Saturday, August 28, 2010

Thursday, August 12, 2010

135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം

135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം

മലയാളം വാരിക 30 ജൂലൈ 2010 ലക്കത്തിൽ എവിടെ പൊതുസമൂഹം? എന്ന കത്തെഴുതിയ ടി.ആർ.തിരുവിഴാംകുന്ന് ഈഴവനെ കണ്ടാൽ കുളിക്കേണ്ടിയിരുന്നതിനാൽ, മഹാരാജാവ് ഡപ്യൂട്ടി സ്പീക്കർ ആയിരുന്ന സഹോദരൻ അയ്യപ്പനു ദർശനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവച്ച സംഭവം വിവരിക്കുന്നു.തുടർന്ന് അയിത്തത്തിനെതിരെ ശബ്ദമുയർത്തിയവരെകുറിച്ചു പറയുമ്പോൾ വൈകുണ്ഠസ്വാമി,ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ,ബ്രഹ്മാനന്ദസ്വാമി ശിവയോഗി എന്നിവരെ പേരെടുത്തു സ്മരിക്കുന്നു.എന്നാൽ ആദ്യമൂന്നു പേരുൾപ്പടെ 51 ശിഷ്യരുടെ ആധ്യാത്മികഗുരുവായിരുന്ന കേരളത്തിലെ ആദ്യസാമൂഹ്യപരിഷ്കർത്താവു ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികളെ- തിരുമൂലരുടെ തിരുമന്ത്രം മലയാളികൾക്കു പരിചയപ്പെടുത്തിയ- അതിലെ "അൻപേശിവം","ഒന്റേ കുലം ഒരുവനേ ദൈവം" -എന്ന ഉപദേശങ്ങൾ പരിചയപ്പെടുത്തിയ തൈക്കാട് അയ്യാവിനെ- തമസ്കരിച്ചു.135 വർഷം മുൻപു തുടക്കം കുറിച്ച പന്തിഭോജനം
1814-1909 കാലത്തു ജീവിച്ചിരുന്ന ആ യോഗിവര്യൻ135 വർഷം മുൻപു ബ്രാഹ്മണരോടും തന്നോടുമൊപ്പം അയ്യങ്കാളിയെ തൈപ്പൂയ സദ്യക്കു കൂടെയിരുത്തി ലോകത്തിൽ തന്നെ ആദ്യമായി പന്തിഭോജനം
തുടങ്ങി വച്ചു.തിരുവനന്തപുരത്തെ സവർണ്ണർ അയ്യാവിനെ "പാണ്ടിപ്പറയൻ" എന്നു വിളിച്ചപ്പോൾ
"ഇന്ത ഉലകത്തിലേ ഒരേഒരു ജാതി ഹാൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ" എന്നു ശിഷ്യരെ പഠിപ്പിച്ചു.ശിഷ്യൻ നാണുഗുരു സ്വാമികൾ ആ ഉപദേശം മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി
"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്നു പാടിയത് അയ്യാഗുരു സമാധി ആയി 11 വർഷം കഴിഞ്ഞ്
1920 -ൽ മാത്രവും എന്നോർക്കുക.
ബ്ളോഗ് കാണുക:
http://keralavellalas.blogspot.com/
ഡോ.കാനം ശങ്കരപ്പിള്ള,നീലകണ്ഠനിലയം,പൊൻ കുന്നം
മൊബൈൽ:9447035416

Monday, August 09, 2010