Monday, July 07, 2014

കുമരകം കുട്ടപ്പൻ

കുമരകം കുട്ടപ്പൻ
പുള്ളോളിൽ ചാക്കോ എന്ന പി.ടി.ചാക്കോയെ കുറിച്ച് എഴുതേണ്ടി വന്നപ്പോഴാണു
കുമരകം കുട്ടപ്പന്റെ കാര്യം ഓർമ്മിച്ചത്.കോട്ടയത്തെ ബെസ്റ്റോട്ടൽ,ഹോട്ടൽ അംബാസ്സഡർ
ലക്ഷ്മി നിവാസ്,ഹോട്ടൽ മായാപുരം,ബോട്ട് ഹൗസ് കഫേ തുടങ്ങിയ പഴയ ഹോട്ടലുകളെ
കുറിച്ചെല്ലാമ്ഞാൻ പല ബ്ലോഗുകളിലും ഫേസ്ബുക് പോസ്റ്റുകളിലും എഴുതിയിട്ടുണ്ട്.എന്നാൽ
ഒരിക്കലും മറക്കാൻ പാടില്ലാത്ത കുമരകം കുട്ടപ്പൻ (തൈപ്പറമ്പിൽ ഏബ്രഹാം) എന്നനല്ല
സുഹൃത്തിനേയും അദ്ദേഹത്തിന്റെ  കുമരകം ഹോട്ടലിനെ കുറിച്ചും ഇതുവരെ ഒന്നും
എഴുതിയില്ല. ഹൊട്ടലുകൾ ബ്രാഹ്മണ ഹോട്ടലുകളും നായർ ഹോട്ടലുകളും ഒരു കാലത്ത്
കേരളമെമ്പാടും(മലയാളികൾ ഉള്ളിടത്തെല്ലാം) ഉണ്ടായിരുന്നു.
കൃസ്ത്യൻ ഹോട്ടലുകൾ കോട്ടയത്തു മാത്രമേ കണ്ടിരുന്നുള്ളു.
കുമരകം ശരിക്കും ഒരു കൃസ്ത്യൻ ഹോട്ടൽ ആയിരുന്നു.പിതാവ് ചെറിയ രീതിയിൽ ഓല
കെട്ടിടത്തിൽ തുടങ്ങി എന്നാണോർമ്മ.തിരുനക്കരയുടെ കണ്ണായ സ്ഥലത്ത്,പബ്ലിക് ലൈബ്രറിക്കു
തൊട്ടടുത്ത്,ഗാന്ധി പ്രതിമയ്ക്കു വടക്കു വശം,പണ്ട് വൈറസ് എന്ന അഞ്ചു കോടിയുടെ വീടിന്റെ
ഉടമ, ഇമ്മുണൊ ക്യൂവർ എന്ന തട്ടിപ്പു മരുന്നു നിർമ്മാതാവ് തന്റെ ആദ്യ സംരംഭമായ ടെക്സ്റ്റൈൽ
ഫെയർ (ഈ പേരിൽ നിന്നാണു പിന്നെ ഫെയർ ഫാർമാ എന്ന പേരുണ്ടായത്)നടത്തിയിരുന്ന
കെട്ടിടത്തിനു തൊട്ടു കിഴക്കായിരുന്നു അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആശ്രയമായിരുന്ന
കുമരകം ഹോട്ടൽ.അവിടത്തെ മീൻ കറി ഏറെ പ്രസിദ്ധം.അമ്മാമ്മ(കുട്ടപ്പന്റെഭാര്യ,പുതുപ്പള്ളിക്കാരി)
കുടമ്പുളിയിട്ട് സ്വന്തം കൈകളാൽ വീട്ടിൽ സ്വയം വച്ചിരുന്ന കേരള ക്രൈസ്തവ മീൻ കറിയായിരുന്നു
ഹോട്ടലിലെ പ്രത്യേകത.
കുട്ടപ്പന്റെ പാർക്ക് ലെയിനിലെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ട്ലിലായിരുന്നു എം.ബി.ബി.എസ്സ്
അവസാന വർഷവും പിന്നെ ഹൗസ് സർജൻസി കാലത്തും (1965-67) ഞങ്ങൾ 6 മെഡിക്കൽ വിദ്യാർഥികൾ
താംസ്സിച്ചിരുന്നത്.കെ.പി.ബി സ്ഥാപകൻ കെ.ഓ .ഫിലിപ് ആയിരുന്നു എതിർവശത്ത് കുടുംബ സമേതംതാംസ്സിച്ചിരുന്നത്.
കുട്ടപ്പന്റെ ഒരു സഹോദരൻ അമേരിക്കയിൽ അറിയപ്പെടുന്ന ഹോമിയോ ഡോക്ടർ.മറ്റൊരാൾ എൽ.ഐ.സി
ഡവലപ്മെന്റ് ഓഫീസ്സർ.ഇളയ ആൾ എം.എസ്സ്.സി വിദ്യാർഥി.

Saturday, July 05, 2014

പപ്പുപിള്ള മജിസ്റ്റേറ്റും പദ്മനാഭപിള്ള മജിസ്റ്റ്രേറ്റും

പപ്പുപിള്ള മജിസ്റ്റേറ്റും പദ്മനാഭപിള്ള മജിസ്റ്റ്രേറ്റും

പൊൻ കുന്നത്തിന്റെ വളർച്ചയിൽ ഇവിടെ ജോലിചെയ്തിരുന്ന മജിസ്റ്റേറ്റുമാർ
ഗണ്യമായ പങ്കു വഹിച്ചു.1881.1891എന്നീ വർഷങ്ങളിൽ പൊങ്കുന്നത്ത് ചന്തകൾ
ഉണ്ടായി എങ്കിലും രണ്ടും അല്പായുസ്സുക്കൾ ആയിപ്പോയി.1885 ല് തുടക്കം
കുറിയ്ക്കപ്പെട്ട മൂന്നാമത്തെ ചന്ത ഉൽഘാടനം ചെയ്തത് അന്നത്തെ മജിസ്റ്റ്രേറ്റ്
ട്.പപ്പുപിള്ള ആയിരുന്നു.പൊങ്കുന്നം എന്ന സ്ഥലപ്പേർ ഈ അവസരത്തിൽ
അദ്ദേഹം ഇട്ടതാണെന്നു പറയപ്പെടുന്നു.ചന്തയ്ക്കും ചില സർക്കാർ സ്ഥാപനങ്ങൾക്കുമായി
സ്ഥലം പൊന്നിൻ വിലയ്ക്കെടുത്തതായിരുന്നു ഈ പേരിടാൻ കാരണമെന്നും ചിലർ.
ഏതായാലും ഈ ചന്തയുടെ ചുറ്റുമായി വളർന്ന ചെറുപട്ടണം മൂവാറ്റുപുഴ,കൂത്താട്ടുകുളം,
ഹൈറേഞ്ച് പ്ര്ഡേശങ്ങളിൽ നിന്നെല്ലാം മലഞ്ചരയ്ക്കു വരുന്ന വ്യാപാരകേന്ദ്രമായിത്തീർന്നു.
ചന്തയുടെ ഉൽഘാടനം 1070 മകരം ഒന്നിനായിരുന്നു(അങ്ങിനെയെങ്കിൽ 1904 ജനുവരി15)
എന്നുചില രേഖകളിൽ കാണുന്നു.പൊൻ കുന്ന് എന്നായിരുന്നു ആദ്യപേരെന്നു ചിലർ.
കെ.കെ.റോഡു വെട്ടുമ്പോൾ മുള്ളുകൾ നിറഞ്ഞ ഈ പ്രദേശത്തിറങ്ങാൻ തൊഴിലാളികൾ
മടിച്ചെന്നും അവരുടെമടിമാറ്റാൻ മൺറോ സായ്പ്പു മുൾപ്പടർപ്പിലേക്കു പൊൻ നാണ്യങ്ങൾ
വാരി വിതറി എന്നും അതിനെ തുടർന്നാണു പൊങ്കുന്ന് എന്ന പേരുവന്നതെന്നും ചില
മുത്തശ്ശിമാർ പറഞ്ഞിരുന്നു.
1936-40 കാലത്ത്പദ്മനാഭപിള്ള എന്നൊരു മജിസ്റ്റേറ്റും പൊൻ കുന്നത്ത് ജോലിയ്ക്കായെത്തി.
പൊൻ കുന്നത്തു നിന്നു മണിമലയ്ക്കു ചിറക്കടവു.ചെരുവള്ളി വഴി  ഉണ്ടായിരുന്ന നാട്ടുപാത
മണ്ണനാനി വരെ വീതി കൂട്ടി വാഹങ്ങൾക്കു പോകാവുന്ന രീതിയിൽ വികസനം കൊണ്ടു വന്നത്
ഈ മജിസ്റ്റേറ്റ് ആയിരുന്നു.ചിറക്കടവു ക്ഷേത്രത്തിനു തൊട്ടു വടക്ക് മറ്റത്തിൽ പടിയിലുള്ള
പാലം പൊതുജനപങ്കാളിത്തത്തോടെ നിർമ്മിച്ചതും അദ്ദേഹം.ചിറക്കടവു ക്ഷേതർത്തിനു
നാലു ചുറ്റും തോടുകൾ ഉണ്ടായിരുന്നു.ഏതു ദിശയിൽ നിന്നു ഭകതർ വന്നാലും കാൽ കഴുകി
ദർശനം നടത്താൻ കഴിഞ്ഞിരുന്നു.1937 (കൊ.വ 112 തുലാം) വർഷത്തിൽ ക്ഷേത്രപ്രവേശന
വിളംബരം വന്നപ്പോൾ ചിറക്കടവു.ചെറുവള്ളി,കൊടുങ്ങൂർ ക്ഷേത്രങ്ങളിൽ അധകൃതർക്കു
പ്രവേശിക്കാൻ സഹായം ചെയ്തു കൊടുത്തതും ഈ രണ്ടാമൻ പപ്പു പിള്ള മജിസ്റ്റേറ്റായിരുന്നു
എന്നോർമ്മിക്കുന്നു പഴയ ആൾക്കാർ.

