Wednesday, November 13, 2013

ഡോ.തോമസ് ഐസ്സക്കിനെ ബഹുമാനിക്കുന്നു,എന്നാൽ..

ഡോ.തോമസ് ഐസ്സക്കിനെ ബഹുമാനിക്കുന്നു,എന്നാൽ..

ഡോ.തോമസ് ഐസ്സക് നമ്മുടെ ആധാരങ്ങളിൽ നിന്നും
മേക്കു,എലുക തുടങ്ങിയ പ്രാചീനപദങ്ങൾ നിഷ്കാസനം
ചെയ്ത്തത് പമ്പരവിഡ്ഡിത്തരം ആയിപ്പോയി എന്നതിനെ
ഒരു സുഹൃത്തു വിമർശിച്ചിരിക്കുന്നു.
ഡോ.ഐസ്സക്കിനെ ഞാൻ ബഹുമാനിക്കുന്നു.
നല്ല ധനകാര്യമന്തിമാരിൽ ഒരാൾ.
അച്ചുതമേനോൻ,കെ.എം.മാണി എന്നിവർ കഴിഞ്ഞാൽ
പിന്നെ ഓർമ്മിക്കാൻ.
ട്രഷറി ഓഡിറ്റ് കൊണ്ടു വന്നതിൽ അനുമോധിക്കുന്നു.
നല്ലൊരു തുടക്കം.
പൊൻ കുന്നം ട്രഷ്രറി ഓഡിറ്റിംഗിൽ ഈയുള്ളവനായിരുന്നു
ജൂറി.
ബ്രിട്ടനിൽ മക്കളുടെ അടുത്തു സന്ദർശനത്തിനു ചെന്നപ്പോൾ
വിലകൂടിയ ഒരു സൂട്ട് വാങ്ങിതന്നു.നാട്ടിലേക്കു കൊണ്ടു
പോരാൻ നിർബ്ൻദ്ധിച്ചു.എവിടെ എപ്പോൾ ഉപയോഗിക്കും
എന്നു നിരാശപ്പെട്ടിരിക്കുമ്പോൾ ആയിരുന്നു ജൂറി ബഹുമതി
ഡോ.ഐസക്കിനാൽ ലഭിച്ചത്.ഭംഗിയാക്കി നടത്തി.ഡോ.ഐസക്
നേരിൽ അബിനന്ദ്നക്കത്തയച്ചു.അവലോകന മീറ്റിംഗിലേക്കു
സർക്കാർ ചെലവിൽ ഷണിച്ചു.അസൗകര്യത്താൽ പോയില്ല.
അതൊക്കെ ശരി.ആലപ്പുഴയിൽ നടത്തുന്ന മാലിന്യ നിർമാർജ്ജന
പ്രവർത്തങ്ങളും നല്ലത്.സംസ്ഥാനം മുഴുവൻ യുവജന വിഭാഗം
വ്യാപിപ്പിക്കും എന്നു പറഞ്ഞുവെങ്കിലും തുടങ്ങിയോ എന്നറിയില്ല,

പക്ഷേ,മേക്ക് .എലുക തുടങ്ങിയ 5000 വർഷം പഴക്കമുള്ള
ഇൻഡസ് മുദ്രകളിൽ പോലുമുള്ള പദങ്ങൾ,ഇൻഡസ് മുദയിലെ
ഏറ്റവും ആദ്യം വരുന്ന ഏറ്റവും മുകളിൽ വന്നിരുന്ന പദം
മേക്ക്,നമ്മുടെ ആധാരത്തിലെ മേക്ക് അണേന്നറിയാവുന്നവർ
നമ്മൂടെ ശശിഭൂഷൺ,പ്രൊഫ.പുതുശ്ശേരി,നടൂവട്ടം തുടങ്ങിയ
മലയാള ഭാഷാ പണ്ഡിതരിൽ പോലുമില്ല.കേന്ദത്തിൽ നൂറു കോടി
വാങ്ങാൻ അത്രതന്നെ പഴക്കമില്ലാത്ത ഏതോ ചില പദങ്ങൾ
കണ്ടെത്തേണ്ടി വന്നില്ലേ? അങ്ങു തമിഴ്നാട്ടിലും അങ്ങു മലബാറിലും
പോയി.
പമ്പര വിഡ്ഡിത്തരമല്ലേ ഡോ.ഐസ്സക് കാട്ടിയത്?

No comments: