Thursday, March 04, 2010

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....
അദ്ധ്യാത്മരാമായണം.ഹരിനാമകീര്‍ത്തനം,കിരാതം ഓട്ടം തുള്ളല്‍
എന്നിവപോലുള്ള കൃതികള്‍ എന്നെഴുതപ്പെട്ടു എന്നതിനെ കുറിച്ചു
വന്‍ വാദപ്രതിവാദങ്ങള്‍ നമ്മുടെ ഇടയില്‍ നടന്നിരുന്നു.

തിരുവനന്തപുരത്തെ സിസ്സോ ബുക്സ് പുറത്തിറക്കിയ
'മുണ്ടശ്ശേരിയുടെ കൂടെ' എന്ന കൃതി(മാവേലിക്കര അച്ചുതന്‍)
യുടെ രണ്ടാം പതിപ്പ് എന്നു പുറത്തിറങ്ങി എന്നറിയണമെങ്കില്‍
വന്‍ ഗവേഷണം നടത്തണം.ചില ക്ലൂ തന്നിട്ടുണ്ട്.
SP/018/03/02-03 ED 1000-1
എന്നതില്‍ നിന്നും 2003 അഥവാ 2003 വര്‍ഷം
എനൂഹിക്കാം.പക്ഷേ ഏതു മാസം?

ഒന്നാം പതിപ്പിന്‍ റെ ആമുഖക്കുറിപ്പ് എടുത്തു ചേര്‍ത്തിട്ടുണ്ട്.
പക്ഷേ അതിന്‍ റെ തീയതി ഇല്ല.മുണ്ടശ്ശേരിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്
പുറത്തിറക്കുന്നു എന്നൊരു ക്ലൂ നല്‍കിയിട്ടുണ്ട്.അതു നാം കണ്ടെത്തണം.
രണ്ടാം പതിപ്പിന്‍റെ മുഖവുരയിലും തീയതി ഇല്ല.എന്നാല്‍ ഒന്നാം
പതിപ്പിന്‍ റെ തീയതി 25-10-1978 എന്നിതില്‍ കൊടുത്തിരിക്കുന്നു.
ഈ പതിപ്പു ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തിനെന്നു കൊടുത്തിരിക്കുന്നു.
അപ്പോള്‍ 25.10.2002 എന്നു കരുതാം. നൂറിന്‍റെ നിറവിലേക്കു
മാസ്റ്റര്‍ കടക്കുമ്പോള്‍ (അപ്പോള്‍ മാഷന്നും ജീവിച്ചിര്‍ന്നുവോ?)
അന്നടുത്ത പാരഗ്രാഫില്‍.അപ്പോള്‍ 19.12.2003 എന്നു കരുതണം.
ഒന്നാം പതിപ്പു മുണ്ടശ്ശേരിയുടെ (ഇവിടെ ജനനം 17.7.1903
എന്നു കൊടുത്തിരിക്കുന്നു)പ്രഥമ ചരിമവാര്‍ഷികത്തിനു പുറത്തിറക്കി
എന്നു പറയുന്നു.മരണത്തീയതി മറച്ചു വയ്ക്കുന്നു.
രണ്ടാം പതിപ്പ്25 )-0 ചരമവാര്‍ഷികത്തിനു പുറത്തിറക്കുന്നു
എന്നു പറയുമ്പോഴും തീയതി ഇല്ല.
രണ്ടാം പതിപ്പു പുറത്തിറക്കുന്നത് തന്‍ റെ എഴുപത്തിയേഴാം
ജന്മദിനവേളയിലാണെന്നു ഗ്രന്ഥ കര്‍ത്താ പ്രൊഫ.മാവേലിക്കര
അച്ചുതന്‍.19.12.1926 ലാണദ്ദേഹം ജനിച്ചതെന്നു പുറംകവര്‍.അങ്ങിനെയെങ്കില്‍
രണ്ടാം പതിപ്പിറങ്ങിയത് 19.12.2003 ല്‍.
SP/018/03/02-03 ED 1000-1 എന്നതിലെ 02-03 അതാണോ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ 2003 എന്ന രീതിയിലല്ലേ പ്രസിദ്ധീകരണ തീയതി നല്‍കേണ്ടത്ത്.
ആകെ ഒരു കണ്‍ഫ്യൂഷന്‍.അതാരു തീര്‍ത്തു തരും?

No comments: