Sunday, November 10, 2013

മൂസാകുട്ടിയുടെ വി

മൂസാകുട്ടിയുടെ വി

വളരെ എളിയ നിലയിൽ നിന്നു സ്വന്തപരിശ്രമത്താൽ
വളർന്നു വലുതായ ഒരു പാട് പേരുണ്ട് നമ്മുടെ ഭൂമി
മലയാളത്തിൽ.

പലർക്കും അവരുടെ ചരിത്രം അറിയില്ല.

ചിലർ അവരുടെ കഥ സ്വയം എഴുതി.
കണ്ണീരും പുഞ്ചിരിയും
എഴുതിയ ടൂറിംഗ് ബുക്കുടമ,ബാലകൃഷ്ണ മാരാർ,
കണ്ണീരുംകിനാവും എഴുതിയ
പ്രൊഫ.ച്ഗെറുകാട്,
സ്വയം സ്കൂടറിൽ താൻ
ന്ർമ്മിച്ച സ്റ്റബിലൈസർ കൊണ്ടു നടന്നു വിറ്റിരുന്ന
കൊച്ചൗസേപ്പ്
എന്നിങ്ങ്നഗ്ന ചിലർ.

ചിലർ അവരുടെ പഴയകാലം
ഓർമ്മിപ്പിക്കുന്നത് മോശമായ കരുതുന്നു.
സുകുമാരൻ നായർഉദാഹരണം.

മുത്തൂറ്റ് സ്ഥാപകനും
മണർകാടു ജോസഫും
രവിപിള്ളയും
മംഗളം വറുഗീസ്സും
മാഞ്ഞൂരാനും
പി.കെ.ആർ.മേനോനും
ചന്ദ്രിക കേശവൻ വൈദ്യർ,
ബീനാ കണ്ണൻ
മറ്റും സ്വപ്രയത്നത്താൽ
വളർന്നു വലുതായവരത്രേ.

അതു പോലെ ഒരു കഥയാണു വി സ്ഥാപകൻഎന്റെ സഹപാഠി
മൂസ്സാക്കുട്ടിയുടേയും.
അറുപത്തിൽ സി.എം.എസ്സ്കോളേജിൽ
പ്രീഡിഗ്രി എഫ് ബാച്ചിൽ ഒരേ ക്ലാസ്സിൽ
ഒരേ ബഞ്ചിൽ ഇരുന്നു
പഠിച്ചവർ.അംബലപ്പുഴ രാമവർമ്മയുടെയും
ബസാനിയുടേയും
കൊപ്പരൻ അച്ചണ്ടേയും
പരേതന്റേയും
ക്ലാസ്സുകൾ ഒന്നിച്ചിരുന്നു
കേട്ടവർ,വൈക്കം സ്കൂളിലെ പിൽക്കാല അധ്യാപകൻ
ഷംസുധീൻ,
സ്റ്റേറ്റ്ബാങ്കിൽ പിന്നീട് ഉയർന്ന ഉദ്യോസ്ഥനായിത്തീർന്ന മണർകാട്
കാരൻ തോമസ് മാത്യൂ,
ഞാൻ ,
മൂസാക്കുട്ടി എന്നിവർ ചേർന്നു
അക്കാലത്തൊരു നാടകംഭിനയിച്ചു
സമ്മാന്മ് നേടി,പ്രശംസ
പിടിച്ചു പറ്റി.വൈസ്പ്രിൻസിപ്പൾ
ഡോ.ജോർജ് തോമസിന്റെ
ആവശ്യപ്രകാരം പിന്നീട് ആ നാടകം റോട്ടറിക്ലബ്ബിലും മറ്റു തുടർന്നഭിനയിച്ചു.
ഷംസുദ്ദീൻ മന്ദബുധിയായ
കൊച്ചാപ്പി.കൊച്ചാപ്പിയുടെ അരങ്ങുന്തകർത്ത
അഭിനയം മാത്രം മതിയായിരുന്നു സമ്മാനം കിട്ടാൻ.

അതൊരു കാലം.
പറഞ്ഞ് വന്നത് അതൊന്നുമല്ല.
പഠനം നടത്താൻ സാമ്പത്തിക ബുദ്ധി
മുട്ടൗണ്ടായിരുന്ന പ്രീഡിഗ്രിക്കാരൻ
മൂസാക്കുട്ടി ചില അധ്യാപകരെ
മണിയടിച്ച്, ഡിഗ്രി ക്ലാസ്സുകളിലേക്കു
ഗൈഡുകൾ തയ്യാറാക്കി
വിറ്റു പണമുണ്ടാക്കിയ കഥ കൂട്ടുകാർ
പോലും അറിഞ്ഞത്.
പിൽക്കാലത്ത്.കാഞ്ഞിരപ്പള്ളിക്കാരൻ
കടലാസ്സു കച്ചവടക്കാരൻ
ഡി.സി കിഴക്കേ മുറിയെപോലും മൂസാക്കുട്ടി കടത്തി വെട്ടി
സ്പോക്കൺ ഇംഗ്ലീഷ്
എന്ന പുസ്തകം വഴി.

ഇല്ലായ്മയിൽ നിന്നു സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തിയ
മലയാളികളെ കുറിച്ച് ഒരു പുസ്തകപരപര ഇറക്കാൻ
എന്റെ പ്രിയ സുഹൃത്തു മുൻ കൈഎടുക്കുമെന്നു കരുതുന്നു.
കുട്ടികൾക്ക്,യുവാക്കൾക്കതൊരു വഴികാട്ട്യാവും.
മറ്റൊരു സ്പോക്കൺ ഇംഗ്ലീഷ്.

No comments: