Tuesday, June 24, 2014

കെ.വി.മോഹന് കുമാറിനോടു ക്ഷമാപണം

കെ.വി.മോഹന് കുമാറിനോടു ക്ഷമാപണം

നോവലിസ്റ്റ് കെ.വി.മോഹന് കുമാർ ഐ.ഏ.എസ്സ്, വയലാർ സമരം നോവലാക്കി വരുന്നു
ഉഷ്ണരാശി,കലാകൗമുദിയിൽ.മൂന്നാം അധ്യായം ജൂൺ 22 ലക്കത്തിൽ

ഞങ്ങളുടെ പൊൻ കുന്നം വർക്കി സാറിനെ മോഹൻ കുമാർ "നോവലിസ്റ്റ്" എന്നു
വിശേഷിപ്പിക്കുന്നു.വർക്കിസാർ പലതുമായിരുന്നു.വിപ്ലവകാരി,കവി(ഗദ്യകാവ്യം)
ചെറുകഥാകൃത്ത്.നാടക ക്രുത്ത്,ജീവചരിത്രകാരൻ(പുന്നൂസ് എന്ന അതിരഥൻ)ചലച്ചിത്ര
കഥാ രചയിതാവ്,നിർമ്മാതാവ്,ചലച്ചിത്ര നിരൂപകൻ....
നോവൽ എഴുതണമെന്നതിയായിആഗ്രഹിച്ചു.തുടങ്ങാനിരിക്കെ അന്തരിച്ചു.
ജനങ്ങളുടെ കഷ്ടതകളെ കുറിച്ചു കഥയെഴുതിയതിനായിരുന്നോ അറസ്റ്റ്.
സി.പിപ്രാൻസ്സിസ് എന്ന തുന്നൽക്കാരൻ(സി.പിയെ കളിയാക്കി)?റാണി,മന്ത്രിക്കെട്ട് തുടങ്ങി
രാജഭരണത്തെ കളിയാക്കിയ/വിമർശിച്ച രാജദ്രോഹ
കഥകളായിരുന്നില്ലേ കാരണം?
കെ,വി.മോഹങ്കുമാറിനെ നന്ദിയോടെ ഓർത്തു കോണ്ടാണീ വിയോജനകുറിപ്പ്.
എന്റീയിഡ്സ് കേറളത്തിൽ എന്ന ആരോഗ്യബോധവൽക്കരണ കൃതിപന്തളം
എൻ.എസ്സ്.എസ്സ് കോളേജിൽ വച്ചു പ്രകാശിപ്പിച്ചത് അന്ന് അടൂർസബ്കളക്ടർ
ആയിരുന്ന മോഹൻ കുമാർ ആയിരുന്നു.

No comments: