലുകൊണ്ടു നിര്‍മ്മിച്ച ക്ലോസറ്റ് കാണാം.)
1852-1900 കാലത്ത് ലണ്ടനില്‍
മാത്രമേ ടോയിലറ്റുകള്‍ ഉണ്ടായിരുന്നുല്ലു.
ലണ്ടനില്‍ പോയാല്‍ കക്കൂസ്സില്‍ പോകാം.
അതാവണം ടോയിലറ്റില്‍ പോകുന്നതിനു പണ്ട് നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നത്
ലോകജനത മൊത്തം ഹാരിംഗടണനോടു കടപ്പെട്ടിരിക്കുന്നു.
വാട്ടര്‍ ക്ലോസറ്റ് ഇല്ലായിരുന്നുവെങ്ങില്‍
നമ്മുടെ വീടുകളുടെ ഗതി എന്താകുമായിരുന്നു?
തീര്‍ച്ചയായും മഹത്തായ
ഒരു ചെറിയ,എന്നാല്‍ വലിയ കണ്ടുപിടുത്തം
എലിസബേത് രാജ്ഞി സര്‍ സ്ഥാനം നല്‍കി ജോണ്‍ ഹാരിങ്ങ്ടണെ ആദരിച്ചു.
First Public Lavatory of the World
London's first public lavatory was opened in 1852.
It was known as Public Waiting Room.
It was in No 95 Fleet Street.
Started by the Royal Society of Arts
at the instigation of Sir.Samuel merton Peto,
who built Nelson's Column,and Sir Henry Cole, who among other
distinctions,produced first Christmas cards.
Admission costed twopence,prohibitive sum in those days.
"Spending a penny" was not sufficient until 1855 when first
Municipal lavatory opened outside the Royal exchange.
കഷ്ടം: നമുക്ക് ഇത്തരം ഒരു ചെറിയ കണ്ടുപിടുത്തം
പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Saturday, July 10, 2010
സൈക്കിളുകളിലേയ്ക്കു മടങ്ങുക
സൈക്കിളുകളിലേയ്ക്കു മടങ്ങുക
മധുരമനോഹര മനോ ഞ്ജ ചൈനയിൽ നിന്നും പകർത്താൻ
നല്ലൊരു പാഠം.
http://www.thehindu.com/sci-tech/energy-and-environment/article509639.ece
ചൈനയിൽ സൈക്കിൾ യാത്രക്കാരുടെ എണ്ണം കൂടുന്നു.കൂട്ടുന്നു.
എവിടെ ചെന്നാലും സൈക്കിൾ വാടകയ്ക്കു കിട്ടും.തിരിച്ചറിയൽ
കാർഡു കാട്ടിയാൽ മതി. 24 മണിക്കൂറും കിട്ടും.വാടക 14 രൂപ.
എവിടെയും തിരിച്ചേല്പ്പിക്കാം.പണ്ടു മെഡിക്കൽ കോളേജിൽ
പ്രൊഫസ്സർ മാധവൻ നായർ,പി.കെ.ആർ വാര്യർ എന്നിവർ
സൈക്കിളിൽ സഞ്ചരിച്ചിരുന്ന കാലം ഓർമ്മയിൽ തെളിയുന്നു.
നമുക്കും സൈക്കിളിലേക്കു മടങ്ങാം. നല്ലൊരു സർക്കുലർ റോഡ്
ഉള്ള പത്തനം തിട്ട നഗരത്തിൽ ചുറ്റും സൈക്കിൾ,കാൽ നടക്കാർ
എന്നിവയ്ക്കു പ്രത്യേകപാതകളും നെടുനീളെ ചോലമരങ്ങളും
ഉണ്ടാകാൻ വേണ്ട പരിപാടികൾ ആവിഷ്കരിക്കണം എന്നൊരു
നിർദ്ദേശം പത്തനം തിട്ടയിൽ ജനിച്ചു പത്തനംതിട്ട കളക്ടർ ആയ
ഒരാൾക്കു ഞാൻ ഒരിക്കൽ വച്ചു.ഫലിതപ്രിയനായ ആഡെഹത്തിൻ റെ
കമൻ റ് നിർദ്ദേശം ഒട്ടും ഫലിതമില്ലാത്തത് എന്നായിരുന്നു.

Friday, July 09, 2010
Wednesday, June 23, 2010
വെബ്ചോരണം കണ്ടെത്താനും ഇനി മാർഗ്ഗം
വെബ്ചോരണം കണ്ടെത്താനും ഇനി മാർഗ്ഗം
സാഹിത്യചോരണം മലയാളികൾക്കു വാർത്തയല്ല.
പുനത്തിൽ കുഞ്ഞബ്ദുള്ള ടാഗോറിൽ നിന്നും മോഷ്ടിക്കുന്നതിനും
എത്രയോ മുമ്പു മഹാകവി കുമാരനാശാൻ ഒരു ചെറുകവിയായിരുന്ന
കുഴിത്തുറ സീ.എം.അയ്യപ്പൻപിഌഅയുടെ പ്രസൂനചരമം മോഷ്ടിച്ചു.
കേരളാ പോലീസ് വകുപ്പിൽ സാഹിത്യ നിരൂപകൻ കൂടിയായ
ഗവേഷകൻ ഡോ.അടൂർ സുരേന്ദ്രൻ അതു കണ്ടെത്തും വരെ അതു
പരമരഹസ്യമായിരുന്നു എന്നു മാത്രം.
ആധുനിക കാലത്ത് ലോകാന്തരവലയത്തിൽ വെബ്ചോരണം
വ്യാപകമാണ്.പ്രത്യേകിച്ചും വിദ്യാർത്ഥികൾ പ്രോജക്റ്റ് വർക്കുകളിൽ.
അത്തരം വെബ്ചോരണം കണ്ടെത്താനും സംവിധാനം വരുന്നു.
Barry Calvert( nLerning) കണ്ടെത്തിയ Turnitin
അതിനു സഹായിക്കും.
കുഴിത്തുറ സീ.എം.അയ്യപ്പൻ പിള്ള
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മലയാളകവി.പന്തളം കേരളവര്‍മ്മയുടെ "കവന കൗമുദിയില്‍( ൧൦൮൦ കര്‍ക്കിടകം ലക്കം) ഇദ്ദേഹത്തിന്‍റെ 'പ്രസൂന ചരമം" എന്ന കവിത വന്നു. അതു ചെത്തി മിനുക്കി വിപുലീകരിച്ചതഅണ് രണ്ടു വര്‍ഷത്തിനു ശേഷം "വിവേകോദയ"ത്തില്‍ വന്ന "വീണപൂവ്" എന്നു ഡോ.അടൂര്‍ സുരേന്ദ്രന്‍ തന്‍റെ ഡോക്റ്ററല്‍ തീസ്സിസ് വഴി സ്ഥാപിച്ചിട്ടുണ്ട്.
കേരളപോലിസ്സിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഡോ.ആടൂര്‍ സുരേന്ദ്രന്‍.അദ്ദെഹത്തിന്‍റെ തീസിസ്സിന്‍റെ ചുരുക്കം ൧൯൮൭ ജൂലൈ ൧൯-൨൬ ലക്കം മാതൃഭൂമി ആശ്ചപ്പതിപ്പില്‍ വന്നിരുന്നു.
അയ്യപ്പന്‍പിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തില്‍ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിന്‍ അണയല്‍ ആയി കലിപ്പിച്ചപ്പോള്‍ ആശാന്‍ പൂവിന്‍റെ മരണത്തെ നവദീപം എണ്ണ വറ്റി പുകഞ്ഞു വാടി അണഞ്ഞു എന്നാക്കി.അയ്യപ്പന്‍ പിള്ളയുടെശ്ലോകത്തിലെ"ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാന്‍ പകര്‍ത്തി.അയ്യപ്പന്‍ പിള്ള ഉപയോഗിച്ച "വസന്തതിലകം" തന്നെ ആശാനും ഉപയോഗിച്ചു.ചുരുക്കത്തില്‍ വീണപൂവിന്‍റെ മൂലകം അയ്യപ്പന്‍പിളളയുടെ പ്രസൂനചരം തന്നെ എന്നു ഡോ.അടൂര്‍ സുരേന്ദ്രന്‍ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതലറിയാൻ
Guardian News Ltd 2010

Wednesday, June 16, 2010
Sunday, June 13, 2010
Saturday, May 22, 2010
Wednesday, May 19, 2010
ബാരിസ്റ്റർ ഏ.കെ.പിള്ള
ബാരിസ്റ്റർ ഏ.കെ.പിള്ള
അഭിഭാഷകനും പത്രാധിപരും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന
ഏ.കെ പിള്ള എന്ന അയ്യപ്പൻ പിള്ള കൃഷ്ണപിള്ള 1895 ൽ കൊല്ലം
ജില്ലയിലെ തേവലക്കരയിൽ പാല്യ്ക്കൽ പുത്തൻ വീട്ടിൽ ജനിച്ചു.തിരുവനന്തപുരത്തും
ഓക്സ്ഫോർഡിലും പഠനം. വിദേശ വസ്ത്രബഹിഷ്കരണ കാലത്ത് ഓക്സ്ഫോർഡിലെ
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിൽ ചേരാൻ
നാട്ടിലേക്കു മടങ്ങി.1921ൽ തിരുവിതാം കൂറിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി.
ഏ.ഐ.സി.സി മെംബർ വരെ ആയി.സ്വരാജ് എന്ന പേരിൽ കൊല്ലത്തു
നിന്നും വാരിക തുടങ്ങി.സ്വദേശാഭിമാനി എന്നൊരു മാസികയും തുടങ്ങി.
വെയിൽസ് രാജകുമാർ ഇന്ത്യ സന്ദർശിച്ചപ്പോൾ ഹർത്താൽ നടത്തിയപ്പോൾ
അറസ്റ്റ് വരിച്ചു.അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.അമ്മയുടെ ഷഷ്ട്യബ്ദ
പൂർത്തിക്കു തറവാട്ടിൽ പന്തിഭോജനം നടത്തി.1924 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
കരുനാഗപ്പള്ളി-കാത്തികപ്പള്ളി മണ്ഡലത്തിൽ നിന്നും തിരുവിതാം കൂർ നിയംസ്ഭയിലേക്കു
തെരഞ്ഞെടുക്കപ്പെട്ടു.
1929 ൽ ഇംഗ്ളണ്ടിൽ നിന്നും ബാരിസ്റ്റർ ബിരുദം നേടി.അവിടെ വച്ചും കോൺഗ്രസ്സ്
പ്രവർത്തനം നടത്തി.മടങ്ങിയെത്തി കോഴിക്കോട്ടും പിന്നീട് മദ്രാസ്സിലും വക്കീൽ
ജോലി നോക്കി.1937 ൽ കോൺഗ്രസ്സ് വിട്ടു.എം.എൻ റോയിയുടെ പാർട്ടിയിൽ
ചേർന്നു.1949 ൽ 54 വയസ്സുള്ളപ്പോൾ അന്തരിച്ചു.
ഇംഗ്ളീഷിലും മലയാളത്തിലും പുസ്തകങ്ങൾ.
കേരളവും കോൺഗ്രസ്സും ഏറെ പ്രസിദ്ധം.
പത്നി ഗോമതിയമ്മ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതി
കടപ്പാട്
എൻ.ബി.എസ്സ്,വി,വി കോശം

Tuesday, May 11, 2010
Monday, May 10, 2010
കോഴഞ്ചേരി പ്രസംഗത്തിലെ ആ ജന്തു
കോഴഞ്ചേരി പ്രസംഗത്തിലെ ആ ജന്തു
പത്തിരുപതു വർഷം മുൻപാണ്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലി.
സർജന്മാരുടെ ഒരു കോൺ
ഫ്രൻസ് മുത്തൂറ്റ് ഹോസ്പിറ്റലിൽ വച്ചു നടത്തുന്നു.
അനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിൻ റെ ചുമതല
എനിക്കായിരുന്നു.കൊഴഞ്ചേരിയുടെ ഐക്കോൺ ആയി
എന്തു കൊടുക്കണം എന്നായി ചിന്ത.
ആറന്മുള കണ്ണാടി
ആറന്മുള വള്ളം കളി,
മാരാമൺ കൺ വൻഷൻ,മുത്തൂറ്റ്,
മലയാളി നേർസുമാർ
ഇങ്ങനെ പലതും മൻസ്സിൽ വന്നു.പട്ടണമധ്യത്തിൽ കാണപ്പെടുന്ന
സി.കേശവൻ പ്രസംഗ സ്മാരകം നൽകിയാലോ
എന്നും ചിന്തിച്ചു.ഒപ്പം ആപ്രസംഗത്തിൽ നിന്നും ചില ഭാഗങ്ങളും.അന്വേഷിച്ചെങ്കിലും പ്രസംഗം ലഭിച്ചില്ല.
1961 ലെ കോട്ടയം സി.എം.എസ്സ് കോളേജ് മാസിക
(വിദ്യാസംഗ്രഹം) യ്ക്കു വേണ്ടി മലയാളത്തിലെ സകല
ആത്മകഥകളും വായിച്ചു തയ്യാറാക്കിയ പഠനത്തിനു വേണ്ടി ജീവിത സമരം
എന്ന സി.കേസവൻ റെ ആത്മകഥ വായിച്ചിരുന്നു.മകൻ കെ.ബാലകൃഷ്ണൻ തയാറാക്കിയത്
എന്നു തല്പ്പരകഷികൾ കുപ്രചരണം നടത്തിയ ഈ ആത്മകഥ ആകട്ടെ കോഴഞ്ചേരി
പ്രസംഗത്തിനു മുമ്പു അവസാനിപ്പിച്ചിരുന്നു.
ആർ പ്രകാശം എഴുതിയ സി.കേസവൻ റെ ജീവ
ചരിത്രത്തിലും കോഴഞ്ചേരി പ്രസംഗത്തിൻ റെ
പൂർണ്ണ രൂപം ഇല്ല.അങ്ങിനെ ഇരിക്കെ പ്രസ്തുത പ്രസംഗത്തിൻ റെ
എഴുപത്തഞ്ചാം വാർഷികം വന്നെത്തി.ഇപ്പോഴും ആരും ആ പ്രസംഗം നൽകുന്നില്ല
മനോരമ പഴയ പത്രവാർത്ത നൽകി.
ജന്തു എന്നു സർ സി.പിയെ വിളിച്ചു എന്നു മനസ്സിലാകും.
കോഴഞ്ചേരിക്കാരൻ ഒരു കാരണവർ പറഞ്ഞ പ്രകാരം സി.കേശവൻ ജന്തുവിൻ റെ പേരാണു പറഞ്ഞത്.ആധുനിക തിരുവിതാം കൂറിൻറെ പിതാവ് എന്നു വിശേഷിപ്പ്ക്കേണ്ട ആ പാണ്ടിപ്പട്ടരെ ,നാട്ടുരാജ്യങ്ങളിൽ തിരുവിതാം കൂറിനെ ഒന്നാം സ്ഥാനത്തെത്തിച്ച
ആ ഭരണാധികാരിയെ യജമാനഭക്തി പ്രദർശിപ്പിക്കുന്ന ഒരു ജന്തു
(പരദേശി പ.....(ഒരു നികൃഷ്ട ജീവി).)
എന്നാണ് സി.കേശവൻ
ചിത്രീകരിച്ചത് എന്നാൺ കാരണവർ പറഞ്ഞത്.സത്യം അറിഞ്ഞു കൂടാ.
പിന്നീടു സി.ക്കേശവൻ മുഖ്യമന്ത്രിയായി.ശബരിമല
തീവയ്പ്പു സമയം വിവാദ പ്രസതാവന നടത്തി.
തിരിഞ്ഞു നോക്കുമ്പോൾ സി.പി ആണോ
സി.ക്കേശവൻ ആണോ നമുക്കു കൂടുതൽ നന്മ
ചെയ്തത്
.ആരായിരുന്നു മെച്ചപ്പെട്ട ഭരണാധികാരി?
തീരുമാനം എടുക്കും മുമ്പു ശ്രീധരമേനോൻ റെ
സർ സി.പി.തിരുവിതാം കൂർ ചരിത്രത്തിൽ എന്ന പുസ്തകം വായിക്കുക.
http://epaper.manoramaonline.com/source/svww_zoomart.php?Artname=20100511AJ051100009&ileft=427&itop=581&zoomRatio=130&AN=20100511AJ051100009

Tuesday, May 04, 2010
Thursday, March 25, 2010
ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാലത്തു സ്ത്രീകളില്‍ അന്നജത്തിന്‍റെ(കാര്‍ബോഹൈഡ്രേറ്റ്) ചപയാപചയ(മെറ്റബോളിക്)
പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം സംഭവിക്കും.ഗര്‍ഭകാലം മുന്നോട്ടു പോകുംതോറും ഇന്‍സുലിന്‍
പ്രതിരോധം(റസിസ്റ്റന്‍സ്) വര്‍ദ്ധിച്ചു വരും.മറുപിള്ളയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്ന ചില
ഹോര്‍മോണുകളാകട്ടെ പ്രമേഹസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നവയും ആണ്. തുടര്‍ന്നു ഗര്‍ഭിയുടെ
ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ബദ്ധിതമായിത്തീരും. തുടര്‍ന്നു പല
ഗര്‍ഭിണികളിലും പ്രമേഹം-ഗര്‍ഭകാല പ്രമേഹം-(ജസ്റ്റേഷണല്‍ ഡയബറ്റിസ്)ഉടലെടുക്കും.
ഗര്‍ഭകാലാത്താണ് ആദ്യമായി അന്നജത്തിന്‍റെ ചപയാപചയ പ്രവര്‍ത്തനത്തില്‍ വ്യതിയാനം
കാണപ്പെടുന്നതെങ്കില്‍ ആ അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം (ജി.ഡി.എം-ജസ്റ്റേഷണല്‍
ഡയബറ്റസ് മെല്ലിറ്റസ്).ഇത്തരം സ്ത്രീകള്‍ പില്‍ക്കാലത്ത് ടൈപ് 2 പ്രമേഹരോഗികള്‍
ആയിത്തീരും എന്നു പ്രവചിക്കാന്‍ സാധിക്കും.
ഗര്‍ഭകാലപ്രമേഹം ഉണ്ടോ എന്നറിയാന്‍ എല്ലാ ഗര്‍ഭിണികളും വിദഗ്ധ പരിശോധനയ്ക്കു
വിധേയരാകണം.ഉയര്‍ന്ന ഗ്ലൂക്കോസ് നിലവാരമെങ്കില്‍ അതു അനുയോഗ്യ നിലയില്‍ നില
നിര്‍ത്താന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ ഗര്‍ഭിണികള്‍ സ്വീകരിക്കണം.
ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പഠനപ്രകാരം3.8 മുതല്‍ 21 ശതമാനം
ഗര്‍ഭിണികള്‍ക്കു വരെ ഗര്‍ഭകാലപ്രമേഹം കാണപ്പെടുന്നു.നഗരങ്ങളില്‍ തോതു കൂടുതലാണ്.
ഗര്‍ഭകാല പ്രമേഹം കണ്ടു പിടിക്കാന്‍ പലതരം ടെസ്റ്റുകള്‍ പ്രചാരത്തിലുണ്ട്.
അമേരിക്കന്‍ ഡയബറ്റസ് അസ്സോസിയേഷം (ഏ.ഡി.ഏ) നിര്‍ദ്ദേസിക്കുന്ന പരിശോധന
50 ഗ്രാം ഗ്ലൂക്കോസ് കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞുള്ള രകതഗ്ലൂക്കോസ് പരിശോധന
ആണ്.ഏതുസമയത്തും, ആഹാരം കഴിച്ച് ഇല്ലയോ എന്നു നോക്കാതെ തന്നെ ചെയ്യാവുന്ന
പരിശോധന.ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ്(ജി.സി.ടി) എന്നാണീ ടെസ്റ്റിനു പേര്‍.റിസല്‍ട്
140 ല്‍ കൂടുതലെങ്കില്‍ മറ്റൊരു രക്തപരിശോധന കൂടി വേണം.രാത്രിയില്‍ ഒന്നും
കഴിക്കാതെ രാവിലെ വെറും വയറ്റില്‍ രക്തപഞ്ചസാര നോക്കണം.പിന്നീട് 100 ഗ്രാം ഗ്ലൂക്കോസ്
കഴിക്കണം.1,2,3 മണിക്കൂര്‍ ഇടവിട്ട് മൂത്ര-രക്ത പഞ്ചസാരകള്‍ നിര്‍ണ്‍നയിക്കപ്പെടുന്ന
ഈ പരിശോധനയ്ക്കു ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്(ഓ.ജി.ടി.ടി) എന്നു പറയും.
മൊത്തം 4 പരിശോധനകളില്‍ 2 എണ്ണം ഉയര്‍ന്ന നിലയില്‍ ആണെങ്കില്‍ ഗര്‍ഭകാല പ്രമേഹം
എന്നു കരുതണം.
ലോകാരോഗ്യ സംഘടന അല്‍പം വ്യതസ്ഥമായ ടെസ്റ്റ് ആണു നടത്തുക.75 ഗ്രാം ഗ്ലൂക്കോസ്
2 മണിക്കൂര്‍ പരിശോധന.140 ഗ്രാമില്‍ കൂടിയാല്‍ ജി.ഡി.എം.
24 ,28 ആഴ്ചകളിലായി 2 തവണ ആണു ടെസ്റ്റുകള്‍ നടത്തുക.16 ആഴ്ചക്കാലത്തു
തന്നെ ടെസ്റ്റ് തുടങ്ങണം എന്നൊരഭിപ്രായവും നിലവിലുണ്ട്.

Thursday, March 11, 2010
മാരുതി ദേവനെത്തേടി
മാരുതി ദേവനെത്തേടി
ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള
ദേവന്‍ മാരുതി(ആജ്ഞനേയന്‍,ഹനുമാന്‍)ആവണം.അമേരിക്കന്‍
പ്രസിഡന്‍ഡ് ഒബ്ബാമ പോലും മാരുതി ഭക്തനാണത്രേ.ശുചീന്ദ്രം,
അനന്തപുരിയിലെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം,നിയമസഭാമന്ദിരത്തിനു
സമീപമുള്ള ഹനുമാന്‍ കോവില്‍,മാവേലിക്കര തഴക്കര,കോഴിക്കോട്
മിഠായിത്തെരുവ്,തിരുവില്വാമല തൃപ്രയാര്‍ എന്നിവിടെയൊക്കെ
ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ടെങ്കിലും കവിയൂര്‍ ശിവക്ഷേത്രത്തിലെ
(അവിടെ പാര്‍വ്വതിയുടെയും വിഷ്ണുവിന്‍ റേയും പ്രതിഷ്ഠകള്‍ ഊണ്ട്)
ഹനുമാനാണ് പ്രശസ്തി.കവിയൂര്‍ എന്ന പേരു പോലും കപി ഊര്‍
എന്നതില്‍ നിന്നുടലെടുത്തു.
ആയിരം കൊല്ലത്തിലേറെ പഴമ്മുള്ള ക്ഷേത്രമാണ് കവിയൂരിലേത്.
തിരുക്കവിയൂര്‍തേവര്‍ക്കു ഇരണ്ടു നന്താവിളക്കും
അകത്തു പന്തീരടിക്കു നാനാഴി അരി തിരുവമൃതും
മറ്റും വകയ്ക്കു നാരായണന്‍ കേയവന്‍(കേശവന്‍)
ദാനം ചെയ്ത വിവരം രേക്ഷപ്പെടുത്തുന്ന രേഖ
ഏ.ഡി 951 (കലിവര്‍ഷം 4051)ല്‍ എഴുതിയത്
ഈ ക്ഷേത്രത്തില്‍ കാണുന്നതില്‍ നിന്നും കുറഞ്ഞത്
1000 വര്‍ഷത്തെ പഴക്കം പറയാംമാരുതി ദേവനെത്തേടി

1000 വര്‍ഷത്തെ പഴക്കം പറയാം
Thursday, March 04, 2010
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....
അദ്ധ്യാത്മരാമായണം.ഹരിനാമകീര്‍ത്തനം,കിരാതം ഓട്ടം തുള്ളല്‍
എന്നിവപോലുള്ള കൃതികള്‍ എന്നെഴുതപ്പെട്ടു എന്നതിനെ കുറിച്ചു
വന്‍ വാദപ്രതിവാദങ്ങള്‍ നമ്മുടെ ഇടയില്‍ നടന്നിരുന്നു.
തിരുവനന്തപുരത്തെ സിസ്സോ ബുക്സ് പുറത്തിറക്കിയ
'മുണ്ടശ്ശേരിയുടെ കൂടെ' എന്ന കൃതി(മാവേലിക്കര അച്ചുതന്‍)
യുടെ രണ്ടാം പതിപ്പ് എന്നു പുറത്തിറങ്ങി എന്നറിയണമെങ്കില്‍
വന്‍ ഗവേഷണം നടത്തണം.ചില ക്ലൂ തന്നിട്ടുണ്ട്.
SP/018/03/02-03 ED 1000-1
എന്നതില്‍ നിന്നും 2003 അഥവാ 2003 വര്‍ഷം
എനൂഹിക്കാം.പക്ഷേ ഏതു മാസം?
ഒന്നാം പതിപ്പിന്‍ റെ ആമുഖക്കുറിപ്പ് എടുത്തു ചേര്‍ത്തിട്ടുണ്ട്.
പക്ഷേ അതിന്‍ റെ തീയതി ഇല്ല.മുണ്ടശ്ശേരിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്
പുറത്തിറക്കുന്നു എന്നൊരു ക്ലൂ നല്‍കിയിട്ടുണ്ട്.അതു നാം കണ്ടെത്തണം.
രണ്ടാം പതിപ്പിന്‍റെ മുഖവുരയിലും തീയതി ഇല്ല.എന്നാല്‍ ഒന്നാം
പതിപ്പിന്‍ റെ തീയതി 25-10-1978 എന്നിതില്‍ കൊടുത്തിരിക്കുന്നു.
ഈ പതിപ്പു ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തിനെന്നു കൊടുത്തിരിക്കുന്നു.
അപ്പോള്‍ 25.10.2002 എന്നു കരുതാം. നൂറിന്‍റെ നിറവിലേക്കു
മാസ്റ്റര്‍ കടക്കുമ്പോള്‍ (അപ്പോള്‍ മാഷന്നും ജീവിച്ചിര്‍ന്നുവോ?)
അന്നടുത്ത പാരഗ്രാഫില്‍.അപ്പോള്‍ 19.12.2003 എന്നു കരുതണം.
ഒന്നാം പതിപ്പു മുണ്ടശ്ശേരിയുടെ (ഇവിടെ ജനനം 17.7.1903
എന്നു കൊടുത്തിരിക്കുന്നു)പ്രഥമ ചരിമവാര്‍ഷികത്തിനു പുറത്തിറക്കി
എന്നു പറയുന്നു.മരണത്തീയതി മറച്ചു വയ്ക്കുന്നു.
രണ്ടാം പതിപ്പ്25 )-0 ചരമവാര്‍ഷികത്തിനു പുറത്തിറക്കുന്നു
എന്നു പറയുമ്പോഴും തീയതി ഇല്ല.
രണ്ടാം പതിപ്പു പുറത്തിറക്കുന്നത് തന്‍ റെ എഴുപത്തിയേഴാം
ജന്മദിനവേളയിലാണെന്നു ഗ്രന്ഥ കര്‍ത്താ പ്രൊഫ.മാവേലിക്കര
അച്ചുതന്‍.19.12.1926 ലാണദ്ദേഹം ജനിച്ചതെന്നു പുറംകവര്‍.അങ്ങിനെയെങ്കില്‍
രണ്ടാം പതിപ്പിറങ്ങിയത് 19.12.2003 ല്‍.
SP/018/03/02-03 ED 1000-1 എന്നതിലെ 02-03 അതാണോ സൂചിപ്പിക്കുന്നത്.
ഡിസംബര്‍ 2003 എന്ന രീതിയിലല്ലേ പ്രസിദ്ധീകരണ തീയതി നല്‍കേണ്ടത്ത്.
ആകെ ഒരു കണ്‍ഫ്യൂഷന്‍.അതാരു തീര്‍ത്തു തരും?

Wednesday, February 24, 2010
Saturday, January 02, 2010
Subscribe to:
Posts (Atom)