Monday, June 24, 2019

ചരിത്ര വായന : യഥാര്‍ത്ഥ ഹിന്ദു നവോത്ഥാന നായകന്‍ കൊട്ടാരക്കര സദ...

ചരിത്ര വായന : യഥാര്‍ത്ഥ ഹിന്ദു നവോത്ഥാന നായകന്‍ കൊട്ടാരക്കര സദ...: യഥാര്‍ത്ഥ ഹിന്ദു  നവോത്ഥാന നായകന്‍ കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ 2019 മേയ് ലക്കം പച്ചക്കുതിവരയില്‍ സുരേഷ് മാധവ് ഒരു   സദാനന്ദ സ്വ...

Thursday, January 31, 2019

“ഇത്,കുപ്പ കൂനകള്‍ക്ക് തീ കൊടുക്കേണ്ട കാലം

“ഇത്,കുപ്പ കൂനകള്‍ക്ക് തീ കൊടുക്കേണ്ട കാലം” എന്ന തലക്കെട്ടില്‍ പ്രൊഫ..എസ്.കെ വസന്തന്‍ ഡിസംബര്‍ ലക്കം “തന്‍മ” മാസികയില്‍ (കഞ്ഞിക്കുഴി,കോട്ടയം) എഴുതിയ ലേഖനം താല്പ്പര്യ പൂര്‍വ്വം വായിച്ചു. .”ഇന്ന് കേരളം അയ്യാ വൈകുണ്ട സ്വാമികളെ പറ്റി ആലോചിക്കുന്നില്ല” എന്ന വരികള്‍, അങ്ങനെ അങ്ങ് സമ്മതിച്ചു തരാന്‍ പറ്റില്ല .അദ്ദേഹത്തെ അനുസ്മരിച്ചു ഒരു രാഷ്ട്രീയ പാര്‍ട്ടി (വിഎസ് ഡി പി –വൈകുണ്ട സ്വാമി ധര്‍മ്മ പരിഷത്ത് ) പോലും ഉണ്ട് .അവരുടെ പോസ്റ്ററുകള്‍ കാഞ്ഞിരപ്പള്ളി ,എരുമേലി, പൂഞ്ഞാര്‍ പ്രദേശങ്ങളിലെ അറിയപ്പെടാത്ത ഗ്രാമ വീഥികളിലെ ഭിത്തികളില്‍ പോലും കാണാം .പൂഞ്ഞാര്‍ എം. എല്‍. ഏ ശ്രീമാന്‍ പി.സി ജോര്‍ജ് പാര്‍ട്ടിയുടെ ഒരു ആരാധകന്‍ ആയതു കൊണ്ട് മാത്രം ആകണമെന്നില്ല ആ പോസ്റ്ററുകള്‍ ..കാരണം ഡി.വൈ എഫ് ഏ യുടെ ഹോര്‍ഡിംഗ്കളില്‍ ചട്ടമ്പിസ്വാമികള്‍.  ശ്രീനാരായണ  ഗുരു, അയ്യങ്കാളി എന്നിവര്‍ക്കൊപ്പം അയ്യാ വൈകുണ്ടനേയും (1809-1851) ഇപ്പോള്‍ കാണാറുണ്ട്‌ .എന്നാല്‍ ഗുരുക്കന്മാരുടെ ഗുരു ആയ മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാവ്സ്വാമികള്‍ (1814-1909) ,യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ ,അദ്ദേഹത്തിന്‍റെ ശിഷ്യ വനിതാ നവോത്ഥാന നായിക ശ്രീമതി ചിന്നമ്മ (വാഴൂര്‍ നിവേദിത ),കാവാലിക്കുളം കണ്ടന്‍ കുമാരന്‍ ,”പുലയ ശിവനെ” പ്രതിഷ്ടിച്ച (1870) കോഴഞ്ചേരി കുറിയന്നൂരിലെ തപസി ഓമല്‍ ,ആദ്യ സ്വാതന്ത്ര്യ സമര സേനാനി ,തിരുവനന്ത പുരംകാരന്‍ “ജയ് ഹിന്ദ്‌” ചെമ്പകരാമന്‍ പിള്ള , കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലങ്ങള്‍ ആയ  തിരുവനന്തപുരം പേട്ടയിലെ “ജ്ഞാന പ്രജാഗരം” (1876)  ,ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ” (1885) എന്നിവ സ്ഥാപിച്ച, മനോന്മണീയം സുന്ദരന്‍ പിള്ള തുടങ്ങിയവരെ പ്രൊഫ .എസ്. കെ വസന്തന്‍ മാത്രമല്ല, മറ്റു നീരവധി ലേഖകരും പ്രഭാഷകരും അറിഞ്ഞോ അറിയാതെയോ വിട്ടു കളയുന്നു.
ഒരു കാര്യം എടുത്തു പറയട്ടെ. ലേഖനത്തില്‍ കൊടുത്ത അയ്യാ വൈകുണ്ടന്‍റെ പടം യഥാര്‍ത്ഥ പടമല്ല .വി എസ് ഡി പിക്കാര്‍ക്ക് വേണ്ടി ആരോ വരച്ചതാണ്.ജീവിച്ചിരിക്കുമ്പോള്‍, തന്‍റെ ചിത്രമോ പ്രതിമയോ ഉണ്ടാക്കാന്‍ പാടില്ല എന്ന് ശിഷ്യരോടു വ്യക്തമായി പറഞ്ഞിരുന്ന സന്യാസി ആയിരുന്നു വൈകുണ്ടന്‍ .തന്നെ “അയ്യാ” എന്ന് വിളിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു “അയ്യാവഴി” സ്ഥാപകന്‍ കൂടിയായിരുന്നു അദ്ദേഹം .എന്നാല്‍ വിചിത്രം എന്ന് പറയട്ടെ, പാര്‍ട്ടി “അയ്യാ” എന്ന വിശേഷണം ഒഴിവാക്കി ഗുരുത്വ ദോഷം വലിച്ചു വച്ചിരിക്കുന്നു .
“മുത്തുക്കുട്ടി എന്ന പേര്‍ മാറ്റേണ്ടി വന്നു” എന്ന് പ്രഫസ്സര്‍ എഴുതിയത് ശരിയല്ല .പൊന്നുമാടന്‍ -വെയിലാള്‍ ദമ്പതിമാര്‍ പുത്രനിട്ട പേര്‍ “മുടി ചൂടും പെരുമാള്‍ “എന്നായിരുന്നു .അവര്‍ണ്ണര്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അവര്‍ രണ്ടാമത് ഇട്ട പേര്‍ ആയിരുന്നു “മുത്തുക്കുട്ടി” എന്നത് .പിന്നീട് സ ന്യാസി ആയപ്പോള്‍ (1833)സ്വയം  സ്വീകരിച്ച പേരാണ് വൈകുണ്ടന്‍ എന്നത് .ജയിലില്‍ കിടന്നിരുന്ന മുത്തുക്കുട്ടിയെ സ്വാതി തിരുനാള്‍ വെറുതെ അങ്ങ് വിടുക ആയിരുന്നില്ല .മലബാറില്‍ നിന്നും അയ്യാ സ്വാമികള്‍ എന്ന് പിന്നീട് അറിയപ്പെട്ട, സുബ്ബയ്യനെ ഒതുവാര്‍ ചിദംബരം പിള്ള വഴി ക്ഷണിച്ചു വരുത്തി  നിരീക്ഷണം നടത്തി ആത്മജ്ഞാനം കിട്ടിയ ആള്‍ എന്നറിഞ്ഞ ശേഷം (1839) വിട്ടയയ്ക്ക ആയിരുന്നു .ആ അവസരത്തില്‍ ആണ് സ്വാതി തിരുനാളും അയ്യാ വൈകുണ്ട നും “ബാലാസുബ്രഹ്മണ്യ മന്ത്രം” എന്ന പതിനാലക്ഷരമന്ത്രം  ഓതിക്കിട്ടി ശിഷ്യര്‍ ആയത് .അതോടെ വൈകുണ്ടര്‍ ശൈവന്‍ ആയി മാറി .അദ്ദേഹം സ്ഥാപിച്ച ആരാധനാലത്തില്‍ വിഗ്രഹം ഇല്ല പക്ഷെ മുരുകന്‍റെ ഒരു വേല്‍ (ശൂലം ) ഉള്ളതായി കാണാം .സ്വാതി തിരുനാളിലെ അനന്തപുരി നീചന്‍ എന്ന് വിളിച്ച സ്വാമികള്‍ റസിഡന്റിനെ  വെണ്ണീചന്‍ എന്ന് വിളിച്ചു. .അദ്ദേഹം സ്ഥാപിച്ച  ക്ഷേത്രങ്ങള്‍ “നിഴല്‍തങ്കല്‍” എന്നറിയപ്പെടുന്നു. അദ്ദേഹം കുഴിപ്പിച്ച കിണര്‍ “മുന്തിരി കിണര്‍” എന്ന് വിളിക്കപ്പെട്ടു. .അവര്‍ണ്ണ വിഭാഗത്തില്‍പെട്ട ആര്‍ക്കും അവിടെ നിന്ന് വെള്ളം കോരാമായിരുന്നു .ചാന്നാര്‍ സമരത്തില്‍ അദ്ദേഹം  പങ്കു വഹിച്ചില്ല .ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തിന് പ്രായം പന്തണ്ട് വയസ്സ് മാത്രം .രണ്ടാം ഘട്ടത്തില്‍ അദ്ദേഹം സമാധി ആയിക്കഴിഞ്ഞു .അവര്‍ണ്ണ വിഭാഗങ്ങളെ (നാടാര്‍ ,കോനാര്‍ ,പറയര്‍ ,പുലയര്‍ ,നാവിദര്‍ എന്നറിയപ്പെട്ടിരുന്ന ബാര്‍ബര്‍ ) ഒന്നിച്ചു കൂട്ടി “സമത്വ സമാജം” സ്ഥാപിച്ചു (1939) അവരെ ഒന്നിച്ചു കൂട്ടി “സമപന്തിഭോജനം” നടത്തി ”ഉമ്പാച്ചോര്‍ “ ഭക്ഷിച്ചു .    എന്നിവയാണ് അദ്ദേഹത്തിന്‍റെ നവോത്ഥാന സംഭാവനകള്‍ .അതാകട്ടെ, കാറല്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1948)എഴുതുന്നതിനു പന്ത്രണ്ടു കൊല്ലം മുമ്പും ..കാവിനിറത്തില്‍ ഉള്ള തുണിയില്‍ വെള്ള നിറത്തില്‍ കത്തുന്ന വിളക്ക് ആണ് അദ്ദേഹം ഉയര്ത്തിയിരുന്ന കൊടി. (അന്പുക്കൊടി ) .ശിഷ്യരെ അന്പുകൊടി മക്കള്‍ എന്ന് വിളിച്ചു. .അവര്‍ക്ക് പാര്‍ക്കാന്‍ “തുവയല്‍ പതികള്‍ “ സ്ഥാപിച്ചു .ചാന്നാട്ടികളെ നഗ്നരാക്കിയ സംഭവം നാരാണംമൂടു ചന്തയില്‍ ആയിരുന്നില്ല .പന്തളത്തിന് സമീപം ഉള്ള “ചാരുംമൂട്‌” എന്ന സ്ഥലത്തായിരുന്നു അത് നടന്നത് .
കൂടുതല്‍ അറിയാന്‍ വായിക്കുക
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം:
Mob: 9447035416 Email:drkanam@gmail.com
Blog:www.charithravayana.blogspot.in

Thursday, January 17, 2019

പേര് മാറ്റാത്തവര്
കേരളത്തില്‍ ഇന്ന് കാണപ്പെടുന്ന ദ്രാവിഡ ജനസമൂഹങ്ങള്‍ അവരുടെ പഴയകാല നാമം ഉപേക്ഷിച്ചു പുതിയ നാമം സ്വീകരിച്ച വിവരം ശ്രീ കെ.കെ കൊച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ജനുവരി 20-26 ലക്കത്തില്‍ (പുറം 42-49), എഴുതുന്നു (“നവോത്ഥാന ചരിത്രത്തില്‍ ചേരമര്‍ മാഞ്ഞു പോയത് എങ്ങനെ ?”).  പുലയര്‍ ചേരമര്‍ എന്നും ചാന്നാര്‍ നാടാര്‍ എന്നും പറയര്‍ സാംബവര്‍ എന്നും കുറവര്‍ സിദ്ധനര്‍ എന്നും അരയര്‍ ധീവരര്‍ എന്നും കമ്മാളര്‍ “വിശ്വകര്‍മ്മജര്‍” എന്നും പുതിയ പേരുകള്‍ സ്വീകരിച്ച കാര്യം ശ്രീ കൊച്ച് ചൂണ്ടിക്കാട്ടുന്നു .അന്തസ്സ് ഉയര്‍ത്താനും സ്വാഭിമാനം ഉയര്‍ത്താനും ആയിരുന്നു ഈ പേര് മാറ്റം എന്നും ശ്രീ കൊച്ച് അവകാശപ്പെടുന്നു ..
എന്‍.എസ്.എസ് സ്ഥാപനകാലത്ത്, “ശൂദ്രര്‍” എന്ന പഴയ പേര് മാറ്റി “നായര്‍” എന്ന പേര് സ്വീകരിച്ച ജനസമൂഹത്തെയും  നമുക്ക് ഓര്‍ക്കാം .
പക്ഷെ പഴയ പേര്‍ തന്നെ തുടരുന്ന ചില അതിപ്രാചീന ജനസമൂഹങ്ങള്‍ കേരളത്തില്‍ ഇന്നുമുണ്ട് .കേരള ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര രേഖയായ “തരിസാപ്പള്ളി” എന്ന അയ്യന്‍ അടികള്‍ പട്ടയത്തില്‍ (സി.ഇ 849) ഒന്നിലധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന “വെള്ളാളര്‍” ,”ഈഴവര്‍” എന്നിവര്‍ ഉദാഹരണം .പട്ടയം എഴുതിയത് “വെള്ളാള” (വേള്‍) കുലത്തില്‍ ജനിച്ച സുന്ദരന്‍ .ദാനം ചെയ്യുന്നത് കര്‍ഷകര്‍ ആയ വെള്ളാളര്‍ കൈവശം (“പൂമിയ്ക്ക് കരാളര്‍  വെള്ളാളര്‍” ) വച്ചിരുന്ന ഭൂമി .കൂടാതെ വിവിധ ജോലികള്‍ക്കായി നാലുകുടി വെള്ളാളര്‍, ഈഴവര്‍, ഈഴവ കയ്യര്‍ എന്നിവരെയും തരിസാ എന്ന ജൈനപ്പള്ളിയ്ക്ക് വിട്ടു കൊടുക്കുന്ന ചരിത്ര രേഖ .എന്നാല്‍  പട്ടയത്തില്‍ പേര്‍ വരാത്ത ക്രിസ്ത്യാനികളുടെ പേരില്‍ ആണ് ഈ പട്ടയം ഇന്നും അറിയപ്പെടുന്നത് .യഥാര്‍ത്ഥത്തില്‍ വെള്ളാള പട്ടയം എന്നോ, വെള്ളാള–ഈഴവ പട്ടയം എന്നോ അറിയപ്പെടെണ്ട ഒരു പുരാതന രേഖ .”കുരക്കേണി കൊല്ലം” എന്ന പുരാതന തെക്കന്‍ കൊല്ലത്ത് വച്ച് പ്രധാനമായും വട്ടെഴുത്തില്‍ (നാനം മൊനം )നിര്‍മ്മിക്കപ്പെട്ട  ഈ പുരാതന പട്ടയം അറിയപ്പെടുന്നതോ “കോട്ടയം പട്ടയം” എന്നും .രണ്ടിനും കാരണം ജര്‍മ്മന്‍ കാരന്‍ ഗുണ്ടെര്‍ട്ട് സായിപ്പും .ഈഴവരുടെ ചരിത്രം പലരും എഴുതിയിട്ടുണ്ട് .അവര്‍ ഈഴത്ത് നാട്ടില്‍ നിന്നും കുടിയേറിയവര്‍ എന്ന് മിക്കവരും സമ്മതിക്കുന്നു .എന്നാല്‍ പ്രാചീന തനതു കര്‍ഷക  ജനത ആയിരുന്ന “നാഞ്ചില്‍” എന്ന കലപ്പ കണ്ടുപിടിച്ച വെള്ളാളരുടെ ചരിത്രം ഒരാള്‍ മാത്രമാണ് എഴുതിയത് .ഹാരപ്പന്‍ ഉത്ഘനനത്തില്‍  പങ്കെടുത്ത പുരാലിപി വിദഗ്ദന്‍ ആയിരുന്ന, വി.ആര്‍ പരമേശ്വരന്‍ പിള്ള എഴുതിയ ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍, അഞ്ജലി പബ്ലീഷേര്‍സ് പൊന്‍കുന്നം 1986 ). ആ ജനവിഭാഗത്തിന്‍റെ  വിശദമായ ചരിത്രം ഇനിയും എഴുതപ്പെടണം .
ഈ സമുദായത്തില്‍ പിറന്ന നവോത്ഥാന നായകര്‍ ആയ ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) ,മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897),ആദ്യ സ്വാതന്ത്ര്യ സമരസേനാനി ജയ്‌ഹിന്ദ് ചെമ്പകരാമന്‍ പിള്ള (1891-1934) എന്നിവര്‍ അവര്‍ ജനിച്ച വെള്ളാള സമുദായത്തിനു വേണ്ടി മാത്രം സംഘടന ഉണ്ടാക്കിയവര്‍ ആയിരുന്നില്ല .പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ,ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന  ആദ്യ രണ്ടു പേരുകാര്‍   സ്ഥാപിച്ച തിരുവനന്തപുരം പേട്ടയിലെ “ജ്ഞാനപ്രജാഗരം”(1876), ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ” (1885)എന്നിവ ഏതു മതക്കാര്‍ക്കും ഏതു സമുദായക്കാര്‍ക്കും കുബേര കുചേല ഭേദമന്യേ ,എന്തിനു ലിംഗസമത്വം പാലിച്ച് ആണിനും പെണ്ണിനും ഒരുപോലെ  അംഗത്വം നല്‍കിയിരുന്നു .കേരള നവോത്ഥാന ത്തിന്‍റെ ഈറ്റില്ലം ,പിള്ളതൊട്ടില്‍ ആയിരുന്നു  ആ മഹത് വ്യക്തികള്‍ ,നവോത്ഥാന നായകര്‍ സ്ഥാപിച്ച കൂട്ടായ്മകള്‍ ആയിരുന്നു .എസ്. ഹരീഷ  എഴുതിയ “രസവിദ്യയുടെ ചരിത്രം” എന്ന കഥ ഈ കൂട്ടായമയുടെ കൂടെ കഥയാണ് .പക്ഷെ കേരള നവോത്ഥാനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍, ആ മഹാന്മാരെ തമസ്കരിച്ചു കളയുന്നു .അവര്‍ക്ക് കേരളത്തില്‍ സ്മാരകമില്ല പ്രതിമകള്‍ ഇല്ല ..അവരുടെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇല്ല .അവരെ കുറിച്ച് പാഠപുസ്തകങ്ങളില്‍ പരാമര്‍ശവുമില്ല .
ഹാരപ്പന്‍ ഉത്ഘനനം നടക്കുന്നതിനു മുപ്പതു കൊല്ലം മുമ്പ് 1890 കളില്‍ പുരാതന ഭാരത സംസ്കാരം “ദ്രാവിഡ” സംസ്കാരം എന്ന് വാദിച്ചിരുന്ന പണ്ഡിതന്‍ ആയിരുന്നു മനോന്മണീയം സുന്ദരന്‍ പിള്ള .ഉത്ഘനനം നടത്തേണ്ടതു തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍ ആവണം എന്നും അദ്ദേഹം വാദിച്ചു .പമ്പാ നദീതട പര്യവേഷണം വേണമെന്ന് നമുക്ക് തോന്നിയത് 2018 ല്‍ മാത്രവും .സ്വാമി വിവേകാനന്ദന്‍ തലേക്കെട്ട് ഇല്ലാത്ത വെറും നരേന്ദ്ര ദത്ത് ആയിരുന്ന കാലത്ത്, കേരളത്തില്‍ വന്നപ്പോള്‍ മനോന്മണീയവും ആയുള്ള കൂടിക്കാഴ്ചയില്‍, “ഞാന്‍ ശൈവനും ദ്രാവിഡനും” ആണെന്ന് തുറന്നു പറയാന്‍ ധൈര്യം കാട്ടിയത് സുന്ദരന്‍ പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി ആയിരുന്നു .അക്കാരണത്താല്‍ അദ്ദേഹം വംശീയ വാദം ഉന്നയിക്കുന്നു എന്ന് പറഞ്ഞു പലരും അദ്ദേഹത്തെ തമസ്കരിച്ചു കളഞ്ഞു .പക്ഷെ കരുണാനിധി സര്‍ക്കാര്‍ ആ ആലപ്പുഴക്കാരന്‍ പണ്ഡിതന്‍റെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍വേലിയില്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു സര്‍വ്വകലാശാല തന്നെ തുടങ്ങി .മനോന്മണീയം സുന്ദരനാര്‍ (M.S)യൂണിവേര്സിറ്റി തന്നെ സ്ഥാപിച്ചു .അദ്ദേഹത്തിന്‍റെ നാടകത്തിലെ അവതരണ ഗാനം തമിഴ് നാടിന്‍റെ ദേശീയ ഗാനം ആയി സ്വീകരിക്കയും ചെയ്തു .


Saturday, December 01, 2018

കേരള നവോത്ഥാനചിന്തകള്‍-ഒരു വിയോജിപ്പ്


കേരള നവോത്ഥാനചിന്തകള്‍-ഒരു വിയോജിപ്പ്


അടുത്തകാലത്തായി നാം കേരളീയര്‍ എപ്പോഴും കേട്ടുവരുന്ന ഒരു പദമാണ് നവോത്ഥാനം .എന്താണീ “നവോത്ഥാനം” എന്ന് ഇപ്പറയുന്നവര്‍
ആരും തന്നെ വ്യക്തമാക്കുന്നില്ല . എം ജി.എസ് എന്ന തലമുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആകട്ടെ ,കേരളത്തില്‍ നവോത്ഥാനം അല്ല ഉണ്ടായത് “നവീകരണം” മാത്രം എന്ന് പറയുകയും എഴുതുകയും ചെയ്യുന്നു .മുഖ്യമന്ത്രി ശ്രീ പിണറായി മുതല്‍ ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കള്‍ വരെ, മൈക്ക് കിട്ടിയാല്‍ ഉടന്‍ കേരള നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കുന്നു .
അന്തരിച്ച സഖാവ് പി.ഗോവിന്ദപിള്ള പണ്ടേ കേരളനവോത്ഥാനത്തെ ആസ്പദമാക്കി നാല് സഞ്ചയികകള്‍ തയാറാക്കി .ചിന്ത പബ്ലീഷേര്‍സ് അവയെല്ലാം പുസ്തകങ്ങള്‍ ആക്കി .അവയ്ക്ക് പല പതിപ്പുകള്‍ ഇറങ്ങുകയും ചെയ്തു .ലിംഗസമത്വം ആവശ്യപ്പെടുന്ന പാര്‍ട്ടി ഒരിക്കല്‍ പോലും ഒരു വനിതയെ മുഖ്യമന്ത്രി ആയി മലയാളിയെ ഭരിക്കാന്‍ അനുവദിച്ചില്ല എന്ന ചരിത്രസത്യം രാഷ്ട്രീയക്കാര്‍ മറന്നു പോകുന്നു. .നവോത്ഥാന നായിക എന്ന നിലയില്‍ ഒരൊറ്റ വനിതയെ പോലും ഉയര്‍ത്തിക്കാട്ടാന്‍ സഖാവ് പി.ഗോവിന്ദപ്പിള്ളയ്ക്ക് കഴിഞ്ഞില്ല. എന്നതിനാല്‍ ആവാം മുഖ്യമന്ത്രി സഖാവ് പിണറായി ചേര്‍ത്തലക്കാരി നങ്ങേലിയെ കേരളത്തിന്‍റെ നവോത്ഥാന നായികയായി ചാനല്‍ പരിപാടിയില്‍ ഉയര്‍ത്തി കാട്ടുന്നു .നങ്ങേലിയുടെ ചിതയില്‍ ചാടി ആത്മാഹൂതി വരിച്ച കണ്ടപ്പനെ രക്ത സാക്ഷി ആയി അവതരിപ്പിക്കയും ചെയ്യുന്നു .
അടുത്ത കാലം വരെ പുറത്തിറങ്ങിയ ഒരു കേരള ചരിത്രത്തിലും പഴയകാല മിഷണറിമാരുടെ എഴുത്തുകളില്‍ ഒന്നില്‍ പോലും കണ്ടിട്ടില്ലാത്ത, ചേര്‍ത്തല നങ്ങേലിയെ രണ്ടു വര്‍ഷം (2016) മുന്‍പ് ചിത്രകാരനായ ടി .മുരളി “അമാന” എന്ന ചിത്രപ്രദര്‍ശനം വഴി ലോക സമക്ഷം അവതരിപ്പിച്ചു .ബി.ബി സി, അവരുടെ ഹിന്ദി ചാനലില്‍ വന്‍ പ്രാധാന്യം നല്‍കി അത് നല്‍കി
മനോജ്‌ ബ്രൈറ്റ് തന്‍റെ ബ്ലോഗില്‍ മുരളിയുടെ വാദത്തെ എതിര്‍ക്കുന്നു
കേരള ചരിത്രത്തില്‍ എല്‍. അനന്തകൃഷണ അയ്യര്‍ എഴുതിയ Travancore Tribes and Castes (1937) എന്ന കൃതിയില്‍ ആണ് തലക്കരം ,മുലക്കരം എന്നീ നികുതികളെ കുറിച്ച് ആദ്യമായി പറയുന്നതും മുലമുറിച്ചു  നല്‍കിയ മല അരയ സ്ത്രീയുടെ നാടോടി കഥയും  തല അറത്തു കൊടുത്ത മല അരയന്‍റെ  കഥയും ആദ്യമായി പ്രത്യക്ഷപ്പെടുന്നതും  .വിചിത്രമെന്നു പറയട്ടെ മിഷനറിമാര്‍ ആരും അത്തരം കഥകള്‍ രേഖപ്പെടുത്തിയിട്ടില്ല .ആര്‍ട്ടിസ്റ്റ് മുരളിക്ക് ആരോ എന്നോ ഏതോ സഹകരണ ബാങ്ക് സോവനീറില്‍  എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ചേര്‍ത്തലയിലെ ഈഴവ സ്ത്രീ മുല അറത്തു നല്‍കിയ നാടോടിക്കഥ കിട്ടിയതെന്ന് പറയുന്നു  
The Puniat Raja, who ruled over those at Mundapalli, made them pay head money – two chuckrams a head monthly as soon as they were able to work and a similar sum as ‘presence money’besides certain quotas of fruits and vegetables and feudal service. They were also forced to lend money if they possessed any, and to bring leaves and other articles without any pretext ofpaying them, and that for days. The men these villages were placed in were in a worse position than the slaves. The petty Raja used to give a silver headed cane to the principal headman,who was then called ‘Perumban or ‘cane man’. The head money was popularly known as ‘thalakaram’ in the case of males and ‘mulakaram’ in the case of females. It is said that theseexactions came to an end under very tragic circumstances. Once, when the agent of the Raja went to recover talakaram, the Malayarayan pleaded inability to pay the amount, but the agentinsisted on payment. The Arayans were so enraged that they cut off the head of the man and placed it before the Agent saying ‘here is your ‘thalakaram.’ Similarly, inability was pleaded in thecase of an Arayan woman from payment of mulakaram, but the Agent again persisted. One breast of the woman was cut off and placed before him saying ‘here is your mulakaram.’ Onhearing this incident, the Raja was so enraged at the indiscretion of the agent that he forthwith ordered the discontinuance of this system of receiving payment.
(അനന്ത കൃഷണ അയ്യര്‍ 1937)

എന്താണ് “തലക്കരം”, എന്താണ് “മുലക്കരം” എന്ന് അനന്തകൃഷ്ണയ്യര്‍ വ്യക്തമായി പറയുന്നുണ്ട്. പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷന്‍ കൊടുക്കേണ്ട നികുതിയാണ് തലക്കരം. സ്ത്രീകളില്‍ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത് തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു നികുതി എന്നും അനന്തകൃഷ്ണയ്യര്‍ പറയുന്നു.
തരിസാപ്പള്ളി ശാസനത്തില്‍ (സി.ഇ 849) തന്നെ പരാമര്‍ശിക്കപ്പെട്ട തലൈക്കരം ,മുലൈക്കരം എന്നിവ ആണ്‍ -പെണ്‍ അടിമകളുടെ ഉടമകള്‍ കൊടുക്കേണ്ടിയിരുന്ന നികുതി ആയിരുന്നു എന്ന് കേരള ചരിത്ര പണ്ഡിതന്‍ എം.ആര്‍ രാഘവ വാര്യര്‍ എ ഴുതുന്നു .
മുല വളര്‍ന്നതിന്‍റെ  പേരിലോ മുലക്കച്ച ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയോ കൊടുക്കേണ്ടി വന്ന നികുതി ആയിരുന്നില്ല മുലക്കരം .പീനസ്തനികള്‍ ഉയര്‍ന്ന നിരക്കില്‍ നികുതി കൊടുക്കേണ്ട കാര്യവും കെട്ടുകഥ മാത്രം .
എങ്കിലും താമസിയാതെ ചേര്‍ത്തല മനോരമക്കവലയില്‍ നങ്ങേലി ,കണ്ടപ്പന്‍ എന്നിവരുടെ പ്രതിമകള്‍ ഉയരും എന്ന് നമുക്കാശിക്കാം

പിണറായി സഖാവിന്‍റെ അന്തരിച്ചു പോയ ഗുരുനാഥന്‍  എം എന്‍
വിജയന്‍റെ പിഗാമി ആകാന്‍ എല്ലാ യോഗ്യതുകളും ഉള്ള സുനില്‍ പി ഇളയിടം (സംസ്കൃത യൂണിവേര്‍സിറ്റി ,കാലടി) കേരള നവോത്ഥാനത്തെ വിലയിരുത്തി പ്രഭാഷണങ്ങള്‍ നടത്തി വരുന്നു. അടുത്ത കാലത്ത് (നവംബര്‍ 2018) തിരുവനന്തപുരത്ത് നടത്തിയ ഒരു പ്രഭാഷണം വി.എസ് രശ്മി ലേഖനമായി കലാകൌമുദി 2018 നവംബര്‍ 25 ലക്കത്തില്‍  (പുറം 6-15) നല്‍കിയിരിക്കുന്നു. .സമവായവും ഒത്തു തീര്‍പ്പുമായല്ല നവോത്ഥാന കേരളം പിറന്നത് എന്നതാണ് പത്രാധിപര്‍ നല്‍കിയിരിക്കുന്ന തലവാചകം .സഖാവ് പി.ജി മാധ്യമങ്ങള്‍ക്ക് അവസാന നാലാം സഞ്ചയികയില്‍ (ഒന്നാം പതിപ്പ് 2012) മാത്രമാണ് പത്രമാധ്യമങ്ങള്‍ക്ക് നവോത്ഥാനപ്രക്രിയയില്‍  സ്ഥാനം നല്‍കിയത് .അതില്‍പോലും  ,ജ്ഞാനനിക്ഷേപം (1847), പശ്ചിമമോദയം, രാജ്യ സമാചാരം (1847 ) വിദ്യാ സംഗ്രഹം,കേരളമിത്രം ( 1880) എന്നിങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് ശേഷം പതിനാറും പതിനേഴും നമ്പര്‍ ആയി ആണ് കേസരി ബാലകൃഷ്ണപിള്ള  പത്രാധിപര്‍ ആയിരുന്ന സമദര്‍ശി (1923) കേസരി (1930) എന്നിവയെ പരാമര്‍ശിക്കുന്നത്  ആദ്യകാല “വിണ്ണ്‍ നോക്കി-പെണ്ണ് നോക്കി” മലയാള സാഹിത്യത്തെ മണ്ണ് നോക്കിയും പുണ്ണ് നോക്കിയും ആക്കി മാറ്റിയെടുത്ത സാഹിത്യ നവോത്ഥാന നായകന്‍ എന്ന സ്ഥാനം കല്‍പ്പഗണിത കാരന്‍ മാടവന പ്പറമ്പിലെ കേസരി ബാലകൃഷ്ണ പിള്ളയ്ക്ക് പി.ജി നല്‍കിയുമില്ല. എന്തായാലും നിവര്‍ത്തന പ്രക്ഷോഭത്തിനെ (കേസരി നല്‍കിയ പേര്‍ “പൌര സമത്വ പ്രസ്ഥാനം”  ) അനുകൂലിക്ക വഴി പത്രം നിര്‍ത്തേണ്ടി വന്ന ,പട്ടിണി കൊണ്ട് മരിച്ച ശാരദ എന്ന  പെണ്‍കുട്ടി യുടെ പിതാവ് കൂടിയായ, കേസരി ബാലകൃഷണ പിള്ളയെ സനല്‍ പി ഇടയിളം  മണ്ണില്‍ നിന്നും വിണ്ണിലേയ്ക്ക്   ഉയര്‍ത്തിക്കാട്ടുന്നു. (2018 ലെ ഉത്തരാധുനിക ഭരണ നവോത്ഥാന നായകനായി  ഉയരാന്‍ അത്യദ്ധ്വാനം ചെയ്യുന്ന  നേതാവിന്‍റെ  മകളോ മകനോ  പട്ടിണികൊണ്ട് മരിക്കേണ്ടി വരും എന്ന് ഒരിക്കലും ആരും പേടിക്കേണ്ട കാര്യമില്ല .
“പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പകുതി മുതല്‍ ഏതാണ്ട് ഇരുപതാം നൂറ്റാ ണ്ടിന്റെ പകുതിവരെയുള്ള ഒന്നര നൂറ്റാണ്ടോളം ദൈര്‍ഘ്യമുള്ള കാലപരിധിയില്‍ അരങ്ങേറിയ സാമൂഹ്യ സാംസ്കാരിക പ്രക്രിയകളെ ആകമാനം ചേര്‍ത്തുവച്ചതിനെയാണ് പൊതുവേ നാം നവോത്ഥാനം എന്ന് പറയുന്നത് “എന്ന് സുനില്‍ പ്രസംഗിച്ചു എന്ന് രശ്മി .(1850 – 1950 കാലഘട്ട ത്തെ “ഒന്നര നൂറ്റാണ്ട്” എന്ന് സുനില്‍ പറഞ്ഞോ അതോ രശ്മി കേട്ടതി ലെ പിശകോ എന്നറിയില്ല .എന്‍റെ അറിവില്‍ അത് ഒരു നൂറ്റാണ്ടു കാലം മാത്രം 2018 .ഡിസംബര്‍ 2 ലക്കം കലാകൌമുദിയില്‍ ഒഴിമുറി സംവിധായകന്‍ മധുപാല്‍ “മലയാളിയെ തിരുത്താന്‍  എഡിറ്റര്‍ വേണം” എന്ന ആവശ്യം ഉന്നയിക്കുന്നു.പുറം (26-39) നമ്മുടെ മലയാളി പ്രഭാഷകര്‍ക്കും അവരുടെ പ്രഭാഷണം ലേഖനം ആക്കി മാറ്റുമ്പോള്‍ തെറ്റ് തിരുത്താന്‍ നല്ല എഡിറ്റര്‍ വേണം എന്ന് നമുക്ക് വാദിക്കേണ്ടി വരുന്നു .
കേരളത്തില്‍ ശ്രീനാരായണ ഗുരു എന്ന് പറഞ്ഞാണ് കേരളനവോത്ഥാനം തുടങ്ങുന്നത് എന്ന് സുനില്‍ (പുറം 11).. ആദ്യ കേരളീയ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു എന്നാവാം വിവക്ഷ .പക്ഷെ സമത്വ സമാജ (1939)സ്ഥാപകന്‍ അവര്‍ണ്ണ- അവര്‍ണ്ണ സഹഭോജന പ്രസ്ഥാനക്കാരന്‍ അയ്യാവൈകുണ്ടന്‍, ആദ്യ ഈഴവ ശിവനെ പ്രതിഷ്ടിച്ച ആറാട്ടുപുഴ വേലായുധ പണിക്കര്‍, ,കോഴഞ്ചേരി കുറിയന്നൂരിലെ പാറപ്പുറത്ത് “,പുലയ ശിവനെ” പ്രതിഷ്ടിച്ച തപസി ഓമല്‍ (1870),തിരുവനന്തപുരത്തെ ഇടപ്പിറ വിളാകം വീട്ടില്‍ വച്ച് പതിവായി അവര്‍ണ്ണ -സവര്‍ണ്ണ പന്തിഭോജനം പ്രചരിപ്പിച്ച ( 1873-1909) ശിവരാജ യോഗി മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ ,മലയാള ഭാഷയില്‍ കര്ത്താവിനോടു പ്രാര്‍ത്ഥിക്കാന്‍ മാര്‍ത്തോമ്മ സഭ സ്ഥാപിച്ച പാലാക്കുന്നേല്‍ ഏബ്രഹാം മല്പ്പാന്‍ ,”പള്ളിയോടോപ്പം പള്ളിക്കൂടം” സ്ഥാപിച്ച മാന്നാറിലെ ചാവറ അച്ഛന്‍ എന്നിവരെ എല്ലാം ശ്രീ സുനില്‍ തമസ്കരിക്കുന്നു .
“ഒരു ജാതി ഒരുമതം” എന്നുപാടിയ ശ്രീ നാരായണ ഗുരു നവോത്ഥാന ത്തിനു “നേരെ ശരീരത്തിലേയ്ക്ക് പോയി” എന്ന് ശ്രീ സുനില്‍ പി ഇളയിടം ശരീരത്തിനു മേല്‍ അധികാരം ആര്‍ജ്ജിക്കാന്‍ ഒരു കൂട്ടര്‍ നടത്തിയ, സ്ത്രീ ശരീരത്തിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ച, ചാന്നാര്‍ ലഹള” (1858, പന്തളത്തെ “മൂക്കുത്തി ലഹള” (1860,) ശ്രീനാരായണ ഗുരു ജാതിനിര്‍ണ്ണയം  (1921) എന്ന പദ്യം (അതിലാണ് ഒരു ജാതി ഒരുമതം ഒരു ദൈവം ഒരു യോനി ആദ്യമായി പ്രത്യക്ഷപ്പെട്ടത്)എഴുതിയതിനു ശേഷം ആണ് നടന്നതെന്ന് പുതുതലമുറയിലെ   വായനക്കാര്‍ തെറ്റായി ധരിക്കാന്‍  .ഇളയിടം അവസരം ഒതുക്കി .കേരളനവോത്ഥാന പ്രക്രിയയെ കാലഗണന ക്രമത്തില്‍ അവതരിപ്പിക്കാന്‍ പി.ജിയ്ക്ക് കഴിഞ്ഞില്ല .
അതെ തെറ്റ് സുനില്‍ പി ഇളയിടവും ആവര്‍ത്തിക്കുന്നു .കേരളത്തില്‍ പിണറായില്‍ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു വീണ 1939 നു മുമ്പാണ് കേരളനവോത്ഥാനം മുഴുവന്‍ തന്നെ അരങ്ങേറിയത് എന്ന സത്യം മറച്ചു വയ്ക്കാന്‍ ശ്രീ സുനില്‍ ഇളയിടം നവോത്ഥാന കാലഘട്ടത്തെ ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ (1950)വരെ വലിച്ചു നീട്ടുകയും ചെയ്യുന്നു .അന്‍പത്തി എഴിനുശേഷം ഒരു അവര്‍ണ്ണയോ സവര്‍ണ്ണ യോ ആയ ഒരു വനിതയെ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രി യോ ആക്കാന്‍ എത്രയോ അവസരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കിട്ടി .നമ്പൂതിരി ,മേനോന്‍ ,നായര്‍ .നായനാര്‍ വാലുകള്‍ ഉള്ള സവര്‍ണ്ണ പുരുഷന്മാര്‍ക്ക് ആണ് പ്രധാനമായും ഭരണ സാരഥ്യം നല്‍കിയത് .നങ്ങേലിയുടെ നാട്ടുകാരി കേരം തിങ്ങും കേരളനാട്ടിലെ ഗൌരിയമ്മ യെ കാട്ടി സീറ്റ് നേടിയെങ്കിലും ഭരണം നായനാര്‍ കൊണ്ടുപോയി .രാജഭരണ കാലത്ത് പോലും എത്രയോ വനിതകള്‍ കോതരാണി ,ഉമയമ്മ റാണി ,അമ്മ മഹാറാണി എന്നിവര്‍ മുഖ്യ ഭരണാധികാരികള്‍ ആയിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇത് വരെ ലിംഗസമത്വം പാലിക്കപ്പെട്ടില്ല .ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായതെ ഇല്ല .പിന്നെ എന്ത് നവോത്ഥാനം .കേഴുക പ്രിയ അമ്മമാരേ ,സഹോദരിമാരേ .
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ-9447035416  ഈ മെയില്‍ drkanam@gmail.com
Blog-www.charithravayana.blogspot.in

Thursday, March 15, 2018

അത് “സിറിയന്‍” പട്ടയം അല്ലേ അല്ല


അത് “സിറിയന്‍” പട്ടയം അല്ലേ അല്ല
ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
Mob:9447035416  Email :drkanam@gmail.com

പ്രൊഫസര്‍ ടി.ആര്‍.വേണുഗോപാല്‍ എഴുതിയ സമ്പത്തും അധികാരവും-തൃശ്ശൂരില്‍ നിന്നുള്ള ഒരു കാഴ്ച” എന്ന ചരിത്ര പഠനം ശ്രദ്ധയില്‍ വന്നത് ഡോ .എം ജി എസ് നാരായണന്‍ എഴുതിയ “ചരിത്രം വ്യവഹാരം -കേരളവും ഭാരതവും” (കറന്റ് ബുക്സ് 2015) വായിച്ചപ്പോള്‍ ആയിരുന്നു.എം ജി.എസ്സിന്‍റെ പ്രിയ ശിഷ്യന്‍ ആയ പ്രൊഫ.ടി.ആര്‍.വേണുഗോപാലനെയും അദ്ദേഹത്തിന്‍റെ പഠനത്തെയും ഗുരു മുക്തകണ്ടം പ്രശംസ കൊണ്ട് പൊതിഞ്ഞിരുന്നു.ശിഷ്യന്‍ അല്ലാത്ത,തന്‍റെ വരുതിയ്ക്ക് നില്‍ക്കാത്ത, മുന്‍ എം ജി യൂണിവേര്‍‌സിറ്റി വി.സി, രാജന്‍ ഗുരുക്കളെയും അദ്ദേഹവും രാഘവവാര്യരും കൂടി എഴുതിയ “കേരള ചരിത്രം” (രണ്ടു വാള്യങ്ങള്‍) എന്ന ചരിത്ര ഗ്രന്ഥത്തെ വെറും “പരീക്ഷാ സഹായഗ്രന്ഥ” മായി വിശേഷിപ്പിച്ചു (പുറം 129) എം ജി എസ് പുലഭ്യം പറഞ്ഞതും ഇതേ  “ചരിത്രം വ്യവഹാരം” ഗ്രന്ഥത്തില്‍ . അതില്‍ ഒരിടത്ത് പോലും രാജന്‍ ഗുരുക്കള്‍ എന്ന പേര്‍ എം.ജി.എസ് നല്‍കിയില്ല എന്നോര്‍ക്കുക. കേരള ചരിത്ര പഠന ചരിത്രം പറയുമ്പോള്‍, “അത്രയൊന്നും പറയാന്‍ ഇല്ലാത്ത “(പുറം 130 ) വൈക്കം പാച്ചു മൂത്തത്,മനോന്മണീയം സുന്ദരം പിള്ള എന്നിവര്‍ക്കായി ഒരു ഖണ്ഡിക  നല്‍കിയതിനു  ഗ്രന്ഥകര്‍ത്താക്കളെ, അവരുടെ പേര്‍ വെളിപ്പെടുത്താതെ,എം ജി.എസ് വല്ലാതെ ശകാരിച്ചതായി കാണാം.കേരള ചരിത്രം ദക്ഷിണേന്ത്യന്‍ ചരിത്രം എന്നിവയുടെ പിതൃസ്ഥാനം അലങ്കരിക്കുന്ന മനോന്മണീയം സുന്ദരന്‍ പിള്ളയെ (1855-1897) തമസ്കരിക്കാനും തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവി (1891) അദ്ദേഹമല്ല എന്ന് വരുത്താനും എം ജി എസ് തുടര്‍ച്ചയായി പ്രയത്നിച്ചു വരുകയാണ് .(കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍,ഡി.സി ബുക്സ് 2015 പുറം 61 ) അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പു സ്ഥാപിതമായത് 1910 ല്‍ മാത്രം (കേസരി വാരികയുടെ എം ജി എസ് ശതാഭിഷേക സപ്ലിമെന്റില്‍, പ്രിയ ശിഷ്യന്‍ പ്രൊഫ ടി ആര്‍ വേണുഗോപാലിനെ കൊണ്ട് ശാസ്ത്രീയ കേരള ചരിത്ര പിതാവ് എം ജി എസ് ആണെന്ന് സ്ഥാപിക്കാന്‍  ഒരു ലേഖനവും എഴുതിച്ചു . (കേസരി വാരിക എം.ജി.എസ് ശതാഭിഷേക പതിപ്പ്  ''ചരിത്രത്തോടോപ്പം സഞ്ചരിച്ച ഒരാള്‍'' 20 ആഗസ്റ്റ്, 2016  - ''മൗലികതയുടെ പെരുമാള്‍''- പ്രൊഫ. ടി.ആര്‍ വേണുഗോപാല്‍ കാണുക (പുറം  )
“തൃശ്ശൂരില്‍ നിന്നുള്ള ഒരു കാഴ്ച “ എന്ന് പുസ്തകനാമത്തില്‍ വിശേഷണം ചാര്‍ത്തിയതിനാല്‍ തിരുവിതാംകൂര്‍-വേണാട് –തെക്കുംകൂര്‍ പ്രാദേശിക ചരിത്രങ്ങളില്‍ മാത്രം താല്‍പ്പര്യം ഉള്ള ,മലബാര്‍ കൊച്ചി ചരിത്രങ്ങളില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ,അവ പഠിച്ചിട്ടില്ലാത്ത ഞാന്‍ ആ പുസ്തകം വില കൊടുത്തു വാങ്ങാന്‍ മടിച്ചു എന്നതാണ് വാസ്തവം. അങ്ങിനെയിരിക്കെ, പുസ്തകത്തിന്‍റെ പരിഷകരിച്ച രണ്ടാം പതിപ്പ് പുറത്തിറങ്ങി എന്ന് പരസ്യം കണ്ടു .കലാകുമുദി 2214/ 2018 ഫെബ്രുവരി 11ലക്കത്തില്‍ ഡോ .പി.കെ ശ്രീകുമാര്‍ എഴുതിയ വായനാനുഭവം “കരിങ്കല്‍ പരിഹാരവും ചണ്ടാലവാടികയും” (പുറം 68-69) വായിക്കയും ചെയ്തു .തൃക്കൊടിത്താനം ,ഹരിപ്പാട് ക്ഷേത്രങ്ങളില്‍ “”കഴുവേറ്റി കല്ല്‌” ഉണ്ടെന്നും ഗ്രന്ഥകര്‍ത്താവ് തിരുവല്ല ചെപ്പെടു വ്യത്യസ്തമായ  വിമര്‍ശന പഠനത്തിനു വിധേയമാക്കി എന്നും മറ്റും ഡോ ശ്രീകുമാര്‍ എഴുതിയത് കണ്ടതോടെ, കോട്ടയത്ത് പോയി ശീമാട്ടിയ്ക്ക് സമീപമുള്ള കോമോസ് ബുക്ക്സ്റാളില്‍ നിന്നും പുതിയ പതിപ്പ് ഒരെണ്ണം വാങ്ങി (വില 400 രൂപാ എങ്കിലും 20 ശതമാനം വിലക്കുറവില്‍ . 320രൂപായ്ക്കു കിട്ടി )
കിട്ടിയ പാടെ ഓടിച്ചു നോക്കി .തൃശ്ശൂര്‍ ദേശചരിത്രം ,പെരിങ്ങനം, വടക്കുംനാഥക്ഷേത്രം ,കൂടല്‍ മാണിക്യം ,തച്ചുടയ കയ്മള്‍ തുടങ്ങിയ വിശദമായ ചരിത്രം, പുരാതന രേഖകളുടെ സഹായത്തോടെ നന്നായി ഗവേഷണം ചെയ്ത് പ്രോഫസ്സര്‍ അവതരിപ്പിച്ചിരിക്കുന്നു .മലയാള ഭാഷയില്‍ ഇറങ്ങിയ ഏറ്റവും നല്ല പ്രാദേശിക ചരിത്രപഠനം തന്നെ. തീര്‍ച്ചയായും പ്രൊഫസ്സര്‍ വേണുഗോപാല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എം ജി എസ്സിനും അഭിമാനിക്കാം .തന്‍റെ പ്രിയശിഷ്യന്‍ ഇത്രയും നല്ല ഒരു ചരിത്രഗവേഷണ ഗ്രന്ഥം തയാറാക്കി എന്നതില്‍.
മറ്റൊരു കേരള ചരിത്ര പഠനത്തിലും പരാമര്‍ശിക്കാത്ത “കരിങ്കല്‍ പരിഹാര”ത്തെ കുറിച്ചും “കഴുവേറ്റി കല്ലി”നെ കുറിച്ചും പ്രൊഫസ്സര്‍ വേണുഗോപാല്‍ വിശദമായി എഴുതുന്നു എന്ന് വായനാനുഭാവത്തില്‍ ഡോ .പി.കെ ശ്രീകുമാര്‍ ചൂണ്ടിക്കാണിച്ചത് നൂറുശതമാനം ശരി തന്നെ. അധികാരി വര്‍ഗ്ഗത്തിന്‍റെ  ചരിത്രം മാത്രമല്ല ‘പണിമക്കള്‍ “എന്ന് പാര്‍ത്ഥി വപുരം പട്ടയത്തില്‍ പരാമര്‍ശിക്കുന്ന പറയര്‍ ,പുലയര്‍ പാണര്‍ തുടങ്ങിയ അദ്ധ്വാന വിഭാഗങ്ങളുടെ ചരിത്രവും പ്രൊഫസര്‍ എഴുതുന്നു
 എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ വേണാട്ടരചന്‍ അയ്യന്‍ അടികള്‍ എഴുതിച്ച തരിസാപ്പള്ളി ശാസനത്തെ കുറിച്ചുള്ള പ്രൊഫസറുടെ കണ്ടെത്തലുകള്‍ ശരിയല്ല .ഇക്കാര്യത്തില്‍ ഗുരു എം ജി.എസ് നാരായണന് പറ്റിയ തെറ്റുകള്‍ ,നോട്ടപ്പിശകുകള്‍ ശിഷ്യനും പറ്റിയിരിക്കുന്നു .The Tamilian Antiquary  വായിക്കാത്തവരും കാണാത്തവരും ആണ് ഗുരുവും ശിഷ്യനും എന്ന് വ്യക്തം . അതില്‍ മനോന്മണീയം സുന്ദരന്‍ പിള്ള എഴുതിയ ലേഖനങ്ങളും അദ്ദേഹത്തെ കുറിച്ച് എഴുതിയ ലേഖനങ്ങളും ഇരുവരും കണ്ടിട്ടില്ല .
സിറിയന്‍ ചെമ്പട്ടയമോ ?
തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് എഴുതുന്ന വേളയില്‍ എം ജി.എസ് പ്രസ്തുത പട്ടയം നേരില്‍ പരിശോധിച്ചിട്ടില്ല .ആ പട്ടയം അദ്ദേഹം ആദ്യം
കണ്ടത് കോട്ടയം സി.എം എസ് കോളേജു ദ്വിശതാബ്ദി  ആഘാഷ വേളയില്‍ 2015 നവംബറില്‍ മാത്രം എന്ന് യൂ.ട്യൂബു വീഡിയോയില്‍ നിന്ന് വ്യക്തമാകും .എം ജി.എസ് പറയുന്ന “ബാഹ്യ വിമര്‍ശന”ത്തിനു (ചരിത്രം വ്യവഹാരം, ആമുഖം പുറം x) തരിസാപ്പള്ളി പട്ടയത്തെ അദ്ദേഹം വിധേയമാക്കിയില്ല .പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക തരിസാപ്പള്ളി പട്ടയത്തിന്‍റെ യഥാര്‍ത്ഥ ഭാഗമല്ല എന്ന വസ്തുത എം ജി.എസ്സിന് മനസ്സിലാക്കാന്‍  സാധിച്ചില്ല.
തരിസാപ്പള്ളി പട്ടയം ,കോട്ടയം ചെപ്പേടുകള്‍ ,സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടുകള്‍ എന്നൊക്കെ അറിയപ്പെടുന്ന പുരാതന വട്ടെഴുത്ത് (നാനം മോനം)-ഗ്രന്ഥാക്ഷര വേണാടന്‍ രേഖയെ “സിറിയന്‍ ചെമ്പട്ടയം “എന്ന പേരിലാണ് പ്രൊഫ.വേണുഗോപാല്‍ 112,115,141,തുടങ്ങി 14 പുറങ്ങളില്‍ 
പരിഷ്കരിച്ച പതിപ്പിലും അവതരിപ്പിച്ചിരിക്കുന്നത് .കോട്ടയത്തെ സിറിയന്‍ പള്ളിയില്‍ നിന്ന് കിട്ടി എന്ന കാരണത്താല്‍, ഗുണ്ടെര്‍ട്ട് സായിപ്പ് കോട്ടയം,സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടുകള്‍ എന്ന് വിളിച്ചത് നട്ടെല്ലില്ലാത്ത കേരളീയ ചരിത്രകാരന്മാര്‍ ശരി വച്ച് അത് പോലെ തന്നെ പരാമര്‍ശിച്ചു പോന്നു .കുരക്കേണി കൊല്ലത്ത് വച്ച് എഴുതപ്പെട്ട ,പറങ്കികള്‍ക്ക് കൊല്ലം തേവലക്കര ശിവക്ഷേത്രം 1554 –ല്‍ ആക്രമിച്ചപ്പോള്‍ കിട്ടിയ, കൊള്ളമുതല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് “ഞങ്ങളുടെ സെന്റ്  ത്രേസ്യാ പള്ളിയ്ക്ക് കിട്ടിയത്” എന്ന കള്ളം  പറഞ്ഞു (Sadasivan S.N ,Social History of India ) കോട്ടയം നസ്രാണികള്‍ കയ്ക്കലാക്കിയ “തൊണ്ടി രേഖ” എങ്ങനെയാണ് കോട്ടയം രേഖയോ സിറിയന്‍ രേഖയോ ആകുന്നത്?
“ലോകത്തിന്‍റെ കണ്ണില്‍ കരടായും കണ്ണീര്‍ ആയും” അറിയപ്പെടുന്ന സിറിയ യുടെ പേരില്‍ എന്തിനു നമ്മുടെ അതിപുരാതന അയ്യന്‍ അടികള്‍ പട്ടയം അറിയപ്പെടണം ? .വട്ടെഴുത്ത് ,ഗ്രന്ഥാക്ഷരം എന്നിവയല്ലാതെ വേണാട്ടില്‍ സി ഇ 849-ല്‍ ചമയ്ക്കപ്പെട്ട ആ പുരാതന രേഖയില്‍ സിറിയന്‍ പദം  ഒന്ന് പോലും ഇല്ല .”തരിസാ” എന്ന കൊല്ലം ഗ്രാമ്യ പദത്തിന്  ധര്യാ =ധരിക്കാത്തത് (ഭസ്മം-വെണ്ണീര്‍ - ധരിക്കാത്ത ചെട്ടികള്‍ ,വ്യാപാരികള്‍ ) എന്ന് ലോഗന്‍ പറഞ്ഞിട്ടും (മലബാര്‍ മാന്വല്‍ പുറം) നമ്മുടെ കേശവന്‍ വെളുത്താട്ട് ലണ്ടനില്‍ പോയി ആഗാഖാന്‍ സര്‍വ്വകലാശാലയിലെ
ഡോ.ഫിലിപ്പ് വുഡ് എന്ന സുറിയാനി വിദഗ്ധനെ കണ്ടെത്തി ഭയം എന്നര്‍ത്ഥം വരുന്ന “തര്‍സക്” പേര്‍ഷ്യന്‍ പദം കണ്ടെത്തി “തരിസാപ്പള്ളി പട്ടയ”ത്തില്‍ (എന്‍ ബി.എസ് 2013 പുറം117) വായനക്കാരെ വഴി തെറ്റിയ്ക്കുന്നു .രസകരമായ സംഗതി സിറിയന്‍ ഭാഷയില്‍ പള്ളിയുടെ പദം ( EDTA ; വായിക്കുന്നത് തിരിച്ചു ATDE ) ഏതെന്നു സുറിയാനി വിദഗ്ദ്ധനില്‍ നിന്നറിയാന്‍ കേശവന്‍ വെളുത്താട്ട് ശ്രമിച്ചില്ല.
“തര്‍സക്/തരിസാ  അട്റ്റെ” എന്ന് എന്തുകൊണ്ട് സിറിയന്‍ പള്ളിയെ കുരക്കേണി കൊല്ലം/അയ്യന്‍ അടികള്‍  ചെപ്പേടില്‍ പരാമര്‍ശിച്ചില്ല എന്നതിന് സമാധാനം നല്‍കേണ്ടത് വെളുത്താട്ട് തന്നെ .
“സിറിയന്‍”  ചെപ്പേടല്ല:”വെള്ളാള” ചെപ്പേട്
അയ്യന്‍ അടികള്‍ പട്ടയം നല്‍കുന്ന കാലത്ത് ചേരമാന്‍ പെരുമാള്‍ സ്ഥാണു രവി ആയിരുന്നു .പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ പെരുമാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് വെള്ളാളരില്‍ നിന്നും (K.P.Padmanabha Menon in his History of Cochin points out that whenever the throne of the Cheraman Perumal fell vacant ,the next king was elected fromamong the members of Vellala Community ref :T.Lakshmanan Pillai Are Malaylis Tamilians ?KSP ii Series 7Trivandrum 1931 pp1-18 ) ആയിരുന്നു .അതിനാല്‍ വെള്ളാള പെരുമാളിന്‍റെ കാലത്ത് നല്‍കിയ പട്ടയം .വേണാട് രാജാക്കന്മാര്‍ വെള്ളാളര്‍ ആയിരുന്നു (ശൂരനാട്  കുഞ്ഞന്‍ പിള്ള ) വെള്ളാളന്‍ ആയ അയ്യന്‍ അടികള്‍ നല്‍കിയ പട്ടയം .ഒന്നാം സാക്ഷി ,ഒരു പക്ഷെ എഴുതിയ ആളും വേള്‍ (വെള്ളാള ) കുലത്തില്‍ ജനിച്ച സുന്ദരന്‍ .നല്‍കുന്നത് വെള്ളാളര്‍ കൈവശം വച്ചിരുന്ന ഭൂമി (“പൂമിയ്ക്ക് കരാളര്‍ വെള്ളാളര്‍” എന്നത് കാണുക ) .നാലുകുടി വെള്ളാളരെക്കൂടി നല്‍കുന്ന പട്ടയം.കൂടാതെ പതിനേഴു നാടന്‍ വെള്ളാള വാര്‍ത്തക സാക്ഷികളും  .ചുരുക്കത്തില്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ജന സമൂഹത്തിന്റെയോ പേരില്‍ ഈ പട്ടയം അറിയപ്പെടണമെങ്കില്‍ അത് സിറിയന്‍ (സുറിയാനി) എന്ന പേരിലല്ല;പിന്നെയോ “വെള്ളാളര്‍” എന്ന ജനസമൂഹത്തിന്റെ പേരില്‍ ആയിരിക്കണം എന്ന് സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും തോന്നും .പക്ഷെ പ്രൊഫ.വേണുഗോപാല്‍ “സിറിയന്‍”ചെമ്പട്ടയം  എന്ന പേരാണ് പതിനാലു സ്ഥലങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് വിചിത്രം തന്നെ .ആ വിദേശ പ്രേമം കാണുക .
“സുറിയാനി വ്യാപാരിപ്രമുഖന്‍ എശോദാ തപിരായിക്ക് (മാര്‍ സപീര്‍ ഈശോ ) നല്‍കിയ പ്രത്യേക അവകാശങ്ങള്‍ ആണ് സുറിയാനി ചെമ്പട്ടയത്തിലെ  പ്രതിപാദ്യം” എന്ന് പ്രൊഫ .വേണുഗോപാല്‍ (പുറം 275)   എശൊദാ,സപീര്‍ ഈശോ എന്നീ രണ്ടു പേരുകളും ഒരാളുടെ എന്ന് വേണുഗോപാല്‍ കണ്ടെത്തിയത് എങ്ങനെ എന്ന് മനസ്സില്‍ ആകുന്നില്ല .അവര്‍ രണ്ടും ഒരാള്‍ എന്ന് ആര് എവിടെ പറയുന്നു ?
തരിസാപ്പള്ളിയ്ക്ക് നാല് ഈഴവ കുടുംബങ്ങളെയും ഒരു വണ്ണാന്‍ കുടുംബത്തെയും ദാനം ചെയ്തു എന്ന് പ്രൊഫസ്സര്‍ (പുറം176  ).”ഈഴവകയ്യരെ” അദ്ദേഹം കാണുന്നില്ല .
കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന വ്യാപാരത്തിലെ മുഖ്യ പങ്കാളികളെ സിറിയന്‍ ചെമ്പട്ടയത്തില്‍ നിന്ന് മനസ്സിലാക്കാം (പുറം 278) പഹ്ലവി ,കുഫിക്(അറബി ),ഹീബ്രു  ഭാഷകളില്‍ 31 വരികളില്‍ കാണപ്പെടുന്ന സാക്ഷി പട്ടികയെ ആധാരമാക്കിയാണ് പ്രൊഫസറുടെ കണ്ടെത്തല്‍. .എന്നാല്‍ ഈ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക  അയ്യന്‍ അടികള്‍ പട്ടയത്തിന്‍റെ ഭാഗമല്ല എന്നതാണ് “ഏറ്റവും പുതിയ കണ്ടെത്തല്‍” 2015 നവംബര്‍ 27 നു കോട്ടയം സി.എം .എസ് കോളേജു ദ്വി ശതാബ്ദി ആഘോഷ ഭാഗമായി നടത്തപ്പെട്ട അന്തര്‍ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച “തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക” കാണുക (കിളിപ്പാട്ട് മാസിക ,ജനുവരി 2016 പുറം 11-12 ഈ പ്രബന്ധം നെറ്റില്‍ കിട്ടും )
രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ തരിസാപ്പള്ളി പട്ടയം (എന്‍ .ബി.എസ് ) അങ്ക്തില്‍ ഡ്യു പെറോണ്‍ (Abraham Hyacinte Anquitel Du Peron ) എഴുതിയ ZEND AVESTA (Paris 1771) എന്ന കൃതിയെ കുറിച്ച് ഇങ്ങനെ എഴുതി “നാല് ചെമ്പോല കളില്‍ ഉള്ള പട്ടയത്തിന്‍റെ ഉള്ളടക്കം ദ പെറോ ഉദ്ധരിക്കുന്നുണ്ട്.ഈ ഫ്രഞ്ച് വിവര്‍ത്തനം അന്നത്തെ നിലയ്ക്ക് സാമാന്യം ആഅധികാരികമാണ് .എന്നാല്‍ പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലും ഉള്ള ഒപ്പുകള്‍ അടങ്ങിയ ഏട് ദ പെറോ തീരെ വിട്ടു കളഞ്ഞിരിക്കുന്നു “(പുറം 95)
ഇവിടെ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക പെറോ (Peron ) കണ്ടിട്ടേ ഇല്ല എന്ന സത്യം ഗ്രന്ഥകര്‍ത്താക്കള്‍ സൌകര്യ പൂര്‍വ്വം മറച്ചു പിടിക്കുന്നു .പെറോ കൊച്ചിയില്‍ വന്ന കാലത്ത് (CE 1755) തരിസാപ്പള്ളി പട്ടയത്തില്‍ വിദേശ സാക്ഷിപ്പട്ടിക ഉള്ള ഓല ഉണ്ടായിരുന്നില്ല .പകരം പതിനേഴു വേള്‍ നാടന്‍ സാക്ഷി പട്ടിക –അതിനിടയില്‍ അയ്യന്‍ അടികളുടെ ആന മുദ്രയും –ഉള്ള ഓലയിലെ വിവരം പെറോ  ഫ്രഞ്ച് ഭാഷയില്‍ നല്‍കി .അതിപ്പോള്‍ ആര്‍ക്കും നെറ്റില്‍ നിന്നെടുക്കാം .
കൊല്ലം നഗരത്തില്‍ ഇവര്‍ക്ക് (സിറിയ-ജൂത –മുസ്ലിം)പുറമേ ചൈനാ ക്കാരുടെ ഒരു വ്യാപാരകേന്ദ്രവും രൂപം കൊണ്ടിരുന്നു.ഇന്നത്തെ ചിന്നക്കട പണ്ടത്തെ  ചൈനീസ് കച്ചവടക്കാരുടെ ഒരു ആവാസകേന്ദ്രത്തെയാണ്‌ സൂചിപ്പിക്കുന്നത് “(വേണുഗോപാല്‍ പുറം 276)
തികച്ചും ശരി .
കുരക്കേണി കൊല്ലത്തെ വെള്ളാളരെ കുറിച്ചുള്ള പരാമര്‍ശത്താല്‍ പ്രസിദ്ധമാണ് സി.ഇ 849- ല്‍ അയ്യനടികള്‍ക്ക് വേണ്ടി സാക്ഷരനായ വേ ള്‍ (വെള്ളാള) കുലജാതന്‍  സുന്ദരന്‍, ചെമ്പോലയില്‍  ട്ടെഴുത്തില്‍ (നാനം മോനം) വരഞ്ഞ  തരിസാപ്പള്ളി ശാസനം .സ്ഥാണു രവി ചക്രവര്ത്തിയുടെ അഞ്ചാം ഭരണവര്‍ഷം അയ്യനടികള്‍ എന്ന വേണാട്ടരചന്‍ സമുദായഭ്രഷ്ട് കല്പ്പിക്കപ്പെട്ടതിനാല്‍, ജൈനമതം സ്വീകരിച്ച, പതിനേഴു വെള്ളാള വര്ത്തകര്‍ക്ക് (ചെട്ടികള്‍ക്ക് ),പായ്ക്കപ്പലില്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങങ്ങളിലേ യ്ക്ക് സമുദ്രസഞ്ചാരം നടത്തി കച്ചവടം ചെയ്തതിനാല്‍ വെണ്ണീര്‍”(ഭസ്മം ) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട ദരിസാ”(ധരിയായി  -വില്യംലോഗന്‍,വിവ:ടി.വി.കൃഷ്ണന്‍ മാതൃഭൂമി 2000 പേജ് 220 കാണുക ) ചെട്ടികള്‍ക്ക്, ദരിസാ ജൈനപ്പള്ളി (തേവര്‍ പള്ളി ) പണിയാന്‍, ഇപ്പോഴത്തെ തേവള്ളിയില്‍(തേവര്‍ പള്ളി ഇരുന്ന സ്ഥലം )  കുറെ സ്ഥലം  നല്‍കുന്ന ചെമ്പോലക്കരണം (കാനം ശങ്കരപ്പിള്ള ,തരിസാപ്പള്ളി പട്ടയം എന്ന വെള്ളാള ചെപ്പേട്,  കെ.വി.എം.എസ് വൈറ്റില യൂണിയന്‍ സോവനീര്‍ 2015 ).അതില്‍ കൃഷി കാര്യങ്ങള്‍ നടത്താനും മൃഗപരിപാലനം നടത്താനും കച്ചവട കാര്യങ്ങള്‍ നോക്കാനും വരവ് ചെലവ് കണക്കുകള്‍ എഴുതാനും സാക്ഷരര്‍ ആയ  നാലുകുടി വെള്ളാളരെയും നല്‍കുന്ന ശാസനം .(ടി ഏ എസ് 11/70-80). ക്നായ് തൊമ്മന്‍ പട്ടയം യഥാര്‍ത്ഥമോ വ്യാജമോ എന്ന് നിശ്ചയം പോരാ .പക്ഷെ അതിലുമുണ്ട് വെള്ളാള പരാമര്‍ശം (കാനം ശങ്കരപ്പിള്ള കിളിപ്പാട്ട് മാസിക 2016 മാര്‍ച്ച്  ലക്കം പേജ് ) മണ്ണില്‍ .കൃഷി ഇറക്കണമോ തീര്‍ച്ചയായും വെള്ളാളര്‍ വേണ്ടിയിരുന്നു  കണക്കുകള്‍ സൂക്ഷിക്കണമോ സാക്ഷരത കൈവരിച്ച വെള്ളാളര്‍ വേണം .മൃഗ പരിപാലനം നടത്തണമോ വെള്ളാളര്‍ വേണം എന്ന് ചുരുക്കം.
സെന്റ്‌ തോമസ്‌ കൃസ്ത്യാനികള്‍ തീരദേശത്ത് നിന്നും മാറി ഉള്‍ നാടന്‍ കൃഷികളില്‍ -പ്രത്യേകിച്ച് കുരുമുളക് _ഏര്‍പ്പെട്ടതായി പയസ് മലേകണ്ടത്തെ ഉദ്ധരിച്ച്‌(Maritime India ) പ്രൊഫസ്സര്‍ വേണുഗോപാല്‍ എഴുതുന്നു.(പുറം 287) പയസ് പച്ച കള്ളമാണ് എഴുതി പിടിപ്പിച്ചത് .കൃസ്ത്യാനികള്‍ ആദ്യകാലങ്ങളില്‍ കര്‍ഷകര്‍ ആയിരുന്നില്ല .വെറും കച്ചവടക്കാര്‍ .കോട്ടയത്ത് ഉപ്പൂട്ടില്‍ കാര്‍ (ആദ്യ കാല ക്രിസ്ത്യന്‍ കുടുംബം) വന്നത് തളിക്ഷേത്രത്തിനു എണ്ണ നല്‍കാന്‍. ചിറക്കടവില്‍ പുല്ലുവേലി കുടുംബം (മുന്‍ മുഖ്യ മന്ത്രി ഏ .കെ ആന്റണിയുടെ അമ്മ വീട്ടുകാര്‍ ) വന്നത് ചിറക്കടവ്‌ ക്ഷേത്രത്തില്‍ എണ്ണ നല്‍കാന്‍ .മനോരമ യുടെ കണ്ടത്തില്‍ കുടുംബം അവകാശപ്പെടുന്നതും അവര്‍ തിരുവല്ലയിലെ എണ്ണ ച്ചെട്ടികള്‍ ആയിരുന്നു എന്നത്രേ .ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ക്രിസ്ത്യാനികള്‍ കൃഷിക്കാര്‍ ആയിരുന്നില്ല .അവരെല്ലാം “ഊഴിയം” വേലക്കാര്‍ മാത്രം ആയിരുന്നു
ചരിത്രത്തില്‍ ഇടമില്ലാത്തവര്‍ എന്ന തലക്കെട്ടില്‍ ക്ഷേത്ര ലോകത്തിനു പുറത്ത് ജീവിച്ചിരുന്ന ആള്‍ ,ആളടിയാര്‍ ,അടിയര്‍ ,(പുനൈവര്‍ )പുലയര്‍ ,ചെറുമര്‍ എന്നിവരെ പ്രൊഫ .വേണുഗോപാല്‍ പരാമര്‍ശിക്കുന്നു .എന്നാല്‍ “പൂമിയ്ക്ക് കരാളര്‍” ആയിരുന്ന വെള്ളാളര്‍ എന്ന ജനവിഭാഗത്തെ അദ്ദേഹം തമസ്കരിച്ചു കളയുന്നു .
പുരാലിഖിതങ്ങളില്‍ എഴുത്തുകാരനായി തച്ചനും തട്ടാനും മറ്റും വന്നിരുന്ന കാര്യം പ്രൊഫ വേണുഗോപാല്‍ എടുത്തു പറയുന്നു .എന്നാല്‍ തരിസാപ്പള്ളി പട്ടയത്തിലെ “വേള്‍ കുല” സുന്ദരനെ (ഇദ്ദേഹം കണ്ടിയൂര്‍ ദേശ വാസിയായിരുന്നിരിക്കാം .മറ്റൊരു രേഖയിലും പ്രത്യക്ഷപ്പെടുന്നു )  പ്രൊഫ ഫസ്സര്‍ തമസ്കരിച്ചു .പാര്‍ത്ഥിവപുരം ചേപ്പേട് എഴുതിയ തെങ്കനാട്ടു “വെണ്ണീര്‍ വെള്ളാളന്‍” തെങ്കനാട്ടു കിഴവന്‍ ആകിന ചാത്തന്‍ മുരുകനെയും പ്രൊഫസ്സര്‍ തമസ്കരിക്കുന്നു .
കുത്തഴിക്ക പ്പെട്ട ചെമ്പോല കൂട്ടം
അരഞ്ഞാണം നഷ്ടപ്പെട്ട തരിസാപ്പള്ളി പട്ടയത്തിന്‍റെ  പൂര്‍ണ്ണ രൂപം വായിക്കാന്‍ എം ജി.എസ് നാരാണന്‍റെ  “കള്‍ച്ചറല്‍ സിംബയോസിസ്” പുറം 86-91 കാണുവാന്‍ ആണ് ശിഷ്യന്‍ വേണുഗോപാല്‍ വായനക്കാരെ ക്ഷണിക്കുന്നത് .എം ജി.എസ് തരിസാപ്പള്ളി പട്ടയത്തെ രണ്ടായി കണ്ട ,ഇപ്പോഴും കാണുന്ന ചരിത്രകാരന്‍ ആണ് .ഓലയുടെ സ്ഥാനവും വശവും ഒന്നും അദ്ദേഹത്തിന് പിടിയില്ല .പെരുമാള്‍സ് ഓഫ് കേരള Index to Cera Inscriptions No A2 (pp 434)
കാണുക Copper plates:two plates with writings on both sides of the first plate and on
One side of the second plate 12+8+7 lines .Incomplete script.Vatteluttu,with Grantha Language –Old Malayalam  
കുത്തഴിക്കപ്പെട്ട ചെമ്പോല കൂട്ടത്തെ കുറിച്ചുള്ള .ജി.എസ്സിന്‍റെ  വിവരണം ശരിയല്ല .
ആദ്യ ഓലയില്‍ രണ്ടു വശങ്ങളിലും എഴുത്തില്ല
ഉള്‍വശത്ത് മാത്രം എഴുത്ത് .പുറവശം ശൂന്യം
അതില്‍ നിന്ന് മനസ്സിലാകുന്ന സത്യം അവസാന ഓലയിലെ അവസാന പുറവും ശൂന്യം ആയിരിക്കും.ഇരുവശങ്ങളിലും എഴുത്തുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക അയ്യന്‍ അടികള്‍ പട്ടയ ഭാഗമല്ല എന്നതിന് മറ്റൊരു തെളിവാണ് ആദ്യ ഓലയിലെ ആദ്യവശം ശൂന്യം എന്നത്
രണ്ടാം ഓലയില്‍ ഇരുവശങ്ങളിലും എഴുത്തുണ്ട്
ശരിയായ രൂപം വായിക്കാന്‍ വാര്യര്‍ വെളുത്താട്ട് ഇവര്‍ ചേര്‍ന്ന് എഴുതിയ എന്‍ ബി എസ് “തരിസാപ്പള്ളി പട്ടയം” (2013) പുറം 109 112
കാണുക .വിക്കിയില്‍ ഈ പാഠം നല്‍കിയിട്ടുണ്ട്
ഒപ്പം ZEND AVESTA 1771 Paris നല്‍കുന്ന നാടന്‍ സാക്ഷി പട്ടികയും കാണാം .