Monday, December 09, 2013

കേരളം അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങൾ

കേരളം അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങൾ

1.പരിസരമലിനീകരണം.എല്ലാ പാർട്ടികളും പഞ്ചായത്ത്
തലത്തിൽ അധികാരത്തിൽ വന്നു.
പ്രാദേശിക ഭരണസംവിധാനത്തിനാണുപരിസരമലിനീകരണം തടയാനുള്ള പരിപാടികൾ ആസൂത്രണംചെയ്തു നടപ്പാകാനുള്ള അധികാരം.
എല്ലാ പാർട്ടികളും ഇക്കാര്യത്തിൽപരാജയപ്പെട്ടു.

2.കുടിവെള്ള ക്ഷാമം.ഇഷ്ടം പോലെ മഴ.44 നദികൾ.മഴ നിന്നാൽ
പല സ്ഥലത്തും കുടിവെള്ളം ഇല്ല.മഴക്കാലത്തു വെള്ളം ശേഖരിക്കാൻ
നടപടികൾ എടുക്കാനും സാധാരണ ജനത്തെ അതിനെ കുറിച്ചു ബോധവൽക്കരിക്കാനുംഎല്ലാ പാർട്ടികളും മറക്കുന്നു.

3.ഹർത്താൽ,ബന്ധ്,ഉപരോധം,ശബ്ദമലിനീകരണം.പോസ്റ്റർ,ഫ്ലക്സ് ബഹളംഎന്നിവയാൽ പൊതു ജനത്തെ ബുദ്ധിമുട്ടിക്കാൻ എല്ലാ പാർട്ടികളും പരസ്പരംമൽസരിക്കുന്നു.

4.പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനു മുൻപ് അവയെ പ്രതിരീധികാനുള്ളനടപടികൾ ആസൂത്രണം ചെയ്യുന്നതിലുംബോധവൽകരണം നടത്തുന്നതിലും എല്ലാ
രാഷ്ട്രീയപാർട്ടികളും പരാജയപ്പെടുന്നു.
ജീവിത ശൈലീരോഗങ്ങലുടെ ആധിക്യം കുറയ്ക്കാൻ
നല്ല ജീവിതശൈലികളെ കുറിച്ചുള്ള ബോധവൽകരണം.

5.ആഡംബര ജീവിതശൈലി,വീട്,കാർ,സമ്മേളനങ്ങൾ,
മറ്റാഘോഷങ്ങൾ എന്നിവയിലെധൂർത്തിനെതിരേ ഒരു രാഷ്ട്രീയപ്പാർട്ടിയും എതിർപ്പു കാട്ടുന്നില്ല.വിവാഹനിശ്ചയം പോലുംവിവാഹത്തേക്കാൽ കേമമാക്കാൻ പരസ്പരം മൽസരം.ഭക്ഷ്ണ വസ്തുക്കൾ ഏറെ വെറുതേകളയുന്ന രീതി വ്യാപകമാകുന്നു.

6. അഴിമതി.വിവിധ തലങ്ങളിൽ-

7.മദ്യപാനം.യുവാക്കൾ പോലും കരൾ രോഗികളായിക്കഴിഞ്ഞു.കാമിലാരി പോലുള്ള
തട്ടിപ്പു പരസ്യങ്ങൾ നിരോധിക്കാൻ ആരും ആവശ്യപ്പെടുന്നില്ല

8.ഔഷധ ദുരുപയോഗം.

9.ജീവനാശിനികളുടെ -രാസ വള-കള-കീട-പൂപ്പൽനാശിനികൾ-വർദ്ധിച്ച ഉപയോഗം.
പ്രകൃതി സൗഹൃദ കൃഷി രീതി സ്വീകരിക്കാനുള്ള മടി

10.പരിസ്ത്ഥിതി നശീകരണം-കുന്നു,കാട്,വനം,പാറ,വയൽ നശീകരണങ്ങൾ

Saturday, December 07, 2013

പീച്ചി സംഭവത്തിന്റെ അൻപതാം പിറന്നാൾ

പീച്ചി സംഭവത്തിന്റെ അൻപതാം പിറന്നാൾ

കൃത്യം അൻപതു വർഷം മുൻപു 1963 ഡിസംബർ 8 
നായിരുന്നു ആ യാത്രയും ഇടയ്ക്കുണ്ടായ അപകടവും.
അതു കേരളരാഷ്ട്രീയത്തെ പാടെ പിടിച്ചു കുലുക്കി.
അതിന്റെ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല.
കേരളം കണ്ട അതി ശക്തിമാനായ ഭരണാധികാരിയായിരുന്നു
വാഴൂരിൽ എൻ.രാഘവക്കുറിപ്പിനെ നിസ്സാര വോട്ടുകൾക്കു
പരാജയപ്പെടുത്തി എം.എൽ .ഏയും പിന്നെ മന്ത്രിയുമായ
പി.ടി.ചാക്കോ.

ആഭ്യന്തരവും റവന്യൂവും ഒന്നിച്ചു ഭരിച്ച
കേരളത്തിലെ ഏക മന്ത്രി.ഉമ്മൻ ചാണ്ടിക്കുമുൻപേ കോട്ടയം
ജില്ലയിൽ നിന്നും മുഖ്യമന്ത്രിയാകേണ്ടിയിരുന്ന കൃസ്ത്യാനി.
പക്ഷെ ദൈവം അല്ലെങ്കിൽ വിധി അതൊന്നും അനുവദിച്ചില്ല.
ഡ്രൈവറും സന്തത സഹചാരിയുമായ അന്ത്രയോസ് അവധിയിൽ
ആയിരുന്ന ഡിസമബർ 8 നു തൃശ്ശൂരിൽ നിന്നും പീച്ചിയിലേക്കു
ചാക്കോച്ചൻ സ്വയം കാറോടിച്ചു പോകുന്നു.കൂടെ ആരെങ്കിലും
ഉണ്ടായിരുന്നോ എന്നാർക്കുമറിയില്ല.വഴിയിൽ ഒരു പിടി വണ്ടിയുമായികൂട്ടിമുട്ടി.ആളുകൾ ഓടിക്കൂടിയപ്പോൾ വണ്ടിയിൽ ചാക്കോച്ചനോടൊപ്പംപൊട്ടുകുത്തിയ ഒരു സ്ത്രീ. ശിക്ഷ കാത്തു കഴിയുന്ന ഒരുദ്യോഗസ്ഥന്റെഭാര്യ,ഒരു ഗായിക, ഒരു രാഷ്ടീയ പ്രവർത്തക എന്നിങ്ങനെ പല വാർത്തകൾ.
അതിൽ 10ശതമാനം മാത്രമായിരുന്നു സത്യം.90 ശതമാനം പത്രങ്ങൾ
കൂട്ടീച്ചേർത്തതായിരുന്നു എന്നു ജനയുഗം പത്രാധിപർ കാമ്പിശ്ശേരി
കരുണാകരൻ കുമ്പസാരിച്ചു.
പാർട്ടിയിലെ തന്നെ ചിലർ പാരവച്ചു; അതു വച്ചയാൾ പിന്നെ മന്ത്രിയായിഎന്നു ചാക്കോച്ചന്റെ സന്തത സഹചാരി അന്ത്രയോസ്.

ആരായിരുന്നു ആ മധുരക്കനി?
ആ മധുരക്കെണി വച്ച്ത് ആരായിരുന്നു?

മരങ്ങാട്ടു പള്ളിയിലെ തിരുമ്മു വൈദ്യൻ

മരങ്ങാട്ടു പള്ളിയിലെ തിരുമ്മു വൈദ്യൻ

പാലായ്ക്കു സമീപമുള്ള മരങ്ങാട്ടു പള്ളി വിവിധ
കാരണങ്ങളാൽ പ്രസിദ്ധം.ഇന്ത്യൻ പ്രസിഡന്റ് പദവി
യിലെത്തിയ കെ.ആർ.നാരായണന്റെ ജന്മസ്ഥലമായ
ഉഴവൂരിനടുത്ത സ്ഥലം.ഏറെത്തവണ ധനമന്ത്രിയായ
കെ.എം.മാണിയുടെ ജന്മസ്ഥലം.സ്പേസ്ടൂറിസ്റ്റും
വിദ്യാഭ്യാസപ്രവത്തകനും ഗുരുകുലം സ്കൂൾസ്ഥാപകനും
സഞ്ചാരിയും ലേബർ ഇന്ത്യാ ഉടമയും മറ്റുമായ സ്ന്തോഷ്
കൂളങ്ങരയുടെ നാട് എന്നിങ്ങനെ.

പക്ഷേ എന്റെ സ്മരണയിൽ മരങ്ങാട്ടുപള്ളിയും തൊട്ടടുത്തുള്ള
ആണ്ടൂരും പച്ചപിടിച്ചു നിൽക്കുന്നത് അവിടെ ഉണ്ടായിരുന്ന
പാരമ്പര്യ തിരുമ്മു ചികില്സകന്റെ ,പുരാതന ഒർത്തോസർജൻ
കം ഫിസിയോ തെറാപീസ്റ്റിന്റെ ,ഓർമ്മയിലാണ
ഏഴു വയസ്സുള്ളപ്പോൾ,രണ്ടാം ക്ലാസ്സിൽ കാനം കൊച്ചു കാഞ്ഞിരപ്പാറ
സ്കൂളിൽ പഠിക്കുന്ന കാലം ആനിക്കാട് പിതൃസഹോദരൻ ശങ്കരനാരായണ
പിള്ളയുടെ വീട്ടിൽ ബന്ധുകളുമൊത്ത് ഒരടിയന്തിരത്തിനു പോയി.
നടന്നു പോകുക മാത്രമേ മാർഗ്ഗമുള്ളു.കാനം മുതൽ ഇളപ്പുങ്കൽ
(ഇന്ന്ത്തെ ഗവ്.പ്രസ്സ്)വരെ ഒരു മൈൽ.പിന്നെ കൊടുങ്ങൂർ മുതൽ
കയ്യൂരി വരെ ഒരു മൈൽ.പിന്നെ ഒരു മൈൽ.എന്നിങ്ങനെ മൂന്നു മൈൽ.
തിരിച്ചു വരുമ്പോൾ സായം സന്ധ്യ.കയ്യൂരി കഴിഞ്ഞു ഫെൻ കുടുംബക്കാരുടെ
തോപ്പിൽ (ഈ കുടുംബക്കാരുടെ പൂർവ്വികൻ ചാത്തുമേനോൻ ബേക്കർ
ഫെൻ സായിപ്പിനുവേണ്ടി ബൈബിൾ മൊഴിമാറ്റത്തിനു വന്നു ക്രിസ്തു
മതം സ്വീകരിച്ചു ബേക്കർ ഫെൻ ആയ കഥ പിന്നാലെ)വീട്ടുപടിക്കലെത്തിയപ്പോൾ
ലൈറ്റില്ലാതെ വന്ന ഒരു സൈക്കീൽ യാത്രക്കാരനും ഞാനും തമ്മിൽ കുടുകുടു
കളിച്ചു.എന്നെ തട്ടിത്താഴെയിട്ടു സൈക്കിൾ പോയി.

ഇടതു കാലിനു പരുക്ക്.ഒടിഞ്ഞു എന്നു ഗ്രാമ്യഭാഷ.ഗ്രീൻസ്റ്റി ഫ്രാക്ച്ചർ എന്നു
വൈദ്യഭാഷ.അക്കാലത്തു കാനത്തിലെ തിരുമ്മു വൈദ്യൻ പരമൂപിള്ളയാണ്
ഇത്തരം സന്ദർഭങ്ങളിൽ അഭയം.പാലത്തടി കൊണ്ടു തോണിയുണ്ടാക്കി
തിരിശ്ശീലകൊണ്ടു പൊതിഞ്ഞ് കുഴമ്പു കോരിയൊഴിച്ച് ഇരുപത്തി ഒന്നു
ദിവസം കട്ടിലിൽ കിടപ്പാണു ചികിൽസ.അതു കഴിഞ്ഞു കെട്ടെല്ലാം
മാറ്റി കാൽ നിലത്തു കുത്തിയപ്പോൾ നീളം ഒരിഞ്ചു കുറവ്.
മുടന്തിനടക്കണം.
പിന്നെ അടുത്ത അഭയം കമ്പൗണ്ടർ ജോൺ(പിൽക്കാലത്ത്
ഡോ.ജോൺ).വിളിച്ചു കാണിച്ചു,ഒന്നും ചെയ്യാനില്ല.
മരങ്ങാട്ടുപള്ളിയിൽഒരു തിരുമ്മുകാരനുണ്ട്.കൊണ്ടെക്കാണിക്കൂ.
എന്നുപദേശം.
അങ്ങനെ മരങ്ങാട്ടുപള്ളി ആണ്ടൂരിൽ പ്ളാത്തോട്ടത്തില്‍ വൈദ്യന്‍.തിരുമ്മു വൈദ്യനെ അഭയം തേടി.
പാരമ്പര്യ ഈഴവ വൈദ്യ കുടുംബം.
മാളിക വീട്.രോഗികൾക്ക് അവിടെ താമസ്സിക്കാം.
വേണമെങ്കിൽ ആഹാരവും തരും.അങ്ങിനെ അവിടെ
കിടന്നു മൂന്നാഴ്ച.
മാളികയ്ക്കെതിരേ വിശാലമായ പാടം.
അതിൽ വന്നിരുന്ന മുണ്ടികളെ വെടി
വയ്ക്കുന്ന കാഴ്ച്ച പലപ്പോഴും കാണേണ്ടി വന്നിരുന്നു.
തിരുമ്മു കഴിഞ്ഞതോടെ കാൽ രണ്ടും തുല്യനീളം.
സമപ്രായത്തിൽ കുമാരൻ എന്നൊരു പയ്യനും
അതിനു താഴെ പ്രായമുള്ള
ഒരു പെൺകുട്ടിയും അതിനു താഴെ മറ്റൊരാൺകുട്ടിയും
ഇന്നുംഓർമ്മയിൽ അതേ പ്രായത്തിൽ.
പിന്നീട് പരീക്ഷകൾക്കു കത്തെഴുതേണ്ടി വന്നപ്പോഴെല്ലാം
കത്തെഴുതിയിരുന്നത്   കുമാരനായിരുന്നു.
മരങ്ങാട്ടുപള്ളി, ആണ്ടൂര്‍ ക്കാരനായ ( തറവാട് ഇന്നും അവിടെ ഉണ്ട് ) എന്‍റെ അയല്‍വക്കമാണ് ഈ തിരുമ്മ് വൈദ്യന്‍ - പ്ളാത്തോട്ടത്തില്‍ വൈദ്യന്‍. പഴയ മാളിക വീട് ഇന്നും ഉണ്ട്. വൈദ്യന്‍റെ പിന്‍ തലമുറയാണ് ഇപ്പോള്‍ ചികില്‍സ - ഡോ. ഭാസ്കരന്‍

Thursday, December 05, 2013

കേരളത്തിലെ സാമൂഹികപരിഷകരണം

" നാരായണഗുരുവും വി.ടിയും ചട്ടമ്പിസ്വാമികളും
മന്നത്തു പദ്മനാഭനും അയ്യങ്കാളിയും മറ്റും തുടങ്ങി
വച്ച കേരളത്തിലെ സാമൂഹികപരിഷകരണം മുപ്പതു
കളായപ്പോഴേക്കും അതിന്റെ ഔന്നത്യത്തിൽ എത്തിയിരുന്നു"

(ആനന്ദ്,ജയിൽ നിന്നു പരോളിലേക്ക്,
മാതൃഭൂമി ആഴ്ചപ്പതിപ്പ് 91:21)
കേരളത്തിലെ സാമൂഹ്യപർഷ്കർത്താക്കളുടെ പട്ടിക
ആനന്ദ് എന്തടിസ്ഥാനത്തിലാണു നിരത്തിയത് എന്നു
മനസ്സിലാകുന്നില്ല.
ജനനത്തീയതി പ്രകാരം ആണെങ്കിൽ
ചട്ടമ്പി  (1853-1924)
ശ്രീനാരായണ ഗുരു (1854-1928)
അയ്യങ്കാളി(1863-1941)
മന്നം (1878-1970)
വെള്ളിത്തിരുത്തി താഴത്തു കറുത്ത പട്ടേരി രാമൻ ഭട്ടതിരിപ്പാട്
എന്ന വി.ടി(1896-1982)
എന്നു വരേണ്ടിയിരുന്നു.

വി.ടി എങ്ങനെ രണ്ടാമനായി എന്നു മൻസ്സിലാകുന്നില്ല.
സ്വന്ത സമുദായപരിഷകരണം,അവരെ ഉയർത്തൽ ,
സംഘടിപ്പിക്കൽ എന്നിവയാണെങ്കിൽ
ശ്രീ നാരായണ ഗുരു,അയ്യങ്കാളി,വി.ടി എന്നിങ്ങനെ വരണം ലിസ്റ്റിംഗ്.
താഴ്ന്ന സമുദായങ്ങളെ കൂടി ഉയർത്താൻ ശ്രമിച്ചവർ എന്നനിലയിലാണെങ്കിൽ
ആദ്യം വരേണ്ടത്,വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത മന്നം ആദ്യംവരണം.
മൻസ്സിലാകാതെ പോകുന്നത് ചട്ടമ്പി സ്വാമികൾക്കിതിലെന്തു കാര്യം.
അദ്ദേഹം ഒരു അവധൂതൻ എന്നതിൽ കവിഞ്ഞ് എന്തുസമുദായ പരിഷകരണം
നടത്തി?
ശിഷ്യൻ തീർഥപാദസ്വാമികളുടെ(നായർ പുരുഷാർത്ഥസാധിനി സ്ഥാപകൻ)
സംഭാവന വച്ചു നോക്കിയാൽ അദ്ദേഹത്തിന്റെ
ഗുരുവിന്റെ സംഭാവന വട്ടപ്പൂജ്യം അല്ലേ?
പക്ഷേ അതിനു മുമ്പും നമുക്കു സാമൂഹ്യപരിഷ്കർത്താക്കളില്ലായിരുന്നോ?
അയ്യാ വൈകുണ്ഠ്ന്
ആറാട്ടുപുഴ വേലായുധപ്പണിക്കർ
പേട്ടയിലെ ജ്ഞാനപ്രജാഗാരം ,ചെന്തിട്ടയിലെശൈവപ്രകാശ സഭ എന്നീ
കൂട്ടായ്മകളുടെ സംഘാടകരായ ത്രിമൂർത്തികൾ
പേട്ട രാമൻപിള്ള ആശാൻ,മനോന്മണീയം സുന്ദരൻ പിള്ള
ശിവരാജ യോഗി തൈക്കാട് അയ്യാസ്വാമികൾ
എന്നിവരെ പരാമർശിക്കാതെ വിട്ടതു ശരിയായില്ല

Wednesday, December 04, 2013

വാർഷികം-വാർഷികോപഹാരം

വാർഷികം-വാർഷികോപഹാരം
കനക(250) ഗോൾഡൻ(50)ഡയമണ്ട്(60)പ്ലാറ്റിനം(75)
തുടങ്ങിയ വാർഷികങ്ങൾ ,വിവാഹവാർഷികമെങ്കിൽ
നൽകേണ്ട സമ്മാനം എന്നിവയെ കുറിച്ചുപലർക്കുമറിയാം.
എന്നൽ മറ്റു വർഷങ്ങളുടെ വിവരം എത്ര പേർക്കറിയാം?
1.പേപ്പർ
2.കോട്ടൺ
3.ലതർ
4.ലിനൻ
5.തടി(വുഡ്)
6.ഇരുമ്പ്(അയൺ)
7.വൂൾ(കോപ്പർ)
8.ബ്രോൺസ്( ഓട്)
9.പോട്ടറി(ചൈന)
10.ടിൻ
11.സ്റ്റീൽ
12.സിൽക്
13.ലേസ്
14.ഐവറി
15.ക്രിസ്റ്റൽ
20. ചൈന
30.പേൾ
35.കോറൽ
40.റൂബി
45.സഫയർ
55.എമറാൾഡ്