Tuesday, June 10, 2014

എന്തെല്ലാം ഓർമ്മകൾ......

ഇന്നലെ (രണ്ടാം ചൊവ്വാ) കാഞ്ഞിരപ്പള്ളി ഐ.എം.ഏയുടെ പ്രതിമാസ കൂട്ടയ്മ ആയിരുന്നു.
സാധാരണ ഏ.കെ.ജെ.എം സ്കൂളിനു സമീപമുള്ള റോട്ടറി ഹാളിലായിരുന്നു ഡോക്ടർ കൂട്ടായമകൾ.
ഇത്തവണ വേദി മാറി.ഇരുപത്തിയാറാശുപത്രി എന്നറിയപ്പെടുന്ന മേരി ക്യൂൻസിൽ.
ഐ.എം.ഏ യോഗങ്ങൾക്കു പോയിട്ടു മാസങ്ങളായി.മാർച്ചിൽ ഇംഗ്ലണ്ടിൽ
നിന്നും എന്ന പരിചരിക്കാൻ വന്ന മകൻ ആ മാസത്തെ യോഗത്തിൽ പങ്കെടുത്തു.സഹപാഠി ഡോ.ബിജു
കാർഡിയോളജിസ്റ്റായി കാഞ്ഞിര പ്പള്ളി സർക്കാർ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നു എന്നറിഞ്ഞു
സന്തോഷിച്ചു.
ഇത്തവണ ശാന്തയെ കൂട്ടിനു വിളിച്ചു.ആദ്യം മടിച്ചെങ്കിലും പിന്നെ ശന്റ്ഃഓഷിച്ചു.കൂട്ടിനു ശാന്തച്ചേച്ചി
(ശാന്തിനികേതനിലെ എം.ഡി)കാണുമല്ലോ എന്നു സന്തോഷം.
മേരി ക്യൂൻസ് പാടെ മാറിയിരിക്കുന്നു.പുതിയ ബ്ലോക്കുകൾ.കൂടുതൽ ഡോക്ടർമാർ.
ഓർമ്മ പിറകോട്ടു പോയി.എഴുപതുകളിൽ എരുമേലി പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ
ഓഫീസ്സർ ആയി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൂന
സന്ദർഭം.ഭാര്യ പൂർണ്ണ ഗർഭിണി.പ്രസവത്തിനു പോയത് മേരിക്യൂൻസിൽ.ഡോ.കെ.സി.ചെറിയാൻ
എഫ്.ആർ.സി.എസ്സ്(ശാന്തയുടെ കസിൻ ഡോ.കെ,ബി.പിള്ള എഫ്.ആർ.സി.എസ്സിന്റെ സഹപാഠി
അവർ ചേർന്നു പിന്നീടു തുടങ്ങിയതാണു പൊൻ കുന്നത്തെ ശാന്തി നികേതൻ.അതിനു വേണ്ട സ്ഥലം
നൽകിയതോ ശാന്തയുടെ പിതാവ്,പുന്നാമ്പറമ്പിൽ രാമാകൃഷ്ണപിള്ളയും)അദ്ദേഹത്തിന്റെ ഭാര്യ,
സർക്കാർ സർവീസ്സിൽ നിന്നും അവധി ഏടുത്ത ഡോ.മറിയാമ്മ ചെറിയാൻ ഡി.ജി.ഓ,ഡോ.ജോർജ്
കുര്യൻ ഏം.ഡി എന്നിങ്ങനെ മൂന്നു ഡോക്ടർമാർ മാത്രം.
അതിനു മുൻപ് റാന്നി മേനോത്തോട്ടത്തിൽ നിന്നു വന്ന ചാണ്ടിയും അച്ചാമ്മ ചാണ്ടിയുമായിരുന്നു
ഡോക്റ്റേർസ്.അവർ പിന്നീട് സ്വന്തമായി റാണി ഹോസ്പിറ്റൽ തുടങ്ങി.
ഗർഭപാത്രത്തിൽ നിന്നും വെളിയിലേക്കുവരേണ്ട സമയത്ത് മകനു തല കുനിക്കാൻ മടി.വൈദ്യഭാഷയിൽ
ഡീപ്ല്ക്സ്ഡ് ഹെഡ് എന്നു പറയും.സിസ്സേരിയൻ ചെയ്യാൻ ഡോ.മറിയാമ്മ തീരുമാനിച്ചു.തീയേറ്ററീൽ
കൂടെ ഡോ.ചെറിയാനും.
സിസ്സേറിയൻ കഴിഞ്ഞിറങ്ങി വന്ന ചെറിയാൻ പറഞ്ഞു:യുവർ എക്സാറ്റ് ഡിറ്റോ.

വർഷം ഒന്നു കഴിഞ്ഞില്ല ശാന്തയുടെ ഉദരത്തിൽ സിസ്സേറിയൻ മാർക്കു കാണാനില്ല.
5 വർഷം കഴിഞ്ഞായിരുന്നു മകളുടെ വരവ്.അപ്പോൾ ഡോ.മറിയാമ്മ ഇല്ല.
മെഡിക്കൽ കോളേജിൽ നിന്നു വന്ന ഒരു ഡോ.തങ്കമ്മ.
പുറത്തേക്കു വരാൻ മകൾ ധൃതി കൂട്ടിയതു കൊണ്ടോ ഡോ.തങ്കമ്മയുടെ സാമർഥ്യം എന്നോ
അറിഞ്ഞു കൂട്ടാ രണ്ടാമതൊരു സിസ്സേറിയൻ വേണ്ടി വന്നില്ല.
ആണും പെണ്ണൂം അഞ്ചു വർഷത്തെ ഇടവേളയിൽ.
മറ്റൊരു സന്താനത്തെ കുറിച്ചു പിന്നെ ഞങ്ങൾ ആലോചിച്ചില്ല.
ഡിറ്റോ എന്നു ഡോക്ടർ പറഞ്ഞതു ശരിയായി.
അവനും ഗൈനക്കോലജിസ്റ്റായി.
അങ്ങിംഗ്ലണ്ടിലെ ഒറിജിനൽഗോഡ്സ് ഓൺ കണ്ട്രിയായ യോർക്ഷയറിൽ.
ശാന്തയുടെ പിതാവിന്റെ അന്ത്യവും മേരി ക്യൂൻസിൽ.
കിഡ്നി തകരാറിലായി.ഡോ.ജോർജ് കുര്യൻ ആയിരുന്നു ചികിൽസ.
ഡോ.ജോർജ് കുര്യൻ പിന്നീട് കഞ്ഞിക്കുഴിയിൽ ഹോസ്പിറ്റൽ തൂടങ്ങി.
ഏക അളിയൻ പ്രസന്നകുമാറിന്റെ അന്ത്യം ഡോ.ജോർജ് കുര്യന്റെ സാന്നിധ്യത്തിലായിരുന്നു.
എന്തെല്ലാം ഓർമ്മകൾ......
LikeLike ·  · Promote · 

No comments: