Friday, January 16, 2015

ഗുരുവിനേയും മഹാത്മായേയും തൊട്ടും മഹാഗുരുവിനെ തൊടാതെയും ഡോ.ആനന്ദ ബോസ്

ഗുരുവിനേയും മഹാത്മായേയും തൊട്ടും
മഹാഗുരുവിനെ തൊടാതെയും
ഡോ.ആനന്ദ ബോസ്
----------------------
വർണ്ണവെറിയുടെ വകഭേദങ്ങൾ പലതും അനുഭവിച്ചു ഭ്രാന്താലയം ആയി മാറിയ കേരളത്തിൽ,
ഒരു പുത്തൻ നവോത്ഥാനം ഉണ്ടാക്കിയെടുക്കാൻ ആരംഭിച്ച " ഹരിജൻ-ഗിരിജൻ"ദിനാചരണത്തെ
കുറിച്ചെഴുതുന്നു കേരളശബ്ദം 25 ജനുവരി ലക്കം "പറയാതിനി വയ്യ" കോളം 91"തൊട്ടുംതൊടാതെയും"
അന്ന അധ്യായത്തിൽ ഡോ.സി.വി.ആനന്ദബോസ്.

മെഡിക്കൽ കോളേജാശുപത്രികളിലെ ധന്വന്തരി കേന്ദ്രം പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കു ജോലി നൽകാൻ
ഡോ.ബോസ് ആവിഷകരിച്ചു നടപ്പിലാക്കിയ പരിപാടി ആണേന്നരിയുന്നതിൽ അതീവ സന്തോഷം.ഡോ.ബോസ്സിനെ
മുകതകണ്ഠം അഭിനന്ദിക്കുന്നു.
ആനന്ദ ബോസ്സിന്റെ പംക്തി തുടർച്ചയായി വായിക്കാറില്ല.പുസ്തകമാകുമ്പോൾ തീർച്ചയായും വായിക്കും.
ഈ ലക്കത്തിൽ ബോസ് ചില കാര്യങ്ങൾ കാണാതെ പോയി എന്നു ചൂണ്ടീക്കാണിക്കാനാണീ കുറിപ്പ്.

കേരളത്തിലെ നവോത്ഥാനം,അതിന്റെ കൃത്യമായ ചരിത്രം ,പന്തിഭോജനം
അതിന്റെ പ്രയോഗം ,ചരിത്രം എന്നിവയെക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കാത്ത
വ്യക്തിയാണു ഡോ.സി.വി.ആനന്ദബോസ് എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
"ശ്രീ നാരായണഗുരുവും അയ്യങ്കാളിയും ചേർന്നു കേരളത്തെ ശുദ്ധീകരിക്കാൻ ശ്രമിച്ചു.അയിത്തത്തിനു
ഒരയവു വന്നു " എന്നെഴുതി പ്പീടിപ്പിക്കുന്നു ഡോ.ബോസ്.ബാലാരാമപുരത്തു വച്ചു ആദ്യമായി
ശ്രീനാരായ്ണഗുരുവും അയ്യങ്കാളിയും പരസ്പരം കണ്ട കാര്യം വാചാലമായി വർണ്ണിക്കുന്നു
ഡോ.ആനന്ദ ബോസ്.അതവരുടെ ആദ്യ കൂടിക്കാഴ്ച ആയിരുന്നുവോ?
അല്ല.എന്നതല്ലേ വാസ്തവം.

1875 കാലത്തു തന്നെ അയ്യങ്കാളിയെ ഒപ്പമിരുത്തി, അവരിരുവരുടേയും ഒപ്പം മറ്റ് അൻപതിൽ പരം
ശിഷ്യരേയും ഇരുത്തി,അവരിൽ കൊട്ടാരത്തിലെ തമ്പുരാന്മാരും തമ്പുരാട്ടിമാരും നാണവും കുഞ്ഞനും
പത്മനാഭക്കണിയാരും മക്കടിലബ്ബയും ഫാദർ പേട്ട ഫെർണാണ്ടസ്സും മണക്കാടു ഭവാ നിയും കൊല്ലത്തമ്മയും
എന്നിങ്ങനെ കൊട്ടാരം മുതൽ കുടിൽ
വരെ താമസ്സമാക്കിയ  അമ്പതിൽ പരം സ്ത്രീ- പുരുഷ ശിഷ്യർ വരും,മഹാഗുരു ശിവരാജയോഗി
തൈക്കാട് അയ്യാസ്വാമികൾ പന്തി ഭോജനം ലോകത്തിൽ തന്നെ ആദ്യമായി ,തൈക്കാട് സമാരംഭിച്ചു വർഷം തോറും
നടത്തി വന്ന കഥ,ചരിത്രം. ഡോ.ആനന്ദബോസ് വായിക്കാതെ പോയി എന്നതു കഷ്ടം.
1960 കാലത്ത് തൈക്കാട് അയ്യാമിഷ്യനു വേണ്ടീ കാലടി പരമേശ്വരൻ പിള്ള പ്രസിദ്ധീകരിച്ച ശിവരാജയോഗി
തൈക്കാട് അയ്യാസ്വാമി തിരുവടികൾ എന്ന ജീവചരിത്രം ഡോ.ബോസ് വായിച്ചിട്ടില്ല.കോപ്പി ചെന്തിട്ട ശൈവപ്രകാശസഭയിൽ
കണ്ടേക്കാം.അതിലെ അയിത്തോച്ചാടനം എന്ന അധ്യായം 1974 ലെ രണ്ടാം പതിപ്പിൽ ഉൾപ്പെടുത്താതിരിക്കാൻ
ഏതോ കുബുദ്ധി ദുഷ്ടലാക്കോടെ പ്രവർത്തിച്ചു.ആ പതിപ്പു വായിച്ചാൽ പോരാ.ഒന്നാം പതിപ്പു വായിക്കണം.
തുടർന്നാണു പൊതു ജനം അയ്യാ സ്വാമിയെ "പാണ്ടിപ്പറയൻ,മ്ലേഛൻ" എന്നെല്ലാം വിളിച്ചു തുടങ്ങിയത്.
അപ്പോഴെല്ലാം അയ്യാ മൊഴിഞ്ഞു"ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി,ഒരേ ഒരു മതം,ഒരേ ഒരു കടവുൾ താൻ".
അയ്യാ ഗുരു മുന്നിശ്ചയപ്രകാരം 1909 കര്ക്കിടകമകം നാളിൽ സമാധിയായി.
പിന്നീട് 1916 ല് ശിഷ്യൻ നാണു അയ്യാവചനം മൊഴിമാറ്റം വരുത്തി, മലയാളപദ്യത്തിലാക്കി, ജാതിഭേദം നിർണ്ണയിച്ചതാണു
നാം കേൾക്കുന്ന" ഒരു ജാതി,ഒരു മതം..."
ചെന്താരശ്ശേരി,കുന്നുകുഴി മണി എന്നിവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളിൽ മഹാഗുരു ഇന്നും "തമിഴ് പറയൻ"
ഡോ.എം.ജി.എസ്സ്. എന്ന ചരിത്രപണ്ഡിതനാകട്ടെ അയ്യാഗുരു ബ്രാഹ്മണനും(1999 ഡിസംബർ 31 ലെ മനോരമ മില്യനിയം പതിപ്പു കാണുക.
കൂടുതലറിയാൻ ശിവരാജ യോഗി അയ്യാഗുരുവിനെ കുറിച്ചുള്ള ബ്ലോഗുകൾ വായിക്കുക.

Sunday, January 11, 2015

മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട വെള്ളാളർ എന്ന കർഷക ജനത

മലയാളി ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ട
വെള്ളാളർ എന്ന കർഷക ജനത
--------------------------------

ക്രിസ്തു പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിൽ കേരള സമൂഹത്തിൽ തുഞ്ചത്തെഴുത്തഛൻ
എന്ന കടുപ്പട്ടൻ/നായർ, സാഹിത്യകൃതികളിലൂടെ നടത്തിയ ആശയപ്രചരണത്തെ, ഉപന്യസിക്കുന്നു
എം.ജി.എസ്സ് നാരായണൻ എന്ന മലയാളി ചരിത്രകാരൻ, 2015 ജനുവരി ലക്കം മലയാളവാരികയിലെ
"തുഞ്ചത്തെഴുത്തഛൻ സൃഷ്ടിച്ച സാംസ്കാരിക വിപ്ലവം" എന്ന ലേഖനം വഴി(പേജ് 41-46).

കേരളം വാണിരുന്ന നാടുവാഴികൾ അങ്ങു വടക്ക് കോലത്തിരി മുതൽ, ഇങ്ങു തെക്കു വേൾ നാടു വരെ,
സാമന്തപ്രഭുക്കൾ എല്ലാം തന്നെ, "അക്ഷരശൂന്യർ" ആയിരുന്നു എന്നു മലയാളി ചരിത്രകാരനായ എം.ജി.എസ്സ്.
ആയ് വംശം സ്ഥാപിച്ച "വേൾ" ആയ് വെള്ളാളൻ (ഗോവൈശ്യർ എന്ന ഇടയർ),രാമർ തിരുവടികളും
മറ്റും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു എന്നു പറയുന്ന എം.ജി.എസ്സിന്റെ തൊലിക്കട്ടി സമ്മതിക്കണം.
വെള്ളാളനായ അരചൻ, വെള്ളാളനായ അയ്യനെ കൊണ്ട്(അയ്യൻ എഴുത്ത്) വെള്ളാളനായ സുന്ദരനെ(വേൾ കുലചുന്ദരൻ) കൊണ്ടെഴുതിച്ചതാണു മദ്ധ്യതിരുവിതാം കൂറിലെ നസ്രാണികൾ,
ടി.എം ചുമ്മാറിനെ തുടർന്നു "ക്രിസ്ത്യൻ ചേപ്പേട്" എന്നു വിശേഷിപ്പിക്കുന്ന വെള്ളാളർ എന്ന കർഷകരുടെ സ്ഥലവും
ഒപ്പം കൃഷി ചെയ്യാൻ നാലുകുടി വെള്ളാരേയും സപീർ ഈശോയ്ക്കു അട്ടിപ്പേറായി നൽകുന്ന"വെള്ളാളച്ചേപ്പേട്" ആയ
തരിസാപ്പള്ളി ചേപ്പേട്(ഏ.ഡി.849)
ചേപ്പേട് എഴുതിയ, സാക്ഷിയായ വെള്ളാളകുല ജാതൻ സുന്ദരനും ഒപ്പം രാമൻ അടികൾക്കും വെള്ളാളനായ അയ്യനുംതീർച്ചയായും അക്ഷരജ്ഞാനമുണ്ടായിരിക്കണമല്ലോ.