Thursday, March 11, 2010
മാരുതി ദേവനെത്തേടി
മാരുതി ദേവനെത്തേടി
ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള
ദേവന്‍ മാരുതി(ആജ്ഞനേയന്‍,ഹനുമാന്‍)ആവണം.അമേരിക്കന്‍
പ്രസിഡന്‍ഡ് ഒബ്ബാമ പോലും മാരുതി ഭക്തനാണത്രേ.ശുചീന്ദ്രം,
അനന്തപുരിയിലെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം,നിയമസഭാമന്ദിരത്തിനു
സമീപമുള്ള ഹനുമാന്‍ കോവില്‍,മാവേലിക്കര തഴക്കര,കോഴിക്കോട്
മിഠായിത്തെരുവ്,തിരുവില്വാമല തൃപ്രയാര്‍ എന്നിവിടെയൊക്കെ
ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ടെങ്കിലും കവിയൂര്‍ ശിവക്ഷേത്രത്തിലെ
(അവിടെ പാര്‍വ്വതിയുടെയും വിഷ്ണുവിന്‍ റേയും പ്രതിഷ്ഠകള്‍ ഊണ്ട്)
ഹനുമാനാണ് പ്രശസ്തി.കവിയൂര്‍ എന്ന പേരു പോലും കപി ഊര്‍
എന്നതില്‍ നിന്നുടലെടുത്തു.
ആയിരം കൊല്ലത്തിലേറെ പഴമ്മുള്ള ക്ഷേത്രമാണ് കവിയൂരിലേത്.
തിരുക്കവിയൂര്‍തേവര്‍ക്കു ഇരണ്ടു നന്താവിളക്കും
അകത്തു പന്തീരടിക്കു നാനാഴി അരി തിരുവമൃതും
മറ്റും വകയ്ക്കു നാരായണന്‍ കേയവന്‍(കേശവന്‍)
ദാനം ചെയ്ത വിവരം രേക്ഷപ്പെടുത്തുന്ന രേഖ
ഏ.ഡി 951 (കലിവര്‍ഷം 4051)ല്‍ എഴുതിയത്
ഈ ക്ഷേത്രത്തില്‍ കാണുന്നതില്‍ നിന്നും കുറഞ്ഞത്
1000 വര്‍ഷത്തെ പഴക്കം പറയാംമാരുതി ദേവനെത്തേടി

1000 വര്‍ഷത്തെ പഴക്കം പറയാം
Subscribe to:
Post Comments (Atom)
No comments:
Post a Comment