Friday, May 15, 2015

വിറനിണ്ട നായനാരും ഗുപ്തൻ നായർ സാറിന്റെ "പറക്കാത്ത(ഞ്ഞ)"കത്തുകളും

വിറനിണ്ട നായനാരും ഗുപ്തൻ നായർ സാറിന്റെ
"പറക്കാത്ത(ഞ്ഞ)"കത്തുകളും
--------------------------

ആശ്ചര്യ ചൂഡാമണിയുടെ വടക്കേക്കര ബാലകൃഷ്ണപിള്ളയുടെ പഠനത്തിനു സി.പി.നായർ എഴുതിയ ആസ്വാദനം  കലാകൗമുദി
മെയ് 17/2071 ലക്കത്തിൽ.ഗുപ്തന് നായർ സാറിന്റെ കാറ്റിൽ പറ"ന്ന" കത്തുകൾ എന്ന സമാഹാരത്തിൽ നൽകിയ ഉപജ്ഞാനം
സി.പി നായർ ഉദ്ധരിക്കുന്നു.ഗുപ്തൻ നായർ സാർ സമാഹരിച്ചത് കാറ്റിൽ പറ"ക്കാ"ത്ത കത്തുകൾ(ഡി.സി.ബുക്സ് 1991). അതിൽ
ആദ്യം വരുന്നത് 14.8. 1949  ല് കേസരി ബാലകൃഷ്ണ പിള്ള ആദ്യം അയച്ച കത്ത്.അതിലാണു മനോരമയിൽ അദ്ദേഹം എഴുതിയ
ശക്തിഭദ്രൻ,കൊല്ലത്തെ നവഭാരതം വാരികയിലെ വീരകേരള ചക്രവർത്തി എന്നീ ലേഖനങ്ങളിൽ ശക്തിഭദ്രനും ചെങ്ങന്നൂർ വിറ
മിണ്ട നായനാർ എന്ന വെള്ളാളപ്രഭുവും ഒരാളെന്നു സ്ഥാപിച്ച കാര്യം എഴുതുന്നത്.വിറമിണ്ട  നായനാരെ കുറിച്ചു ചേക്കിഴാതരുടെ പെരിയപുരാണം(തമിഴിലും സംസ്കൃത മൊഴിമാറ്റത്തിലും) വിശദമായുണ്ട്.1936,1956 കാലങ്ങളിൽ എം.എൽ.സി ചെങ്ങന്നൂർ കല്ലൂർ നാരായണപിള്ള പ്രസിദ്ധീകരിച്ച "ചെങ്ങന്നൂർ ക്ഷേത്രമാഹാത്മ്യം" എന്ന ചരിത്രത്തിലും (അവതാരിക ഉള്ളൂർ) വിറമിണ്ടൻ എന്ന വെള്ളാളപ്രഭുവിനെ കുറിച്ചു വിശദമായുണ്ട്.അവ ഒന്നിലും വിറമിണ്ടനും ശക്തിഭദ്രനും ഒരാളെന്നുപറയുന്നില്ല.

ചെങ്ങന്നൂർ ക്ഷേത്രത്തെ ഗ്രന്ഥവരികളിൽ "ചെങ്കുന്റൂർനായനാർ കാവ്" എന്നാണു പരാമര്ശിക്കാറുള്ളത്.ശൈവരെ അപമാനിക്കുന്നവരെ കുത്തി കുടലെടുക്കാൻ കഠാരിയുമായി നടന്ന ഒരു "ശൈവമത മൗലികവാദി"യായിരുന്നു വിറമിണ്ടൻ.ചെങ്ങന്നൂർ ക്ഷേ
ത്രത്തിനു ആ കുടുംബം നിരവധി ഭൂസ്വത്തുക്കൾ ദാനം നൽകി.ചെങ്ങന്നൂർ വടക്കേക്കര പ്രവൃത്തിയിൽ മഹാദേവരു പട്ടണത്തിൽ അങ്ങാടിക്കൽ മതിലകത്തായിരുന്നു തറവാട്.ആയിരത്തിൽ പരം വർഷം ആ കുടുംബം വകയായിരുന്നു ക്ഷേത്രം.ഒരോ തലമുറയിലും മൂത്ത ആൾ വിറമിണ്ടൻ.എട്ടാം ശതകത്തിൽ ആദ്യ വിറമിണ്ടൻ.ബ്രാഹ്മണാധിപത്യം വന്നപ്പോൾ വെറും കഴകക്കാരനായി താഴ്ത്തപ്പെട്ടു.1785 ലെ ഗ്രന്ഥ വരിയിൽ നാമമാത്രമായ അവകാശം പറ്റുന്ന  വിറമിണ്ടനെ കാണം.നാണം കെട്ടു ജീവിക്കാൻ കഴിയാ
ഞ്ഞാവണം അക്കാലത്തെ വിറമിണ്ടൻ കുടുംബം വിറ്റ് റാന്നിയിൽ പോയി അവിടെ ശാലീശ്വരം ക്ഷേത്രം അധിപനായി. പുല്ലുപ്രം ഭാഗത്ത് കറിക്കാട്ടൂർ, പാണപിലാത്ത്,കണിയാം പ്ലാക്കൽ,കണ്ണങ്കര എന്നിങ്ങനെ നാലു വീടുകൾ പണിയിച്ച് മക്കൾക്കു കൊടുത്തു.ബ്രാഹ്മണർ അവിടെ ചെന്നു ദ്രോഹം ചെയ്തില്ല.പക്ഷേ സർക്കാർ ശാലീശ്വരം ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ കീഴൂട്ടാണെന്നും സ്വത്തു മുഴുവൻ സർക്കാരിനാണെന്നും കാട്ടി കായംകുളം കൃഷ്ണപുരം കോടതിയിൽ കേസ് നൽകി.പസ്റ്റ് ജഡ്ജി ശിങ്കാര വേലു മുതലിയാരും സക്കിൻഡ് ജഡ്ജി ഡിനിസ്റ്റ് പുറോണും ബാലകൃഷ്ണശാസ്ത്രികളും കൂടി എഴുതി തീർപ്പു മുഴുവനായി കല്ലൂർ നാരായണ
പിള്ള വക്കീൽ തന്റെ ചരിത്രഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു.1019 പൂരുട്ടാതി മാസം 30 നിറക്കിയ  ഈ തീർപ്പ് 25 താൾ വരും അച്ചടിയിൽ.രസകരമായ വസ്തുത 25 വശവും ഒറ്റ വാചകമാണ്.ഫുൾ സ്റ്റോപ് ഏറ്റവും അവസാനം മാത്രം.

No comments: