Thursday, November 07, 2013

ഫോസ്ഫറസ് ചെയ്യുന്ന നന്മയും തിന്മയും

ഫോസ്ഫറസ് ചെയ്യുന്ന നന്മയും തിന്മയും

2013 നവംബർ 6 നു ബി.ബി.സി ചെയ്ത
ന്യൂസ് റിപ്പോർട്ട് പലതു കൊണ്ടും ശ്രദ്ധ
അർഹിക്കുന്നു.
ലണ്ടൻ യൂണിവേർസിറ്റി കോളെജിലെ കെമിസ്റ്റ്
ആൻഡിയാ സെല്ല വേൾഡ് സർവീസ്സ് ബിസ്സനസ്സ്
പ്രോഗ്രാമിനു നൽകിയ വിവരങ്ങളാണതിൽ.
1945 നു ശേഷം ലോക ജൻസംഖ്യ മൂന്നിരട്ടിയായി.
ഇന്നിപ്പോൾ ഏഴു ബില്യൺ.മനുഷ്യനാവശ്യമായ
ഭക്ഷ്യവസ്തുക്കളിൽ ഏറിയ പങ്കും രാസവളങ്ങൾ
ഉപയോഗിച്ചു കൃഷി ചെയ്യപ്പെടുന്നു.അതിൽ പ്രാധനപ്പെട്ടത്
ഫോസ്ഫറസ്.കുഴിച്ചെടുത്ത് പൊടിച്ചു രാസവളമാക്കി
മാർക്കറ്റ് ചെയ്യപ്പെടുന്നു(ഫാക്റ്റം ഫോസ് ഓർമ്മിക്കുക)
മൃഗങ്ങൾക്കും സസ്യങ്ങൾക്കും അവയുടെ കോശപ്രവർ
ത്തനങ്ങൾക്കു ഫോസ്ഫറസ് വേണം.ഡി.ഏൻ.ഏയുടെ
അവിഭാജ്യഘടകം.പല്ലിനും എല്ലിനും അതുകിട്ടണം.
ഫോസ്ഫറസ്സിന്റെ ലഭ്യത ഉടനെങ്ങുംകുറയില്ല.അതിനാൽ
കിട്ടാതെ വരും എന്നു പേറ്റിക്കേണ്ട്.എന്നാൽ കഴിഞ്ഞ
60 വർഷമായി അതു വലിയ വില നൽകാതെ ലഭ്യമായിരുന്നു
എന്നത് ദോഷം ചെയ്തു.അതു നാം,നമ്മുടെ കർഷകർ നിർലോഭം
മണ്ണിൽ വാരി വിതറി.കൂടുതൽ വിളകിട്ടാൻ.
നാം മണ്ണിൽ വിതറുന്ന ഫോസ്ഫറസ്സിൽ വളരെ ചെറിയ അംശം
മാത്രമേ ചെടികൾ വലിച്ചെടുക്കുകയുല്ലോ.ബാക്കി മഴവെള്ളം
വഴി പുഴകളിലും നദികളിലും കടലിലും എത്തി.
പുഴകളിലും കായലുകളിലും എത്തിയ ഫോസ്ഫറസ് ഒപ്പം
എത്തിയ നൈട്രേറ്റ്സുമായി യൂട്രോഫിക്കേഷൻ എന്ന
വല്ലാത്ത പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നു.
ഇത് ആറുകളിലും കായലുകളിലും എന്തിനു കുളങ്ങളിലും
പായലുകൾ പടർന്നു പിടിക്കാൻ കാരണമായി.പായൽ
പിന്നീട് ചീഞ്ഞഴുകും.സൂക്ഷജീവികൾ പെറ്റു പെരുകും.
അവ വെള്ളത്തിലെ ഓക്സിജൻ മുഴുവൻ തീർക്കും.
മീനുകളും മറ്റു ചെറു ജലജീവികളും ഓക്സിജൻ കിട്ടാതെ
ചത്തൊടുങ്ങാൻ തുടങ്ങും.
ഇംഗ്ലണ്ടിൽ തേംസ്, യൂറോപ്പിലെ റൈൻ, ചൈനയിലെ യാങ്ങ്ടിസി
എന്നിവയിലെല്ലാം ഇതു തന്നെ ഗതി.ബാൾട്ടിക് കടലിലും ഗൾഫ്
ഓഫ് മെക്സിക്കോ എന്നീ കടലുകൾ ചാവുകടലുകൾ ആയി മാറി.

എന്താണു പരിഹാരം.നമ്മുടെ മലത്തിൽ ഇഷ്ടം പോലെ ഫോസ്ഫറസ്.
നാം അതു തോട്ടിലേക്കും ആറ്റിലേക്കും കായലിലേക്കും കടലിലേക്കും
തള്ളുന്നു.നമ്മുടെ മൺനിന്റെ ഫലഭുയിഷ്ഠത നശിക്കുന്നു.നമ്മുടെ
ജലാശയങ്ങളിലെ ജന്തുജാലങ്ങൾ ചത്തൊടുങ്ങുന്നു.
നമ്മുടെ മലം നമ്മുടെ പുരയിടത്തിൽ,കൃഷിയിടത്തിൽ തന്നെ
കിടക്കാൻ അനുവദിച്ചാൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കല്ലേ?
ഒരു വെടിക്കു രണ്ടുയ് പക്ഷികൾ.
നമ്മൂട പരമ്പരാഗത,അല്ലെങ്കിൽ ഗാന്ധിയൻ ടോയിലറ്റുകൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകത്തിനു മാതൃകയാകുമോ?

No comments: