Monday, June 30, 2014

ചില പഴയ പദങ്ങൾ/പ്രയോഗങ്ങൾ

ചില പഴയ പദങ്ങൾ/പ്രയോഗങ്ങൾ
മലബാറിനെ പണ്ട് മലബാർശീമ എന്നും കമ്പനിശീമ എന്നും പരാമര്ശിച്ചിരുന്നു.
ശീമ എന്നാൽ സ്റ്റേറ്റ്.കൊച്ചിശീമയിൽ തൃശ്ശൂർ താലൂക്കിലെന്നൊക്കെ ആധാരങ്ങളിൽ കാണാം.
വെറൂം ശീമ എന്നാൽ ഇംഗ്ലണ്ട് ആയിരുന്നു.ഫ്രഞ്ചുകാരെ പരന്ത്രീസ്സുകാർ എന്നു വിളിച്ചിരുന്നു.
ഡച്ചുകാർ ലന്തക്കാർ.
പോർട്ടുഗീസ്സുകാർ പറങ്കികൾ.അവർ കൊണ്ടുവന്നതാണു പറങ്കി അണ്ടി എന്ന കശുവണ്ടി.
അവർ കപ്പലുവഴി കൊണ്ടുവന്ന ഉഷ്ണപൂണ്ണ് എന്ന സിഫിലിസ് "കപ്പൽ" "പറങ്കിപുണ്ണ്"
എന്നീ പേരുകളിൽ അറിയപ്പെട്ട്.കേശവദേവിന്റെ അയൽക്കാരിൽ പറങ്കി പുണ്ണ് കഥാപാത്രമാണ്.
ഡോക്ടർ അപ്പോത്തിക്കിരി.ഡ്രസ്സർ ദരിസ്സർ
ഇംഗ്ലീഷ് ഇങ്കരീസ്
ലന്തപ്പറങ്കിയും ഇങ്കരിയീസ്സും എന്നു കുഞ്ചൻ നമ്പ്യാർ തുള്ളലിൽ.
ഇംഗ്ലണിനെ ബിലാത്തി എന്നു വിളിച്ചു.
കെ.പി.കേശവമേനോന്റെ ബിലാത്തി വിശേഷം പ്രസിദ്ധമായയാത്രാവിവരണം.
ടി.ബിമുസാവരി ബംഗ്ലാവ്.

Sunday, June 29, 2014

വിശ്വാസം അതല്ലേ,എല്ലാം?

വിശ്വാസം അതല്ലേ,എല്ലാം?
മനുഷ്യ സ്ത്രീകളെ പോലെ ദേവിമാരും രജസ്വലകൾ ആകാറുണ്ട്.
ഭഗവതി പുറത്താകുന്നതിനു "തൃപ്പൂത്ത്" എന്നു പറയും.
ചെങ്ങന്നൂർ ക്ഷേത്രത്തിൽ അതു വലിയ് ആഘോഷമാണ്.

കൊല്ല വർഷം 987ല് റാണി ലക്ഷീഭായിയുടെ ഭരണകാലത്ത് ക്ഷേത്രത്തിലേക്കു പടിത്തരം
നിശ്ചയിക്കാനെത്തിയ കേണൽ മൺറോ ദേവിയുടെ തൃപ്പൂത്തിൽ അവിശ്വാസം തോന്നി.
അതിനുള്ള ചെലവുകൾ പടിത്തരത്തിൽ നിന്നു കുറച്ചു.
ആ കർക്കിടകത്തിൽ ചെങ്ങന്നൂർ ദേവി തൃപ്പൂത്തായ ദിവസം മൺറോയുടെ ഭാര്യ
മാദാമ്മയ്ക്കു" പീരിയഡ്."
പക്ഷേ ഒപ്പം അവർക്കും കുട്ടികൾക്കും അതിസാരം.
മലദ്വാരത്തിൽ
നിന്നു പോലും രക്തസ്രാവം.
ചിലൗദ്യോഗസ്ഥരുടെ നിർബന്ധപ്രകാരം മൺറോ പ്രശ്നം വയ്പ്പിച്ചു.
പടിത്തരത്തിൽ വെട്ടിക്കുറയ്ക്കൽ
വരുത്തിയതാണു കാരണം എന്നു പ്രശ്നത്തിൽകണ്ടു.

അടുത്ത വർഷത്തേക്ക് മൺറോ 700 പണം കൂടുതൽ
അനുവദിച്ചു.
മാദ്യാമ്മയുടെ രക്തസ്രാവം കുറഞ്ഞു.
മൺറോ പേരു കൊത്തിയ സ്വർണ്ണ വള ദേവിയ്ക്കു സമർപ്പിച്ചു.
പുറമേ ഒരു തുക തന്റെ വകയായി നിക്ഷേപിച്ച്
അതിന്റെ പലിശയ്ക്കു തൃപ്പൂത്താറാട്ടു നടത്താൻ നിർദ്ദേശിച്ചു
.
ഇന്നും ചിങ്ങം കഴിഞ്ഞു വരുന്ന "തൃപ്പൂത്ത്"
മൺറോ സായിപ്പിന്റെ വക.മൺറോ നൽകിയ
സ്വർണ്ണ വള ഇന്നും ഭണ്ഡാരത്തിൽ കിടപ്പുണ്ട്.

വിശ്വാസം അതല്ലേ,എല്ലാം?

Thursday, June 26, 2014

വഞ്ഞിപ്പുഴയുടെ പതനം

വഞ്ഞിപ്പുഴയുടെ പതനം
വഞ്ഞിപ്പുഴ തമ്പുരാൻ രാജാവായിരുന്നില്ല.സിംഹാസനവും ഉണ്ടായിരുന്നില്ല.
എന്നാൽ ചെറുവള്ളി,ചിറക്കടവു.പെരുവന്താനം പ്രദേശങ്ങൾ കരം നൽകാതെ
കൈവശം വച്ചു.വിലയ്ക്കായി തീറുകൊടുക്കയോ 12 വർഷത്തെ പാട്ടത്തിനു
കൊടുക്കയൊ ചെയ്ത് വാണരുളി.ചിറക്കടവ് ക്ഷേത്രത്തിലെ ആറാട്ടിനു വരുമ്പോൾ
ആനയും അമ്പാരിയും താലപ്പൊലിയും(നമ്മുടെ ചിലമന്ത്രിപുംഗവന്മാർക്കു കിട്ടുമ്പോലെ)
ഒക്കെ ഉണ്ടാകും. കൊല്ല വർഷം 1085 (ഏ.ഡി 1910-എന്റെ പിതാവു ജനിച്ച വർഷം)
കാലത്ത് പണ്ടാരവക ഭൂമികളിൽ സർവ്വേ സെറ്റില്മെന്റ് നടത്തി കരം പുതുക്കി നിശ്ചയിച്ചു.
നേരത്തെ "ഒഴുകു"നടത്തിയ കാലത്തു നിസ്സാര പണമേ കരമായി കൽപ്പിച്ചിരുന്നുള്ളു.
തമ്പുരാന്റെ ഭരണത്തിലുള്ളക്ഷേത്രങ്ങളിലെ ചെലവുകൾ നടത്തിക്കൊണ്ടു പോകാൻ
ബുദ്ധിമുട്ടായി.
അതിനാൽ രീ സർവേ നടത്താൻ സർക്കാരിനെ സമീപിച്ചു തമ്പുരാൻ.1933 ല് അതിനായി നിയമം
വന്നു.കൊ.വ 1108-1116 വർഷങ്ങളായി പ്രസ്തുത പ്രദേശങ്ങളിൽ രീ സർവ്വേ നടത്തി.സർക്കാരായിരുന്നു
ചെലവു വഹിച്ചത്.ആ ചെലവു സർക്കാരിലേക്കു അടയ്ക്കാൻ തമ്പുരാനോടു പറഞ്ഞു സർക്കാർ.
മൊത്തം 2 ലക്ഷം രൂപാ.തമ്പുരാൻ ഹര ഹർ മഹാദേവ എന്നു ചൊല്ലി.എവിടുന്നു കൊടുക്കും
2 ലക്ഷം.ഇന്നത് 20 കോടി കവിയും.തമ്പുരാന്റെ ചെങ്ങന്നൂരെ കൊട്ടാരവും ചുറ്റുമുള്ള സ്ഥലവും
ജപ്തി ചെയ്യുമെന്ന നില വന്നു.
ഈ സമയത്താണ് കോട്ടയം ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകുന്നത്.തലയോലപ്പറമ്പു കാരൻ
ഏ.ജെ.ജോൺ.അവിടെ തലയോലപ്പറമ്പു കവലയിൽ അദ്ദേഹത്തിന്റെ പ്രതിമ കാണാം.
തന്റെ വകയായി ചെറുവള്ളി-ചിറക്കടവു-പെരുവന്താനം പ്രദേശങ്ങളിലെ വസ്തുക്കൾ വില
നിശ്ചയിച്ച് സർക്കാർ ഏടെടുക്കാൻ തമ്പുരാനു സമ്മതിക്കേണ്ടി വന്നു.സർക്കാരിനു കൊടുക്കാനുള്ള
2 ലക്ഷം കഴിഞ്ഞ് പിന്നീട് മറ്റൊരു 2 ലക്ഷം തമ്പുരാനു കോടുക്കാൻ തീരുമാനമായി.അങ്ങനെ 4
ലക്ഷത്തിനു തമ്പുരാൻ മൊത്തം വസ്തുക്കൾ സർക്കാരിനു നൽകി.
അന്നത്തെ എം.എൽ.ഏ.കെ.ജി കേശവൻ നായരുടെ നേതൃത്വത്തിൽ ഹിന്ദുക്കൾ തമ്പുരാനെ
കണ്ട് ഈ നാട്ടിലെ ക്ഷേത്രങ്ങൾക്കായി ഫണ്ടുണ്ടാക്കാൻ ഒരു തുക നലകണമെന്നപേക്ഷിച്ചു.
തനിക്കു കിട്ടിയ 2ലക്ഷത്തിൽ ഒരു ലക്ഷം ക്ഷേത്ര ചെലവുകൾക്കൊരു ഫണ്ടൂണ്ടാക്കാൻ
തമ്പുരാൻ നൽകി.ഇന്നും ആ ഫണ്ട്നിലവിലുണ്ട്.
വഞ്ഞിപ്പുഴ തറവാട് വിൽക്കപ്പെട്ടു.
അതു ഗൾഫുകാരന്റെ കൈവശമായി.അവകാശികൾ നാടുവിട്ടു.
എവിടെയോ എങ്ങോ?
ഉണ്ടോ ഇല്ലയോ ആർക്കുമറിയില്ല.

കുഞ്ഞോപ്പു തോമ്മാ

കൃത്യമായി പറഞ്ഞാൽ കുഞ്ഞോപ്പു തോമ്മാ വീട്ടുവേലി കുടുംബാംഗമായിരുന്നില്ല.
പൊൻ കുന്നം തൊട്ടിപ്പീടികയിലെ കുഞ്ഞ് ചങ്ങനാശ്ശേരിയിലെ മുക്കാടൻ കുഞ്ഞായ പോലെ
ഒരു പേരു മാറ്റം.ഭാര്യ വീടായിരുന്നു വീട്ടുവേലി.അവിടെ ദത്തു നിന്നു കുഞ്ഞോപ്പു.
കാഞ്ഞിരപ്പള്ളിയിലെ ഇലവുങ്കൽ കുടുംബാഗ്മായിരുന്ന തോമ്മാമാപ്പീള വീട്ടുവേലികുന്നേൽ
ഉതുപ്പിന്റെ മകൾ മറിയാമ്മയെ കല്യാണം കഴിച്ച് അവിടെ ദത്തിനു നിന്നു.സർക്കാർ ഉദ്യോഗസ്ഥരെ
കൈമണി അടിക്കുന്നതിൽ സമർഥനായിരുന്നു തോമ്മാ.അന്നത്തെ പോലീസ് ആമ്യൻ രാമൻ  പണ്ടാലയെ
ആ മിടുക്കൻ ആദ്യം കയ്യിലാക്കി.വിശാഖം തിരുനാളിന്റെ എഴുനെള്ളത്ത് അങ്ങനെ ചോർത്തിക്കിട്ടി
തോമ്മായ്ക്ക്.
ഇന്നത്തെ അബ്കാരികൾക്കു പകരം കറുപ്പിനും മദ്യത്തിനും കോണ്ട്രാക്ടർ മാരായിരുന്നു.ചിനാക്കാരെ
മാത്രമല്ല ഭാരതീയരേയും കറപ്പുതീറ്റിക്കാരാക്കാൻ സായിപ്പു ശ്രമിച്ചിരുന്ന കാലം.പൊൻ കുന്നത്തെ
കറുപ്പുമദ്യ ലോബി വീട്ടുവേലികുന്നേൽ പാപ്പൻ വക്കീലായിരുന്നു.അവർക്കു പലചരക്കു പീടികയുണ്ടായി.
പൊൻ കുന്നത്തു നിരവധി "പീടിക"ള് ഉണ്ടായിരുന്നു.അവരുടെ ലിസ്റ്റ് പിന്നാലെ.ഹിൻഡുക്കളിൽ നല്ല പങ്കും
വീട്ടുവേലികുന്നേൽ പീടികയിലെ പറ്റുകാരായിരുന്നു.ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടെങ്കിലും മണ്ണിലിറങ്ങാത്ത
മടിയന്മാരായിരുന്നു അവരിൽ നല്ല പങ്കും.വർഷാവസാനം കരക്കടകത്തിൽ പറ്റുതീർക്കാൻ കയ്യിൽ പണം
(കാശ്) ഇല്ലാതെ വരുമ്പോഴെല്ലാം ഹിന്ദുക്കൾ ഏക്കർ കണക്കിനു പറമ്പുകൾ വീട്ടുവേലി കുന്നേൽ കാർക്കെഴുതി
കൊടുക്കും.അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് പൊൻ കുന്നത്തും പരിസരങ്ങളിലുമായി അവർക്ക് 5000
(അതേ,അയ്യായിരം തന്നെ) ഏക്കർ പറമ്പുകൾ കൈവശമായി.

വിശാഖംതിരുനാളിനെ കയ്യിലെടുത്ത വീട്ടുവേലികുന്നേൽ കുഞ്ഞോപ്പു തോമാ

വിശാഖംതിരുനാളിനെ കയ്യിലെടുത്ത വീട്ടുവേലികുന്നേൽ കുഞ്ഞോപ്പു തോമാ

വീട്ടുവേലികുന്നേൽ ജോസഫ് മകൻ വി.ജെ.ആന്റണി(ജനനം 1936)
കൊട്ടയം മെഡിക്കൽ കോളെജിൽ എന്റെ സഹപാഠി(1962 ബാച്ച്)ആയിരുന്നു.
വളരെ കുറച്ചുംസംസാരം.വളരെ കുറച്ചു കൂട്ടുകാർ.എപ്പോഴും വിരിഞ്ഞു
നിക്കുന്ന പുഞ്ചിരി.ആരെല്ലാം കളിയാക്കിയാലും പുഞ്ചിരി മായില്ല.ചോദ്യങ്ങൾക്ക്
ഉത്തരം യെസ് ഓർ നോ എന്നതിൽ ഒതുങ്ങും.തോൽക്കാതെ പഠിച്ച് പാസായി.
സമയം കിട്ടുമ്പോഴെല്ലാം പകലെന്നോ രാത്രിയെന്നോ നോക്കാതെ ബാസ്കറ്റ് ബോളുമായി
തനിയെ ഗ്രൗണ്ടിലീറങ്ങി കളിച്ചു കൊണ്ടിരിക്കും.
ഹൗസ് സർജൻസി കഴിഞ്ഞപ്പോൾ വാഴൂർ കൊടുങ്ങൂരിൽ ഉഷസ് ക്ലിനിക് തുടങ്ങി.സഹപാഠികളുമായി
ബന്ധമൊന്നുമില്ല.പല തവണ അലുമ്നി മീറ്റിംഗിനു കൂട്ടികൊണ്ടു പോകാൻ ശ്രമിച്ചു.വഴങ്ങിയില്ല.
രണ്ടു വർഷം മുമ്പ് കൂട്ടുകാർക്കായി ഒരുസന്ദേശം റീക്കാർഡ് ചെയ്യാൻ സമ്മതിച്ചു.ഇപ്പോൾ വിഭാര്യൻ.

അന്തോണിചന്റെ മുത്തഛൻ വീട്ടു വേലികുന്നേൽ കുഞ്ഞോപ്പു തോമ രണ്ടു തലമുറകൾക്കു
മുമ്പു പൊന് കുന്നത്തെ അറിയപ്പെടുന്ന നസ്രാണിപ്രമുഖൻ ആയിരുന്നു.കാഞ്ഞിരപ്പള്ളി തേക്കടിയിലേക്കു
വിശാഖം തിരുനാൾ കുതിരപടയാളികളുടെ അകമ്പടിയോട് എഴുന്നെള്ളുന്നു എന്നറിഞ്ഞ കുഞ്ഞോപ്പു
തോമാ പൊങ്കുന്നത്തെവീഥികളിൽ ഒട്ടേറേനിലവിളക്കുകൾ കൊളുത്തി വയ്പ്പിച്ചു.ജനം കുളിച്ചൊരുങ്ങി
റോഡിനിരുവശവും കാത്തു നിന്നു.വീട്ടു വേലികുന്നേൽ വീടിന്റെ മുമ്പിൽ(പിൽക്കാലത്തെ ദാസൻ തീയേറ്റർ
ഇരുന്ന സ്ഥലം) വലിയൊരു പന്തൽ കെട്ടി അലങ്കരിച്ചു.വേനൽക്കാലമായിരുന്നതിനാൽ കുതിരകൾക്കു
കുടിക്കാൻ വാർപ്പുകൾ നിറയെ വെള്ളവും സംഭരിച്ചു വച്ചു
പൊൻ കുന്നം എന്നൊരു സ്ഥലമേ കേട്ടിട്ടില്ലത്ത വിശാഖം തിരുനാൾ പന്തൽ കണ്ട സ്തലത്തിറങ്ങാൻ
നിർബൻദ്ധിതനായി.കുതിരകൾക്കു കുടിക്കാൻ വെള്ളം.എവിടമാണീ സ്ഥലം?ആരാണീ പന്തൽ കെട്ടിയത്
എന്നൊക്കെ ആയി മഹാരാജാവ്.

പൊന്കുന്നം.

കുന്നകളാലും താഴ്വരകളാലും നിറഞ്ഞ ചെറുപട്ടണമാണു
ചിറക്കടവിലെ പൊന്കുന്നം.

കരനെല്ല് ധാരാളമായുണ്ടായിരുന്ന അരിക്കുന്നും ഔഷധ
സസ്യങ്ങളാൽ നിറഞ്ഞ അരത്തമലയും
കടുക്കാമലയും ചെന്നായ്കൾ നിറഞ്ഞ ചെന്നാക്കുന്നും
പുലിയറയും വലിയപൊത്തള്ളും
ചെറിയ പൊത്തള്ളും ഇവിടുണ്ട്.
വെച്ചൂക്കുന്ന്,
പരിയാരത്തു കുന്ന്,
മൂലകുന്ന്,
തീമ്പള്ളിക്കുന്ന്,
തൊട്ടിക്കുന്ന്,
മഞ്ഞപ്പള്ളിക്കുന്ന്,
മാടപ്പള്ളിക്കുന്ന്,
ഉലകുത്താകുന്ന്,
പത്തശ്ശാരിക്കുന്ന്
വീട്ടുവേലിക്കുന്ന്,
പൂഴിക്കുന്ന്
ചോറ്റുകുന്ന്,
 എന്നിങ്ങനെ നിരവധി കുന്നുകൾ.
കടലമ്പാറ,പൊൻ പാറ, മീനാറുപാറ,തോണിപ്പാറ,പാട്ടുപാറ
എന്നിങ്ങനെ നിരവ്ധി പാറകളുമുണ്ട്  ഈ നാട്ടിൽ

Wednesday, June 25, 2014

ചിത്തിര പിറന്നാൽ....... കാനം ഇനി ഓർമ്മയിൽ മാത്രം.

ചിത്തിര പിറന്നാൽ.......
കാനം ഇനി ഓർമ്മയിൽ മാത്രം.
ജോതിഷത്തിലും ജാതകത്തിലും ഗ്രഹനിലകളിലും വിശ്വാസമില്ലാത്ത ആളുകളേറെ.
പക്ഷേ അനുഭവങ്ങൾ അവിശ്വാസികളെ പോലും വിശ്വാസ്സികളാക്കി മാറ്റും.

"ചിത്തിര പിറന്നാൽ അത്തറ മാന്തും".
പഴക്കമുള്ളവിശ്വാസം.

ചിത്തിര തിരുനാളിനോടെ തിരുവിതാംകൂർ രാജവംശം ഇല്ലാതായി.
രാമവർമ്മ ജനിയ്ക്കുന്നതിനും  4 വർഷം മുൻപ് ശിവരാജയോഗി തൈക്ക്ക്കാട്
അയ്യാസ്വാമികൾ,സമാധിയാകുന്നതിനു തൊട്ടുമുമ്പ് മിഥുനം അവസാന ചൊവാഴ്ച
1909ജൂലൈ 20) പ്രവചിച്ചു:
ഇളയ തമ്പുരാട്ടി(സേതു പാർവ്വതീ ഭായി) കഴിഞ്ഞ് ഒരു രാജകുമാരനു ജന്മമ്നൽകും.
അതുകടശ്ശി (അവസാനത്തെ) രാജാവായിരിക്കും
ആ കുമാരന്റെ പന്ത്രണ്ടാം വയസ്സിൽ മഹാരാജാവ് നാടു നീങ്ങും.
രണ്ടും സംഭവിച്ചു.
രാമവർമ്മ ജനിച്ചത് ചിത്തിര നാളിൽ.അദ്ദേഹം ആ തറ മാന്തി.

എഴുപതു വർഷം നീണ്ട ജീവിതത്തിലെ ഒരദ്ധ്യായം ഇന്നവസാനിച്ചു.
ജനിച്ച തറ പണ്ടേ മാന്തിക്കഴിഞ്ഞു.
വർന്ന വീടും മാന്തിക്കളഞ്ഞു.
ഇപ്പോൾ ജനിച്ചനാടും വിടുന്നു.
ജന്മനാടേ,വിട.
കാനം ഇനി ഒർമ്മയിൽ മാത്രം.
ജാതകം വീണ്ടും ശരിയായി.

Tuesday, June 24, 2014

കെ.വി.മോഹന് കുമാറിനോടു ക്ഷമാപണം

കെ.വി.മോഹന് കുമാറിനോടു ക്ഷമാപണം

നോവലിസ്റ്റ് കെ.വി.മോഹന് കുമാർ ഐ.ഏ.എസ്സ്, വയലാർ സമരം നോവലാക്കി വരുന്നു
ഉഷ്ണരാശി,കലാകൗമുദിയിൽ.മൂന്നാം അധ്യായം ജൂൺ 22 ലക്കത്തിൽ

ഞങ്ങളുടെ പൊൻ കുന്നം വർക്കി സാറിനെ മോഹൻ കുമാർ "നോവലിസ്റ്റ്" എന്നു
വിശേഷിപ്പിക്കുന്നു.വർക്കിസാർ പലതുമായിരുന്നു.വിപ്ലവകാരി,കവി(ഗദ്യകാവ്യം)
ചെറുകഥാകൃത്ത്.നാടക ക്രുത്ത്,ജീവചരിത്രകാരൻ(പുന്നൂസ് എന്ന അതിരഥൻ)ചലച്ചിത്ര
കഥാ രചയിതാവ്,നിർമ്മാതാവ്,ചലച്ചിത്ര നിരൂപകൻ....
നോവൽ എഴുതണമെന്നതിയായിആഗ്രഹിച്ചു.തുടങ്ങാനിരിക്കെ അന്തരിച്ചു.
ജനങ്ങളുടെ കഷ്ടതകളെ കുറിച്ചു കഥയെഴുതിയതിനായിരുന്നോ അറസ്റ്റ്.
സി.പിപ്രാൻസ്സിസ് എന്ന തുന്നൽക്കാരൻ(സി.പിയെ കളിയാക്കി)?റാണി,മന്ത്രിക്കെട്ട് തുടങ്ങി
രാജഭരണത്തെ കളിയാക്കിയ/വിമർശിച്ച രാജദ്രോഹ
കഥകളായിരുന്നില്ലേ കാരണം?
കെ,വി.മോഹങ്കുമാറിനെ നന്ദിയോടെ ഓർത്തു കോണ്ടാണീ വിയോജനകുറിപ്പ്.
എന്റീയിഡ്സ് കേറളത്തിൽ എന്ന ആരോഗ്യബോധവൽക്കരണ കൃതിപന്തളം
എൻ.എസ്സ്.എസ്സ് കോളേജിൽ വച്ചു പ്രകാശിപ്പിച്ചത് അന്ന് അടൂർസബ്കളക്ടർ
ആയിരുന്ന മോഹൻ കുമാർ ആയിരുന്നു.

Monday, June 23, 2014

വഞ്ഞിപ്പുഴ തമ്പുരാൻ-2

വഞ്ഞിപ്പുഴ തമ്പുരാൻ-2
വർഷങ്ങൾക്കു മുമ്പു എം.സി(മെയിൻ സെണ്ട്രൽ) റോഡ് വഴി തിരുവനന്തപുരത്തിനു
പോകുമ്പോൾ വഴിയിലെ ഏറ്റവും വീതി കുറഞ്ഞഇറപ്പുഴ
 പാലം കഴിഞ്ഞ് ചെങ്ങനൂർക്കു
പോകുമ്പോൾ തോട്ടടുത്ത കവലയിൽ ഒരു ബോർഡ് കണ്ടിരുന്ന"വഞ്ഞിപ്പുഴ മഠത്തിന്റെ
ആസ്ഥാനത്തേയ്ക്കുള്ള വഴി" എന്നൊ മറ്റോ ആയിരുന്നത്.ചെറുപ്പത്തിൽ തന്നെ വഞ്ഞിപ്പുഴ
തമ്പുരാനെ കുറിച്ചു കേട്ടിരുന്നു എങ്കിലും അക്കാലത്തൊന്നും അവിടെ ഒന്നിറങ്ങണമെന്നോ
തമ്പുരാന്റെ വിവരങ്ങൾ തിരക്കണമെന്നോ അദ്ദേഹത്തെ ഒന്നു പരിചയപ്പെടണമെന്നോ
തോന്നിയില്ല.അത്തരം ഒരാഗ്രഹം തോന്നിയപ്പോഴാകട്ടെ അവിടെ ബോർഡില്ല.എന്നു മാത്രമല്ല
ആടു കിടന്നിടത്ത് പൂട പോലുമില്ല എന്നായി അവസ്ഥ.വഞ്ഞിയില്ല.തൊട്ടടുത്ത്പുഴ,കാനം
ഈ.ജെ പണ്ട് എഴുതിയതു പോലെ.പമ്പാ നദി പാഞ്ഞൊഴുകുന്നു,പിന്നേയും പിന്നേയും
ഒഴുകി ഒഴുകിപ്പോകുന്നു.വഞ്ഞിപ്പുഴ മാത്രമില്ല.
മാർത്താണ്ഡ് വർമ്മയുടെ മന്ത്രിയായിരുന്ന രാമയ്യൻ എന്ന ദളവാ ആണുവഞ്ഞിപ്പുഴ
ചീഫിനെ മദ്ധ്യതിരുവിതാംകൂറിലെ എണ്ണ പ്പെട്ട ആദരണീയനായവ്യക്തി ആക്കി മാറ്റിയത്.
ചെമ്പകശ്ശേരി,തെക്കും കൂർ എന്നീനാട്ടു രാജ്യങ്ങൾ പിടിച്ചടക്കാൻ മദ്ധ്യതിരുവിതാം കൂറിലേക്കു
പടയുമായിനീങ്ങിയ രാമയ്യൻ ചെങ്ങനൂർ ഇറപ്പുഴ പാലത്തിനു സമീപമുള്ള വഞ്ഞിപ്പുഴ
മഠത്തിൽ താംസ്സിക്കാനിടയായി.ആയുധം കൊണ്ടു ചെമ്പകശ്ശെരിയേയും വെറും തന്ത്രം കൊണ്ടു
കുരുമുളകിന്റെ ,കറുത്ത പൊന്നിന്റെ നാടായതെക്കും കൂറിനേയും മാർത്താണ്ഡ വർമ്മയ്ക്കു
വേണ്ടി രാമയ്യൻ കീഴ്പെടുത്തിയത് വഞ്ഞിപ്പുഴ മഠത്തിൽ താമസ്സിച്ചു കൊണ്ടായിരുന്നു.
ദൈത്യം പൂർത്തിയാക്കി മടങ്ങും മുമ്പു രാമയ്യൻ തന്നെ സഹായിച്ചതിന്,താമസ്സസൗകര്യം
ഒരുക്കിയതിന് എന്തു സമ്മാന്മ് നല്കണമെന്നു ചോദിച്ചു.
ചെറുവള്ളി-ചിറക്കടവു-പെരുവന്താനം മേഖലയുടെ ഫലഭൂയിഷ്ടതാറിയാമായിരുന്ന ചീഫ്
അത്രയും ഭാഗം തനിക്കു കരമൊഴിവായി മാർത്താണ്ഡ വർമ്മയിൽ നിന്നു വാങ്ങിക്കൊടുക്കണമെന്നപേക്ഷിച്ചു.
രാമയ്യൻ സമ്മതിച്ചു.വിവരം അറിയിച്ചപ്പോൾമാർത്താണ്ഡവർമ്മയും സമ്മതിച്ചു.കരമൊഴിവായി പ്രസ്തുത
ഭൂപ്രദേശം വഞ്ഞിപ്പുഴ ചീഫിനു ലഭിച്ചു.തുടർന്നദ്ദേഹം വഞ്ഞിപ്പുഴ തമ്പുരാനായി.
രാജകീയ പ്രൗഡിയിൽ വാണരുളി.ചിറക്കടവ ക്ഷേത്രത്തിലെ ആറാട്ടിനു രാജകീയമായ സ്വീകരണം
നൽകിയിരുന്നു.എഴുന്നേള്ളിപ്പാർക്കാൻ തെക്കുഭാഗത്തായി ഇടം ഉണ്ടായിരുന്നു.
ഏ.ജെ.ജോൺ,(കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യമുഖ്യൻ,തന്റെ ജന്മനാട്ടിലൂടെ വേണം തീവണ്ടി
ഓടാൻ എന്നു നിർബന്ധം പിടിച്ചതിനാൽ കോട്ടയം കാർക്കു പണ്ടേ റയിൽ കിട്ടി.
പ്രതിമ തലയോലപ്പറമ്പു കവലയിൽ.)മുഖ്യൻ ആകുന്നതു വരെ അതു തുടർന്നു.
പിന്നീട് പ്രതാപം നശിച്ചു.
സ്വത്തുക്കൾ കാര്യമായി ഒന്നുമില്ലാതായി.
അവകാശികൾ അന്യനാടുകളിൽ എന്നു പറയപ്പെടുന്നു.

Sajith Kumar ഇദ്ദേഹം എഴുതിയത് വളരെ ശരിയാണ് , മുണ്ടാങ്കവ് ജങ്ക്ഷനിൽ നിന്നും തൃചിറ്റാറ്റ് പാണ്ഡവ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ '' Vanjppuzha Principality '' എന്ന പേരിൽ കൊട്ടാരവും കൂറ്റൻ ഗോപുരവും ഉണ്ടായിരുന്നു , ഞാൻ അതിന്റെ അയൽക്കാരൻ ആണ് ...1999 എൽ ഒരു പുത്തൻ കൂറ്റുകാരൻ മുതലാളിക്ക് ആ മഠം മൊത്തം വിറ്റു , അയാള് ഒറ്റ രാത്രിയിൽ എല്ലാം ഇടിച്ചു നിരപ്പാക്കി , കുറെ സ്ഥലം ചെറുകിട വ്യവസായ വകുപ്പ് വിലക്ക് വാങ്ങി , തമ്പുരാന്റെ മകൻ കൊച്ചിയിൽ എവിടെയോ ഫ്ലാറ്റിൽ താമസമുണ്ടെന്നു കേൾക്കുന്നു , കൂടുതൽ വിവരങ്ങൾ അറിയില്ല , തൊട്ടടുത്തായി MC റോഡരികിൽ വന്ഞ്ഞിപ്പുഴ വക നെയ്ത്യാരമ്മ ബംഗ്ലാവ് ഉണ്ടായിരുന്നത് ഇന്ന് വിശ്വകർമ മഹാസഭയുടെ സംസ്ഥാന കാര്യാലയം , അതിപ്പോളും അങ്ങനെ തന്നെ നിലനിൽക്കുന്നു , ആകെ ഇനി വന്ഞ്ഞിപ്പുഴക്ക്‌ നാട്ടിൽ ഉള്ളത് തിരുവാറന്മുള പള്ളിയോടങ്ങളിൽ പെട്ട മുണ്ടന്കാവ് പള്ളിയോടം ഇരിക്കുന്ന 20 സെന്റ് വസ്തു മാത്രം , അത് മുണ്ടങ്കാവ്‌ 1725 -0 എൻ . എസ് . എസ് കരയോഗത്തിന്റെ കൈവശത്തിലും ആണ് ......പമ്പയുടെ തീരത്തുള്ള ആറ്റുപുര മാളിക ഇപ്പോൾ '' വഞ്ഞിപ്പുഴ പാലസ്'' എന്നപേരിൽ കുറെ കൂടി മോടി വരുത്തി ആധുനിക സൌകര്യങ്ങളോടെ ഉണ്ണികൃഷ്ണൻ നായർ എന്ന (NRE) ആൾ വസതിയാക്കി താമസിക്കുന്നു ....വഞ്ഞിപ്പുഴ കൊട്ടാരത്തിലെ തേവാര മൂർത്തിയായ ചെറുവള്ളി മൂര്ത്തി ഇന്ന് താഴമണ്‍ മഠത്തിൽ കുടിയിരുത്തപ്പെട്ടു

Joseph Chacko During my young days I had heard a story about the ladies of the household of Vanjipuzha Chief. A person had started a shop in Chengannur may be in the 1930s or 1940s for items like talcum powder, toilet soaps, scents etc., among others All these were quite new for the people then and the ladies of the house of the Chief also had developed a fancy for these. They were so rich and had no idea about the real price of these items. They used to pay for these in gold coins it seems, fetching immense price to the shop keeper for these items. It is a fact that the shop keeper became very rich in no time.

Saturday, June 14, 2014

ദീർഘ ദർശിയായ ഡോ.സി.എം.ഫ്രാൻസ്സിസ്

ദീർഘ ദർശിയായ ഡോ.സി.എം.ഫ്രാൻസ്സിസ്
ജോസ് കെ.മാണിയുടെ ശ്രമഫലമായി ഞങ്ങളുടെ (എന്റേയും രണ്ടു മക്കളുടെയും
മെഡിക്കൽ ആത്മവിദ്യാലയം)കോട്ടയം മെഡിക്കൽ കോളേജ് ആൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട്
ആയി ഉയർത്തപ്പെട്ടാൽ ആദ്യം സന്തോഷിക്കുക സ്പെഷ്യൽ ഓഫീസ്സറും ആദ്യ പ്രിൻസിപ്പലും
ഫിസിയോളജി വകുപ്പു മേധാവിയുമായിരുന്ന ഭിന്ന ശേഷി മാത്രം(പോളിയോ വന്നതിനാൽ)
തൃശ്ശൂർക്കാരൻ ഡോ.സി.എം.ഫ്രാൻസ്സിസ് ആയിരിക്കും.
ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജിനു തിരുവനന്തപുരത്തെ സ്ഥലം പോരാ കുറഞ്ഞത്
300 ഏക്കർ വേണം എന്ന വാശി പിടിച്ചു ഞങ്ങളുടെ പ്രാൻസ്സീസ് സാർ(പൊറിഞ്ചു എന്നു
ചില കുസൃതികൾ വിളിച്ച പ്രിയ സാർ))മുന്നൂറു കിട്ടിയില്ലെങ്കിലും 290 കിട്ടി.കുറേ
പോലീസ് സ്റ്റേഷനും കുറേ ബസ്സ്റ്റേഷനും കൊടുത്തു.എന്നാലും 256.നൂറേക്കർ ഇപ്പോഴും
വെറുതേ കിടക്കുന്നു.തീർച്ചയായും ഞങ്ങളുടെ കോളേജ് ആൾ ഇന്ത്യാ നിലവാരത്തിലെത്തും.
താൽക്കാലിക ഷെഡുകളിൽ വൈദ്യ ശാസ്ത്രത്തിന്റെ ഹരിശ്രീ എഴുതി തുടങ്ങിയ 1962 ബാച്ചിനഭിമാനിക്കാം.
വാഴൂർ എം.എൽ.ഏ ആയിരുന്ന വൈക്കം വേലപ്പന്റെ കാലത്താണ് കോട്ടയം മെഡിക്കൽ കോളേജ്
തുടങ്ങാൻ തീരുമാനമായത്.ആർ.ശങ്കർ മുഖ്യമന്ത്രി. കൊട്ടയത്തിനും മണർകാടിനുമിടയിൽ വടവാതൂരെ
വിസ്തൃതമായകുന്നിലെ റബ്ബർ തോട്ടം എടുക്കാനായിരുന്നു ആദ്യ തീരുമാനം.ആർപ്പൂക്കരയിൽ
വേണമെന്നു വാശി പിടിച്ചത് ഏറ്റുമാനൂരെം.എൽ.ഏ ജോസഫ് പൊടിപാറ.സ്വന്ത താൽപ്പര്യമായിരുന്നു
മുഖ്യം.താൽക്കാലിക ഷെഡ്ഡിലേക്കു പോകുന്ന വഴിയുടെ കിഴക്കു ഭാഗം പൊടിപാറയുടെ വക ആയിരുന്നു.
അതിൽ തൊടാതെ അതൊനോടടുത്ത് 300 ഏക്കർ സർക്കാരിനെ കൊണ്ടെടുപ്പിക്കാൻ പൊടിപാറയ്ക്കു
കഴിഞ്ഞു.150 കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു.വീടുകളിൽ ചിലത് മിനിസ്റ്റീരിയൽ സ്റ്റാഫിനു താമസ്സിക്കാനായി
നിലനിർത്തിയിരുന്നു ഞങ്ങൾ വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ.
കുടിയിറക്കപ്പെട്ടവർക്ക് അക്കാലത്ത നക്കാപ്പിച്ച ആയിരിക്കും കൊടുത്തത്.
അവർക്ക്,അവരുടെ സന്തതി പരമ്പരകൾക്കെന്തു സംഭവിച്ചു?
ആരും അന്വേഷിച്ചു കാണില്ല.
മനോരമയ്ക്ക് ഒരു അന്വേഷണം നടത്താൻ വകയുണ്ട്.
അവർക്ക് മെഡിക്കൽ കോളേജിൽ ചികിൽസയ്ക്കു മുൻ ഗണന എങ്കിലും നൽകപ്പെടാറുണ്ടോ?
ആരോടൂ ചോദിക്കാൻ......
LikeLike ·  · Promote · 

മെഡിക്കൽ കോളേജിൽ (1962)

കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യകാലത്ത് 50 സീറ്റുകളായിരുന്നു.
1961 മുതൽ അഡ്മിഷൻ തുടങ്ങിയെങ്കിലും ആദ്യ ബാച്ച് ഒന്നര വർഷത്തെ
ആദ്യ എം.ബി.ബി.എസ്സ് ക്ലാസ് തിരുവനന്തപുരത്തു തന്നെ പഠിച്ചു.
1962 ബാച്ചായ ഞങ്ങള് ആദ്യ ആറുമാസം തിരുവനന്തപുരത്തു പഠനം നടത്തി.
തിരുവനന്തപുരത്ത് 100 സീറ്റായിരുന്നു.ഹോസ്റ്റലിൽ സ്ഥലമില്ലാതിരുന്നതിനാൽ
കുമാരപുരത്തുള്ള ഡോ.ബയ് ലിസ്സിന്റെ വീട്ടിലായിരുന്നു താമസ്സം.കുസൃതി
(എന്നു പറഞ്ഞാൽ ജൂണിയർ കുട്ടികളെ റാഗ് ചെയ്യുക)കാട്ടിയ ബേസൽ വർക്കി,
ഗൗതമൻ തുടങ്ങിയ ചില സീനിയർ വിദ്യാർത്ഥികളും അവിടെ താമസ്സിച്ചിരുന്നു.
തീരെമെലിഞ്ഞ ആനന്ദ് ബാബു എന്നൊരു സഹപാഠി അവിടെ താമസ്സിച്ചിരുന്നു.തന്നെ
സിസ്സേറിയൻ ചെയ്തെടുത്തത് നെയ്യൂരിലെ ഡോ.സോമർ വെൽ ആണെന്നു പറഞ്ഞിരുന്ന
പയ്യൻസ്.ഇന്നെവിടെ എന്നറിഞ്ഞു കൂടാ. വിഴിഞ്ഞത്ത് വിൽസ് ക്ലിനിക് നടത്തുന്ന
ഡോ.ടി.ജെ.വിൽസ് യൂകെയിൽ സൈക്കിയാട്രിസ്റ്റ് ആയ അലക്സാണ്ടർ സ്കറിയാ
,ബാംഗ്ലൂരിലെഓർതോ സർജൻ ധർമ്മ രാജൻ എന്നിവർ അവിടെ താമസ്സി ച്ചിരുന്നു

Wednesday, June 11, 2014

ആരാണീ രാജേന്ദ്രൻ? എന്താണോർപ്പിക്കപ്പടാൻ മാത്രമുള്ള സംഭാവന?

ആരാണീ രാജേന്ദ്രൻ?
എന്താണോർപ്പിക്കപ്പടാൻ മാത്രമുള്ള സംഭാവന?

പൊൻ കുന്നം വർക്കി,പൊൻ കുന്നം ദാമോദരൻ എന്നിവരോടൊപ്പമോ
അതിലും ഉപരിയായോ പ്രശസ്തമാണു പൊൻ കൂന്നത്തെ രാജേന്ദ്ര മൈതാനം.
ആദ്യ പേരുകാർ മണ്ണടിഞ്ഞു.ഇനി എത്രകാലം ഓർമ്മിക്കപ്പെടും എന്നു അറിഞ്ഞുക്കോടാ.
പുതിയ സിവിൽ സ്റ്റേഷനിൽ അവരുടെ പ്രതിമകളോ ഛായാചിത്രങ്ങളൊ വന്നെങ്കിൽ ആയി.
പക്ഷേ രാജേന്ദ്ര മൈതാനം ആചന്ദ്ര കാലം നിലനിൽക്കും.
മൈതാനം എന്നു പറയാൻ ഒന്നുമില്ല.നഗരസിരാകേന്ദ്രത്തിൽ നിന്നും പുരാതന ദാസൻ തീയേറ്ററിലേക്കു
പോയിരുന്ന പഴയ കെ.കെ റോഡിനു സമാന്തര പാതയുടെ(ഇന്നതു പഞ്ചായത്തു ഹാളിനു മുന്വശത്തൂടെ
ചിറക്കടവിലേക്കു പോകുന്നു)ആദ്യത്തെ ഏതാനും വാര മാത്രമാണീ മൈതാനം.
പഴയ വണ്ടി പേട്ട.കുമളിയിൽ നിന്നും ചങ്ങനാശ്ശേരിയ്ക്കു പോയിരുന്ന കാളവണ്ടികൾക്കു വിശ്രമിക്കാൻ
ഒരിടം.പന്തു കളിക്കാനോ ഓടാനോ ചാടാനോ മറിയാനൊ ഒന്നും സ്ഥലം തികയാത്ത "മൈതാനം".
പക്ഷേ ഇവിടെ പ്രസംഗിക്കാത്ത രാഷ്ട്രീയ-സാമൂഹ്യ-മത-സമുദായ-സാഹിത്യ നായകരില്ല കേരളത്തിൽ,
മനോരമ ഏജന്റ് ഇട്ടിയവരായുടെ കാലത്ത് എന്നും രാജേന്ദ്രമൈതാന വാർത്തകൾ വന്നിരുന്നു.
മകന്റെ സ്വർണ്ണക്കട തോട്ടടുത്തും.നാട്ടിലെ ഏറ്റവും പ്രായം ചെന്ന 
 നേരെ എതിർവശത്ത്.തൊട്ടടുത്ത് സ്വാതിടൂർസ്,ഡോ.അനൂജിന്റെ ദന്തൽ ക്ലിനിക് എന്നിവ.നേരെ എതിരേ പുതിയകാവു ദേവീക്ഷേത്രം.

ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണത്തിന്റെ സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ട കിണർപഞ്ചായത്ത് അധികൃതരാൽ അവഗണിക്കപ്പെട്ടു കാടും പടലും ചുറ്റും ചള്ളയുമായി കിടക്കുന്നു.
അതിലെ വെള്ളമാണു സമീപത്തെചില ഹോട്ടലുകളിൽ കുടിവെള്ളമായി എത്തുന്നത്.സ്മാരകമായി
സ്ഥാപിച്ച ശില അടുത്ത കാലം വരെ ഇവിടെ കണ്ടിരുന്നു.ഇപ്പോൾ എവിടെയെന്നറിഞ്ഞു കൂടാ.സ്വാതന്ത്ര്യ സമരശേനാനിയും അദ്യാപകനുമായിരുന്ന ചോറ്റിയിലെ ചന്ദ്രൻ പിള്ള സാർ മുൻ കൈഎടുത്താണീചെറു മൈതനിക്കു രാജേന്ദ്രമൈതാനം എന്ന പേർ കിട്ടിയത്.
സ്വാതന്ത്ര്യം കിട്ടുന്നതിനു തൊട്ടു മുൻപ്,ചിത്തിരതിരുനാളുംസാക്ഷാൽ സി.പിയും നാടു വാഴും കാലും.രാജേന്ദ്ര മൈതാനം ഇവിടെ മാത്രമല്ല.എറണാകുളത്തും തിരുവനന്തപുരത്തെ പേട്ടയിലും അതുണ്ട്.
പക്ഷേ ആരാണീ രാജേന്ദ്രൻ?
എന്തു കൊണ്ടു രാജേന്ദ്രൻ ഓർമ്മിക്കപ്പെടണം?
രാജേന്ദ്രനു കുത്തി വയ്ക്കാൻ വരുത്തിയ പെൻസിലിൻ 

എന്നാദ്ഭുത മരുന്നിനു പിന്നെന്തു സംഭവിച്ചു?
കാത്തിരിക്കുക.
ഡോക്ടറുടെ(ചാപ്പമറ്റത്തിൽ പരമേശ്വരൻ
പിള്ള മകൻ ശങ്കര പ്പിള്ള,സി.പി.എസ്സ്.പിള്ള) യുടെ ക്ലിനിക് 

ശിവൻസ്,ബാവൻസ് പിന്നെ മറ്റു ചില സ്റ്റുഡിയോകളും

ശിവൻസ്,ബാവൻസ് പിന്നെ മറ്റു ചില സ്റ്റുഡിയോകളും

ഇക്കഴിഞ്ഞ വെള്ളീയാഴ്ച്ച മാതൃഭൂമി ചാനലിൽ ശിവൻസ് സ്റ്റുഡിയോ ശിവനുമായുള്ള ഇന്റർവ്യൂ
കാണാനിടയായി.ആദ്യം സംഗീതതിലായിരുന്നു ശിവനു താൽപ്പര്യം.പിന്നീട് ചിത്ര രചനയിൽ.അപ്പോൾ
ആരോ പറഞ്ഞു ചിത്രരചനയിൽ പേരേടുക്കണമെങ്കിൽ കൊട്ടാരത്തിലെ തമ്പുരാനായി ജനിക്കണം.ചിത്ര
രചനയിൽ വാസനയുള്ളവർ ഫോട്ടോഗ്രാഫിയിലും വിജയിക്കും എന്നാരോ പറഞ്ഞു കൊടുത്തു.ഫോട്ടോ
ഗ്രാഫിയിൽ ശിവൻ വെന്നിക്കൊടി പാറിച്ചു.സ്റ്റുഡിയോ,സ്റ്റിൽ ഫോട്ടോഗ്രാഫർ,സ്വപ്നം തുടങ്ങിയ ചലച്ചിത്രങ്ങൾ
എല്ലാം വൻ വിജയം.മക്കളൂം പിതാവിന്റെ പാത പിന്തുടർന്നു വിജയം കൊയ്യുന്നു.
ശനിയാഴ്ച കോട്ടയത്തിനു പോയി.ശാന്തയ്ക്ക് ഏതാനും ബ്ലൗസുകൾ തൈപ്പിക്കണം.ഒരു കാലത്ത്
ഭരണങ്ങാനം ഇടപ്പാടി രാധ ആയിരുന്നു ഇഷ്ടപ്പെട്ട തയ്യൽ ക്കാരി.പിന്നീടത്ത് കഞ്ഞിക്കുഴിയിലെ/കൊച്ചിയിലെ പാരീസ്സും
കഞ്ഞിക്കുഴി മാഞ്ഞൂരാൻസിനു സമീപമുള്ള സ്വപനയും ആയി.ബ്ലൗസ് തുണി എടുക്കാൻ ഒന്നുകിൽ ബീനാ
കണ്ണന്റെ ശീമാട്ടി അല്ലെങ്കിൽ കല്യാൺ.ടൗണീൽ പോയാൽ വീണ്ടൂംതിരിച്ചു കഞ്ഞിക്കുഴിയ്ക്കു വരണം.അതിനാൽ
കഞ്ഞ്നിക്കുഴിയിൽ അടുത്ത ഇട തുടങ്ങിയ ബാവൻസിൽ കയറിയാലോ എന്നു ഞാൻ.ശാന്ത സമ്മതിച്ചു.

അങ്ങനെയാണു ബാവൻസ് റ്റെക്സ്റ്റയിലിൽ കയറുന്നത്.ശാന്ത തുണി തെരയുന്നതിനിടയിൽ കൗണ്ടറിനു സമീപമുള്ള
സെറ്റിയിൽ ഇരുന്നു.ശീമാട്ടി/കല്യാൺ എന്നിവിടങ്ങളിലെ പോലെ പത്രങ്ങൾ ഇട്ടിട്ടില്ല.തനിയെ ഇരുന്നു മുഷിയുന്നതു
കണ്ടാവണം ഉടമ അടുത്തേക്കു വന്നു: എവിടെന്നു വരുന്നു എന്നായി.
തുടർന്നുള്ള സംസാരത്തിൽ ബാവൻസ് ബാവന്റെ മകൻ പ്രസാദ് ആണെന്നു പറഞ്ഞു.
ബാവനേയ്മ് ബാവൻസിനേയും 1960മുതൽ അറിയാം.വൈ.എം.സി.ഏയുടെ അടുത്തുള്ള ചെറിയ സ്റ്റുഡിയോ.
സ്കൂളീൽ പഠിക്കുന്ന കാലത്ത് ഗ്രൂപ്പ് ഫോട്ടോകൾക്കു വരുന്നത് കോട്ടയത്ത് എൻ.എം ഏബ്ബ്രഹാം സ്റ്റുഡിയോ.
നാടകനടനായരുന്ന എന്റെ പ്രീയൂണിവേർസിറ്റി സഹപാഠി വൈക്കംകാരൻ ഷംസുദീനാണു ബാവൻസ് പരിചയപ്പെടുത്തിയത്.
ഷംസുദ്ദീൻ,വി.പബ്ലീഷേർസ് മൂസാക്കുട്ടി,തോമസ് മാത്യു,ഞാൻ എന്നിവർ അഭിനയിച്ച നാടകത്തിനു സമ്മാനം കിട്ടിയപ്പോൾ
കോളേജ് മാഗസനിൽ കോടുക്കാൻ ഫോട്ടോ ഏറ്റുപ്പിച്ചത് ബാവൻസിൽ നിന്നും.ബാവന്റെ അനുജൻ ജേക്കബ് ജോൺ
അന്നു കോളേജിലുണ്ട്.
ഇന്നു ബാവനു 84 വയ്സ്സ്.സ്റ്റുഡിയോ തുടങ്ങുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും നിരുൽസാഹപ്പെടുത്തി.ബാവൻ
മുന്നോട്ടൂ തന്നെ പോയി.അൻപതുകളിലായിരുന്നു തുടക്കം.അതിനു മുമ്പു തുടങ്ങിയവയും പിന്നീടു വന്ന ആന്റണീസ്,ലേഖ
ബീറ്റാൾ എന്നിവയെ കടത്തി വെട്ടി ബാവൻസ് പ്രസിദ്ധമായി.മക്കളുടെയും കൊച്ചു മക്കളുടേയും നിരവധി ഫോട്ടോകൾ
ബാവൻസിൽ ഉടലെടുത്തു.
ബാവന്റെ മകളുടെ ഭർത്താവ് മോളോപറമ്പിൽ കുര്യൻ(മേളം) ആണെന്നതു പ്രസാദ് പറഞ്ഞപ്പോഴാണു മൻസ്സിലായത്.
മ്മൂന്നാണ്മക്കൾ.സ്റ്റുഡിയോക്കു പുറമേ കൺസ്ട്രകഷൻ,റ്റെക്സ്റ്റൈൽസ് എന്നിവയും.മൂന്നു പേരും പങ്കാളികൾ.
മറക്കാൻ പറ്റാത്ത സ്റ്റുഡിയോ ആണു വൈക്കത്തെ അംബിക.....

Tuesday, June 10, 2014

എന്തെല്ലാം ഓർമ്മകൾ......

ഇന്നലെ (രണ്ടാം ചൊവ്വാ) കാഞ്ഞിരപ്പള്ളി ഐ.എം.ഏയുടെ പ്രതിമാസ കൂട്ടയ്മ ആയിരുന്നു.
സാധാരണ ഏ.കെ.ജെ.എം സ്കൂളിനു സമീപമുള്ള റോട്ടറി ഹാളിലായിരുന്നു ഡോക്ടർ കൂട്ടായമകൾ.
ഇത്തവണ വേദി മാറി.ഇരുപത്തിയാറാശുപത്രി എന്നറിയപ്പെടുന്ന മേരി ക്യൂൻസിൽ.
ഐ.എം.ഏ യോഗങ്ങൾക്കു പോയിട്ടു മാസങ്ങളായി.മാർച്ചിൽ ഇംഗ്ലണ്ടിൽ
നിന്നും എന്ന പരിചരിക്കാൻ വന്ന മകൻ ആ മാസത്തെ യോഗത്തിൽ പങ്കെടുത്തു.സഹപാഠി ഡോ.ബിജു
കാർഡിയോളജിസ്റ്റായി കാഞ്ഞിര പ്പള്ളി സർക്കാർ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നു എന്നറിഞ്ഞു
സന്തോഷിച്ചു.
ഇത്തവണ ശാന്തയെ കൂട്ടിനു വിളിച്ചു.ആദ്യം മടിച്ചെങ്കിലും പിന്നെ ശന്റ്ഃഓഷിച്ചു.കൂട്ടിനു ശാന്തച്ചേച്ചി
(ശാന്തിനികേതനിലെ എം.ഡി)കാണുമല്ലോ എന്നു സന്തോഷം.
മേരി ക്യൂൻസ് പാടെ മാറിയിരിക്കുന്നു.പുതിയ ബ്ലോക്കുകൾ.കൂടുതൽ ഡോക്ടർമാർ.
ഓർമ്മ പിറകോട്ടു പോയി.എഴുപതുകളിൽ എരുമേലി പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ
ഓഫീസ്സർ ആയി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൂന
സന്ദർഭം.ഭാര്യ പൂർണ്ണ ഗർഭിണി.പ്രസവത്തിനു പോയത് മേരിക്യൂൻസിൽ.ഡോ.കെ.സി.ചെറിയാൻ
എഫ്.ആർ.സി.എസ്സ്(ശാന്തയുടെ കസിൻ ഡോ.കെ,ബി.പിള്ള എഫ്.ആർ.സി.എസ്സിന്റെ സഹപാഠി
അവർ ചേർന്നു പിന്നീടു തുടങ്ങിയതാണു പൊൻ കുന്നത്തെ ശാന്തി നികേതൻ.അതിനു വേണ്ട സ്ഥലം
നൽകിയതോ ശാന്തയുടെ പിതാവ്,പുന്നാമ്പറമ്പിൽ രാമാകൃഷ്ണപിള്ളയും)അദ്ദേഹത്തിന്റെ ഭാര്യ,
സർക്കാർ സർവീസ്സിൽ നിന്നും അവധി ഏടുത്ത ഡോ.മറിയാമ്മ ചെറിയാൻ ഡി.ജി.ഓ,ഡോ.ജോർജ്
കുര്യൻ ഏം.ഡി എന്നിങ്ങനെ മൂന്നു ഡോക്ടർമാർ മാത്രം.
അതിനു മുൻപ് റാന്നി മേനോത്തോട്ടത്തിൽ നിന്നു വന്ന ചാണ്ടിയും അച്ചാമ്മ ചാണ്ടിയുമായിരുന്നു
ഡോക്റ്റേർസ്.അവർ പിന്നീട് സ്വന്തമായി റാണി ഹോസ്പിറ്റൽ തുടങ്ങി.
ഗർഭപാത്രത്തിൽ നിന്നും വെളിയിലേക്കുവരേണ്ട സമയത്ത് മകനു തല കുനിക്കാൻ മടി.വൈദ്യഭാഷയിൽ
ഡീപ്ല്ക്സ്ഡ് ഹെഡ് എന്നു പറയും.സിസ്സേരിയൻ ചെയ്യാൻ ഡോ.മറിയാമ്മ തീരുമാനിച്ചു.തീയേറ്ററീൽ
കൂടെ ഡോ.ചെറിയാനും.
സിസ്സേറിയൻ കഴിഞ്ഞിറങ്ങി വന്ന ചെറിയാൻ പറഞ്ഞു:യുവർ എക്സാറ്റ് ഡിറ്റോ.

വർഷം ഒന്നു കഴിഞ്ഞില്ല ശാന്തയുടെ ഉദരത്തിൽ സിസ്സേറിയൻ മാർക്കു കാണാനില്ല.
5 വർഷം കഴിഞ്ഞായിരുന്നു മകളുടെ വരവ്.അപ്പോൾ ഡോ.മറിയാമ്മ ഇല്ല.
മെഡിക്കൽ കോളേജിൽ നിന്നു വന്ന ഒരു ഡോ.തങ്കമ്മ.
പുറത്തേക്കു വരാൻ മകൾ ധൃതി കൂട്ടിയതു കൊണ്ടോ ഡോ.തങ്കമ്മയുടെ സാമർഥ്യം എന്നോ
അറിഞ്ഞു കൂട്ടാ രണ്ടാമതൊരു സിസ്സേറിയൻ വേണ്ടി വന്നില്ല.
ആണും പെണ്ണൂം അഞ്ചു വർഷത്തെ ഇടവേളയിൽ.
മറ്റൊരു സന്താനത്തെ കുറിച്ചു പിന്നെ ഞങ്ങൾ ആലോചിച്ചില്ല.
ഡിറ്റോ എന്നു ഡോക്ടർ പറഞ്ഞതു ശരിയായി.
അവനും ഗൈനക്കോലജിസ്റ്റായി.
അങ്ങിംഗ്ലണ്ടിലെ ഒറിജിനൽഗോഡ്സ് ഓൺ കണ്ട്രിയായ യോർക്ഷയറിൽ.
ശാന്തയുടെ പിതാവിന്റെ അന്ത്യവും മേരി ക്യൂൻസിൽ.
കിഡ്നി തകരാറിലായി.ഡോ.ജോർജ് കുര്യൻ ആയിരുന്നു ചികിൽസ.
ഡോ.ജോർജ് കുര്യൻ പിന്നീട് കഞ്ഞിക്കുഴിയിൽ ഹോസ്പിറ്റൽ തൂടങ്ങി.
ഏക അളിയൻ പ്രസന്നകുമാറിന്റെ അന്ത്യം ഡോ.ജോർജ് കുര്യന്റെ സാന്നിധ്യത്തിലായിരുന്നു.
എന്തെല്ലാം ഓർമ്മകൾ......
LikeLike ·  · Promote · 

Friday, June 06, 2014

എസ്.ബി സ്മരണ-2

എസ്.ബി സ്മരണ-2
കാളാശ്ശരി അച്ചനായിരുന്നു പ്രിൻസിപ്പാൾ.
വില്ല്യം അച്ചൻ തലേ വർഷം റിട്ടയർ ചെയ്തിരുന്നു.
സന്ധ്യ കഴിഞ്ഞു മടങ്ങിവന്നിരുന്ന ഹോസ്റ്റൽ കുട്ടികളൊടു
"പെരുന്നയിൽ പോയി നായർ പെമ്പിള്ളേരുടെ കുണ്ടികണ്ടു രസിച്ചു നിക്കയായിരുന്നോ?"
എന്നു ചോദിക്കുമായിരുന്നു വില്ല്യം അച്ചൻ എന്നു ചില കുസൃതി പിള്ളേർ പറയുമായിരുന്നു.

വാസ്തവം അറിയില്ല.

ടി.സി വാങ്ങാൻ ചെല്ലുമ്പോൾ പ്രിൻസിപ്പലിനെ നേരിൽകണ്ട്
ഒന്നോ/രണ്ടോ അക്ഷരം എഴുതി വാങ്ങിയാൽ മാത്രമേ സ്വഭാവസർട്ടിഫിക്കേടറ്റ് ലഭിച്ചിരുന്നുള്ളു.
പേരു വായിച്ച ഉടൻ അദ്ദേഹം വി.എസ്സ്(V.S) എന്നു രണ്ടക്ഷരങ്ങൾ എഴുതി.പിന്നെ എന്തെക്കയോ ചോദിച്ചു.
കാളാസ് ഉണ്ട് എന്നു പറഞ്ഞപ്പോൾ കടലാസ്തിരിച്ചു വാങ്ങി ആ രണ്ടക്ഷരങ്ങൾ വെട്ടി ഒന്നാക്കി.ജി(G)
വെരി ഗുഡ്,ഗുഡ്(V.G),Good (G),വെരി സാറ്റിസ്ഫാക്ടറി(V.S),സാറ്റിസ്ഫാക്റ്ററി (S)എന്നൊക്കെ ആയിരുന്നു അക്ഷരങ്ങളുടെവ്യഗ്യം.
ഏതു കിട്ടിയാലും മെഡിക്കൽ കോളേജിലഡ്മിഷൻ ഉറപ്പായിരുന്നു.

അന്നുണ്ടായിരുന്ന ബർസാറച്ചൻ സിറിയക് ഭാഷാ മേധാവി ആയിരുന്നു.ബർസാരച്ചനെകുറിച്ചു കുട്ടികൾ
ഒരുപാടുകഥകൾ പറഞ്ഞിരുന്നു.
ആരോ സന്ദർശനനത്തിനു വന്നപ്പോൾ ചോദിച്ചു:
ഹൂ ഇസ് ദ ബർസാർ
ഐ ഈസ് ദ ബർസാർ എന്നച്ചൻ
ഓ, യൂ ആർ ദബർസാർ? എന്നു ചോദ്യ കർത്താവ്.
എസ് ഐ ആർ എന്നുത്തരം.
ദിസ് ഈഅയർ സ്റ്റുഡന്റ്സാർ കമിംഗ് വിത് ഔട്ട് ഹാൻഡ് ആൻഡരത്മറ്റിക്സ്
(ഈവർഷം കയ്യും കണക്കു മില്ലാതെ കുട്ടികൾ വരുന്നു)
എന്നുതുടങ്ങി നിരവധി കഥകൾ

ഇംഗ്ലീഷ് പ്രൊഫ,ഷെപ്പേർഡും ശിഷ്യൻ(പ്രധാനമായും ഉച്ചാരണത്തിൽ )A,E.അഗസ്റ്റിനും.
പിന്നെ അണ്ടർ ദ ഗ്രീന്വുഡ് ട്രീ എന്ന ഹാർഡി നോവൽ പഠിപ്പിക്കാനൊരു വയസ്സൻസാറും.
പേരോർമ്മ വരുന്നില്ല.

.കെമിസ്റ്റ്രി പ്രൊഫസ്സർ,ടി.ടി ചാക്കോ അക്കാലത്ത് സ്വന്തം കാർ സ്വയം ഓടിച്ചു വന്നിരുന്നു.
പക്ഷേ ഒരിക്കൽ ഒരു കുട്ടിയെ
വണ്ടിയ്ക്കടിയിലാക്കി കൊന്നു കളഞ്ഞു.
ബോട്ടണി പ്രൊഫസ്സർ? ഓ.ജെ കുറുവിള പെൺകുട്ടികളോടു വല്ലാത്തസ്നേഹം കാണിക്കുന്ന ഒരു പഞ്ചാര ആയിരുന്നു.
ബയോളജി വിഭാഗം തലവൻ പി.ജെ.സെബാസസ്റ്റ്യൻ
എസ്സ്.എൽ.തോമസ്,കൊടക്കാൽ എന്നു വിളിക്കപ്പെട്ടിരുന്ന കെ.കെ.ജോൺ
എന്നിവർ ഇന്നും സ്മരണയിൽ.എം.എം ജോസഫ് പിന്നെ രാഷ്ട്രീയത്തിൽ ചേർന്നു എം.എൽ ഏ(കേ,കോ) ആയി
ഫിസിക്കൽ എഡ്യൂക്കേഷനിലെ ഡി,വർഗീസ് പിൽക്കാലത്ത് കാഞ്ഞിരപ്പള്ളി കോളെജിന്റെ
പ്രിൻസിപ്പലായി ഉയർത്തപ്പെട്ടു.

വരുമ്പോഴും പോകുമ്പോഴും Prof. ഉലഹന്നാൻ മാപ്പിള സാറിനെ കാണുമായിരുന്നു.സാറിന്റെ" ല്"
ഏറെ പ്രസിദ്ധമായിരുന്നു.അദ്ദേഹത്തിന്റെ മകൻ ഡോ.ജോഷി ഇംഗ്ലണ്ടിൽ എയിഡ്സ് ചികിസാ വിദഗ്ധൻ ആയി

M.Cഅലക്സാൻഡർ(ഇപ്പോൾ ആഷ്റ്റ്രെലിയായിൽ),അലക്സാണ്ടർ സ്കറിയാ(ഇപ്പോൾ യൂ.കെയിൽ)
വി.പി,കുര്യൈപ്(കൊച്ചിയിലെ ത്വക്രോഗവിദഗ്ദൻ)
,വി.ജെ.ആന്റണി(ഉഷാ ക്ലിനിക് വാഴൂർ),തോമസ് മാത്യു(കാനഡാ)
മാത്യുസഖറിയാ(ആസ്ത്രേലിയാ),കെ.വിലാസിനി(കോട്ടയം മെഡിക്കൽ കോളേജ്)
C.P,,രാധാമണിയമ്മ(കോ.മെ.കോ),വീരലക്ഷ്മി(ശീമാട്ടിയുടെ ഉടമയുടെ മകൾ),
തെരേസാമാർട്ടിൻ(കൊച്ചി).ഹരിഹരൻ,കെ.രമേഷ് ചന്ദ്രൻ (ടെക്സാസ്) തുടങ്ങിയവർ
 പ്രീ മെഡിസിൻ വിദ്യാർഥികളായിരുന്നു.മിക്കവരും
പിന്നീടും സഹപാഠികളായി തുടർന്നു.

കൃഷ്ണൻ,ശങ്കരൻ നമ്പൂതിരി(ഇപ്പോൾ തൃശ്ശൂരിൽ) എന്നിവർ
 പ്രീ ഡന്റൽ വിദ്യാർഥികൾആയിരുന്നു.
അല്ഫോൺസാ ഹോസ്പിറ്റലിലെ ഡോ.ടി.വി.ജോസ് ആയിരുന്നു കോളേജിന്റെ അംഗീകൃത ഡോക്ടർ.
ആഘോഷ വേളകളിൽ പ്രൊഫ.ഷെപ്പേർഡിനെ പോലെ അദ്ദേഹവും തിളങ്ങുന്ന കോട്ടിൽ
പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരിക്കൽ ഡോ.ജോസിനെ കാണാൻ അല് ഫോൻസായിൽ പോയി.
അക്കഥ പിന്നാലെ...,

Monday, June 02, 2014

കോട്ടയം സി.എം എസ്സ് കോളേജിൽ (1960-61)

കോട്ടയം സി.എം എസ്സ് കോളേജിൽ
1960-61 കാലത്ത് കോട്ടയം സി.എം എസ്സ് കോളേജിൽ പ്രീ യൂണിവേർസിറ്റി
കോർസിനു പഠിക്കുമ്പോൾ പ്രിൻസിപ്പാൽ വയോധികനായ പി.സി.ജോസഫ്.
വൈസ് പ്രിസിപ്പൾ ഡോ.ജോർജ്ജ് തോമസ്.ക്ലാസ് ടീച്ചർ എസ്സ്.കൃഷ്ണയ്യർ
(ഇംഗ്ലീഷ് വിഭാഗം തലവൻ ടി.ആർ.സുബ്രമണ്യ അയ്യരുടെ മകൻ).
മലയാളം അമ്പലപ്പുഴ രാമവർമ്മ.ഹിസ്റ്ററി പരേതൻ എന്നു വിളിക്കപ്പെട്ടിരുന്ന
വറുഗീസ്സ്. ഫിസിക്സ് കൊപ്പരൻ എന്നു വിളിക്കപ്പെട്ടിരുന്ന റവ്.ഫാദർ കെ.സി
മാത്യൂ(അദ്ദേഹം പിന്നീട് മാവേലിക്കര ബിഷപ് മൂർ കോളേജ് പ്രിൻസിപ്പലായി.
എന്റെ മകൾ പിന്നീടാ കോളേജിൽ വിധ്യാർഥിയും ആയി)
കെമിസ്റ്റ്രി ബസ്സാനിയോ എന്നു വിളിക്കപ്പെട്ടിരുന്ന പി.ടി .ഠൊമസ്.സുവോളജി
സുന്ദരിയായ ഒരു മാഡം.മറ്റൂള്ളവർ ഓർമ്മയില് വരുന്നില്ല.
സഹപാഠികൾ
കോരുള ജേക്കബ് പിൽക്കാലത്ത് വെല്ലൂരിൽ ഡോക്ടർ.അകാലത്തിൽ അന്തരിച്ചു.
രമേശൻ അളംബിക് എന്ന ഔഷധകമ്പനിയുടെ ഏറീയാമാനേജർ ആയി.
ഡോ.വി.എൻ ശിവശങ്കര പിള്ള കൊച്ചിൻ യൂണിവേർസിറ്റിയിൽ കെമിസ്റ്റ്രി പ്രൊഫസ്സർ
ട്.എൻ.എൻ ഭട്ടതിരിപ്പാട്,കുടമാളൂരിലെ തടിമിൽ ഉടമ.ഈ.എം എസിന്റെ അളിയൻ
ഷംസുധീൻ വൈക്കം ബോയിസ് സ്കൂൾ അദ്ധ്യാപകൻ.നടൻ.
എനിക്കു വേണ്ടി പിൽക്കാൽത്ത് ഒരു നാടകത്തിനു
ആമുഖം എഴുതി തന്നു
വി.മൂസാക്കുട്ടി(വി.പബ്ലീഷേർസ് ഉടമ.പ്രീയ്ക്കു പഠിക്കുമ്പോൽ ബി.ഏ.ക്ലാസ്സിന്റെ
ഗൈഡ് അച്ചടിപ്പിച്ചു വിട പ്രസാധകപ്രതിഭ.
തോമസ് മാത്യൂ സ്റ്റേറ്റ് ബാങ്ക ഓഫീസ്സർ
കമലപ്പൻ നായർ (വേണു പരമേശ്വരം എന്ന പേരിൽ കവിത എഴുതുന്നു
ഡോ.ജോർജ് ജോസഫ് (പൊടിപാറ എന്നറിയപ്പെട്ടു.എം.ബി ബി.എസ്സിനും സഹപാഠി.
സഹപാഠി മൃദലാ ദേവിയെ പ്രേമിച്ചു കെട്ടി.കെ.ജി.എം ഓ എന്ന സർക്കാർ ഡോക്ടർ മാരുടെ
സെക്രട്ടറിയായി.അകാലത്തിൽ അന്തരിച്ചു.
എൻ.ജി മേനോൻ ആഡ്വേ.ഗോവിന്ദ മേനോന്റെ മകൻ ഫിലിം ഡിവിഷനിൽ ഉയർന്ന ജോലി
ശങ്കര നാരായണൻ എസ്.എസ്സ്.എൽ സിപരീക്ഷയിൽ എന്നേക്കാൾ ഒരു മാർക്കു കൂടുതൽ വാങ്ങിയ
പട്ടരുകുട്ടി.എഞ്ചിനീയർ ആയി.
മോഹന വർമ്മ രാജ-മെഡിക്കൽ റപ്രസെന്റേറ്റീവ്.മകനെന്റെ മകനൊപ്പം മെഡിസിനു പഠിച്ചു.
ജി.സുകുമാരൻ നായർ പിന്നീട് പീഡിയാറ്റ്രിക് സർജനായി.വൈക്കത്തു ജോലി ചെയ്തു.
കോരാ ജെ.പുന്നത്ര എൽ ഐ,സിയിൽ ഉയർന്ന സ്ഥാനത്തെത്തി.
എൻ.എൻ.എൻ നമ്പൂതിരി തിരുനക്കരയിൽ ബസ്റ്റാൻഡിനെതിരേ കട നടത്തിയിരുന്നു.
മോഹനൻ നായർ ആലപ്പുഴ എസ്.ഡി കോളേജ് പ്രിൻസിപ്പൽ
ഏ.സി ജേക്കബ് മിക്കലൻ ടയർ വ്യാപാരി.തിരുവല്ലാ മെഡിക്കൽ മിഷൻ വാഴൂർ ഭരണകമ്മറ്റി അംഗം
പ്രൊഫ.സാം മോഹൻ ജോൺ മാവേലിക്കര ബിഷപ് മൂർ കോളെജിൽ കെമിസ്റ്റ്രി വിഭാഗം
തലവൻ.എന്റെ മകളെ പഠിപ്പിച്ചു.
എം.സി.അലക്സാണർ നിക്കർ ഇട്ടു വന്നിരുന്ന പയ്യൻസ്.എബ്.ബി ബി.എസ്സിനും
സഹപാഠി.ഇപ്പോൾ ആസ്ത്രേലിയായിൽ സർജൻ