Thursday, May 28, 2015

പ്രൊഫസ്സര്‍ വി.കാര്ത്തി കേയന്‍ നായര്‍ കാണാതെ പോയത്

പ്രൊഫസ്സര്‍ വി.കാര്ത്തി കേയന്‍ നായര്‍ കാണാതെ പോയത്
===========================================

"ഭൂവുടമാ ബന്ധങ്ങളും സാമൂഹ്യ പരിവര്ത്തനവും" (മൈത്രി ബുക്സ് തിരുവനന്തപുരം)എന്ന കൃതിയില്‍ പ്രൊഫസ്സര്‍ വി.കാര്ത്തി കേയന്‍ നായര്‍ ഇങ്ങനെ എഴുതി:

 “ബ്രാഹ്മണമേധാവിത്വത്തെ ചോദ്യം ചെയ്തതും അതിനെ തകര്ക്കുാന്നതിനു തുടക്കം കുറിച്ചതും ചട്ടമ്പി സ്വാമികള്‍ ആയിരുന്നു.”

മറൊരു ഭാഗത്ത് പ്രൊഫസ്സര്‍ ഈ.എച് കാറിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു:

”ചരിത്രം രേഖപ്പെടുത്തുകയല്ല വിലയിരുത്തുകയാണ് ചരിത്രകാരന്റെ മുഖി ജോലി “

വിഷ്ണു ശര്മ്മേ എന്ന ബ്രാഹ്മണ പൂജാരിക്ക് ജനിച്ച കുഞ്ഞന്‍ എങ്ങിനെ ബ്രാഹ്മണ വിരോധിയായ ‘ചട്ടമ്പി” ആയി മാറി എന്നത്‌ പ്രൊഫസ്സര്‍ വ്യക്തമാക്കുന്നില്ല. അതിനു കാരണക്കാരായ മനോന്മാണീയം സുന്ദരന്‍ പിള്ള ,ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികള്‍എന്നിവരെയും  അവര്‍ സ്ഥാപിച്ചജ്ഞാനപ്രജാകാരം (൧൮൮൬) ശൈവപ്രകാശ സഭ (ചെന്തിട്ട ൧൮൭൫)എന്നീ വിദ്വല്‍ സഭകളെയും പ്രൊഫസ്സര്‍ തമസ്കരിക്കുന്നു.
പത്തൊന്പ്താം നൂറ്റാണ്ടിന്റെ  അവസാനപാദത്തില്‍ അനന്തപുരിയില്‍. ൧൮൭൬ –ല്‍  തിരുമധുരപേട്ടയില്‍ (ഇന്നത്തെ പേട്ട) ഉടലെടുത്ത ജ്ഞാനപ്രജാഗരം ൧൮൮൫ ല്‍ചെന്തിട്ടയില്‍ ജന്മം കൊണ്ട ശൈവപ്രകാശ സഭ എന്നിവ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്പിൊള്ള, ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, .മനോന്മണീയം സുന്ദരന്‍ പിള്ള എന്നീ ത്രിമൂര്ത്തികളുടെ സംഭാവന ആയിരുന്നു. ഈ  വിദ്വല്സംദഘ ങ്ങളുടെ ആഭിമുഖ്യത്തില്‍  തുടര്ച്ച യായ പ്രഭാഷണ പരമ്പരകള്‍ ,സംവാദങ്ങള്‍ എല്ലാം  അനന്തപുരിയില്‍ അരങ്ങേറി.
കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍ ),നാണു(പിന്നീട് ശ്രീനാരായണ ഗുരു) അയ്യങ്കാളി (പിന്നീട് മഹാത്മാ) തുടങ്ങിയവരെ നവോത്ഥാന നായകരാക്കാന്‍ ഈ സഭകള്‍ വഹിച്ച പങ്ക് പി.ജി മാത്രമല്ല ഗുപ്തന്‍ നായര്‍ വരെയുള്ള മറ്റെഴുത്തുകാരും കണ്ടില്ല, അല്ലെകില്‍ മറച്ചു പിടിച്ചു.
അത്തരം തമസ്കരണ വിദഗ്ദര്ക്ക്് മറൊരു കൂട്ടാളിയുമായി .പത്തൊന്പരതാം നൂറ്റാണ്ടിന്റെ  അവസാനപാദത്തില്‍ അനന്തപുരിയില്‍. ൧൮൭൬ ള്‍  തിരുമാധുരപേട്ടയില്‍ (ഇന്നത്തെ പേട്ട) ഉടലെടുത്ത ജ്ഞാനപ്രജാഗരം ൧൮൮൫ ല്‍ ചെന്തിട്ടയില്‍ ജന്മം കൊണ്ട ശൈവപ്രകാശ സഭ എന്നിവ.പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്പിരള്ള,ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, .മനോന്മാണീയം സുന്ദരന്‍ പിള്ള എന്നീ ത്രിമൂര്ത്തികലായിരുന്നു ഈ  വിദ്വല്സംമഘ ങ്ങളുടെ പിന്നില്‍. തുടര്ച്ച യായ പ്രഭാഷണ പരമ്പരകള്‍ ,സംവാദങ്ങള്‍ എല്ലാം  അവിടെ അരങ്ങേറി.കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍ ),നാണു (പിന്നീട് ശ്രീനാരായണ ഗുരു) അയ്യങ്കാളി (പിന്നീട് മഹാത്മാ) തുടങ്ങിയവരെ നവോത്ഥാന നായകരാക്കാന്‍ ഈ സഭകള്‍ വഹിച്ച പങ്ക് പി.ജി മാത്രമല്ല ഗുപ്തന്‍ നായര്‍ വരെയുള്ള മറ്റെ ഴുത്തുകാരും കണ്ടില്ല, അല്ലെകില്‍ മറച്ചു പിടിച്ചു.
.”ആരായിരുന്നു പി.സുന്ദരന്‍ പിള്ള? എന്ന തലക്കെട്ടില്‍ ഡോ.എം.ജി ശശിഭൂഷന്‍  “പി.എസ്.നടരാജപിള്ള ശതാബ്ദിപതിപ്പി” ലെ(൨൦൦൮)ഴുതിയ ലേഖനം രസകരമായ പല വിവരങ്ങള്‍ നല്കുലന്നു.
ശൈവസിദ്ധാന്ത പ്രചാരകനായിരുന്ന സുന്ദരന്‍ പിള്ള തന്നെ കാണാന്‍ ഹാര്വ്വി പുരം ബംഗ്ലാവില്‍ എത്തിയസ്വാമി വിവേകാനന്ദ നോടു പറഞ്ഞു :”ഞാനൊരു ദ്രാവിഡനും ശൈവനും അക്കാരണങ്ങളാല്‍ അഹിന്ദുവും ആണ” ൧൮൯൨ ലായിരുന്നു സംഭവം.ഹാര്വ്വിപുരം കുന്നിലെ കാട്ടിന്‍ നടുവിലുള്ള “അടുപ്പുകൂട്ടാന്‍ പാറ”യുടെ മുകളില്‍ കയറി ധ്യാനത്തിന് പറ്റിയ ഇടമോ എന്നും അദ്ദേഹം നിരീക്ഷിച്ചു .
സുന്ദരം പിള്ളയുടെ സ്ഥിരം ശ്രോതാവായിരുന്നു കുഞ്ഞന്‍. ശ്രദ്ധാപൂര്വ്വംട നോട്ടു കുറിക്കും .അവ വിപുലീകരിച്ചതാണ് ചട്ടമ്പി സ്വാമികളുടെ കൃതികള്‍ .അയ്യാസ്വാമികളുടെ താളിയോല്ഗ്രന്ഥത്ത്തിലെ വിവരങ്ങളാണ് പ്രാചീന മലയാളം ചട്ടമ്പി ബ്രാഹ്മണ വിരോധി ആകാന്‍ കാരണം സുന്ദരന്‍ പിള്ളയുടെ പ്രഭാഷണങ്ങള്‍ ആണെന്ന് വ്യക്തം.കേരള ഭൂമിയുടെ യഥാര്ഥ അവകാശികള്‍ കര്ഷരകരായ വെള്ളാളര്‍ ആണെന്ന് സ്ഥാപിച്ചത് പുരാതന ലിപി വായനയിയില്‍ വിദഗ്ദനായ മനോന്മണീയം ആയിരുന്നു. കാദംബരാജാവായ മയൂര ശര്മ്മകന്റെ (പിന്നീട് “വര്മ്മടന്‍”) നേതൃത്വത്തില്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി എന്ന് കണ്ടെത്തിയത് ചില പുരാതന ലിഖിതങ്ങള്‍ വഴി സുന്ദരന്‍ പിള്ള ആയിരുന്നു എന്നതാണ് സത്യം.
“ഇംഗ്ലീഷ് ഒട്ടും പഠിക്കാത്ത സ്വാമി എല്ലിസ്സിന്റെയും കട്വേള്ളിന്റെയും ദ്രാവിഡ ഭാഷാവാദം പുസ്തകങ്ങളില്‍ നിന്ന് വായിക്കാനിടയില്ല “എന്ന് ഗുപ്തനനായര്‍ (പേജ് ൪൨, ആധ്യാത്മിക നവോത്ഥനത്തിനെ ശില്പ്പി കള്‍ മാതൃഭൂമി ൨൦൦൮). ഡാര്വിാന്റെ ആയിടെ കണ്ടു പിടിച്ച തീയറി പോലും ചട്ടമ്പി ഉദ്ധരിക്കുന്നു. ഡാര്വ്വിനുമായി നേരിട്ട് കത്ത്തുകുത്തുകള്‍ നടത്തിയിരുന്ന മനോന്മണീയത്തില്‍ നിന്നും വിവരം ചട്ടമ്പിക്ക്  കിട്ടുക സ്വാഭാവികം.അതിനെന്തിനു ഇംഗ്ലീഷ് പരിജ്ഞാനം? സായിപ്പന്മാരുടെ വാദമുഖങ്ങള്‍ സുന്ദരന്‍ പിള്ളയുടെ മുഖത്ത് നിന്ന് കിട്ടി എന്ന് വ്യക്തം .അദ്ദേഹത്തിന്റെന കണ്ടെത്തലുകള്‍ പുസ്തകമാക്കും മുമ്പ്, നാലപ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ള അകാലമാരണമടഞ്ഞു .മകന്‍ നടരാജപിള്ള വെറും ബാലന്‍.ആര് വയസ് മാത്രം . സുന്ദരന്‍ പിള്ളയുടെ ആശയം,  വാദം എന്നിവയുടെ അവകാശി പിന്നീട്ച ട്ടമ്പി സ്വാമികളായി. ”വെള്ളാളന്‍” എന്ന് വരേണ്ട പല ഭാഗങ്ങളും സ്വാമികള്‍ “നായര്‍” എന്നാക്കി. പരിഷ്കരിച്ചു . പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ ആ തട്ടിപ്പിനെ കുറിച്ചു സൂചിപ്പിക്കുന്നു: .”നായര്‍ എന്നത് മാറ്റി “കര്ഷ‍കര്‍” എന്നാക്കണ”മെന്ന്‍. ”കര്ഷശകന്‍” എന്നല്ല “വെള്ളാളന്‍” എന്ന് തന്നെയാണ് വേണ്ടത് . മരുതം തിണകളില്‍ താമസിച്ചിരുന്നവര്‍ വെള്ളാളര്‍ എന്ന് സംഘകാല കൃതികള്‍.
അതാണ്‌ ശരിയും.
പ്രാചീനകാലത്ത് എവിടെയാണ് നായര്‍ ? നാഗര്‍ അല്ല നായര്‍ ആയതെന്നും ചാന്നാര്‍ മാരുടെ  മുന്ഗാമികളാ നു നാഗര്‍ എന്നും പി.കെ ബാലകൃഷ്ണന്‍ മുതല്പ്പേ ര്‍.



മനോന്മണീയം സുന്ദരനാര്‍

 





മനോന്മണീയം സുന്ദരനാര്‍ എന്നു തമിഴരും പ്രൊഫ. സുന്ദരംപിള്ള എം.ഏ എന്നു മലയാളികളും വിളിച്ചിരുന്ന
തത്വശാസ്ത്രപ്രൊഫസറെക്കുറിച്ച് പി.ഗോവിന്ദപ്പിള്ള 1760 ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും മലയാളനാടും' എന്ന
ലേഖനത്തില്‍ എഴുതിയ ഭാഗത്തിന് അല്‍പം കൂട്ടിച്ചേര്‍ക്കല്‍.


തിരുവിതാംകൂറില്‍ നിന്നും ആദ്യമായി എ.ഏ ബിരുദം(തത്വശാസ്ത്രം)
നേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം എം.ഏ.സുന്ദരന്‍ പിള്ള (1855-1897)എന്നാണറിയപ്പെട്ടിരുന്നത്.

ശിവരാജയോഗി തൈക്കാട് അയ്യസ്വാമികളുമൊത്ത് തിരുവനന്തപുരത്ത് അദ്ദേഹം ശൈവപ്രകാശ സഭതുടങ്ങി.
അദ്ദേഹത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങോട്ടു വന്നു സന്ദര്‍ശിക്കയായിരുന്നു. പ്രൊഫസറുടെ ഗുരുവായിരുന്ന
ഹാര്‍വ്വി സായിപ്പിന്‍റെ സ്മരണക്കായി പേരൂര്‍ക്കടയിലെ ആയിരമേക്കര്‍ വരുന്ന കുന്നില്‍ അതിമനോഹരമായ
ഒരു ബങ്ലാവ്(ഹാര്‍വ്വി ബങ്ലാവ്)പണിയിച്ച് അതിലായിരുന്നു അദ്ദേഹം താമസ്സിച്ചിരുന്നത്.മരുതിമൂട് എന്നായിരുന്നു
അക്കാലത്തെ സ്ഥലനാമം. നാണുവും(പില്‍ക്കാലത്തു ശ്രീനാരായണഗുരു)കുഞ്ഞന്‍ ചട്ടമ്പിയും(പില്‍ക്കാലത്തു ചട്ടമ്പി സ്വാമികള്‍)
ഹാര്‍വ്വി ബങ്ലാവിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.പ്രൊഫസ്സറുടെ പത്നി ശിവകാമി അമ്മ
അവര്‍ രണ്ടുപേരുടേയും പോറ്റമ്മയും ആയിരുന്നു.

സി.വി.രാമന്‍ പിള്ള,ആര്‍ ഈശ്വരപിള്ള, കെ.പി ശങ്കര മേനോന്‍, പോള്‍ ഡാനിയല്‍ എന്നിവര്‍ സുന്ദരന്‍ പിള്ളയുടെ
ശിഷ്യരായിരുന്നു.തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചത്
അതിന്‍റെ ആദ്യ മേധാവിയായിത്തീര്‍ന്ന സുന്ദരന്‍ പിള്ളയാണ്.പേരൂര്‍ക്കടയില്‍ അഞ്ചലാഫീസ്സും പോലീസ് സ്റ്റേഷനും
തുടങ്ങാന്‍ കാരണം പ്രൊഫസ്സറായിരുന്നു.

തമിഴ്നാട്ടിലെ ദേശീയഗാനം അദ്ദേഹത്തിന്‍റെ മനോന്മണീയത്തിലെ ആദ്യഗാനമാണ്.പത്തു പാട്ട്,തിരുവിതാംകൂറിലെ ചില പുരാതന രാജാക്കന്മാര്‍ ,
ന്നൂറ്റൊകൈ വിളക്കം എന്നിവയും പ്രസിദ്ധം.ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സൊസ്സൈറ്റിയിലെ അംഗമായിരുന്നു.
ഏക മകന്‍ തിരുക്കൊച്ചി ധനമന്ത്രിയായി ത്തീര്‍ന്ന പി.എസ്.നടരാജപിള്ളയാണ്
സി.പി രാമസ്വാമി അയ്യരെ ആദ്യമായി തിരുവിതാംകൂറില്‍കൊണ്ടുവന്നത്.സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതോടെ
പി.എസ്സ് നടരാജപിള്ളയുടെ ശത്രുവായി മാറിയ സി.പി,പിതാവ് ആര്‍ജ്ജിച്ചു നല്‍കിയ ആയിരമേക്കര്‍ ഹാര്‍വ്വിപുരം
കുന്നും അതിലെ ബങ്ലാവും സര്‍ക്കാരിലേക്കു കണ്ടുകെട്ടി. പേരൂര്‍ക്കറ്റയിലെ ഏഴുസെന്‍റിലെ
ഓലപ്പുരയില്‍ മന്ത്രിയായിരുന്നപ്പോഴും താമസ്സിച്ചിരുന്ന നടരാജപിള്ളയാണ് നമ്മുടെ ബഡ്ജറ്റുകള്‍ക്കു
അടിസ്ഥാനമിട്ടതും ഭൂപരിഷ്കരണം നടപ്പിലാക്കന്‍ ശ്രമിച്ചതും.കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും ആരാജ്യസ്നേഹി ശ്രമിച്ചു.
ചര്‍ച്ചയ്ക്കായി അങ്ങോട്ടു ചെന്ന പി.എസ്സിനെ ജനറല്‍ മാനേജരായിരുന്ന വാട്ടര്‍മാന്‍ എന്ന സായിപ്പ് അധിക്ഷേപിക്കാന്‍ ശ്രമിച്ചതും
ക്ഷമാപൂര്‍വ്വം പെരുമാറി സായിപ്പിന്‍റെ ആദരവ് സമ്പാദിച് ച്പി.എസ്സ് മടങ്ങിയതിന് അന്നത്തെ കോട്ടയം സബ്കളക്ടര്‍
(പിന്നീട് പ്രധാനമന്ത്രി ഓഫീസ്സിലെ പ്രധാനി)പി.സി.അലക്സാണ്ടര്‍ സാക്ഷി.ഒപ്പം കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോനും.

ഇന്ന്‍ ഹാര്‍വ്വിപുരം ഒരു കോളനിയാണ്.'ബ്രിട്ടോ ഇന്‍ഡ'ക്സ് നോക്കി ചിക്കന്‍ഗുനിയായെ പ്രതിരോധിച്ചു
വാര്‍ത്താപ്രാധാന്യം നേടിയ ഹാര്‍വ്വിപുരം കോളനി പി.എസ്സ്.നടരാജപിള്ളയുടെ പിത്രുസ്വത്താണെന്നറിയാവുന്നവര്‍
വിരളമായിരിക്കും.
ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്തു ജീവിച്ചു മണ്ണടിഞ്ഞ
മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്കോ മകന്‍ നടരാജപിള്ളയ്ക്കോ തിരുവനന്തപുരത്തു സ്മാരകമില്ല.
അവരുടെ വകയായിരുന്ന ഹാര്‍വ്വിപുരം എന്ന കോളനിയ്ക്കെങ്കിലും അവരുടെ പേര്‍
'സുന്ദരനടരാജപുരം' എന്നു പേരിടാന്‍ അധികൃതര്‍ ശ്രദ്ധിക്കുമോ?'

തൂലിക ചട്ടമ്പി സ്വാമികളുടെ,
വാക്യങ്ങള്‍ മനോന്മണീയത്തിന്‍റെ

മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍ പി.ജി.ഗോവിന്ദപിള്ള മുതല്‍ “ഇസങ്ങള്‍ക്കപ്പുറം “നിലകൊണ്ടിരുന്ന പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ വരെ കേരളത്തിലെ നവോത്ഥാന നായകരെ ലിസ്റ്ചെയ്യുകയും കള്ളികളില്‍ ഒതുക്കയും അവരുടെ ജീവിതഗാഥകള്‍ ചുരുക്കിയും വിപുലീകരിച്ചും എഴുതുകയും ചെയ്തു.
അറിഞ്ഞോ അറിയാതെയോ അവര്‍ വിട്ടുകളഞ്ഞ രണ്ടു മഹാപ്ര സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ  അവസാനപാദത്തില്‍ അനന്തപുരിയില്‍. ൧൮൭൬ ള്‍  തിരുമാധുര
പേട്ടയില്‍ (ഇന്നത്തെ പേട്ട) ഉടലെടുത്ത ജ്ഞാനപ്രജാഗരം ൧൮൮൫ ല്‍
ചെന്തിട്ടയില്‍ ജന്മം കൊണ്ട ശൈവപ്രകാശ സഭ എന്നിവ.പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍പിള്ള, ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, .മനോന്മാണീയം സുന്ദരന്‍ പിള്ള എന്നീ ത്രിമൂര്ത്തികലായിരുന്നു ഈ  വിദ്വല്‍സംഘ ങ്ങളുടെ പിന്നില്‍. തുടര്‍ച്ചയായ പ്രഭാഷണ പരമ്പരകള്‍ ,സംവാദങ്ങള്‍ എല്ലാം  അവിടെ അരങ്ങേറി.
കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍ ),നാണു (പിന്നീട് ശ്രീനാരായണ ഗുരു) അയ്യങ്കാളി (പിന്നീട് മഹാത്മാ) തുടങ്ങിയവരെ നവോത്ഥാന നായകരാക്കാന്‍ ഈ സഭകള്‍ വഹിച്ച പങ്ക് പി.ജി മാത്രമല്ല ഗുപ്തന്‍ നായര്‍ വരെയുള്ള മറ്റെ ഴുത്തുകാരും കണ്ടില്ല, അല്ലെകില്‍ മറച്ചു പിടിച്ചു.
അവരില്‍ തന്നെ നായകസ്ഥാനം മഹാപണ്ട്ധിതനായ  മനോന്മാണീയം സുന്ദരന്‍ പിള്ള യ്ക്കായിരുന്നു.”ആരായിരുന്നു പി.സുന്ദരന്‍ പിള്ള? എന്ന തലക്കെട്ടില്‍ ഡോ.എം.ജി ശശിഭൂഷന്‍  “പി.എസ്.നടരാജപിള്ള ശതാബ്ദിപതിപ്പി”ലെ(൨൦൦൮)ഴുതിയ ലേഖനം രസകരമായ പല വിവരങ്ങള്‍ നല്‍കുന്നു.
ശൈവസിദ്ധാന്ത പ്രചാരകനായിരുന്ന സുന്ദരന്‍ പിള്ള തന്നെ കാണാന്‍ ഹാര്വിപുരം ബംഗ്ലാവില്‍ എത്തിയ വിവേകാനന്ദ നോടു പറഞ്ഞു :”ഞാനൊരു ദ്രാവിഡനും ശൈവനും അക്കാരങ്ങളാല്‍ അഹിന്ദുവുംആണ”
൧൮൯൨ ലായിരുന്നു സംഭവം.ഹാര്വ്വിപുരം കുന്നിലെ കാട്ടി നടുവിലുള്ള
അടുപ്പുകൂട്ടാന്‍ പാറയുടെ മുകളില്‍ കയറി ധ്യാനത്തിന് പറ്റിയ ഇടമോ എന്നും അദ്ദേഹം നിരീക്ഷിച്ചു .സുന്ദരം പിള്ളയുടെ സ്ഥിരം ശ്രോതാവായിരുന്നു കുഞ്ഞന്‍. ശ്രദ്ധാപൂര്‍വ്വം നോട്ടു കുറിക്കും .അവ വിപുലീകരിച്ച്ചതാണ് ചട്ടമ്പി സ്വാമികളുടെ കൃതികള്‍ .അയ്യാസ്വാമികളുടെ താളിയോല്ഗ്രന്തത്ത്തിലെ വിവരങ്ങളാണ് പ്രാചീന മലയാളം
ചട്ടമ്പി ബ്രാഹ്മണവിരോധി ആകാന്‍ കാരണം സുന്ദരന്‍ പിള്ളയുടെ പ്രഭാഷണങ്ങള്‍ ആണെന്ന് വ്യക്തം.കേരള ഭൂമിയുടെ യഥാര്ഥ അവകാശികള്‍ കര്‍ഷകരായ വെള്ളാളര്‍ ആണെന്ന് സ്ഥാപിച്ചത് പുരാതന ലിപി വായനയിയില്‍ വിദഗ്ദനായ മനോന്മണീയം .കാദംബരാജാവായ മയൂര ശര്‍മ്മന്റെ (പിന്നീട് “വര്‍മ്മന്‍”) നേതൃത്വത്തില്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി എന്ന്ക ണ്ടെത്തിയത് ചില പുരാതന ലിഖിതങ്ങള്‍ വഴി സുന്ദരന്‍ പിള്ള ആയിരുന്നു എന്നതാണ് സത്യം.
ഇംഗ്ലീഷ് ഒട്ടും പഠിക്കാത്ത സ്വാമി എല്ലിസ്സിന്റെയും കട്വേള്ളിന്റെയും ദ്രാവിഡ ഭാശാവാദം പുസ്തകങ്ങളില്‍ നിന്ന് വായിക്കാനിടയില്ല “എന്ന് ഗുപ്തനനായര്‍ (പേജ് ൪൨ ആധ്യാത്മിക നവോത്ഥനത്തിനെ ശില്‍പ്പികള്‍ (മാതൃഭൂമി ൨൦൦൮). ഡാര്‍വിന്റെ ആയിടെ കണ്ടു പിടിച്ച തീയറി പോലും ചട്ടമ്പി ഉദ്ധരിക്കുന്നു. ഡാര്വിനുമായി നേരിട്ട് കത്ത്തുകുത്തുകള്‍ നടത്തിയിരുന്ന മനോന്മനീയത്തില്‍ നിന്നും വിവരം ചട്ടംപിക്ക് കിട്ടുക സ്വാവാഭികം .അതിനെന്തിനു ഇംഗ്ലീഷ് പരിജ്ഞാനം. സായിപ്പന്മാരുടെ വാദമുഖങ്ങള്‍ സുന്ദരന്‍ പിള്ളയുടെ കുഖത്ത് നിന്ന് കിട്ടി എന്ന് വ്യക്തം .
അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ പുസ്തകമാക്കും മുമ്പ്, നാലപ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ള അകാലമാരണമാടഞ്ഞു .മകന്‍ നടരാജപിള്ള വെറും ബാലന്‍. സുന്ദരന്‍ പിള്ളയുടെ ആശയം,  വാദം എന്നിവയുടെ അവകാശി പിന്നീട്ച ട്ടമ്പി സ്വാമികളായി.”വെള്ളാളന്‍” എന്ന് വരേണ്ട പല ഭാഗങ്ങളും സ്വാമികള്‍ “നായര്‍” എന്നാക്കി. പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ ആ തട്ടിപ്പിനെ കുറിച്ചു സൂചിപ്പിക്കുന്നു: .നായര്‍ എന്നത് മാറ്റി “കര്‍ഷകര്‍” എന്നാക്കണമെന്ന്‍. ”കര്‍ഷകന്‍” എന്നല്ല “വെള്ളാളന്‍” എന്ന് തന്നെയാണ് വേണ്ടത് . മരുതം തിണകളില്‍ താമസിച്ചിരുന്നവര്‍ വെള്ളാളര്‍ എന്ന് സംഘകാലകൃതികള്‍.
അതാണ്‌ ശരിയും.
പ്രാചീനകാലത്ത് എവിടെയാണ് നായര്‍ ? നാഗര്‍ അല്ല നായര്‍ ആയതെന്നും ചാന്നാര്‍ പിന്ഗാമികളാനു നാഗര്‍ എന്നും പി.കെ ബാലകൃഷ്ണന്‍ മുതല്‍പ്പേര്‍.

Manonmaniam Sundaranar Univesity,Thirunelveli,Tamil Nadu

മനോന്മണീയം
കേരളത്തിലെ മണ്ണിന്റെ യതാര്‍ത്ഥ അവകാശികള്‍ ആരായിരുന്നു എന്ന് കണ്ടെത്താനുള്ള ആദ്യ ശ്രമം നടത്തിയ ചരിത്രഗവേഷകനായിരുന്നു സുന്ദരന്‍ പിള്ള .തിരുനെല്‍വേലിയിലും നാഞ്ചിനാട്ടിലും ജലസേചനപദ്ധതികള്‍ ആവിഷ്കരിച്ച് നെല്ല് കൃഷി ചെയ്തിരുന്ന വെള്ളാള കുളത്തിലായിരുന്നു സുന്ദരന്‍ പിള്ളയുടെ ജനനം.കാളവണ്ടികളില്‍ സഞ്ചരിച്ച് അദ്ദേഹം പല ശിലാരെഖകളും കണ്ടെത്തി പകര്‍പ്പുകള്‍ എടുത്ത് പ്രസിദ്ധീകരിച്ചു.ആദ്യകാലത്തെ കന്റെത്തുലുകള്‍ പ്രബന്ധമായി അവതരിപ്പിച്ചത് ൧൮൭൪ ഫെബ്രുവരി ൭ന് ,പബ്ലിക് ലൈബ്രറിയില്‍. കേള്‍വിക്കാരുടെ കൂട്ടത്തില്‍ ഉള്ള കുഞ്ഞന്‍ ആ പ്രഭാഷണം കുറിച്ചെടുത്ത് സൂക്ഷിച്ചു.മഹാരാജാവിനെ കൊണ്ട്ട് ആര്‍ക്കിയോളജി വിഭാഗം തുടങ്ങിച്ചതും സുന്ദരന്‍ പിള്ള.ആദ്യ ഓണററി ഡയറക്ടരും അദ്ദേഹമായിരുന്നു.
൧൮൭൮ ള്‍ പുറത്തിറക്കിയ ശങ്കുണ്ണി മേനോന്റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ വിട്ടുപോയ നിരവധി രാജാക്കന്മാരുടെ വിവരം Some Early Soverings of Travancore എന്ന ഗവേഷണഗ്രന്ഥ ത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി(൧൮൯൪).വീര രവിവര്‍മ്മ മുതല്‍ വീര ഉദയമാര്ത്താന്ധ വര്‍മ്മ വരെയുള്ള ൯ രാജാക്കളുടെ ചരിത്രം അങ്ങനെ നമുക്ക് കിട്ടി.
തിരുവിതാം കൂറിലെ പുരാവസ്തുഗവേഷണ രംഗത്തെ ആദ്യ കനി. ലണ്ടനില്‍ India Magazine And Reviewഎന്ന പ്രസിദ്ധീകരണത്തില്‍ അതിന്റെ നിരൂപണം എഴുതിയത് ഗുരു  Prof. Ross. പുരാതന രാജാക്കന്മാരുടെ പേര്‍ കണ്ടെത്തുക മാത്രമായിരുന്നില്ല സുന്ദരന്‍ പിള്ള ചെയ്തത് .അക്കാലത്ത്ത്തെ വിശദമായ രാഷ്ട്രീയച്ചരിത്രവും വിശദമായി വിവരിച്ചു.

പദമനാഭപുരത്തിനടുത്ത്ള്ള മണലിക്കരയില്‍ നിന്ന് കണ്ടെടുത്ത് ശാസനത്ത്തില്‍ നിന്നും അക്കാലത്തെ ഗ്രാമസമതികള്‍-നാട്ടുക്കൂട്ടം- അദ്ദേഹം വിശദമായി വിവരിച്ചു.കൊല്ലവര്‍ഷത്തെ കുറിച്ച് ഉള്ള അതു വരെയുള്ളധാരണകളും അദ്ദേഹം തിരുത്തി കാശ്മീരില്‍ പ്രചരിച്ചിരുന്ന സപ്തര്‍ഷി വര്‍ഷത്തിന്റെ തുടര്ച്ചയാണ് കൊല്ലവര്‍ഷമെന്നു സുന്ദരന്‍ പിള്ള സ്ഥാപിച്ചു.

Monday, May 18, 2015

ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി ഉയർത്തപ്പെട്ട വിക്രമാദിത്യ വരഗുണൻ എന്ന വെള്ളാള രാജാവ്

ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി
ഉയർത്തപ്പെട്ട
വിക്രമാദിത്യ വരഗുണൻ എന്ന വെള്ളാള രാജാവ്
-----------------------------------------------------------------

മനോന്മണീയം പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാം കൂർ ആർക്കിയോളജി വകുപ്പിന്റെ പിൽക്കാലതലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥ രാവു കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നംബർ ആയി പ്രസിദ്ധീകരിച്ച "പാലിയം ചേപ്പേട്' ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ "കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ(ലിപി പബ്ലിക്കേഷൻസ്  കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ "കേരളബുദ്ധശിഷ്യൻ" എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്.കുറെ ഭാഗം തമിഴിൽ.ബാക്കി സംസ്കൃതം.തമിഴിൽ ഭൂദാനം.സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചു സ്തുതി,ദാനകാലം എന്നിവ.അവസാനമായി വെള്ളാള അരചൻ സംവംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.

തരുസാപ്പള്ളി ചേപ്പേട് എന്ന "വെള്ളാളച്ചേപ്പേട""  കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെ, എറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാണവരെല്ലാം "പാലിയം" എന്നും ഡോ.എം.ജി.എസ്സ്"ശ്രീ മൂലവാസം ചേപ്പേട്"എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.

പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ,വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ)പാലിയത്തു നിനാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം വൃഷ്ണി കുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻ
അയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ.മീരാക്കുട്ടി(എൻ.ബി.എസ്സ് സെപ്തംബർ 1984 പേജ് 11-28).

ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതും ഗോപിനാഥ റാവു. ഏ.ഡി866 ലെ
ചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർ
ചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.
വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടരകർക്ക്.ഭാട്ടരകർ ബുദ്ധനോ ശിവനോ വിഷ്ണുവോ ആകാമെങ്കിലും ദക്ഷൈണ പഥേ മൂല വാസേ ഉള്ള ലോകനാഥൻ,അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്രം(പള്ളി) ആണെന്നു കണ്ടെത്തിയതും
ഗോപിനാഥ റാവു.
വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്റെ തൊട്ടു പിഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:

1.പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.എഴുതപ്പെട്ടത് ഏ.ഡി 898 ഡിസംബർ 8 ന്.
3.വരഗുണൻ സ്ഥാനോരോഹണം ചെയ്ത്ത 15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.ബുദ്ധമത പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത്(അസ്സോകൻ ഹീനയാനമതക്കാരൻ)
7.സംഘധർമ്മ പ്രബോധനത്തിന്റെ പേരില്വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ്.
8.ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച്പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ .

ശിലാരേഖകൾ("ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി....." എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്.അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു.

ഈ വിക്രമ വരഗുണനാണ് ശബരിമല അയ്യപ്പന്‍ എന്ന് കാര്യകാരണസഹിതം സ്ഥാപിച്ചത് പ്രൊഫസ്സര്‍പി. മീരാക്കുട്ടി അദ്ദേഹത്തിന്‍റെ “ശബരിമല അയ്യപ്പനും കുഞ്ചനും”(എന്‍.ബി.എസ് ൧൯൮൪) എന്ന  ഗ്രന്ഥം വഴി (പേജ്൧൧-൨൮).
മനുഷ്യനായി ജനിക്കയും അമാനുഷനായി ജീവിക്കയും അന്തരിച്ച ശേഷം അവതാരമായി ഉയര്‍ത്തപ്പെടുകയും ചെയ്ത  വെല്ലാളകുലജാതനായ മലയാളിയാണ് അയ്യപ്പന്‍. മലയാളികളുടെ അഭിമാനപുത്രന്‍.
അയ്യന്‍,അയ്യപ്പന്‍ എനീ നാമങ്ങള്‍ ആയ് വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയ് വംശജന്‍ അയ്യന്‍ (ആയ്+ആന്‍). ആയ്‌ വംശനാഥന്‍ അയ്യപ്പനും (ആയ്+അപ്പന്‍). എന്ന് പ്രൊഫ. മീരാക്കുട്ടി.വരഗുണന്റെ  ഭരണകാലം ഏ.ഡി ൮൮൫-൯൦൦.  അയ്യപ്പന്‍റെ കാലം കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടെന്നു എന്‍.പി.ചെല്ലപ്പന്‍ നായര്‍ “ശാസ്താവ് –അയ്യപ്പന്‍” എന്നെ ലേഖനത്തില്‍ എഴുതുന്നു.     കരുനന്തടക്കന്റെയും വരഗുണന്റെയും കാലത്ത് ആയ്-പാണ്ട്യയുദ്ധങ്ങള്‍  തുടര്‍ക്കഥ ആയിരുന്നു. അത്തരം ഏതോ   യുദ്ധത്തില്‍തോറ്റോടിയ ആയ് രാജാവിന് രക്ഷിക്കാന്‍ സാധിക്കാതെ     ഉപേക്ഷിക്കേണ്ടിവന്ന  ബാലനായിരുനായിരുന്നിരിക്കണം മണികണ്ഠന്‍. വേട്ടയാടാന്‍ പോയപ്പോള്‍ കാട്ടില്‍ നിന്ന് കിട്ടി എന്ന കഥയുടെ പിന്നാമ്പുറം അതാവണം.    ആയന്‍ തോറ്റോടി അഭയം പ്രാപിച്ച ദേവപ്രതിഷ്ഠ നടത്തിയ നാടാണ് കൊല്ലം ജില്ലയിലെ അയിരൂര്‍.പേരൂരിലെ കൊച്ചുകാവില്‍ ഇപ്പോഴും കണണാടി ക്കല്ല്കൊണ്ടുള്ള പ്രതിഷ്ഠ  നിലനില്‍ക്കുന്നു.പണ്ടത്തെ കാരൈകോട്ടയുടെ   ഭാഗമായിരുന്നു കൊല്ലത്തെ  ആയിരൂര്‍.കരുനന്തനടക്കന്റെ കാലത്തായിരുന്നു കാരൈക്കൊട്ട    യുദ്ധം     .കരുനന്താനടക്കന്റെ ആശ്രിതനായിരുന്നിരിക്കും അയിരൂര്‍ കുടുംബത്തിന്റെ സ്ഥാപകന്‍എന്ന് പ്രൊ.മീരാക്കുട്ടി.ആയരാജാവ് ഉപേക്ഷിച്ച അയ്യന്‍ എന്ന ബാലനെ പാണ്ട്യരാജാവ് പന്തളത്തിന് കൊണ്ടുപോയി വളര്‍ത്തി.യുവരാജാവായി അഭിഷേകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ റാണി വിസമ്മതിച്ചു.ചോളാക്രമണം ഉണ്ടായപ്പോള്‍ എതിരിടാന്‍ അയ്യപ്പന്‍ അയക്കപ്പെട്ടു.ചോളരുടെ കൊടി അടയാളമാണ്     പുലി.ഇടമറുകും അത് ശരി വയ്ക്കുന്നു.അതാണ്‌ പുലിപ്പാലിനു വിട്ട കഥയുടെ പിന്നാമ്പുറം. യുദ്ധത്തില്‍ ജയിച്ച ശേഷം അയ്യന്‍ സ്വന്തം നാട്ടിലേക്ക്മടങ്ങി.അപ്പോഴേയ്ക്കും ആയന്‍ രാജ്യം  തിരിച്ചുപിടിച്ചിരുന്നു.അവിടെ അയ്യന്‍ രാജാവായി.പാണ്ട്യന്‍ പിന്നേയും ആക്രമിച്ചപ്പോള്‍ വളര്‍ത്തച്ചനോടു യുദ്ധം ചെയ്യാന്‍ മടിച്ച അയ്യന്‍ രാജഭാരം വേണ്ടെന്നു വച്ചു ബുദ്ധമതം സ്വീകരിച്ചു.ബുദ്ധമതപ്രചാരകനായി നാടുചുറ്റി.
ശബരിമലയിലെ ബുദ്ധക്ഷേത്രം ഉദയാനോ മറവരോ  അല്ലെങ്കില്‍  ബ്രാഹ്മണര്‍ തന്നെയോ നശിപ്പിച്ചപ്പോള്‍ അത് പുനസ്ഥാപിച്ചത് അയ്യപ്പന്‍. ബ്രാഹ്മണപീഡനത്തിനിരയായ നാടെങ്ങുമുള്ള ബുദ്ധമതാനുയായികള്‍ ഒന്നിച്ചുകൂടി ശബരിമലയിലേക്കു പോയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ശബരിമലതീര്‍ത്ഥാടനം.അമ്പലപ്പുഴയിലും ആലങ്ങാട്ടുമായിരുന്നു അക്കാലത്ത് ബുദ്ധമതാനുയായികള്‍ ഏറെയും.അയ്യന്‍ അയ്യപ്പന്‍ രാജാവായപ്പോള്‍ സ്വീകരിച്ച പേരാണ് വിക്രമാവരഗുണന്‍ എന്നത്‌.റാണി ചേന്നിയാണ് മാളികപ്പുറത്തമ്മ. അയ്യപ്പന്‍ സ്ഥാനത്യാഗം ചെയ്തതോടെ ആയ് വശം കുറ്റിയട്ടുപോയി. 

അക്കാലത്താണ് ശബരിമലയിലെ ബുദ്ധക്ഷേത്രംനശിപ്പിക്കപ്പെടുന്നത്.ഉദയനന്‍ എന്ന     കൊള്ളക്കാരനോ മറവരോ ഇനി ബ്രാഹ്മണര്‍ തന്നെയുമോ ആകാം.നാട്ടിലെ ബുദ്ധമതക്കാര്‍ സംഘം ചേര്‍ന്ന് എരുമേലി വഴി ശരണം വിളിച്ച്ശബരിമലയിലേക്ക് നീങ്ങി.അമ്പലപ്പുഴയും             ആലങ്ങാടുമായിരുന്നു പ്രധാന ബുദ്ധമത കേന്ദ്രങ്ങള്‍.അതാണ്‌ അമ്പലപ്പുഴ-ആലങ്ങാട് സംഘ പേട്ട തുള്ളലിന്റെ പിന്നാംപുറം.ശബരിമല പുനപ്രതിഷ്ടാ സമയത്ത് പാണ്ട്യരാജാവ് അയ്യനെ ഉയരാജാവാക്കി അഭിഷേകം     ചെയ്യാന്‍ തയ്യാറാക്കിയ ആടയാഭരണങ്ങള്‍ അണിയിക്കാന്‍ കൊണ്ടുവരുന്നതാണ് തിരുവാഭാരണയാത്ര
                                                                                                           
 അധികവായനയ്ക്ക്
൧.ഡോ.എം.ജി.എസ്സ്നാരയണന്‍-കേരളക്കരയിലെ ബുദ്ധശിഷ്യന്‍-കേരളചരിത്രത്തിന്റെ ആധാരശിലകള്‍.ലിപി കോഴിക്കോട് ജൂലൈ ൨൦൦൦

൨.പ്രൊഫസ്സര്‍ പി.മീരാക്കുട്ടി-   ശബരിമല അയ്യപ്പനും കുഞ്ചനുംഎന്‍.ബി.എസ് ൧൯൮൪                                                                                                                                                                                                                                                                                                                                                                                                                                             

Friday, May 15, 2015

വിറനിണ്ട നായനാരും ഗുപ്തൻ നായർ സാറിന്റെ "പറക്കാത്ത(ഞ്ഞ)"കത്തുകളും

വിറനിണ്ട നായനാരും ഗുപ്തൻ നായർ സാറിന്റെ
"പറക്കാത്ത(ഞ്ഞ)"കത്തുകളും
--------------------------

ആശ്ചര്യ ചൂഡാമണിയുടെ വടക്കേക്കര ബാലകൃഷ്ണപിള്ളയുടെ പഠനത്തിനു സി.പി.നായർ എഴുതിയ ആസ്വാദനം  കലാകൗമുദി
മെയ് 17/2071 ലക്കത്തിൽ.ഗുപ്തന് നായർ സാറിന്റെ കാറ്റിൽ പറ"ന്ന" കത്തുകൾ എന്ന സമാഹാരത്തിൽ നൽകിയ ഉപജ്ഞാനം
സി.പി നായർ ഉദ്ധരിക്കുന്നു.ഗുപ്തൻ നായർ സാർ സമാഹരിച്ചത് കാറ്റിൽ പറ"ക്കാ"ത്ത കത്തുകൾ(ഡി.സി.ബുക്സ് 1991). അതിൽ
ആദ്യം വരുന്നത് 14.8. 1949  ല് കേസരി ബാലകൃഷ്ണ പിള്ള ആദ്യം അയച്ച കത്ത്.അതിലാണു മനോരമയിൽ അദ്ദേഹം എഴുതിയ
ശക്തിഭദ്രൻ,കൊല്ലത്തെ നവഭാരതം വാരികയിലെ വീരകേരള ചക്രവർത്തി എന്നീ ലേഖനങ്ങളിൽ ശക്തിഭദ്രനും ചെങ്ങന്നൂർ വിറ
മിണ്ട നായനാർ എന്ന വെള്ളാളപ്രഭുവും ഒരാളെന്നു സ്ഥാപിച്ച കാര്യം എഴുതുന്നത്.വിറമിണ്ട  നായനാരെ കുറിച്ചു ചേക്കിഴാതരുടെ പെരിയപുരാണം(തമിഴിലും സംസ്കൃത മൊഴിമാറ്റത്തിലും) വിശദമായുണ്ട്.1936,1956 കാലങ്ങളിൽ എം.എൽ.സി ചെങ്ങന്നൂർ കല്ലൂർ നാരായണപിള്ള പ്രസിദ്ധീകരിച്ച "ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം" എന്ന ചരിത്രത്തിലും (അവതാരിക ഉള്ളൂർ) വിറമിണ്ടൻ എന്ന വെള്ളാളപ്രഭുവിനെ കുറിച്ചു വിശദമായുണ്ട്.അവ ഒന്നിലും വിറമിണ്ടനും ശക്തിഭദ്രനും ഒരാളെന്നുപറയുന്നില്ല.

ചെങ്ങന്നൂർ ക്ഷേത്രത്തെ ഗ്രന്ഥവരികളിൽ "ചെങ്കുന്റൂർനായനാർ കാവ്" എന്നാണു പരാമര്ശിക്കാറുള്ളത്.ശൈവരെ അപമാനിക്കുന്നവരെ കുത്തി കുടലെടുക്കാൻ കഠാരിയുമായി നടന്ന ഒരു "ശൈവമത മൗലികവാദി"യായിരുന്നു വിറമിണ്ടൻ.ചെങ്ങന്നൂർ ക്ഷേ
ത്രത്തിനു ആ കുടുംബം നിരവധി ഭൂസ്വത്തുക്കൾ ദാനം നൽകി.ചെങ്ങന്നൂർ വടക്കേക്കര പ്രവൃത്തിയിൽ മഹാദേവരു പട്ടണത്തിൽ അങ്ങാടിക്കൽ മതിലകത്തായിരുന്നു തറവാട്.ആയിരത്തിൽ പരം വർഷം ആ കുടുംബം വകയായിരുന്നു ക്ഷേത്രം.ഒരോ തലമുറയിലും മൂത്ത ആൾ വിറമിണ്ടൻ.എട്ടാം ശതകത്തിൽ ആദ്യ വിറമിണ്ടൻ.ബ്രാഹ്മണാധിപത്യം വന്നപ്പോൾ വെറും കഴകക്കാരനായി താഴ്ത്തപ്പെട്ടു.1785 ലെ ഗ്രന്ഥ വരിയിൽ നാമമാത്രമായ അവകാശം പറ്റുന്ന  വിറമിണ്ടനെ കാണം.നാണം കെട്ടു ജീവിക്കാൻ കഴിയാ
ഞ്ഞാവണം അക്കാലത്തെ വിറമിണ്ടൻ കുടുംബം വിറ്റ് റാന്നിയിൽ പോയി അവിടെ ശാലീശ്വരം ക്ഷേത്രം അധിപനായി. പുല്ലുപ്രം ഭാഗത്ത് കറിക്കാട്ടൂർ, പാണപിലാത്ത്,കണിയാം പ്ലാക്കൽ,കണ്ണങ്കര എന്നിങ്ങനെ നാലു വീടുകൾ പണിയിച്ച് മക്കൾക്കു കൊടുത്തു.ബ്രാഹ്മണർ അവിടെ ചെന്നു ദ്രോഹം ചെയ്തില്ല.പക്ഷേ സർക്കാർ ശാലീശ്വരം ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ കീഴൂട്ടാണെന്നും സ്വത്തു മുഴുവൻ സർക്കാരിനാണെന്നും കാട്ടി കായംകുളം കൃഷ്ണപുരം കോടതിയിൽ കേസ് നൽകി.പസ്റ്റ് ജഡ്ജി ശിങ്കാര വേലു മുതലിയാരും സക്കിൻഡ് ജഡ്ജി ഡിനിസ്റ്റ് പുറോണും ബാലകൃഷ്ണശാസ്ത്രികളും കൂടി എഴുതി തീർപ്പു മുഴുവനായി കല്ലൂർ നാരായണ
പിള്ള വക്കീൽ തന്റെ ചരിത്രഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു.1019 പൂരുട്ടാതി മാസം 30 നിറക്കിയ  ഈ തീർപ്പ് 25 താൾ വരും അച്ചടിയിൽ.രസകരമായ വസ്തുത 25 വശവും ഒറ്റ വാചകമാണ്.ഫുൾ സ്റ്റോപ് ഏറ്റവും അവസാനം മാത്രം.