Saturday, December 07, 2013

മരങ്ങാട്ടു പള്ളിയിലെ തിരുമ്മു വൈദ്യൻ

മരങ്ങാട്ടു പള്ളിയിലെ തിരുമ്മു വൈദ്യൻ

പാലായ്ക്കു സമീപമുള്ള മരങ്ങാട്ടു പള്ളി വിവിധ
കാരണങ്ങളാൽ പ്രസിദ്ധം.ഇന്ത്യൻ പ്രസിഡന്റ് പദവി
യിലെത്തിയ കെ.ആർ.നാരായണന്റെ ജന്മസ്ഥലമായ
ഉഴവൂരിനടുത്ത സ്ഥലം.ഏറെത്തവണ ധനമന്ത്രിയായ
കെ.എം.മാണിയുടെ ജന്മസ്ഥലം.സ്പേസ്ടൂറിസ്റ്റും
വിദ്യാഭ്യാസപ്രവത്തകനും ഗുരുകുലം സ്കൂൾസ്ഥാപകനും
സഞ്ചാരിയും ലേബർ ഇന്ത്യാ ഉടമയും മറ്റുമായ സ്ന്തോഷ്
കൂളങ്ങരയുടെ നാട് എന്നിങ്ങനെ.

പക്ഷേ എന്റെ സ്മരണയിൽ മരങ്ങാട്ടുപള്ളിയും തൊട്ടടുത്തുള്ള
ആണ്ടൂരും പച്ചപിടിച്ചു നിൽക്കുന്നത് അവിടെ ഉണ്ടായിരുന്ന
പാരമ്പര്യ തിരുമ്മു ചികില്സകന്റെ ,പുരാതന ഒർത്തോസർജൻ
കം ഫിസിയോ തെറാപീസ്റ്റിന്റെ ,ഓർമ്മയിലാണ
ഏഴു വയസ്സുള്ളപ്പോൾ,രണ്ടാം ക്ലാസ്സിൽ കാനം കൊച്ചു കാഞ്ഞിരപ്പാറ
സ്കൂളിൽ പഠിക്കുന്ന കാലം ആനിക്കാട് പിതൃസഹോദരൻ ശങ്കരനാരായണ
പിള്ളയുടെ വീട്ടിൽ ബന്ധുകളുമൊത്ത് ഒരടിയന്തിരത്തിനു പോയി.
നടന്നു പോകുക മാത്രമേ മാർഗ്ഗമുള്ളു.കാനം മുതൽ ഇളപ്പുങ്കൽ
(ഇന്ന്ത്തെ ഗവ്.പ്രസ്സ്)വരെ ഒരു മൈൽ.പിന്നെ കൊടുങ്ങൂർ മുതൽ
കയ്യൂരി വരെ ഒരു മൈൽ.പിന്നെ ഒരു മൈൽ.എന്നിങ്ങനെ മൂന്നു മൈൽ.
തിരിച്ചു വരുമ്പോൾ സായം സന്ധ്യ.കയ്യൂരി കഴിഞ്ഞു ഫെൻ കുടുംബക്കാരുടെ
തോപ്പിൽ (ഈ കുടുംബക്കാരുടെ പൂർവ്വികൻ ചാത്തുമേനോൻ ബേക്കർ
ഫെൻ സായിപ്പിനുവേണ്ടി ബൈബിൾ മൊഴിമാറ്റത്തിനു വന്നു ക്രിസ്തു
മതം സ്വീകരിച്ചു ബേക്കർ ഫെൻ ആയ കഥ പിന്നാലെ)വീട്ടുപടിക്കലെത്തിയപ്പോൾ
ലൈറ്റില്ലാതെ വന്ന ഒരു സൈക്കീൽ യാത്രക്കാരനും ഞാനും തമ്മിൽ കുടുകുടു
കളിച്ചു.എന്നെ തട്ടിത്താഴെയിട്ടു സൈക്കിൾ പോയി.

ഇടതു കാലിനു പരുക്ക്.ഒടിഞ്ഞു എന്നു ഗ്രാമ്യഭാഷ.ഗ്രീൻസ്റ്റി ഫ്രാക്ച്ചർ എന്നു
വൈദ്യഭാഷ.അക്കാലത്തു കാനത്തിലെ തിരുമ്മു വൈദ്യൻ പരമൂപിള്ളയാണ്
ഇത്തരം സന്ദർഭങ്ങളിൽ അഭയം.പാലത്തടി കൊണ്ടു തോണിയുണ്ടാക്കി
തിരിശ്ശീലകൊണ്ടു പൊതിഞ്ഞ് കുഴമ്പു കോരിയൊഴിച്ച് ഇരുപത്തി ഒന്നു
ദിവസം കട്ടിലിൽ കിടപ്പാണു ചികിൽസ.അതു കഴിഞ്ഞു കെട്ടെല്ലാം
മാറ്റി കാൽ നിലത്തു കുത്തിയപ്പോൾ നീളം ഒരിഞ്ചു കുറവ്.
മുടന്തിനടക്കണം.
പിന്നെ അടുത്ത അഭയം കമ്പൗണ്ടർ ജോൺ(പിൽക്കാലത്ത്
ഡോ.ജോൺ).വിളിച്ചു കാണിച്ചു,ഒന്നും ചെയ്യാനില്ല.
മരങ്ങാട്ടുപള്ളിയിൽഒരു തിരുമ്മുകാരനുണ്ട്.കൊണ്ടെക്കാണിക്കൂ.
എന്നുപദേശം.
അങ്ങനെ മരങ്ങാട്ടുപള്ളി ആണ്ടൂരിൽ പ്ളാത്തോട്ടത്തില്‍ വൈദ്യന്‍.തിരുമ്മു വൈദ്യനെ അഭയം തേടി.
പാരമ്പര്യ ഈഴവ വൈദ്യ കുടുംബം.
മാളിക വീട്.രോഗികൾക്ക് അവിടെ താമസ്സിക്കാം.
വേണമെങ്കിൽ ആഹാരവും തരും.അങ്ങിനെ അവിടെ
കിടന്നു മൂന്നാഴ്ച.
മാളികയ്ക്കെതിരേ വിശാലമായ പാടം.
അതിൽ വന്നിരുന്ന മുണ്ടികളെ വെടി
വയ്ക്കുന്ന കാഴ്ച്ച പലപ്പോഴും കാണേണ്ടി വന്നിരുന്നു.
തിരുമ്മു കഴിഞ്ഞതോടെ കാൽ രണ്ടും തുല്യനീളം.
സമപ്രായത്തിൽ കുമാരൻ എന്നൊരു പയ്യനും
അതിനു താഴെ പ്രായമുള്ള
ഒരു പെൺകുട്ടിയും അതിനു താഴെ മറ്റൊരാൺകുട്ടിയും
ഇന്നുംഓർമ്മയിൽ അതേ പ്രായത്തിൽ.
പിന്നീട് പരീക്ഷകൾക്കു കത്തെഴുതേണ്ടി വന്നപ്പോഴെല്ലാം
കത്തെഴുതിയിരുന്നത്   കുമാരനായിരുന്നു.
മരങ്ങാട്ടുപള്ളി, ആണ്ടൂര്‍ ക്കാരനായ ( തറവാട് ഇന്നും അവിടെ ഉണ്ട് ) എന്‍റെ അയല്‍വക്കമാണ് ഈ തിരുമ്മ് വൈദ്യന്‍ - പ്ളാത്തോട്ടത്തില്‍ വൈദ്യന്‍. പഴയ മാളിക വീട് ഇന്നും ഉണ്ട്. വൈദ്യന്‍റെ പിന്‍ തലമുറയാണ് ഇപ്പോള്‍ ചികില്‍സ - ഡോ. ഭാസ്കരന്‍

No comments: