Saturday, November 02, 2013

എം. എൻ ശങ്കരപ്പിള്ള,ദേവകി അമ്മ മാതൃകാ അദ്ധ്യപക ദമ്പതികൾ

എം. എൻ ശങ്കരപ്പിള്ള,ദേവകി അമ്മ
മാതൃകാ അദ്ധ്യപക ദമ്പതികൾ
ഞങ്ങളുടെ ഗ്രാമത്തിലെ,കാനത്തിലെ
സൂപ്പർ താരങ്ങളായിരുന്നു എന്റെ
ചെറുപ്പകാലത്ത്, ഈ അധ്യാപകദമ്പതികൾ.


കൊച്ചു കാഞ്ഞിരപ്പാറ ഷണ്മുഖവിലാസം
പ്രൈമറി സ്കൂളിലെ അധ്യാപകർ.എം.എൻ
സാർ ഹെഡ്മാസ്റ്റർ.ദേവകി അമ്മ സാർ
മൂന്നാം ക്ലാസിലെ ടീച്ചർ.അന്നു ടീച്ചർ എന്ന
പ്രയോഗമില്ല. ദേവകി അമ്മ സാർ.ശ്രീബുദ്ധൻ
കാലിനു തകരാർ പറ്റിയ ആട്ടിൻ കുട്ടിയെ തോളിലേറ്റി
കൊണ്ടു പോയ കഥ സരസ്മായി പഠിപ്പിച്ചത്
ഇന്നും ഓർമ്മയിൽ.
ശങ്കരപിള്ള സാർ മാതൃഭൂമി
ആഴ്ചപ്പതിപ്പു നടത്തിയ കൈയ്യക്ഷര
മൽസരത്തിലേക്കു
കാർഡിൽ എഴുതിച്ചു അയച്ചു കൊടുത്തു.
ആനവാരിയും പൊങ്കുരിശുതോമ്മായും
വന്നിരുന്ന,വിക്രമന്റെ നർമ്മ ലേഖനം വന്നിരുന്ന
മാതൃഭൂമി ആഴ്ചപ്പതിപ്പു വായിക്കാൻ പേരിപ്പിച്ചു.

പരീക്ഷാ പേപ്പറിലെ എന്റെ ഉത്തരം രത്നച്ചുരുക്കം
എന്നു വിശേഷിപ്പിച്ചു.ആ പ്രയോഗം ആദ്യം അറിയുന്നത്
അങ്ങനെ.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ
സാറിന്റെ പിറന്നാളിനു മുഖ്യ അതിഥിയായി വിളിച്ചത്
എന്നെ.ജീവിതത്തിൽ ആദ്യം കിട്ടിയ അംഗീകാരം,നോബൽ
സമ്മാനം.
വാഴൂരിൽ നിന്നു കാനത്തിലേക്കു കുടിയേറി
എം.എൻ
സാർ.കൊടുങ്ങൂർ-കാനം റോഡിൽ സ്കൂളിലേക്കു
തിര്യുന്ന കവലയിൽ അല്പം ഉയരമുള്ള സ്ഥലം വാങ്ങി
സാർ അക്കാലത്തെ അത്യാധുനിക രീതിയിലുള്ള
മനിമംഗലം എന്ന വീട് പണിതു.ആരും ശ്രദ്ധിക്കുന്ന
വീട്.(ഇന്നത് കാനം ശിവൻ പിള്ളയുടെ മകൾ ബ്ലോക്ക്
മെംബർ ആയിരുന്ന ഗീതയുടെ കൈവശം).
മകൾ
കമലമ്മയും കാനം കുട്ടിക്രിഷ്ണനും തമ്മിലുള്ള
വിവാഹം ഇന്നും ഓർമ്മയിൽ.കാനത്തിലെ എല്ലാ
വിവാഹങ്ങളിലും
ഈ അധ്യാപക ദമ്പതിൽ മുഖ്യ അതിഥികൾ.വരനും വധുവും
ഇരുവർക്കും ദക്ഷിണയും മുണ്ടും നേര്യതും നൽകിയിരുന്നു.
വിളവെടുക്കുമ്പോൾ ഒരു വിഹിതം എം.എൻ കുടുംബത്തിനു
നൽകാൻ ഞ്ങ്ങളുടെ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു.ശിക്ഷയുടെ
കാര്യത്തിൽ അതി കർക്കശക്കാരനായിരുന്നു എം.എൻ.
സാർ.വീട്ടിലെ കുസൃതികൾക്കു വീട്ടിലെ ശിക്ഷ പോരാതെ
വരുമ്പോൾ, പ്രത്യേകശിക്ഷ നകാൻ എന്റെ മാതാവു
എം.എൻ സാറിനെ ചട്ടം കെട്ടിയിരുന്നു.
സാർ അതു ഭംഗിയായിനിർവഹിച്ചു പോന്നു.
നല്ല ചൂരൽ പ്രഹരം അഞ്ചും ആറും
കൈകളിലും തുടകളിലും ഏറ്റു വാങ്ങേണ്ടി വന്നു.
കൊച്ചു മക്കളെ ശിക്ഷിക്കുന്ന കാര്യത്തിലും
സാർ പിശുക്കുകാട്ടിയില്ല എന്നത്,
പിൽക്കാലത്ത് പലപ്പോഴും കണ്ടിട്ടുണ്ട്.

വാഴൂരിലെ സഹകരണബാങ്ക്,ഇന്നതു ഫാർമേർസ് ബാങ്ക്,
സാറിന്റെ ശ്രമഫലമായി രൂപമെടുത്തു.

പിള്ളേരെ അടിച്ചു തല്ലി വളർത്തണം എന്ന ചിന്താഗതി
ക്കാരനായിരുന്നുഎം.എൻ സാർ.
സാറിന്റെ മകനും മകളും
മാതാപിതാക്കളെക്കാൾ ഉയരത്തിൽ എത്തി.
മകൻ കാനത്തിലെരണ്ടാമത്തെ എഞ്ചിനീയർ.
കൊച്ചു മക്കൾ മക്കളെക്കാള് ഉയരത്തിലെത്തി.
കൊച്ചു മകൻ രാധാകൃഷ്ണൻ നാട്ടിലെ ആദ്യ
ആർക്കിടെക്റ്റ്.
അവരുടെ മക്കൾ അവരേക്കാൽ ഉയരത്തിലെത്തു
മെന്നുകരുതാം.ആ അദ്ധ്യാപക ദമ്പതികളുടെ
ശ്രേഷ്ഠമനസ്സുകൾക്കുകിട്ടിയ ഏറ്റവും നല്ല സമ്മാനം.
മറ്റു പല കുടുംബങ്ങൾക്കും നേടാൻ കഴിയാതെ
പോയ നേട്ടം.

No comments: