Monday, May 18, 2015

ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി ഉയർത്തപ്പെട്ട വിക്രമാദിത്യ വരഗുണൻ എന്ന വെള്ളാള രാജാവ്

ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി
ഉയർത്തപ്പെട്ട
വിക്രമാദിത്യ വരഗുണൻ എന്ന വെള്ളാള രാജാവ്
-----------------------------------------------------------------

മനോന്മണീയം പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാം കൂർ ആർക്കിയോളജി വകുപ്പിന്റെ പിൽക്കാലതലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥ രാവു കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നംബർ ആയി പ്രസിദ്ധീകരിച്ച "പാലിയം ചേപ്പേട്' ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ "കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ(ലിപി പബ്ലിക്കേഷൻസ്  കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ "കേരളബുദ്ധശിഷ്യൻ" എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്.കുറെ ഭാഗം തമിഴിൽ.ബാക്കി സംസ്കൃതം.തമിഴിൽ ഭൂദാനം.സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചു സ്തുതി,ദാനകാലം എന്നിവ.അവസാനമായി വെള്ളാള അരചൻ സംവംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.

തരുസാപ്പള്ളി ചേപ്പേട് എന്ന "വെള്ളാളച്ചേപ്പേട""  കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെ, എറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാണവരെല്ലാം "പാലിയം" എന്നും ഡോ.എം.ജി.എസ്സ്"ശ്രീ മൂലവാസം ചേപ്പേട്"എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.

പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ,വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ)പാലിയത്തു നിനാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം വൃഷ്ണി കുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻ
അയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ.മീരാക്കുട്ടി(എൻ.ബി.എസ്സ് സെപ്തംബർ 1984 പേജ് 11-28).

ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതും ഗോപിനാഥ റാവു. ഏ.ഡി866 ലെ
ചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർ
ചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.
വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടരകർക്ക്.ഭാട്ടരകർ ബുദ്ധനോ ശിവനോ വിഷ്ണുവോ ആകാമെങ്കിലും ദക്ഷൈണ പഥേ മൂല വാസേ ഉള്ള ലോകനാഥൻ,അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്രം(പള്ളി) ആണെന്നു കണ്ടെത്തിയതും
ഗോപിനാഥ റാവു.
വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്റെ തൊട്ടു പിഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:

1.പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.എഴുതപ്പെട്ടത് ഏ.ഡി 898 ഡിസംബർ 8 ന്.
3.വരഗുണൻ സ്ഥാനോരോഹണം ചെയ്ത്ത 15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.ബുദ്ധമത പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത്(അസ്സോകൻ ഹീനയാനമതക്കാരൻ)
7.സംഘധർമ്മ പ്രബോധനത്തിന്റെ പേരില്വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ്.
8.ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച്പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ .

ശിലാരേഖകൾ("ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി....." എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്.അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു.

ഈ വിക്രമ വരഗുണനാണ് ശബരിമല അയ്യപ്പന്‍ എന്ന് കാര്യകാരണസഹിതം സ്ഥാപിച്ചത് പ്രൊഫസ്സര്‍പി. മീരാക്കുട്ടി അദ്ദേഹത്തിന്‍റെ “ശബരിമല അയ്യപ്പനും കുഞ്ചനും”(എന്‍.ബി.എസ് ൧൯൮൪) എന്ന  ഗ്രന്ഥം വഴി (പേജ്൧൧-൨൮).
മനുഷ്യനായി ജനിക്കയും അമാനുഷനായി ജീവിക്കയും അന്തരിച്ച ശേഷം അവതാരമായി ഉയര്‍ത്തപ്പെടുകയും ചെയ്ത  വെല്ലാളകുലജാതനായ മലയാളിയാണ് അയ്യപ്പന്‍. മലയാളികളുടെ അഭിമാനപുത്രന്‍.
അയ്യന്‍,അയ്യപ്പന്‍ എനീ നാമങ്ങള്‍ ആയ് വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയ് വംശജന്‍ അയ്യന്‍ (ആയ്+ആന്‍). ആയ്‌ വംശനാഥന്‍ അയ്യപ്പനും (ആയ്+അപ്പന്‍). എന്ന് പ്രൊഫ. മീരാക്കുട്ടി.വരഗുണന്റെ  ഭരണകാലം ഏ.ഡി ൮൮൫-൯൦൦.  അയ്യപ്പന്‍റെ കാലം കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടെന്നു എന്‍.പി.ചെല്ലപ്പന്‍ നായര്‍ “ശാസ്താവ് –അയ്യപ്പന്‍” എന്നെ ലേഖനത്തില്‍ എഴുതുന്നു.     കരുനന്തടക്കന്റെയും വരഗുണന്റെയും കാലത്ത് ആയ്-പാണ്ട്യയുദ്ധങ്ങള്‍  തുടര്‍ക്കഥ ആയിരുന്നു. അത്തരം ഏതോ   യുദ്ധത്തില്‍തോറ്റോടിയ ആയ് രാജാവിന് രക്ഷിക്കാന്‍ സാധിക്കാതെ     ഉപേക്ഷിക്കേണ്ടിവന്ന  ബാലനായിരുനായിരുന്നിരിക്കണം മണികണ്ഠന്‍. വേട്ടയാടാന്‍ പോയപ്പോള്‍ കാട്ടില്‍ നിന്ന് കിട്ടി എന്ന കഥയുടെ പിന്നാമ്പുറം അതാവണം.    ആയന്‍ തോറ്റോടി അഭയം പ്രാപിച്ച ദേവപ്രതിഷ്ഠ നടത്തിയ നാടാണ് കൊല്ലം ജില്ലയിലെ അയിരൂര്‍.പേരൂരിലെ കൊച്ചുകാവില്‍ ഇപ്പോഴും കണണാടി ക്കല്ല്കൊണ്ടുള്ള പ്രതിഷ്ഠ  നിലനില്‍ക്കുന്നു.പണ്ടത്തെ കാരൈകോട്ടയുടെ   ഭാഗമായിരുന്നു കൊല്ലത്തെ  ആയിരൂര്‍.കരുനന്തനടക്കന്റെ കാലത്തായിരുന്നു കാരൈക്കൊട്ട    യുദ്ധം     .കരുനന്താനടക്കന്റെ ആശ്രിതനായിരുന്നിരിക്കും അയിരൂര്‍ കുടുംബത്തിന്റെ സ്ഥാപകന്‍എന്ന് പ്രൊ.മീരാക്കുട്ടി.ആയരാജാവ് ഉപേക്ഷിച്ച അയ്യന്‍ എന്ന ബാലനെ പാണ്ട്യരാജാവ് പന്തളത്തിന് കൊണ്ടുപോയി വളര്‍ത്തി.യുവരാജാവായി അഭിഷേകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ റാണി വിസമ്മതിച്ചു.ചോളാക്രമണം ഉണ്ടായപ്പോള്‍ എതിരിടാന്‍ അയ്യപ്പന്‍ അയക്കപ്പെട്ടു.ചോളരുടെ കൊടി അടയാളമാണ്     പുലി.ഇടമറുകും അത് ശരി വയ്ക്കുന്നു.അതാണ്‌ പുലിപ്പാലിനു വിട്ട കഥയുടെ പിന്നാമ്പുറം. യുദ്ധത്തില്‍ ജയിച്ച ശേഷം അയ്യന്‍ സ്വന്തം നാട്ടിലേക്ക്മടങ്ങി.അപ്പോഴേയ്ക്കും ആയന്‍ രാജ്യം  തിരിച്ചുപിടിച്ചിരുന്നു.അവിടെ അയ്യന്‍ രാജാവായി.പാണ്ട്യന്‍ പിന്നേയും ആക്രമിച്ചപ്പോള്‍ വളര്‍ത്തച്ചനോടു യുദ്ധം ചെയ്യാന്‍ മടിച്ച അയ്യന്‍ രാജഭാരം വേണ്ടെന്നു വച്ചു ബുദ്ധമതം സ്വീകരിച്ചു.ബുദ്ധമതപ്രചാരകനായി നാടുചുറ്റി.
ശബരിമലയിലെ ബുദ്ധക്ഷേത്രം ഉദയാനോ മറവരോ  അല്ലെങ്കില്‍  ബ്രാഹ്മണര്‍ തന്നെയോ നശിപ്പിച്ചപ്പോള്‍ അത് പുനസ്ഥാപിച്ചത് അയ്യപ്പന്‍. ബ്രാഹ്മണപീഡനത്തിനിരയായ നാടെങ്ങുമുള്ള ബുദ്ധമതാനുയായികള്‍ ഒന്നിച്ചുകൂടി ശബരിമലയിലേക്കു പോയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ശബരിമലതീര്‍ത്ഥാടനം.അമ്പലപ്പുഴയിലും ആലങ്ങാട്ടുമായിരുന്നു അക്കാലത്ത് ബുദ്ധമതാനുയായികള്‍ ഏറെയും.അയ്യന്‍ അയ്യപ്പന്‍ രാജാവായപ്പോള്‍ സ്വീകരിച്ച പേരാണ് വിക്രമാവരഗുണന്‍ എന്നത്‌.റാണി ചേന്നിയാണ് മാളികപ്പുറത്തമ്മ. അയ്യപ്പന്‍ സ്ഥാനത്യാഗം ചെയ്തതോടെ ആയ് വശം കുറ്റിയട്ടുപോയി. 

അക്കാലത്താണ് ശബരിമലയിലെ ബുദ്ധക്ഷേത്രംനശിപ്പിക്കപ്പെടുന്നത്.ഉദയനന്‍ എന്ന     കൊള്ളക്കാരനോ മറവരോ ഇനി ബ്രാഹ്മണര്‍ തന്നെയുമോ ആകാം.നാട്ടിലെ ബുദ്ധമതക്കാര്‍ സംഘം ചേര്‍ന്ന് എരുമേലി വഴി ശരണം വിളിച്ച്ശബരിമലയിലേക്ക് നീങ്ങി.അമ്പലപ്പുഴയും             ആലങ്ങാടുമായിരുന്നു പ്രധാന ബുദ്ധമത കേന്ദ്രങ്ങള്‍.അതാണ്‌ അമ്പലപ്പുഴ-ആലങ്ങാട് സംഘ പേട്ട തുള്ളലിന്റെ പിന്നാംപുറം.ശബരിമല പുനപ്രതിഷ്ടാ സമയത്ത് പാണ്ട്യരാജാവ് അയ്യനെ ഉയരാജാവാക്കി അഭിഷേകം     ചെയ്യാന്‍ തയ്യാറാക്കിയ ആടയാഭരണങ്ങള്‍ അണിയിക്കാന്‍ കൊണ്ടുവരുന്നതാണ് തിരുവാഭാരണയാത്ര
                                                                                                           
 അധികവായനയ്ക്ക്
൧.ഡോ.എം.ജി.എസ്സ്നാരയണന്‍-കേരളക്കരയിലെ ബുദ്ധശിഷ്യന്‍-കേരളചരിത്രത്തിന്റെ ആധാരശിലകള്‍.ലിപി കോഴിക്കോട് ജൂലൈ ൨൦൦൦

൨.പ്രൊഫസ്സര്‍ പി.മീരാക്കുട്ടി-   ശബരിമല അയ്യപ്പനും കുഞ്ചനുംഎന്‍.ബി.എസ് ൧൯൮൪                                                                                                                                                                                                                                                                                                                                                                                                                                             

No comments: