Wednesday, November 13, 2013

കപ്പൽ എന്ന പറങ്കിപുണ്ണ്

കപ്പൽ എന്ന പറങ്കിപുണ്ണ്
രോഗങ്ങളിൽ പലതും നമുക്കു വിദേശികൾ നൽകിയതത്രേ.
പറിങ്കികൾ കപ്പൽ വഴി കൊണ്ടു വന്ന ഗുഹ്യരോഗമായ
സിഫിലിസ്സിനെ നാം മലയാളികൾ പറിങ്കി പുണ്ണെന്നും
കപ്പൽ എന്നും വിളിച്ചു.കുഞ്ചൻ നമ്പ്യാരുടെ കാലത്തായിരുന്നു
രംഗപ്രവേശം.ആയുധവുമായി വിശന്നു വലഞ്ഞു വരുന്ന
നായർ പടയാളികളെ മാത്രമല്ല നമ്പ്യാരാശാന്റെ കണ്ണുകൾ
കണ്ടത്.അണ്ഡ്ത്തിൽ(ലിംഗത്തിൽ) പുണ്ണു കൊണ്ടു വിഷമിക്കുന്ന
മലയാളികളേയും ആ രസികശിരോമണി കണ്ടു എന്നു തുള്ളൽ
കഥകളിൽ നിന്നു വ്യകതം.
ഹണ്ടർ എന്ന മഹാൻ സിഫിലിസിനെ കുറിച്ച് ഏറെ പഠിച്ചു.
സ്വയം സിഫിലിസ് രോഗിയായി മാറിയായിരുന്നു പഠനം.മടുള്ളവർ
രോഗം വരിച്ച വഴിയായിരുന്നില്ല രോഗത്തെ വരിച്ചത്.
വൃണത്തിലെ ചലം സ്വയം കുത്തി വച്ചായിരുന്നു പഠനം.
കഷ്ടമെന്നു പറയ്ട്ടെ,ഗുഹ്യരോഗികളിൽ പല രോഗങ്ങൾ ഒന്നിച്ചു
കാണും.സിഫിലിസിനൊപ്പം ഗോണേറിയായും കാണും.ഹണ്ടർക്കു
കിട്ടിയ ചലത്തിൽ രണ്ടുമൂണ്ടായിരുന്നു.അതിനാൽ പാവത്തിനു
സ്വർണ്ണത്തിനു(ചെമന്ന വ്രണം-സിഫിലിസ്) വെള്ളിയും(വെളൂത്ത
പഴുപ്പ്-ഗൊണേറിയ)കിട്ടി.
കേടു പറ്റാത്ത തൊലി വഴി സിഫിലിസ് പകരില്ല.
അറുപതുകളിൽ കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിനു
പഠികുമ്പോൾ സിഫിലിസ് വ്രണവുമായി ധാരാളം രോഗികൾ സർജറി
ഓ.പി യിലും സ്കിൻ ഓ.പി യിലും എത്തിയിരുന്നു.
ഡോ.മോഹൻ കുമാർ സർജിക്കൽ മൂന്നാം യൂണിറ്റ് ഹെഡ്.കോട്ടയം
കളക്ടർ പദ്മകുമാർ,പിന്നീട് കേന്ദ്രമന്ത്രിയായ കൃഷ്ണകുമാർ
എന്നിവരുടെ കസിൻ.മൂന്നു എഫ്.ആർ.സി.എസ്സ്.എഡിൻബറോ.ഗ്ലാസ്ഗോ
ഡബ്ലിൻ.ബയ്ലിയുടെ സർജറി പുസ്തകത്തിൽ അദ്ദേഹത്തിന്റെ രണ്ടു
ക്ലീനിക്കൽ ഫോട്ടോ ഉണ്ടായിരുന്നു.മൂന്നാം സ്തനം(കഷത്തിൽ) നാക്കിൽ
വരുന്ന മാലിഗ്നന്റ് മെലനോമ.
കുട്ടികൾ സിഫിലിസ് വ്രണം തൊട്ടു നോക്കണം,ഗ്ലൗസ് പോലുമിടാതെ
എന്നു വാശി പിടിച്ചിരുന്നു ഡോ.മോഹൻ കുമാർ.കുഴപ്പമില്ലാത്ത
തൊലി വഴി പകരില്ല എന്നു പഠിപ്പിക്കാനും വ്രണത്തിന്റെ ബേസ്
തൊട്ടുനോക്കിയാൽ വാഷ് ലെതർ പോലെ തോന്നും എന്നു പഠിപ്പിക്കാനും.
ആൺ-പെൺ ഭേദമില്ലാതെ സർവ്വരും തൊട്ടു നോക്കി ഒരു പുരുഷ
ലിംഗത്തിലെ ചെമന്നു തുടുത്ത പവൻ നിറമാർന്ന ഷാങ്കർ വ്രണത്തെ.
ആ നല്ല ഗുരു ഇന്നില്ല.അദ്ദേഹത്തിന്റെ പാവൻസ്മരണയ്ക്കു മുൻപിൽ
നമിക്കട്ടെ.
വൈദ്യശാസ്ത്രപഠനത്തിന് അതിമഹത്തായ സംഭാവന
നല്‍കിയ മഹാനായിരുന്നു സ്കോട്ട്ലണ്ടി ലെ ലാനാക്ഷെയറില്‍
ജനിച്ച ജോണ്‍ ഹണ്ടര്‍(1728-1793).

രതീജന്യ രോഗങ്ങള്‍ ,ദന്തവൈദ്യം,ദഹനം,ശിശുവളര്‍ച്ച,
ഭ്രൂണ വളര്‍ച്ച,ലിംഫ് വ്യൂഹം,വെടി കൊണ്ടുള്ള മുറിവുകള്‍
എന്നിവയില്‍ അദ്ദേഹം കണ്ടു പിടുത്തങ്ങള്‍ നടത്തി.

സിഫിലിസ്സിനെ കുറിച്ചു പഠിക്കാന്‍ സ്വന്തം ശരീരത്തില്‍
മുറിവുണ്ടാക്കി രോഗാണുവിനെ പ്രവേശിപ്പിക്കാന്‍
ധൈര്യം കാട്ടിയമഹാന്‍.
പക്ഷേ ഒപ്പം ഗൊണേറിയ അണുക്കളും
കയറിക്കൂടിയതിനാല്‍ തെറ്റായ നിഗമനത്തിലെത്തി
ലണ്ടനിലെ ഹണ്ടേറിയന്‍സൊസൈറ്റിയും ഹണ്ടേറിയന്‍
മ്യൂസിയവും അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

21 വയസായപ്പോള്‍ അനാട്ടമി ആയ മൂത്ത സഹോദരനോടൊപ്പം
ലണ്ടനില്‍ കൂടി.പിന്നീട് വില്ല്യം ചെസ്സില്‍ഡന്‍റെ കൂടെ
ചെല്‍സിയാ ഹോസ്പിറ്റലിലും പേര്‍സിവാല്‍ പോട്ടിന്‍റെ കൂടെ
സെയിന്‍റ്‌ ബര്‍ത്തലോമി ഹോസ്പിറ്റലിലും പരിശീലനം നേടി.
1756 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍.
1760 ല്‍ ആര്‍മി സര്‍ജന്‍.1762 ല്‍ പോര്‍ട്ടുഗലില്‍ സേവനം ചെയ്തു.
1768 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ സര്‍ജന്‍.
അതി വിദഗ്ദ്ധനായ അനാട്ടമിസ്റ്റ്.1764 ല്‍ ലണ്ടനില്‍ സ്വന്തം
അനാട്ടമി സ്കൂള്‍ തുടങ്ങി.1767 ല്‍ റോയല്‍ സൊസൈറ്റി
ഫെലോ ആയി.1776 ല്‍ ജോര്‍ജ് മൂന്നാമന്‍റെ സര്‍ജന്‍ ആയി.
1786 ല്‍ ബ്രിട്ടീഷ് ആര്‍മി ഡപ്യൂട്ടി സര്‍ജന്‍
1789 സര്‍ജന്‍ ജനറാള്‍.

1783 മുതല്‍ ലസ്റ്റര്‍ സ്ക്വയറിലെ വലിയ വീട്ടില്‍ താമസ്സിച്ചു.
500 തരം ജീവജാലങ്ങളുടെ 14,000 സ്പെസിമനുകള്‍ അവിടെ
ശേഖരിക്കപ്പെട്ടു.7' 7" പൊക്കമുള്ള Charles Byrne എന്ന
ഐറീഷ് ഭീമന്‍റെ അസ്ഥിപജ്ഞരം അതില്‍ പെടുന്നു.1799 ല്‍
സര്‍ക്കാര്‍ ഹണ്ടറുടെ ശേഖരം വിലയ്ക്കു വാങ്ങി പൊതു മുതലാക്കി.

പലവിധ മാരകരോഗങ്ങളും പകര്‍ച്ചപ്പനികളും
മാനവരാശിയെ ഭയചികിതരാക്കിയിട്ടുണ്ട്.

പന്നിപ്പനിയുംപക്ഷിപ്പനിയും എലിപ്പനിയും ഡങ്കിപ്പനിയും
പടരുന്നതിനു മുമ്പ് എയിഡ്സും മലമ്പനിയും
മസൂരിയും പ്ലേഗും മറ്റുമുണ്ടായിരുന്നു.എന്നാല്‍
മാനവരാശിയെ ഏറ്റവും ദ്രോഹിച്ചത് സിഫിലിസ്
എന്ന ഗുഹ്യരോഗമായിരുന്നു.
പറിങ്കികള്‍
നമ്മുടെ നാട്ടില്‍ കപ്പല്‍ വഴി കൊണ്ടു വന്നു
തന്നതിനാല്‍
പറങ്കിപ്പുണ്ണ്‍,കപ്പല്‍
തുടങ്ങിയ പേരുകളില്‍
ഈ ഗുഹ്യരോഗം അറിയപ്പെട്ടു.
തലമുറകല്‍
കൈമാറിവരാവുന്ന രോഗം
.രോമം മുതല്‍ തലച്ചോര്‍
വരെ ഏതവയവത്തേയും ബാധിക്കുന്ന രോഗം.
കേശവദേവിന്‍റെ അയല്‍ക്കാരില്‍
പറിങ്കിപ്പുണ്ണ്‍ പത്തിവിരിച്ചാടുന്നുണ്ട്.

സിഫിലിസ്സിനെ കുറിച്ചു പഠിച്ചാല്‍ വൈദ്യശാസ്ത്രം
മുഴുവന്‍ പഠിച്ചു എന്നായിരുന്നു അറുപതുകള്‍ വരെ
സ്ഥിതി.സിഫിലിസ്സിനെകുറിച്ച് നമുക്കു പല വിവരവും
നല്‍കിയത് ജോണ്‍ ഹണ്ടര്‍ ആണ്.
സിഫിലിസ് വ്രണം
ഹണ്ടേറിയന്‍ ഷാങ്കര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഈ രോഗത്തെക്കുറിച്ചു പഠിക്കാന്‍ വ്രണത്തിലെ
ചലം സ്വന്ത ശരീരത്തില്‍ കുത്തി വയ്ക്കാന്‍ പോലും
ഹണ്ടര്‍ തയാറായി. ഓര്‍മ്മിക്കുക,മറ്റുള്ളവര്‍
സമ്പാദിച്ച രീതിയില്‍ അല്ല ഹണ്ടര്‍ സിഫിലിസിനെ
വരിച്ചത്.

അലക്സാണ്ടര്‍ ഫ്ലെമിംഗ്
 എന്ന മഹാന്‍ കണ്ടു പിടിച്ച
പെന്‍സിലിന്‍ കുത്തു വയ്പ്പു വ്യാപകമായതോടെ
സിഫിലിസ് നിയന്തണ വിധേയമായി.അതിനു മുമ്പു
ജീവിച്ചിരുന്ന ഹനിമാന്‍ കണ്ടു പിടിച്ച ഹോമിയോ
പതിയില്‍ ഇന്നും പല രോഗങ്ങള്‍ക്കും കാരണം
സിഫിലിസ് തന്നെ.

പെന്‍സിലിന്‍ വന്നതും സിഫിലിസ്
ഓടി ഒളിച്ചതും അവര്‍ അറിയുന്നില്ല.