Thursday, March 25, 2010

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാലത്തു സ്ത്രീകളില്‍ അന്നജത്തിന്‍റെ(കാര്‍ബോഹൈഡ്രേറ്റ്) ചപയാപചയ(മെറ്റബോളിക്)
പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം സംഭവിക്കും.ഗര്‍ഭകാലം മുന്നോട്ടു പോകുംതോറും ഇന്‍സുലിന്‍
പ്രതിരോധം(റസിസ്റ്റന്‍സ്) വര്‍ദ്ധിച്ചു വരും.മറുപിള്ളയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്ന ചില
ഹോര്‍മോണുകളാകട്ടെ പ്രമേഹസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നവയും ആണ്. തുടര്‍ന്നു ഗര്‍ഭിയുടെ
ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ബദ്ധിതമായിത്തീരും. തുടര്‍ന്നു പല
ഗര്‍ഭിണികളിലും പ്രമേഹം-ഗര്‍ഭകാല പ്രമേഹം-(ജസ്റ്റേഷണല്‍ ഡയബറ്റിസ്)ഉടലെടുക്കും.
ഗര്‍ഭകാലാത്താണ് ആദ്യമായി അന്നജത്തിന്‍റെ ചപയാപചയ പ്രവര്‍ത്തനത്തില്‍ വ്യതിയാനം
കാണപ്പെടുന്നതെങ്കില്‍ ആ അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം (ജി.ഡി.എം-ജസ്റ്റേഷണല്‍
ഡയബറ്റസ് മെല്ലിറ്റസ്).ഇത്തരം സ്ത്രീകള്‍ പില്‍ക്കാലത്ത് ടൈപ് 2 പ്രമേഹരോഗികള്‍
ആയിത്തീരും എന്നു പ്രവചിക്കാന്‍ സാധിക്കും.

ഗര്‍ഭകാലപ്രമേഹം ഉണ്ടോ എന്നറിയാന്‍ എല്ലാ ഗര്‍ഭിണികളും വിദഗ്ധ പരിശോധനയ്ക്കു
വിധേയരാകണം.ഉയര്‍ന്ന ഗ്ലൂക്കോസ് നിലവാരമെങ്കില്‍ അതു അനുയോഗ്യ നിലയില്‍ നില
നിര്‍ത്താന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ ഗര്‍ഭിണികള്‍ സ്വീകരിക്കണം.
ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പഠനപ്രകാരം3.8 മുതല്‍ 21 ശതമാനം
ഗര്‍ഭിണികള്‍ക്കു വരെ ഗര്‍ഭകാലപ്രമേഹം കാണപ്പെടുന്നു.നഗരങ്ങളില്‍ തോതു കൂടുതലാണ്.
ഗര്‍ഭകാല പ്രമേഹം കണ്ടു പിടിക്കാന്‍ പലതരം ടെസ്റ്റുകള്‍ പ്രചാരത്തിലുണ്ട്.
അമേരിക്കന്‍ ഡയബറ്റസ് അസ്സോസിയേഷം (ഏ.ഡി.ഏ) നിര്‍ദ്ദേസിക്കുന്ന പരിശോധന
50 ഗ്രാം ഗ്ലൂക്കോസ് കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞുള്ള രകതഗ്ലൂക്കോസ് പരിശോധന
ആണ്.ഏതുസമയത്തും, ആഹാരം കഴിച്ച് ഇല്ലയോ എന്നു നോക്കാതെ തന്നെ ചെയ്യാവുന്ന
പരിശോധന.ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ്(ജി.സി.ടി) എന്നാണീ ടെസ്റ്റിനു പേര്‍.റിസല്‍ട്
140 ല്‍ കൂടുതലെങ്കില്‍ മറ്റൊരു രക്തപരിശോധന കൂടി വേണം.രാത്രിയില്‍ ഒന്നും
കഴിക്കാതെ രാവിലെ വെറും വയറ്റില്‍ രക്തപഞ്ചസാര നോക്കണം.പിന്നീട് 100 ഗ്രാം ഗ്ലൂക്കോസ്
കഴിക്കണം.1,2,3 മണിക്കൂര്‍ ഇടവിട്ട് മൂത്ര-രക്ത പഞ്ചസാരകള്‍ നിര്‍ണ്‍നയിക്കപ്പെടുന്ന
ഈ പരിശോധനയ്ക്കു ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്(ഓ.ജി.ടി.ടി) എന്നു പറയും.
മൊത്തം 4 പരിശോധനകളില്‍ 2 എണ്ണം ഉയര്‍ന്ന നിലയില്‍ ആണെങ്കില്‍ ഗര്‍ഭകാല പ്രമേഹം
എന്നു കരുതണം.

ലോകാരോഗ്യ സംഘടന അല്‍പം വ്യതസ്ഥമായ ടെസ്റ്റ് ആണു നടത്തുക.75 ഗ്രാം ഗ്ലൂക്കോസ്
2 മണിക്കൂര്‍ പരിശോധന.140 ഗ്രാമില്‍ കൂടിയാല്‍ ജി.ഡി.എം.

24 ,28 ആഴ്ചകളിലായി 2 തവണ ആണു ടെസ്റ്റുകള്‍ നടത്തുക.16 ആഴ്ചക്കാലത്തു
തന്നെ ടെസ്റ്റ് തുടങ്ങണം എന്നൊരഭിപ്രായവും നിലവിലുണ്ട്.

Thursday, March 11, 2010

മാരുതി ദേവനെത്തേടി

 

മാരുതി ദേവനെത്തേടി
ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള
ദേവന്‍ മാരുതി(ആജ്ഞനേയന്‍,ഹനുമാന്‍)ആവണം.അമേരിക്കന്‍
പ്രസിഡന്‍ഡ് ഒബ്ബാമ പോലും മാരുതി ഭക്തനാണത്രേ.ശുചീന്ദ്രം,
അനന്തപുരിയിലെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം,നിയമസഭാമന്ദിരത്തിനു
സമീപമുള്ള ഹനുമാന്‍ കോവില്‍,മാവേലിക്കര തഴക്കര,കോഴിക്കോട്
മിഠായിത്തെരുവ്,തിരുവില്വാമല തൃപ്രയാര്‍ എന്നിവിടെയൊക്കെ
ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ടെങ്കിലും കവിയൂര്‍ ശിവക്ഷേത്രത്തിലെ
(അവിടെ പാര്‍വ്വതിയുടെയും വിഷ്ണുവിന്‍ റേയും പ്രതിഷ്ഠകള്‍ ഊണ്ട്)
ഹനുമാനാണ് പ്രശസ്തി.കവിയൂര്‍ എന്ന പേരു പോലും കപി ഊര്‍
എന്നതില്‍ നിന്നുടലെടുത്തു.

ആയിരം കൊല്ലത്തിലേറെ പഴമ്മുള്ള ക്ഷേത്രമാണ് കവിയൂരിലേത്.
തിരുക്കവിയൂര്‍തേവര്‍ക്കു ഇരണ്ടു നന്താവിളക്കും
അകത്തു പന്തീരടിക്കു നാനാഴി അരി തിരുവമൃതും
മറ്റും വകയ്ക്കു നാരായണന്‍ കേയവന്‍(കേശവന്‍)
ദാനം ചെയ്ത വിവരം രേക്ഷപ്പെടുത്തുന്ന രേഖ
ഏ.ഡി 951 (കലിവര്‍ഷം 4051)ല്‍ എഴുതിയത്
ഈ ക്ഷേത്രത്തില്‍ കാണുന്നതില്‍ നിന്നും കുറഞ്ഞത്
1000 വര്‍ഷത്തെ പഴക്കം പറയാംമാരുതി ദേവനെത്തേടി
ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള
ദേവന്‍ മാരുതി(ആജ്ഞനേയന്‍,ഹനുമാന്‍)ആവണം.അമേരിക്കന്‍
പ്രസിഡന്‍ഡ് ഒബ്ബാമ പോലും മാരുതി ഭക്തനാണത്രേ.ശുചീന്ദ്രം,
അനന്തപുരിയിലെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം,നിയമസഭാമന്ദിരത്തിനു
സമീപമുള്ള ഹനുമാന്‍ കോവില്‍,മാവേലിക്കര തഴക്കര,കോഴിക്കോട്
മിഠായിത്തെരുവ്,തിരുവില്വാമല തൃപ്രയാര്‍ എന്നിവിടെയൊക്കെ
ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ടെങ്കിലും കവിയൂര്‍ ശിവക്ഷേത്രത്തിലെ
(അവിടെ പാര്‍വ്വതിയുടെയും വിഷ്ണുവിന്‍ റേയും പ്രതിഷ്ഠകള്‍ ഊണ്ട്)
ഹനുമാനാണ് പ്രശസ്തി.കവിയൂര്‍ എന്ന പേരു പോലും കപി ഊര്‍
എന്നതില്‍ നിന്നുടലെടുത്തു.

ആയിരം കൊല്ലത്തിലേറെ പഴമ്മുള്ള ക്ഷേത്രമാണ് കവിയൂരിലേത്.
തിരുക്കവിയൂര്‍തേവര്‍ക്കു ഇരണ്ടു നന്താവിളക്കും
അകത്തു പന്തീരടിക്കു നാനാഴി അരി തിരുവമൃതും
മറ്റും വകയ്ക്കു നാരായണന്‍ കേയവന്‍(കേശവന്‍)
ദാനം ചെയ്ത വിവരം രേക്ഷപ്പെടുത്തുന്ന രേഖ
ഏ.ഡി 951 (കലിവര്‍ഷം 4051)ല്‍ എഴുതിയത്
ഈ ക്ഷേത്രത്തില്‍ കാണുന്നതില്‍ നിന്നും കുറഞ്ഞത്
1000 വര്‍ഷത്തെ പഴക്കം പറയാം

Near Cave Temple,Kaviyur

 
Posted by Picasa

Thursday, March 04, 2010

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....
അദ്ധ്യാത്മരാമായണം.ഹരിനാമകീര്‍ത്തനം,കിരാതം ഓട്ടം തുള്ളല്‍
എന്നിവപോലുള്ള കൃതികള്‍ എന്നെഴുതപ്പെട്ടു എന്നതിനെ കുറിച്ചു
വന്‍ വാദപ്രതിവാദങ്ങള്‍ നമ്മുടെ ഇടയില്‍ നടന്നിരുന്നു.

തിരുവനന്തപുരത്തെ സിസ്സോ ബുക്സ് പുറത്തിറക്കിയ
'മുണ്ടശ്ശേരിയുടെ കൂടെ' എന്ന കൃതി(മാവേലിക്കര അച്ചുതന്‍)
യുടെ രണ്ടാം പതിപ്പ് എന്നു പുറത്തിറങ്ങി എന്നറിയണമെങ്കില്‍
വന്‍ ഗവേഷണം നടത്തണം.ചില ക്ലൂ തന്നിട്ടുണ്ട്.
SP/018/03/02-03 ED 1000-1
എന്നതില്‍ നിന്നും 2003 അഥവാ 2003 വര്‍ഷം
എനൂഹിക്കാം.പക്ഷേ ഏതു മാസം?

ഒന്നാം പതിപ്പിന്‍ റെ ആമുഖക്കുറിപ്പ് എടുത്തു ചേര്‍ത്തിട്ടുണ്ട്.
പക്ഷേ അതിന്‍ റെ തീയതി ഇല്ല.മുണ്ടശ്ശേരിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്
പുറത്തിറക്കുന്നു എന്നൊരു ക്ലൂ നല്‍കിയിട്ടുണ്ട്.അതു നാം കണ്ടെത്തണം.
രണ്ടാം പതിപ്പിന്‍റെ മുഖവുരയിലും തീയതി ഇല്ല.എന്നാല്‍ ഒന്നാം
പതിപ്പിന്‍ റെ തീയതി 25-10-1978 എന്നിതില്‍ കൊടുത്തിരിക്കുന്നു.
ഈ പതിപ്പു ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തിനെന്നു കൊടുത്തിരിക്കുന്നു.
അപ്പോള്‍ 25.10.2002 എന്നു കരുതാം. നൂറിന്‍റെ നിറവിലേക്കു
മാസ്റ്റര്‍ കടക്കുമ്പോള്‍ (അപ്പോള്‍ മാഷന്നും ജീവിച്ചിര്‍ന്നുവോ?)
അന്നടുത്ത പാരഗ്രാഫില്‍.അപ്പോള്‍ 19.12.2003 എന്നു കരുതണം.
ഒന്നാം പതിപ്പു മുണ്ടശ്ശേരിയുടെ (ഇവിടെ ജനനം 17.7.1903
എന്നു കൊടുത്തിരിക്കുന്നു)പ്രഥമ ചരിമവാര്‍ഷികത്തിനു പുറത്തിറക്കി
എന്നു പറയുന്നു.മരണത്തീയതി മറച്ചു വയ്ക്കുന്നു.
രണ്ടാം പതിപ്പ്25 )-0 ചരമവാര്‍ഷികത്തിനു പുറത്തിറക്കുന്നു
എന്നു പറയുമ്പോഴും തീയതി ഇല്ല.
രണ്ടാം പതിപ്പു പുറത്തിറക്കുന്നത് തന്‍ റെ എഴുപത്തിയേഴാം
ജന്മദിനവേളയിലാണെന്നു ഗ്രന്ഥ കര്‍ത്താ പ്രൊഫ.മാവേലിക്കര
അച്ചുതന്‍.19.12.1926 ലാണദ്ദേഹം ജനിച്ചതെന്നു പുറംകവര്‍.അങ്ങിനെയെങ്കില്‍
രണ്ടാം പതിപ്പിറങ്ങിയത് 19.12.2003 ല്‍.
SP/018/03/02-03 ED 1000-1 എന്നതിലെ 02-03 അതാണോ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ 2003 എന്ന രീതിയിലല്ലേ പ്രസിദ്ധീകരണ തീയതി നല്‍കേണ്ടത്ത്.
ആകെ ഒരു കണ്‍ഫ്യൂഷന്‍.അതാരു തീര്‍ത്തു തരും?