Friday, November 15, 2013

ശാസ്ത്ര സാഹിത്യ പരിഷത്തും ഞാനും

ശാസ്ത്ര സാഹിത്യ പരിഷത്തും ഞാനും

ചെറുപ്പകാലത്ത് ഒരദ്ധ്യാപകൻ ആകണം
എന്നായിരുന്നു ആഗ്രഹം.ആദ്യമൊക്കെ
സ്കൂളീൽ,പിന്നീട് കോളേജിൽ അത്രയേ
ആഗ്രഹിച്ചിരുന്നുള്ളു.ഞങ്ങളുടെ വാഴൂർ
എം.എൽ.എ വക്കം വേലപ്പൻ ആരോഗ്യ
മത്രിയാവുകയും കോട്ടയത്ത് മെഡിക്കൽ
കോളേജ് വരുകയും പ്രീ ഡിഗ്രിക്കു ഉയർന്ന
മാർക്കു വാങ്ങുകയും ചെയ്തതിനാൽ എഞ്ചി
നീയ്യറിംഗിനും മെഡിസിനും വെറും ഒരപേക്ഷയിൽ
അക്കാലത്ത് അഡ്മിഷൻ കിട്ടുമായിരുന്നു.
ബന്ധുവായ അഡ്വേ.പി.പി.ശങ്കരപ്പീള്ളയാണു
എഞ്ചിനീയറായാൽ ജോലി കിട്ടാൻ പാടു വരാം.
ഡോക്ടരായാൽ അതു വരില്ല എന്നു പറഞ്ഞു
തന്നത്.അതു നന്നായി എന്നു പിന്നീട് തോന്നി.
ഡോക്ടർ എന്ന പദം ഗുരു അദ്ധ്യാപകൻ
എന്നെല്ലാം അർത്ഥം വരുന്ന ഡോക്കീർ
എന്ന ലാറ്റിൻ പദത്തിൽ നിന്നുണ്ടായി
എന്നു വൈദ്യപഠനകാലത്തു തന്നെ മൻസ്സിലായി.
എന്നാൽ മെഡിക്കൾ കോളേജിലെ അദ്ധ്യാപകവൃത്തിയിൽ
ഒട്ടും താൽപ്പര്യം തോന്നിയില്ല.
ആരോഗ്യവകുപ്പിൽ ചേരുന്നതാണു കൂടുതൽ
വ്യാപകമായി പൊതുജനത്തെ ബോധവൽക്കരികാൻ
സഹായകമാവുക എന്നു തോന്നി.ചില സഹപാഠികൾ
അമേരിക്കയിലേക്കും യൂ.കെ യിലേക്കും
കുടിയേറിയപ്പോൾ അതിലും താൽപ്പര്യം
തോന്നിയില്ല.(മക്കളുടെ കാലമായപ്പോൾ അതു
മടികൂടാതെഅനുവദിക്കയും ക്കയും ചെയ്തു.
അതും നന്നായി.ഇപ്പോൾ ഇടയ്ക്കിടെ വിദേശവാസവുമാകാം.)

ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം
ആരംഭിക്കുന്ന കാലം മുതലേ അതിൽ താൽപ്പര്യ
മെടുത്തു.ആയുഷ്കാലാംഗം.അങ്ങനെയുള്ളവർക്കു
ഒരു പ്രസിദ്ധീകരണം സ്ഥിരം തരുമെന്നായിരുന്നു
വാഗ്ദാനം.താമസ്സിയാതെ അതു പരിഷത്ത് അതു
നിർത്തി.അംഗങ്ങളുമായി കത്തിടപാടും.ആദ്യ
കാലപ്രവർത്തകരിൽ മിക്കവരേയും പി.ടി.
ഭാസ്കരപ്പണികർ.വി.കെ.ദാമോദരൻ,ശിവപ്രസാദ്,
മഹാർജാസ് കോളെജിലെ ബയോളജി വിഭാഗം
ഡോ.അപ്പുക്കുട്ടൻതുടങ്ങിയവരെയെല്ലാം പരിചയപ്പെട്ടു.
അവരിൽചിലരോടൊപ്പം വേദിയും പങ്കിട്ടു.

പൊൻകുന്നത്തെ
ഒരു യോഗം ഉൽഘാടനമോ വാർഷികമോ എന്നോർമ്മയില്ല
ഉൽഘാടകൻ മുഖ്യപ്രഭാഷകൻ പി.ജി.ഗോവിന്ദപിള്ള.
ഉൽഘാടകൻ എരുമേലി പി.എച്ച്.സി.മെഡിക്കൽ
ഓഫീസ്സർ ആയിരുന്ന ഞാൻ.അന്നാണു അരവിന്ദന്റെ
സുഹൃത്ത് അന്തരിച്ച മുരളി മോഹൻ പരസ്യമായി
ഒരാവ്ശ്യമുന്നയിച്ചത്: വ്ജ്ഞാനകൈരളിയിൽ വൈദ്യശാസ്ത്ര
സംബ്ന്ധമായി നല്ല എന്നാൽ ലളിതമായി ലേഖനം എഴുതുന്ന
ഡോ.ശങ്കരപ്പീള്ള ജനയുഗം പോലെ സാധാരണക്കാർ
വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ കൂടി അത്തരം
ലേഖനങ്ങൾ എഴുതണം എന്ന്.

തൊള്ളായിരത്തി എഴുപതുകളിൽ വൈദ്യ ശാസ്ത്രവിഷയസംബന്ധിയായ
ഒരു ലേഖനം ഒരു മലയാള പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരുക അത്ര
എളുപ്പമായിരുന്നില്ല.മാതൃഭൂമി പത്രത്തിലോ ആഴ്ച്പ്പതിപ്പിലോ ലേഖനം
വരണമെങ്കിൽ കോഴ്ക്കോട് മെഡിക്കൽ കോളേജിലെ അദ്ധ്യാപകൻ ആയിരിക്കണം.
സി.കെ.രാമചന്ദ്രൻ,അബ്ദുൾ ഗഫൂർ,ടി.ഓ ഏബ്രഹാം എന്നിവർക്കു മാത്രം
അതിനു കഴിഞ്ഞു.കോട്ടയത്തെ മനോരമയിൽ അങ്ങിനെ ഒന്നു വരണമെങ്കിൽ
കണ്ടത്തിൽ കുടുബാംഗം ആയിരിക്കണം.കോലഞ്ചേരി മെഡിക്കൽ മിഷ്യനിലെ
മാമ്മൻ മാത്യുവിനു മാത്രം അതു സാധിച്ചിരുന്നു.വിഷയം അദ്ദേഹം സ്പെഷ്യലൈസ്സ്
ചെയ്ത് കുട്ടികളുടെ രോഗവുമാകണം.(പിൽക്കാലത്തൊരിക്കൽ ചില സ്വാധീനം
ഉപയോഗിച്ചു കോട്ടയം മെഡിക്കൽ കോളേജിലെ ടി.ബി വിഭാഗം മേധാവി
ഡോ.പി.എസ്സ്.രാമചന്ദ്രൻ കുട്ടികളിലെ ക്ഷയം എന്ന പേരിൽ ഒരു ലേഖനം
പ്ര്സിദ്ധീകരിച്ചു.കുഴഞ്ഞില്ലേ സംഗതി.പിറ്റേ ദിവസം തന്നെ കണ്ടത്തിൽ
ഡോക്ടറുടെ ഒരു ഒരു വിശദീകരണം: ഡോ.രാമചന്ദ്രൻ എഴുതിയതിൽ
ചില പിശകുകളുണ്ട്.കുട്ടികളുടെ കാര്യത്തിൽ കണ്ടത്തിൽ കുടുബം പറയുന്നതാണു
മനോരമയ്ക്കു വേദവാക്യം).തിരുവനന്തപുരത്തെ കേരള കൗമുദിയിൽ
ലേഖനം വരണമെങ്കിൽ ശ്രീനാരായണീയനായിരിക്കണം.ജി.ജി ഹോസ്പിറ്റലിലെ
ഡോ.വേലായുധനല്ലാതെ മറ്റാർക്കും അവിടെ പ്രവേശനമില്ല.
ആകെയുള്ളത കൊല്ലത്തെ ജനയുഗം.കാംബിശ്ശേരിയുടെ ജനയുഗം.
ഡോ(പിൽക്കാലത്ത് വ്യാജൻ) ജോസഫ് മംഗലം,ഡോ.ബാലകൃഷ്ണൻ തമ്പി,
ഡോ.ഹരിദാസ് വെർക്ക്ക്കോട്,ഡോ.ടി.കെ.സുഭാഷ ചന്ദ്രൻ എന്നിവർ
രോഗികളുടെ ചില സംശയങ്ങൾക്കു മറുപടി പറഞ്ഞിരുന്നതല്ലാതെ
വൈദ്യ ശാസ്ത്ര സംബന്ധമായി അതിലതിനു മുൻപു ലേഖനമൊന്നും വന്നീല്ല,
അങ്ങനെയുള്ള ജനയുഗത്തിലാണു സാധാരണ ജനത്തിനു മൻസ്സിലാകുന്ന
എന്റെ ആദ്യ ആരോഗ്യബോധവൽക്കരണ ലേഖനം രണ്ടു ലക്കങ്ങളിലായി
വരുന്നത്:
പേയ് വിഷ ബാധ,ചില ശാസ്ത്ര സത്യങ്ങൾ.

എഴുതിത്തുടങ്ങാൻ ഡോക്ടർ ഇഛൈ ച്ചതും പേയ് വിഷ ബാധ,
പത്രാധിപർ കാമ്പിശ്ശേരി കൽപ്പിച്ചതുംപേയ് വിഷ ബാധ.

എഴുപതുകളിൽ പേപ്പട്ടി അല്ലെങ്കിൽ പേയുണ്ടെന്നു
സംശയിക്കുന്ന് ജന്തുക്കൾ കടിച്ചാൽ മധ്യതിരുവിതാം
കൂറിലുള്ള ആളുകൾ ചികിസ തേടിയിരുന്നത് കായംകുളത്തി
നടുത്തുള്ള ആനയടി എന്ന സ്ഥലത്തെ പാരമ്പര്യ
(വ്യാജ)ചികിസകരെ ആയിരുന്നു.എന്തോ പച്ചമരുന്നു
കൊടുക്കും.കുറേ പഥ്യം നിർദ്ദേശിക്കും.പലതും അപ്രായോഗികം.
കടിച്ച് മൃഗത്തിനു കടിക്കുന്ന സമയം പേയ് ഇളകിയിരുന്നുവെങ്കിൽ
കടിയേറ്റ ആൾ മരണമടഞ്ഞിരിക്കും.

പേയ് ലക്ഷണം കണ്ടാൽ മറ്റു ചികിൽസാ സ്ഥാപനങ്ങളിൽ നിന്നു
പോലും രോഗികളെ ഇവിടേയ്ക്കു കൊണ്ടു പോകും.
പേയ് ലക്ഷണം കണ്ടവർക്കു ചികിസാ നിർദ്ദേശത്തോടൊപ്പം
കൊടുക്കുന്ന മുൻ കരുതൽ പുരുഷനാണെങ്കിൽ സ്കലനം
സംഭവിക്കാതെ നോക്കണം എന്നും സ്ത്രീയാണെങ്കിൽ ഉറക്കം
വരാതെ നോക്കണം എന്നു മായിരുന്നു.രണ്ടും ബന്ധുക്കളുടെ
നിയന്ത്രണത്തിലല്ലതാനും.ചുരുക്കം പേയിളകിയവർ എല്ലാം
ആനയടിയിലെ ചികിസ എടുത്താലും മരിച്ചിരുന്നു.
പേയ് ബാധ ലക്ഷണങ്ങൾ കണ്ടാൽ രോഗി 5 ദിവസത്തിൽ
കൂടുതൽ ജീവിച്ചിരിക്കില്ല എന്നും യാതൊരു വിധ ചികിസ
കൊണ്ടും പേയ് ബാധയുണ്ടായ രോഗിയെ രക്ഷപെടുത്താമെന്നും
പൊതു ജനത്തിനറിയില്ലായിരുന്നു.പേയ് ബാധിച്ച മൃഗം കടിച്ചാൽ
അഴിയുന്നതും വേഗം പ്രതിരോധ മരുന്നു(അക്കാലത്ത് പൊക്കിളിൽ
14 ദിവസം കുത്തിവയ്ക്കണമായിരുന്നു)കുത്തി വയ്ക്കുക
മാത്രമായിരുന്നു രക്ഷപെടാൻ മാർഗ്ഗം.എന്നാൽ മുഖത്തും കൈകളിലും
കടി ഏറ്റാൽ ഈ കുത്തിവയ്പ്പും പേയ് ബാധ തടഞ്ഞിരുന്നില്ല.
അതിനായി പിന്നീട് സീറം കുത്തി വയ്പ്പു ലഭ്യമായി തുടങ്ങി.
ഇത്തരം കാര്യങ്ങളെ കുറിച്ചു സാമാന്യ ജനത്തിനു എഴുപതുകളിൽ
യാതൊരു വിവരവും ഇല്ലായിരുന്നു.
ഈ വിവരങ്ങൾ കാണിച്ച് വിശദമായി ഒരു ലേഖനം തയാറാക്കി
അയച്ചു കൊടുത്താൽ അക്കാലത്ത് ഒരു മലയാള മാധ്യമവും പ്രസിദ്ധീകരികില്ല.
എന്തിനു ജനജുഗം പോലും അതു ചവറ്റുകുട്ടയിൽ തള്ളും.
അക്കാലത്ത് എഴുതുന്ന ആളുടെ പേരു നോക്കിയായിരുന്നു പ്രസിദ്ധീകരിക്കണമെന്നു
തീരുമാനിച്ചിരുന്നത്.
ഒരു കഥാകൃത്ത് പറഞ്ഞത് തകഴി എന്നോ പൊൻ കുന്നം വർക്കിയെന്നോ
പേരെഴുതി താനൊരു പീറക്കഥ എഴുതി അയച്ചാൽ ഏതു മിക്ക പത്രവും
അതു പ്രസിദ്ധീകരിക്കും.എന്നാൽ അവരെഴുതുന്നതിനോടപ്പമുള്ള ഒരു
കഥ ഞാനെഴുതി അയച്ചാൽ പേരുകാണും മുൻപേ അതു ചവറ്റുകുട്ടയിൽ
എറിയപ്പെടും.
അപ്പോൾ പിന്നെ ജനയുഗം പോലെ അന്നു ഏറെസർക്കുലേഷനിലുള്ള
ഒരു വാരികയിൽ എങ്ങനെ കയറിക്കൂടും?
അക്കാലത്ത് പി.ടി.തോമസ് എന്നൊരധ്യാപകൻ ശാസ്ത്രസംബന്ധമായ
ചില കുറിപ്പുകൾ  തുടർച്ചയായി എഴുതിയിരുന്നു.ഭാഗ്യത്തിൻ
ആയിടെ തോമസ്സ് സാർ എഴുതിയത് പേപ്പട്ടിവിഷബാധയെ കുറിച്ചു.
സാർ അതിൽ ഒരു ചെറിയ തെറ്റ് വരുത്തി.തെറ്റ് ചൂണ്ടി കാണിച്ച്
ജനയുഗം വാരികയിലെ വായനക്കാരുടെ കത്ത് പേജിലേക്കൊരു
ഉറിപ്പയച്ചു.കത്തു കിട്ടിയ കാംബിശ്ശേരി അതു പ്രസിദ്ധീകരിക്കയും
കത്തിനു നന്ദി പറഞ്ഞു കൊണ്ടും ഡോക്ടർ ഈ വിഷയത്തിൽ
വിശദമായ ഒരു ലേഖനം എഴുതണം എന്നാവശ്യപ്പെടുകയും ചെയ്തു.
എഴുതിത്തുടങ്ങാൻ ഡോക്ടർ ഇഛൈ ച്ചതും പേയ് വിഷ ബാധ,
പത്രാധിപർ കാമ്പിശ്ശേരി കൽപ്പിച്ചതുംപേയ് വിഷ ബാധ.

ഏറെ ആൾക്കാരാൽ വായിക്കപ്പെട്ട എന്റെ ആദ്യവൈദ്യശാസ്ത്ര
ലേഖനം പേയ് വിഷ ബാധ:ചില ശാസ്ത്രസത്യങ്ങൾ ആയിരുന്നു.

പേപ്പട്ടിവിഷബാധ എന്നു പറയുകയും പത്രങ്ങളിൽ വരുകയും
ചെയ്തിരുന്ന അക്കാലത്ത് പേപ്പട്ടി എന്നതൊഴിവാക്കി പേയ് വിഷം
എന്നാക്കിയത് എന്റെ ലേഖനത്തിന്റെ തലവാചകം വഴിയായിരുന്നു.
പട്ടിമാത്രമല്ല,പശുവും കുരങ്ങനും എന്തിനു കീരിയും കടിച്ചാൽ
റാബീസ് എന്ന പേയ് വിഷ ബാധ ഉണ്ടാകാമീന്നിരിക്കേ പേപ്പട്ടി വിഷ
ബാധ എന്ന പ്രയോഗം മാറ്റിയ്ടുക്കേണ്ടതാണെന്ന അനുമാനത്തിലായിരുന്നു.

പിൽക്കാലത്ത് എന്നെ അനുകരിച്ചു മലയാളത്തിൽ വൈദ്യ ശാസ്ത്ര
ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിയ ര്ണ്ടു ഡോക്ടർ മാർ,
രണ്ടു പേരും എന്റെ ജൂണീയർ ആയി കോട്ടയം മെഡിക്കൽ കോളേജിൽ
പഠിച്ചവർ,ആദ്യം എഴുതിയത് അതേ പേയ് വിഷബാധയെ കുറിച്ചു.
അതിലൊരാൾ ഒരു പാടു പുസ്തകമെഴുതി.

പി.സി.സനൽകുമാര് ഐ.ഏ.എസ്സിന്റെ വാചകം കടമെടുത്താൽ
(ഓർക്കുട് സംവാദം) ഡോ.കാനത്തിനേക്കാൾ
നന്നായി എഴുതി.
(എനിക്കു പിന്നാലെ വരുന്നവർ, എന്റെ ജൂണിയറോ
എന്റെ മകനോ കൊച്ചു മകനോ ആയാൽ പോലും, എന്നെക്കാൾ
ഏറെ ഉയരത്തിൽ എത്തണം അന്നാഗ്രഹിക്കുന്ന ഞാൻ അതിൽ അരിശം
കൊള്ളുകയില്ല എന്ന് ഐ.ഏ.എസ്സ്, എഴുതാതെ കിട്ടിയ,
പാവം മുൻ കളക്ടർ മനസ്സിലാക്കിയില്ല).

അപരൻ എഴുതിയ ലേഖനങ്ങൾ സമാഹരിച്ചു പുസ്തകമാക്കിയപ്പോൾ,
അവതാരിക എഴുതാൻ സമീപിച്ചത് എന്നെ.ചില പേജുകൾ മാത്രം
നൽകിയുള്ള ആവ്ശ്യം.നല്ലൊരു അവതാരിക എഴുതിക്കൊടുത്തു.
(വൈക്കം കാരൻ പ്രമുഖ നാടകകൃത്തിന്റെ ഒരു നാടകഗ്രന്ഥത്തിനും
ഞാൻ അവതാരിക എഴുതേണ്ടി വന്നു.അക്കഥ ഇനിയൊരിക്കൽ)
പുസ്തകം അച്ചടി കഴിഞ്ഞപ്പോൾ ഒരു കോപ്പി എനിക്കു കൊടുത്തു
വിട്ടു.അതിൽ പേയ് വിഷബാധയെ കുറിച്ചുള്ള ലേഖനം എന്റെ
തന്നെ മറ്റൊരു പേയ് വിഷബാധയുടെ പകർത്തി എഴുത്ത്.വൈദ്യ
ശാസ്ത്രവിഷയ്മായി പലതും പകർത്തി എഴ്താതെ പറ്റില്ല.
പക്ഷേ ഇവിടെ എന്റെ ചികിൽസാനുഭവത്തിലെ ചില യഥാർത്ഥ സംഭവങ്ങൾ
വിവരിച്ചിരുന്നു.

ഒരു കന്യാസ്ത്രീയുടെ കഥ,ഒരു കൊല്ലപ്പണിക്കന്റെ കഥ എന്നിങ്ങനെ.
എനിക്കു മാത്രം അറിയാവുന്ന, ഞാൻ കണ്ട ചില കേസുകൾ.
അവ സ്വന്തം അൻഭവം എന്ന പോലെപകർത്തപ്പെട്ടു.അതു കൊണ്ടു
കുഴപ്പം ഒന്നുമില്ല.ജനങ്ങളെ ചില
കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അത്തരം സംഭവകഥകൾ സഹായിക്കും.

എന്നാൽ ജനയുഗത്തിലെ പേയ് വിഷ ബാധ എന്ന ലേഖനന്ത്തിനു മുൻപ്
ഞാൻ 12 ലേഖനങ്ങൾ തുടർച്ചയായി ജനുവരി മുതൽ ഡിസംബർ വരെ
ഭാഷാഇൻസ്റ്റിട്യൂട്ടിന്റെ വിജ്ഞാന കൈരളിയിൽ
(പത്രാധിപന്മാർ: എൻ.വികൃഷ്ണവാരയർ,പ്രൊഫ്.എസ്സ്.ഗുപ്തൻ നായർ )വന്നിരുന്നു
ആധുനികവൈദ്യ ശാസ്ത്രത്തിലെ നൂതന പ്രവണതകൾ എന്ന ജനുവരി ലേഖനം
 മുതൽ വാസക്ടി വരെ എന്ന ഡിസംബർ ലേഖനം വരെ.

പേവിഷ ബാധയെ കുറിച്ചു ഞാനെഴുതിയ ലേഖനം
വായിച്ച് ഒരു പാടുപേർ ജനയുഗം വാരികയിലും
ചിലർ ജനയുഗം കെയറോഫിൽ എനിക്കും എഴുതി.
കാമ്പിശ്ശേരി അവയെല്ലാം എനിക്കയച്ചു തന്നു.
അവയിൽ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്ന
ഒരു കത്തുണ്ട്.

അന്തരിച്ചു പോയ നാടകകൃത്ത്,
ഏഴുരാത്രി യുടെ സൃഷ്ടാവ്,കാലടി ഗോപി
എഴുതിയ ഒരു ദുരന്തത്തിന്റെ കഥ.
അദ്ദേഅഹത്തിന്റെബന്ധു(സഹോദരനാണോ എന്നും സംശയം)
അറിവില്ലായ്മ
കൊണ്ടു വ്യാജചികിസയ്ക്കു പോയി പേയ് വിഷബാധയാൽ
മരണമടഞ്ഞ സംഭവം.
ഡോക്ടർക്കു കുറേ നാൾ മുൻപേ
ഈ ലേഖനം എഴുതാൻ തോന്നിയിരുന്നെവെങ്കിൽ എന്നൊരു
പരിദേവനവും.

അമ്മിഞ്ഞപ്പാലിനേക്കുറിച്ചാണു ഞാനേറെ എഴുതിയത്.
അതു കഴിഞ്ഞാൽ പേയ് വിഷ ബാധയും.വൈക്കം
താലൂക്ക് ആശുപത്രിയിൽ ജോലി നോക്കുന്ന സമയം
അവിടെ പേപ്പട്ടി കടിച്ച ഒരാളെ കൊണ്ടു വന്നു,
കായലോരത്ത് കടവിറങ്ങാൻ (മലവിസ്സർജ്ജനം)
ഇരുന്ന ഒരാളുടെ മുഖത്ത് പേപ്പട്ടി കടിച്ച സംഭവം.
അന്നത്തെ ഏ.എൻ.ടി സർജനാണു പരിശോധിച്ചതും
മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്തതും.
വൈക്കം അല്ലേ സ്ഥലം സ്വാഭാവികമായും
നാട്ടുകാർ ബഹളം വച്ചു.കുത്തി വയ്പ്പുണ്ടായിട്ടും
അതു നൽകാതെ മെഡിക്കൽ കോളേജിലേക്കു വിട്ടു.
അക്കാലത്ത് വീണ്ടും
എഴുതി വിശദമായ ലേഖനം.മുഖത്തും കൈകളിലും
കടി ഏറ്റാൽ സംഗതി മാരകവാകും.പാമ്പിൻ വിഷം
എന്നതു പോലെ രക്തം വഴിയല്ല പേയ് വിഷം വ്യാപിക്കുക.
അതു നേർവ്സ് എന്ന നരമ്പുകൾ വഴി തലച്ചോരിലെത്തിയാണു
ഞെട്ടലും മരണവും വരുത്തുക
നാഡീനരമ്പുകൾ കൂടുതലുള്ള കൈവിരലുകൾ,തലച്ചോറിനടുത്തുള്ള
മുഖം എന്നിവയിൽ കടിയേറ്റാൽ 14 കുത്തി വയ്പ്പു തീരും മുൻപേ
നാലോ അഞ്ചോ ദിവസത്തിനിടയിൽ തന്നെ ഞെട്ടലും പിന്നെ
5 ദിവസത്തിനുള്ളിൽ മരണവും സംഭവിക്കാം.
അത്തരം കേസുകളിൽ ഇമ്മ്യുണോഗ്ലോബുലിൻ അടങ്ങിയ
സീറം മുറിവിനു ചുറ്റും കൊടുക്കണം.അകാലത്ത് സീറം
മെഡിക്കൾ കോളേജിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.

സർക്കാർ സർവീസ്സിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കു
വിവിധ ഇൻ-സർവീസ്സ് കോർസുകൾ വഴി പരിശീലനം
നേടേതുണ്ട്.നൂറനാടു ലപ്രസി സാനിട്ടോറിയത്തിൽ ഒരാഴ്ച,
തൈക്കാട് സ്ത്രീഅളുടേയും കുട്ടികളുടെയും ആശുപത്രിക്കു
സമീപമുള്ള കുടുംബാസൂത്രണ കേന്ദ്രത്തിൽ രണ്ടാഴ്ച്,നെയ്യാറ്റിൻ
കര സെക്കണ്ടറി ഹെൽത്ത് സെന്ററിൽ ആറാഴ്ച് നീളുന്ന
ഓരിയെന്റേഷൻ കോർസ് എന്നിങ്ങനെ.ഓറിയന്റേർസ് കോർസ്
വിവിധ ആശുപത്രികൾ,പബ്ലിക് ഹെൽത്ത് ലാബ്,മെഡിക്കൽ
കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ,മെന്റൽ ഹോസ്പിറ്റൽ
തുടങ്ങിയ സ്ഥാപനങ്ങളിലായിരിക്കും.സംസ്ഥാനത്തിന്റെ വിവിധ
ജില്ലകളിൽ നിന്നുമുള്ള ഡോക്ടർമാരായിരിക്കും കോർസിൽ
പങ്കെടുക്കുക.
തിരുവനന്തപുരം ജെനറൽ ആശുപത്രിയ്ക്കെതിർവശം ആണു
ഡോ.സി.ഓ കരണാകരൻ എന്ന തിരുവനന്തപുരം മെഡീക്കൽ
കോളേജിന്റെ പിതാവ് ഒരു കാലത്ത് ജോലി ചെയ്തിരുന്നത്.
അവിടെ ഒരു ദിവസത്തെ ക്ലാസ് ഉണ്ട്.അക്കാലത്ത് പേയ്വിഷത്തിനു
കൊടുത്തിരുന്ന സെമ്പിൾ വാക്സീൻ ഇവിടെയാണു നിർമ്മിച്ചിരുന്നത്.
കുറേ കൂടി മെച്ചപ്പെട്ട.അനാവശ്യഫലങ്ങൾ കുറഞ്ഞ,കുറഞ്ഞ
ഡോസ് മതിയാഉന്ന.ഉരത്തിൽ കുത്തി വയ്ക്കാവുന്ന് കൂനൂർ
വാക്സിൻ ലബ്യമായി തുടങ്ങിയിരുന്നുവെങ്കിലും സർക്കാർ
ആശുപത്രികളിൽ അതു ലഭിച്ചിരുന്നില്ല.സെമ്പിൾ എന്ന പേയ്
വിഷ വാക്സീനെ കുറിച്ചു ക്ലാസ് എടുത്തത് അന്നത്തെ ലാബ്
മേധാവി ആയിരുന്നു.ക്ലാസ്സിന്റെ ആമുഖം കഴിഞ്ഞ ഉടനെ
അദ്ദേഹം പറഞ്ഞു : ഞാൻ ഈ വാക്സീനെ കുറിച്ചു കൂടുതൽ
പറയുന്നില്ല.ഇന്നലെ ഇറങ്ങിയ കഴിഞ്ഞ ആഴ്ചയിലും ഈ
ആഴ്ചയിലുമായിറങ്ങിയ ജനയുഗം വാരികയിൽ വാക്സിനീകളെ
കുറിച്ചു നല്ലൊരു ലേഖനം എഴുതിയതുണ്ട്.അവ് വാങ്ങി വായിക്കുക.
പബ്ലിക് ഹെൽത്ത് ലാബ് മുൻഡയറക്ടർ ഡോ.ശങ്കരപീള്ള എഴുതിയ
നല്ലൊരു ലേഖനം.അതിൽ കൂടുതലൊന്നും എനിക്കു പറഞ്ഞു തരാനില്ല.
തൊട്ടടുത്തിരുന്ന എന്റെ സഹപാഠിയായ ഡോ.കൈമൾ പറഞ്ഞു
ആ ലേഖനം എഴുതിയത് മുൻഡയറക്ടർ ശങ്കരപിള്ള അല്ല.ഇതാ
എന്റെ തൊട്ടടുത്തിരിക്കുന്ന എരുമേലി മെഡിക്കൽ സെന്ററിലെ
ഡോക്ടർ ശങ്കരപ്പിള്ളയാണു.കൊപ്പികളുമുണ്ടു കയ്യിൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നിരുന്ന ഡോക്ടർ
മാരുടെ മുന്നിൽ ആകാശത്തോളം ഉയരുന്നതായി തോന്നിയ നിമിഷം.
നോബൽ സമ്മാനം കിട്ടിയ സന്തോഷം.

അടിമലത്തുറ എന്ന മുക്കവഗ്രാമത്തിലെ കാഴ്ച്ച
ഓറിയന്റേഷൻ കോർസിനു നെയ്യാന്റികരെ 
വിഴിഞ്ഞം ഭാഗത്തിനടുത്തുള്ള അടിമലത്തുറ

എന്ന മുക്കവക്കുടിയിലെ ദുരിതാവസ്ഥ നേരിൽ
കാണുന്നത്.ഒരിക്കലും മറക്കാനാവത്ത ഒരു
സ്ഥിതിവിശേഷം.മുഴുവൻ കുടിലുകളിലേയും
മുഴുവൻ മനുഷ്യജീവികൾക്കും സ്കാബീസ്
എന്നു പറയുന്ന തൊട്ടാൽ പകരുന്ന ചൊറി,
വൈക്കം മുഹമ്മദ് ബഷീർ പണ്ട് ഒരു പാട്
വിവരിച്ച ,എലുമ്പൻ വാസുവിനും പിടിക്കണേ
ഈ ചൊറി എന്നു പറഞ്ഞ സാക്ഷാൽ ചൊറി.

ഡോ.ഹരീന്ദ്രൻ നായർ മേധാവിയായ മെഡിക്കൽ
കോളേജിലെ ത്വക് രോഗവിഭാഗം,വി.കെ.ദാമോ
ദരന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരിഷത്
എന്നിവരുടേയും വിവിധ സന്നദ്ധ സംഘടനകൾ,
പള്ളികൾ എന്നിവയുടെ സഹകരണത്തോടെ
ഒരു ചൊറിനിർമ്മാർജ്ജന പരിപാടി അടിമലത്തുറയിൽ
നടപ്പാക്കി.ആദ്യദിനവും ഒരാഴ്ച കഴിഞ്ഞുള്ള ദിവസവും
മുഴുവനായി ആ കുകുവഗ്രാമത്തിൽ കഴിഞ്ഞ
അനുഭവം ഇന്നും ഓർമ്മയിൽ.തുടർന്നാണു
ചൊറി എന്ന സ്കാബീസ് എന്ന ജനയുഗം ലേഖനം 
വരുന്നത്.
ചൊറി എന്ന നിസ്സാര ത്വക്ക് രോഗം,അതെങ്ങനെ തിരിച്ചറിയ
പ്പെടാതെ പോകുന്നു,എങ്ങിനെ തടയാം.എങ്ങനെ ചികിൽസിക്കാം
അടിമലത്തുറയിലെ അനുഭവം കൂടി പങ്കിടുന്ന ആ ലേഖനം
ആ വിഷയത്തിൽ മലയാള മാധ്യമത്തിൽ വരുന്ന ആദ്യ ലേഖനം.


പരിഷത്തുമായുള്ള ബന്ധം ഞാനന്നവസാനിപ്പിച്ചു.

പേയ് വിഷ ബാധ,ചൊറി എന്നീ വിഷയങ്ങളെ
കുറിച്ചെഴുതിയ ശേഷം കേരളത്തിൽ സർവ്വസാധാരണ
മായി കാണുന്ന മുപ്പതോളം രോഗങ്ങളെ കുറിച്ചു
ലേഖനങ്ങൾ തയ്യാറാക്കി.നമ്മുടെ പൊതു ജനാരോഗ്യ
പ്രശ്നങ്ങൾ എന്ന പേരിൽ അവ ഒരു തുടർ പംക്തി
ആയി പ്രസിദ്ധീകരിക്കാമെന്നു കാമ്പിശ്ശേരി സമ്മതിച്ചു.
ജനയുഗം രണ്ടാം പേജിൽ വൻ പരസ്യം നൽകി.രണ്ടു
ലേഖനം വന്നു.കോപ്പി ഒന്നു പോലും കൂടിയില്ലവാരികയ്ക്ക്.
അങ്ങനെയാണു കാമ്പിശ്ശേരിയും കാർട്ടൂണിസ്റ്റ് യേശുദാസനും
കൂടി പഴയ ഹിൽ മാൻ കാറിൽ എന്നെക്കാണാൻ എരുമേലി
യിൽ വരുന്നത്.കടലാസം കച്ചവടം കൊഴുക്കുന്നില്ല.അതിനാൽ
രക്ഷിക്കണം.നമുക്കു മറ്റേവനെ വച്ചു കീച്ചണം.കാമം
അങ്ങനെയാണൂ ജനയുഗം വാരികയിൽ ഡോക്ടർ രാജൻ
എന്ന തൂലികാ നാമത്തിൽ ലൈംഗീകവിഷയമായി പെൺകുട്ടികൾക്കും
ആൺകുട്ടികൾക്കും ചോദ്യാവലികൾ വരുന്നതും ഇരുപതു
മുപ്പത് ആയിരത്തിൽ നിന്നും 60-70 ആയിരം എന്ന നിലയിലേക്കു
കോപ്പികൾ കൂടിയതും.അക്കാലത്ത് ചോദ്യാവലിയ്ക്കു മറുപടി
അയച്ചവരിലും സംശയം ചോദിച്ചവരിലും പലരും ഇന്നു ഭരണ
രംഗത്തെ ഉന്നതർ.അവരുടെ അന്നതെ ചോദ്യം വായിച്ചാൽ ഇന്നു
നാണിച്ചു മുഖം താഴ്ത്തും.
പാടുപെട്ട് എഴുതിയ ലേഖനങ്ങൾ,പകരുന്ന രോഗങ്ങൾ,കാമ്പിശ്ശേരി
പ്രസിദ്ധീകരിക്കുമോ എന്നു സംശയം.
അക്കാലത്താണു കേരള ശാസ്ത്ര പരിഷത്ത് മലയാളത്തിൽ വൈദ്യശാസ്ത്ര
ഗ്രന്ഥത്തിനു സമ്മാനം നൽ കാൻ മുന്നോട്ടൂ വന്നത്.
എഞ്ചിനീയറിംഗ് ഉദ്ദ്യോഗം ബന്ധുവായ നമ്പൂതിരിപ്പാടിന്റെ ആവശ്യപ്രകാരം
പുല്ലുപോലെ വലിച്ചറിഞ്ഞു വന്ന വി.കെ.ദാമോദരൻ ആയിരുന്നു
അന്നു കേ.ശാ.സാ.പ യുടെ ജീവാത്മാവും പരമാത്മാവും.
ലേഖനസമാഹാരം അയച്ചു തന്നാൽ പരിഗണിക്കുമോ,അതല്ലെങ്കിൽ
അതു പ്രസിദ്ധീകരിച്ചു തരുമോ എന്നു ദാമോദരണോടു ഞാൻ ചോദിച്ചു.
അയച്ചു തരുക.തീർച്ചയായും വേണ്ടതു ചെയ്യാം,എന്നു മറുപടി.
അക്കാലത്ത് ഫോട്ടൊസ്റ്റാറ്റ് ലഭ്യമായിരുന്നില്ല. കോപ്പി എഴുതുക
ജോലിക്കിടയിൽ സാധിച്ചില്ല.ഞാൻ ലേഖനം മുഴുവൻ ദാമോദരനു
അയച്ചു കോടുത്തു.പിന്നെ കാത്തിരിപ്പായി.
സമ്മാനം കൊടുത്തത്ഡോ.വി.കെ .രാമചന്ദ്രന്റെ മനോരോഗങ്ങൾ
എന്ന പുസ്തകത്തിനായിരുന്നു.ശാ.സാ.പ പുസ്തകം പ്രസിദ്ധീകരിക്കയോ
അതു തിരിച്ചയ്ച്ചു തരുകയോ ചെയ്തില്ല.
പിൽക്കാലത്ത് വെണ്ടും ഒന്നു കൂടി എഴുതേണ്ടി വന്നു.പലപ്പോഴായി
കാമ്പിശ്ശേരി അവയെല്ലാം ജനയുഗത്തിൽ പ്രസിദ്ധീകരിച്ചു തന്നു.അവ
പൽപ്പോഴായി 6 പുസ്തകങ്ങൾ ആയി പ്രഭാത് പ്രസിദ്ധീകരിച്ചു തന്നു.
എനിക്കു മനസ്സിലാകാതെ പോയത് ശാ.സാ.പ യുടെ കാഴ്ചപ്പാടാണു.
സാധാരണക്കാരനെ ബാധിക്കുന്ന സാധാരണ രോഗങ്ങളെ കുറിച്ചു
ജനത്തെ പഠിപ്പിയ്ക്കാൻ പരിഷത്തിനു താല്പര്യമില്ല.
കച്ചവടക്കണ്ണുള്ള ഒരു മനോരോഗ ചികിസകനു പ്രൊമോ ആയി
പുസ്തകത്ത്നംഗീകാരം കൊടുക്കാൻ അവർക്കു മടിയുമില്ല.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായുള്ള ബന്ധം ഞാനന്നവസാനിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് ചിന്താഗതികളോടെ ജീവിക്കാൻ,
അതിനനുസ്സരിച്ചു പ്രവർത്തിക്കാൻ ഒരാൾ
ഏതെങ്കിലും,വലതോ ഇടതോ മറ്റേതെങ്കിലും
വിഭാഗത്തിന്റേയോ മെംബർ ഷിപ് കാർഡ്
എടുക്കേണ്ടതുണ്ടോ?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങൾ
സാധാരണക്കാരിലെത്തിക്കാൻ കേരള ശാസ്ത്ര
സാഹിത്യപരിസ്തത്തിന്റെ ഭാരവാഹിയോ
എന്തിനു മെംബർ പോലുമോ ആകേണ്ടതില്ല.
കേ.ശാ.സാ പയുടെ ആദ്യകാല പ്രസിദ്ധീകരണങ്ങൾ
ആയ ശാസ്ത്രഗതി,ഗ്രാമശാസ്ത്രം എന്നിവയിൽ
ആദ്യകാലത്ത് ഞാനെഴുതിയിരുന്നു.
ഒരു ഡോക്ടർ മകനയച്ച കത്തുകൾ എന്ന പേരിൽ
അതിൽ കുറേ ലേഖനങ്ങൾ എഴുതിയിരുന്നു.
(ഒരു ഡോക്ടർ മകൾക്കയച്ച കത്തുകൾ വന്നിരുന്നത്
കുട്ടികളുടെ ദീപികയിൽ)
കൊക്കപ്പുഴുക്കളെ കുറിച്ചുള്ള ലേഖനം വായിച്ച
അന്നു ഭരവാഹിയൊന്നു അല്ലാത്ത ഡോ.ഇക്ബാൽ
അതിലെ ചില ഉന്നത രോട് എന്നെ ഭാരവാഹിയാക്കണമെന്നു
നിർദ്ദേശിച്ച് കാര്യം എന്നോട് പറഞ്ഞത് ഡോ.ഇക്ബാൽ
തന്നെ.അങ്ങനെ ഒരു നിർദ്ദേശം വന്നാലും ഞാനതു
സ്വീകരിക്കയില്ലായിരുന്നു.ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയുടെ
വാൽ ആകുന്ന കാര്യം എനിക്കോർക്കാൻ സാധിക്കില്ല.
1957 ല് വാഴൂർ കുതിരവട്ടം സ്കൂളിൽ സി.ഭാസ്കരൻ
സെക്രട്ടറി ആയിരിക്കെ എസ്.എഫ് യൂണീറ്റുണ്ടാക്കാൻ
കൂടിയ ആലോചനാ യോഗത്തിൽ അധ്യഷത വഹിച്ചത്
ഞാൻ.ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തതും എന്നെ.
പിന്നെ ഞാൻ ഒരു മീറ്റിംഗിൽ പോലും പങ്കെടുത്തില്ല.

ഒരു പക്ഷേ അന്നതു സ്വീകരിച്ചിരുന്നുവെങ്കിൽ കാനം
രാജേന്ദ്രന്റെ സ്ഥാനം എനിക്കായിരുന്നേനെ.രാജേന്ദ്രനു
കിട്ടാതെ പോയ മന്ത്രിസ്ഥാനം പോലും എനിക്കു
കരസ്ഥമായേനെ.




No comments: