Tuesday, June 30, 2015

എം.ജി.എസ്സും തിരുവനന്തപുരവും (പിന്നെ മാ"പിള്ള”മാരും)

എം.ജി.എസ്സും തിരുവനന്തപുരവും (പിന്നെ മാ"പിള്ള”മാരും)
------------------------------------------------------------------------------------------------------
തിങ്കളാഴ്ച വരാന്‍ കാത്തിരിക്കയാണ് .മാധ് മം ആഴ്ചപ്പതിപ്പ് കിട്ടും .അത് കിട്ടിയാല്‍ എം.ജി.എസ്സിന്റെ ആത്മകഥ ഉണ്ട്. കുറ്റം കണ്ടെത്താനുള്ള വഹ അതിലുണ്ടാവും .
ഒരു പോസ്റ്റിനു വക കിട്ടും.
ഇത്തവണയും കിട്ടി .
തിരുവനന്തപുരത്തെ കുറിച്ചും അവിടുത്തുകാരെ കുറിച്ചുമാണ് ചരിത്രകാരന്റെ സ്മരണകള്‍ .കേരളചരിത്രകാരില്‍ പ്രധാനിയായ ഇളംകുളം കുഞ്ഞന്പിുള്ള . ശിഷ്യര്‍ ഗവേഷകര്‍ തിരുനെല്ലൂര്‍ കരുണാകരന്‍ ,ചെമ്മനം ചാക്കോ, പുതുശ്ശേരി രാമചന്ദ്രന്‍ എല്ലാം 
പരാമര്ശനന വിധേയരാകുന്നു .തമ്പാനൂരിലെ “സത്യനികേതന”ത്തിലെ നിത്യസന്ദര്ശ‍കനായിരുന്ന ഇളംകുളംശിഷ്യന്‍ നാരായണന്‍ ഗുരുസ്മരണ നടത്തുന്നു .
“അരസിക രീതിയില്‍ ക്ലാസ് എടുക്കുന്ന അദ്ധ്യാപകന്‍,മറ്റു പണ്ടിതന്മാരോടു അസഹിഷണത പുലര്ത്തുന്ന ശുംഭന്‍ ,വാശിക്കാരന്‍, സര്വ്വോിപരി പണം പലിശയ്ക്കു കൊടുതു സമ്പാദ്യമുണ്ടാക്കുന്ന പിശുക്കന്‍,സമുദായാഭിമാനമില്ലാത്ത്തവന്‍.
(കുറ്റം പറയരുതല്ലോ തനിക്കു ഈട് കൂടാതെ പലിശ ഇല്ലാതെ പണം കൊടുക്കാമെന്നു ഗുരു പറഞ്ഞെങ്കിലും താനത് നിഷേധിച്ചു എന്ന് ശിഷ്യന്‍നാരായണന്‍ )
തിരുവനന്തപുരത്തും വെളിയിലുമുള്ള നിരവധി പേരുടെ ചിത്രം .എം.ജി.എസ്സിന്റെ മുക്കാല്‍ പേജ് ചിത്രം ഇവയൊക്കെ നല്കിടയിട്ടുണ്ട് പക്ഷെ ഗുരു ഇളംകുളത്തിന്റെ
ചിത്രം ഇല്ല (കുറ്റം എം.ജി.എസ്സിന്റെതാവില്ല .എഡിറ്റരുടെതാവാം എന്ന് നമുക്കാശ്വസിക്കാം.എങ്കിലും അതു ശരിയായില്ല )
എന്‍.വി കൃഷ്ണ വാര്യരുടെ ആവശ്യപ്രകാരം മാതൃഭൂമി ഓണം വിശേഷാല്‍ ല്പ്രതിയില്‍ തിരുവനന്തപുരത്തെ കുറിച്ചു അക്കാലത്ത് എം ജി.എസ് പേര്‍ മരിച്ചിട്ട് (എസ്.ജി.എം ) എഴുതിയ ലേഖനം പരാമര്ശി.ക്കപ്പെടുന്നു .ചില ചീത്ത കാര്യങ്ങളും എഴുതേണ്ടി വന്നതിനാലാണ് പേര്‍ തിരിച്ചിട്ടത് .പക്ഷെ പരസ്യത്തില്‍ ശരിയായ പേര് വന്നതിനാല്‍ പലരും കള്ളത്തരം മനസ്സിലാക്കി .
അനന്തപുരിയിലെ നായര്‍ പ്രമാണിമാര്‍ (അന്ന് താക്കോല്‍ സ്ഥാനം സുകുമാരന്‍ നായര്‍ പയ്യന്സ്ാ ആയിരുന്നിരിക്കണം) താക്കോല്‍ കയ്യിലെടുത്തു .കോപ്പികള്‍ കത്തിക്കപ്പെട്ടു .മൂന്നാല് വര്ഷം അനന്തപുരിയില്‍ എങ്ങനെ കഴിയും എന്നുഴലുന്ന എം.ജെ.എസ്സിനെ കണ്ടുകൊണ്ടാണ് ജൂണ്‍ ൨൯ ലക്കം മാധ്യമം വായനക്കാര്‍ അടച്ചു വയ്ക്കുന്നത് (ശേഷം ഭാഗം അടുത്ത ആഴ്ച)
തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ ചൂടായതില്‍ തെറ്റില്ല എന്ന് മനസ്സിലാകണമെങ്കില്‍ എം.ജി.എസ് കൊടുത്ത സാമ്പിള്‍ ഒന്ന് വായിക്കണം .
പേജ് ൭൦ കാണുക
“തിരുവനന്തപുരത്തെ വലിയ വീടുകളില്‍ കിടപ്പറ കളില്‍ പോലും ഓവരയിലൂടെ പുറത്തേക്ക് ഒരു വാതില്‍ ഉണ്ടായിരുന്നത് രാജാവോ പ്രഭുക്കളോ എഴുനെള്ള് പോള്‍ ഭര്ത്താകവിനു ഒളിച്ചു പോകാന്‍ വേണ്ടിയായിരുന്നു എന്ന് ഞങ്ങള്‍ (?മലബാറുകാര്‍) കളിയാക്കി പറയാറുണ്ടായിരുന്നു “
അക്കാലത്ത് അത്തരം ഏതാനും “അമ്മച്ചി വീടുകള്‍” കിഴക്കേ കോട്ടയില്‍ ഉണ്ടായിരുന്നിരിക്കണം .പക്ഷെ വിരലില്‍ എണ്ണാന്‍ മാത്രം.അത് വച്ചു തിരുവനന്തപുരം കാരെ മൊത്തം കളിയാക്കിയത് ശരിയല്ല.ഇനാനെങ്കില്‍ ഒറിജിനല്‍ തിരുവനതപുരം കാര്‍ ഇല്ല എന്ന് പറയാം.എല്ലാം വരത്തന്മാര്‍
ഞങ്ങള്‍ , എന്ന് പറഞ്ഞാല്‍ പഴയ തിരുവിതാംകൂര്‍ കാര്‍ ,അതിനു മുമ്പ് തെക്കും കൂര്‍ കാര്‍, അതിനും മുമ്പ് വെമ്പല്നാട്ടുകാര്‍ ,അതിനും മുമ്പ് കേരളസിംഹവളനാടു എന്ന “മാവേലി” നാട്ടുകാര്‍(ശംഖു അയ്യരുടെ മാവേലിനാട് വായിക്കുക) മലബാരുകാരെ – കോഴിക്കോട് കാരെ- വിളിക്കുന്ന ഒരു പേരുണ്ട്.
രണ്ടു-രണ്ടര അക്ഷരം.
മാവേലി നാടിന്റെ സംസ്കാരം ആ പേര്‍ തുറന്നെഴുതാന്‍ എന്നെ അനുവദിക്കുന്നില്ല .
സദയം ക്ഷമിക്കുക.
“മാപ്പിള” എന്ന് പറഞ്ഞാല്‍ “അറബികള്ക്ക്ക മലയാളി സ്ത്രീകളില്‍ ഉണ്ടാകുന്ന മക്കള്‍” എന്ന് പറയുന്ന എം.ജി.എസ്സിനോട് തിരുവിതാം കൂറിലെ അച്ചായന്മാര്‍ (“തിരുവിതാം കൂര്‍ മാപ്പിള” മാര്‍ -മനോരമ മാപ്പിളമാര്‍- ക്ഷമിച്ചു .അവര്‍ “ന്യൂ ടിവി ചാനല്‍” തകര്ത്തി ല്ല. ഇന്നും കാണുന്നു.
അതും മാവേലി നാടിന്റെ സംസ്കാരം .
പിള്ള- മാ"പ്പിള്ള"-സംസ്കാരം.

Thursday, June 18, 2015

തലശ്ശേരിയിലെ ഉമ്മാച്ചു ബുക്സ്

അന്തരിച്ച ചമ്പാടന്‍ വിജയന്റെ സഹോദരന്‍ 
കെ.എം ശിവാനന്ദന്‍ (തലശ്ശേരിയിലെ ഉമ്മാച്ചു ബുക്സ്)
“ശ്രീനാരായണ ഗുരു ഓര്മ്മിയില്‍ സൂക്ഷിക്കാന്‍”
എന്ന പുസ്തകം അയച്ചു തന്നത് നന്ദി പൂര്വ്വം കൈപ്പറ്റി.
കോഴിക്കോട്ടെ ഹൃദ്രോഗവിടഗ്ദന്‍ കെ. സുഗതന്റെ അഭിപ്രായം പുറം കവറില്‍ .ഡോ.സുഗതന്‍ കുറെ നാള്‍ കോട്ടയത്ത് ഉണ്ടായിരുന്നു.എം ൩ യൂണിറ്റില്‍ ഡോ.സത്യദാസിന്റെ കൂടെ കാര്ദിയോള ജിസ്റ്റ് ആകും മുമ്പ്
പുസ്തകത്തില്‍ അയ്യാ വൈകുണ്ട്ടന്റെ എന്ന പേരില്‍ രേഖാ ചിത്രം
ചേര്ത്ത്ത് ശരിയായില്ല. അദ്ദേഹത്തിന്‍റെ ചിത്രം ഒന്നും ഇല്ല. അതദ്ദേഹം ഇസ്ത്ടപ്പെട്ടിരുന്നുമില്ല. വിഗ്രഹം ചിത്രം ഇവയൊന്നും അദ്ദേഹത്തിന്റെട അയ്യാമൊഴി പ്രകാരം പാടില്ല.അടുത്ത പതിപ്പില്‍ അതോഴിവാക്കുമെന്നു കരുതുന്നു.
നാണുവും കുഞ്ഞനും ആദ്യം ഒന്നിച്ചു കാണുന്നത് അനിയൂര്‍ ക്ഷേത്ര പരിസരത്ത്തില്‍ (൧൮൮൩)എന്നതും തെറ്റ് .അതിനു മുമ്പവര്‍ എത്രയോ തവണ കണ്ടുമുട്ടി.൧൮൭൯ ല്‍ കുഞ്ഞന്‍ അയ്യാ ശിഷ്യനായി ൧൮൮൦ ല്‍ നാണുവും ശിഷ്യനായി.
വിഷ്ണു ഭകതനായിരുന്ന നാനു എങ്ങനെ ശിവഭകതനായി ശിവപ്രതിഷ്ഠ നടത്തിയ നാരായണ ഗുരു ആയി എന്നതും വിശകലനം അര്ഹിരക്കുന്നു.

Monday, June 01, 2015

ചരിത്രം "സൃഷ്ടിക്കുന്ന" വി.കാര്ത്തി കേയന്‍ നായര്‍

ചരിത്രം "സൃഷ്ടിക്കുന്ന" വി.കാര്ത്തി കേയന്‍ നായര്‍
--------------------------------------------------------------------------------
കേരള നവോത്ഥാനം ചരിത്രകാര്ന്മാ-ര്ക്കും- നിരൂപകാര്ക്കും ഒരു പോലെ താല്പ്പ ര്യമുള്ള വിഷയമാണെന്ന് തോന്നുന്നു. മാര്ക്സി സ്റ്റ്‌ ചിന്തകന്‍ പി.ഗോവിന്ദപിള്ള മുതല്‍ സാഹിത്യനിരൂകസിംഹം പ്രൊഫസ്സര്‍ എസ്.ഗുപ്തന്‍ നായര്‍ സാര്‍ വരെ നവോത്ഥാനം , നവോത്‌ഥാനനായകര്‍
എന്നിവരെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി.
വിവിധ കോളേജുകളിലെ ചരിത്ര അദ്ധ്യാപകനും പിന്നീട്, വിദ്യാഭ്യാസ ഡയരക്ടര്‍ വരെ ആവുകയും ചെയ്ത, വി.കാര്ത്തി കേയന്‍ നായരുടെ പുസ്തകങ്ങള്‍ താല്പ്പ ര്യപൂര്വ്വംം വായിക്കുന്നു. ഭൂവുടമാ ബന്ധങ്ങളെ കുറിച്ചെഴുതിയ പുസ്തകത്തെ കുറിച്ച് മറ്റൊരു ബ്ലോഗ്‌ പോസ്ടിട്ടിരുന്നു. അതാവര്ത്തിക്കുന്നില്ല . കവര്‍ പേജിലെ അയ്യാവൈകുന്നടന്റെ രേഖാ ചിത്രം ഒഴിവാക്കാമായിരുന്നു. അയ്യാ വൈകുണ്ടന്‍ അതനുവദിച്ചിരുന്നില്ല എന്ന ചരിത്രസത്യം കാര്ത്തി കേയന്‍ സാര്‍ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ചിത്രം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയക്കാര്‍ അതും ചെയ്യും. നാം ചെയ്യുന്നത് ശരിയല്ല .
“നവോത്ഥാന മൂല്യങ്ങളും കേരള സമൂഹവും” (എന്‍.ബി.എസ് ൨൦൧൪)
എഴുപതു രൂപാ നല്കിക വാങ്ങിയതാനെന്നത് എന്നെ ദുഖിപ്പിക്കുന്നു .
കാശു കൊടുത്ത് കടിക്കും നായെ വാങ്ങിയ സ്ഥിതി.
അബദ്ധങ്ങളുടെ പെരുമഴക്കാലം; ഘോഷയാത്ര.
“സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം” എന്ന അഞ്ചാം അധ്യായം
(പേജ് ൫൩-൭൩ ) ആണ് ആദ്യം വായിച്ചു തുടങ്ങിയത് .ബാക്കി വായിക്കണമെന്ന് തോന്നുന്നില്ല . മുടക്കിയ കാശ് വെള്ളത്തിലായ സ്ഥിതി.
ചരിത്ര വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയ ചില അബദ്ധപ്രസ്താവനകള്‍ ഇതാ:
൧.വൈകുണ്ട സ്വാമികള്‍ ശിങ്കാരതോപ്പില്‍ തടവുകാരനായി കഴിയുമ്പോള്‍ (അതായത് ൧൮൩൯ ) സുബ്ബരായന്‍ ബ്രിട്ടീഷ് രസിഡന്സി ഉദ്യോഗസ്ഥനായിരുന്നു (പേജ് ൫൭)-ആനമണ്ടത്തരം
൨.സുബ്ബരായന്‍ “ഇടനിലക്കാരന്‍ “ ആയി .അദ്ദേഹം ഒരു “തരകനാ”യിരുന്നോ?
൩സുബ്ബരയാണ് സര്ക്കാകരില്‍ നിന്ന് “സമപന്തിഭോജനം” അവസാനിപ്പിക്കണം എന്ന മറുപടി കിട്ടി “സമ” അല്ല ,”അവര്ണ്ണദ- അവര്ണ്ണ്” പന്തിഭോജനമായിരുന്നു മുത്തുക്കുട്ടിയുടെത്.അയ്യാവ് നടപ്പിലാക്കിയത് “സവര്ണ്ണത-അവര്ണ്ണമ പന്തിഭോജനം” അത് സഹോദരന്റെ അവര്ണ്ണാ-അവര്ണ്ണത(ഈഴവ-ചെറുമ,പുലയ) മിശ്രഭോജനവുമല്ല
൪.വൈകുന്ദന്റെ മോചനത്തിന് സുബ്ബരായന്‍ സന്ധി സംഭാഷണം നടത്തി
൫.സുബ്ബരായന്‍ ശുചീന്ദ്രത്തെ സ്വാമി തോപ്പില്‍ സന്ദര്ശി)ക്കാന്‍ എത്തുക പതിവായിരുന്നു .(മലബാറില്‍ നിന്ന് വനായിരുന്നോ?)
൬.അയ്യാ സ്വാമികളില്‍ നിന്ന് “യോഗവിദ്യ” (മാത്രം ) പടിക്കാനെത്തിയവരാണത്രേ കുഞ്ഞനും ചട്ടമ്പിയും(ബാലാസുബ്രഹ്മണയം വഴി ശിവരാജയോഗമല്ല എന്ന് വ്യംഗം?
൭.”അയ്യാവഴി” എന്ന പ്രവര്ത്തന പരിപാടി സ്വീകരിച്ചു കൊണ്ട്ട് സുബ്ബരായന്‍ “അയ്യാ ഗുരു” എന്ന പേര് സ്വീകരിച്ചു. ശരിയായ വിളിപ്പേര്‍ “അയ്യാവു സ്വാമികള്‍” .വെള്ളാളര്‍ പിതാവിനെ “അയ്യാവ് “ എന്ന് വിളിക്കുന്നു
൮.തന്റെ “ഗുരു”വിനെ പോലെ തന്നെ ...(പേജ് ൬൦) അയ്യാവ് ശിഷ്യനല്ല .”മഹാ” ഗുരു.
൯.മദിരാശി സ്വദേശി ആയതിനാലാണ് സുബ്ബയനെ “പാണ്ടിപ്പരയന്‍ “ എന്ന് വിളിച്ചത് .പുലയനെ കൂടെ ഇരുത്തിയതാണ് കാരണം .
൧൦.സമപന്തിഭോജനത്ത്തില്‍ വിദ്യാര്ഥി ആയിരുന്ന കെ.അയ്യപ്പനും ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഉപനയനം അന്നായിരുന്നു.
ചെറായി അവര്ണ്ണ്-അവര്ണ്ണന പന്തിഭോജനം തുടങ്ങാന്‍ പിന്നെ എന്തെ പുലയനയ്യപ്പന്‍ ൧൯൧൯ വരെകാത്തിരുന്നു..ലോകത്തിലാദ്യമായി പന്തിഭോജനം തുടങ്ങിയത് പുലയനയ്യപ്പന്‍ എന്നെഴുതിയ പ്രൊഫ.എസ.കെ .വസന്ത(സഖന്‍) പോലും അയ്യപ്പന്‍ തൈക്കാട്ടുണ്ടായിരുന്നു എന്നെഴുതി പിടിപ്പിച്ചില്ല. അയ്യോ കഷ്ടം .
൧൧.ബുദ്ധമതക്കാരായ ഈഴവരാദിപിന്നോക്കക്കാരെ വിഗ്രഹാരാധകര്‍ ആക്കുന്നതിനും അതുവഴി ബുദ്ധമതത്തിന്റെ വെരരുക്കാനും ....
-അപ്പോള്‍ ബുദ്ധമതത്തില്‍ വിഗ്രഹാരാധന ഇല്ലെന്നോ?
൧൨.ഭരണത്തിലുള്ള സ്വാധീനത്തില്‍ മുന്പധന്തിയില്‍ നിന്നത് നായര്‍ (പേജ് ൬൦) റോബിന്‍ ജഫ്രിയുടെ പുസ്തകത്തിന്റെ പേര്‍ മനസ്സില്‍ നില്ക്കു ന്നതാവാം കരണം (Decline of Nair Dynasty-നായര്‍ മേധാവിത്വത്തിന്റെ പതനം ) അത് തെറ്റായ തലക്കെട്ടല്ലേ?
എന്നായിരുന്നു നായര്‍ മേധാവിത്വം? ഏതു നായ്ര്ക്കാകയിരുന്നു ഭരണസാരഥ്യം?
പിന്നെ എന്തിനായിരുന്നു “മലയാളി മെമ്മോറിയല്‍”?
൧൩.നമ്പൂതിരി സംബന്ധത്തിലുണ്ടായ നായര്കുട്ടികള്ക്ക്ക പിതൃസ്വത്ത് കിട്ടാനായിരുന്നു ചട്ടമ്പി “പ്രാചീന കേരളം” എഴുതിയതെന്നു കാര്ത്തി കേയന്‍ നായര്‍.
“പ്രാചീന കേരളം” ചട്ടമ്പിയുടെ സ്വന്തം സൃഷ്ടി ആയിരുന്നോ?
അയ്യാഗുരുവിന്റെ പനയോലയിലുള്ള തമിഴ് ഗ്രന്ഥത്തിന്റെ മൊഴിമാറ്റമല്ലേ അത്?
അയ്യാ ഗുരുവിന്റെ ജീവചരിത്രം (ഡോ. രവികുമാര്‍ അയ്യാമിഷന്‍ ൧൯൯൭- പേജ് ൭൫ ) നോക്കിയാല്‍ അതില്‍ മകന്‍ ലോകനാഥപിള്ള വാര്ക്ക്ല്‍ ഗുരുകുലത്തിനയച്ച ഒരു കത്ത് വായിക്കാം.
പ്രാചീന കേരളം ചട്ടമ്പി സ്വാമികളുടെ സ്വന്തം സൃഷ്ടിയല്ല
Like · Comment ·