Tuesday, September 16, 2014

മലയാള നാടിന്റെ കഥ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മലയാള നാടിന്റെ കഥ
മാധവിക്കുട്ടിയുടെ എന്റെ കഥ പ്രസിദ്ധീകരിച്ച മലയാള നാടു വാരികയുടെസചിത്രകഥ 1969-84)
ശിഖ മോഹന്ദാസ് 92:27 ലക്കം (സെപ്റ്റംബർ 21-27) മാതൃഭൂമി ആഴ്ചപ്പഠിപ്പിൽ എഴുതുന്നു.മലയാള
നാട്ടിലെ ഒരു ലേഖകൻ എന്ന നിലയിൽ ഗൃഹാതുരത്വം ഉണർത്തിയലേഖനം.
വി.ബി.സി നായരായിരുന്നു മലയാളിനാടിന്റെ ആത്മാവ്.
അദ്ദേഹം മലയാള നാടു വിശേഷാൽപ്രതികളിൽ എഴുതിയ
 പൂർണ്ണത തേടുന്ന അപൂർണ്ണബിന്ദുക്കൾ(പാലാ,പൊറ്റക്കാട് തുടങ്ങിയവരെ
നേരിൽ ചെന്നു കണ്ട് ഒന്നിച്ചു താമസ്സിച്ചെഴുതിയ ലേഖങ്ങൾ) പരാമര്ശിച്ചു കണ്ടില്ല.
അവ പുസ്തരൂപത്തിൽ വരേണ്ടവ ആയിരുന്നു.

എസ്.കെ നായർ എഴുതിയ നോക്കെത്താത്ത തീരങ്ങൾ പല തവണ ഉദ്ദരിക്കപ്പെടുന്നു.
അതിമനോഹര ശൈലിയിൽഎഴുതിയ ആ ലേഖന പരമ്പര എസ്.കെ എഴുതിയതോ
 ബാലചന്ദ്രൻ എന്ന മംഗല ശ്ശേരി എന്ന വി.ബി
എഴുതിയതോ എന്നറിഞ്ഞു കൂടാ.ഏതായാലും പുസ്തരൂപമാക്കേണ്ടിയിരുന്ന ഒന്നു തന്നെ,
കാംബിശ്ശേരിയും കുറേക്കാലം കോളം എഴുതി.കണ്ടതും കേട്ടതും.
മദ്യപാനം എന്റെ കാഴ്ചപ്പാടിൽ എന്ന പരമ്പര മുപ്പതോളം പേർ എഴുതി
.മലയാളനാട് സിനിമാ അഥവാ രാഷ്ട്രീയ
വാരികകളിൽ ഒന്നിലായിരുന്നു.
ഞാനും എഴുതി ഒരു ലേഖനം.അതും പുസ്തകമാക്കിയില്ല.
ഇപ്പോൾ പുസ്തകമാക്കാൻ പറ്റിയ ലേഖനങ്ങൾ.
അതിന്റെ പിന്നിലെ കഥ.
കരൾ രോഗത്താൽ ഹെപ്പാറ്റിക്  കോമ വന്ന് വയലാർ അകാലത്തിൽ അന്തരിച്ചത് സാഹിത്യപ്രേമികളെ ദുഖിപ്പിച്ച
അടുത്ത കോമ കൾ എസ്.കെ.നായരുടേതും എം.ടി വാസുദേവൻ നായരുടേതും.
കോമ വന്നവർ രക്ഷപെടുക അപൂർവ്വം
.വയലാറിനതു സാധിച്ചില്ല.
എസ്.കെ നായർക്കു തിരിച്ചു വരാൻ കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലത്തേക്ക്.
അപ്പോൾ എഴുതിച്ചതാണു മദ്യപാനം എന്റെ ദൃഷ്ടിയിൽ.
മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർ പങ്കെടുത്തു.
അതു മുഴുവിക്കും മുൻപായി എസ്.കെ സഹൃദയ ലോകത്തെ നിരാശപ്പെടുത്തി അന്തരിച്ചു.
അപൂർവ്വമായി" സുകൃതം" ചെയ്തവർക്കു കോമയിൽ നിന്നു രക്ഷപെട്ട് വളരെ നാൾ ജീവിച്ചിരിക്കാൻ കഴിയാം.
"സുകൃതം" രചിച്ച നമ്മുടെ എം.ടി.വാസുദേവൻ നായർ ഉദാഹരണം."എസ്സ്.കെ യുടെ മരണശേഷം (കോ-ബ്രദർ) എസ്സ് .രാമചന്ദ്രൻപിള്ള(എക്സ്.എം.എൽ ഏ)
മാനേജിംഗ് എഡിറ്ററും പ്രേമാ കേ.നായർ ചീഫ് എഡിറ്ററുമായി(ചാത്തന്നൂർ മോഹൻ എഡിറ്റർ ആയും)
84 അവസാനം വരെ മലയാളനാടു പ്രസിദ്ധീകരിച്ചു(കരിക്കപ്പെട്ടു) പിന്നീട്" അവർ" അതു
പ്രസിദ്ധീകരിക്കയുണ്ടായില്ല"

ശിഖ മോഹൻ ദാസ് എഴുതുന്നു.(ബ്രാക്കറ്റിൽ ഉള്ളത് എന്റെ വക)
"അവർ"അതു പ്രസിദ്ധീകരിച്ചില്ല.
എന്നാൽ മറ്റു ചിലർ അതു പ്രസിദ്ധീകരിച്ചു.
ആദ്യകാല പത്രാധിപസമതി അംഗം പെരുമ്പടവം ആയിരുന്നു എഡിറ്റർ.
തിരുവനന്തപുരം കോട്ടയ്ക്കകത്തായിരുന്നു ഓഫീസ്.എയിഡ്സ് കേരളത്തിൽ
എന്ന പേരിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച എന്റെ പുസ്തകം അക്കാലത്തെ
മലയാള നാടിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതായിരുന്നു.
വി.ബി.സി നായർ
ചാത്തന്നൂർ മോഹൻ
പെർമ്പടവം ശ്രീധരൻ
എന്നിവർ എഡിറ്റർ ആയിരുന്ന മൂന്നു കാലഘട്ടങ്ങളിലും
എന്റെ ലേഖനങ്ങൾ)ദേശചരിത്രം,വൈദ്യശാത്രം) മലയാളനാട്ടിൽ വന്നിരുന്നു
എന്നു സന്തോഷപൂർവ്വം ഓർമ്മിക്കുന്നു. 

Friday, September 05, 2014

Kaviyur Sivarama Pillai,my Mentor


നിന്നു മഹോപാദ്ധ്യായ ബിരുദം.കാംബിശ്ശേരി കരുണാകരൻ സഹപാഠി ആയിരുന്നു
മുപ്പത്തിനാലു കൊല്ലം സ്കൊള്ള് അദ്ധ്യാപകനായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട സ്കൂൾ
വാഴൂരിലെ കുതിരവട്ടം (എസ്.വി.ആർ.വി) 1978 ല് പെൻഷൻ പറ്റി.
പത്ത് അമ്മച്ചർ നാടകങ്ങൾ രചിച്ചു.കാലം മാറുന്നു,മദ്രാസ്സിലെ മോൻ എന്നീ ചലച്ചിത്രങ്ങൾക്കു
കഥ രചിച്ചു.കാലം മാറുന്നു വഴിയാണ് ഓ.എൻ,വി യുംദേവരാജനും ചലച്ചിത്ര ലോകത്തു
വന്നത്.അസ്തമനം,ഗുരുദക്ഷിണ എന്നീ നോവലുകളും യുദ്ധകാണ്ഡം എന്ന നോവലുമചിച്ചു. ന്യായമാലിക
എന്നൊരു കൃതിയുമുണ്ട്.
ഈ വർഷം (2014) ലിറങ്ങിയ പരിവർത്തനം മറ്റൊരു നോവൽ
ഭാര്യ സരസമ്മ നേരത്തെ മരിച്ചു.ഏക മകൾ ഗിരിജ.
മരുമകൻ തുളസ്സിദാസ്.അർജുൻ അജയ് എന്നു രണ്ടു കൊച്ചു മക്കൾ
ഇപ്പോൾ പെരുന്നയിൽ വൃന്ദാവനം എന്ന വെട്ടിൽ വിശ്രമജീവിതം.
മൊബൈൽ 8089247207
Mahopadyaya Kaviyur Sivaramai Pillai 91 yrs.my mentor during High School 
  • Kanam Sankara Pillai