Thursday, July 03, 2014

കാഞ്ഞിരപ്പള്ളിയുടെ മാതൃകാ സന്തതികൾ

കാഞ്ഞിരപ്പള്ളിയുടെ മാതൃകാ സന്തതികൾ
ഇക്കഴിഞ്ഞ ദിവസമാണു ഷിജോ.കെ തോമസ്സിനെ പരിചയപ്പെടുത്തിയത്.
പരിചയപ്പെടുത്തിയത് കസിന്റെ മകൻ രാജീവ്.
ഇത്രയും നാൾ മക്കൾ തന്നിരുന്ന പഴയ മൊബൈലുകൾ  ആണുപയോഗിച്ചിരുന്നത്.
സ്വന്തം കാശുമുടക്കി ഒരു പുതിയ  മൊബൈല്വാങ്ങണമെന്നൊരാശ.ബെന്നിയോടു ചോദിച്ചപ്പോൾ
സോണി എക്സ്പീരിയാ ടി 12 എന്നൊരു മോഡൽ നല്ലതാണെന്നു പറഞ്ഞിരുന്നു.പിക്ച്ചർ
ക്വാളിറ്റി അത്യുഗ്രൻ.അതൊന്നു കാണാനാണു കോട്ടയം നാഗമ്പടത്ത് മാതൃഭൂമിയുടെ അടുത്ത്
ഈയിടെ ഉൽഘാടനം കഴിഞ്ഞ ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ അങ്ങനെയാണു ജൂലൈ ഒന്നാം തീയതി
ശാന്തയുമൊത്തു പോയത്.
ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ ഉടമയാണു കൂവപ്പള്ളിക്കാരൻ ഷിജോ.
കാഞ്ഞിരപ്പള്ളിക്കാരൻ കിഴക്കേമുറി ഡോമനിക്
മാഞ്ഞൂരാൻസിലെ മാഞ്ഞൂരാൻ
ഹോം ഗ്രോൺ ജേക്കബ്
സെയിന്റ് മേരീസ് റബ്ബേർസ് തുടങ്ങിയ വ്യവസായ സംരംഭകരുടെ നിരയിൽ മറ്റൊരു കാഞ്ഞിരപ്പള്ളിക്കാരൻ.
പുസ്തകപ്രസാധന രംഗത്ത് പ്രീ പബ്ലീക്കേഷൻ എന്ന തന്ത്രം ആവിഷ്കരിച്ച ഡി.സി യുടെ രണ്ടാം തലമുറെ
ഏറെ മുന്നിൽ.തിരിയിൽ നിന്നു കൊളുത്തിയ പന്തം എന്നു പറയാം രവിയെ.
മറ്റുള്ളവരെല്ലാം ആദ്യ തലമുറ.തീരീളിയ നിലയിൽ നിന്നുയർന്നു വന്നവർ.
കാൻസർ രോഗ ബാധിതയായ അമ്മയെ(മാതാപിതാക്കൾ അധ്യാപകർ) നോക്കാൻ,ജോലിയ്ക്കു
പോകാതെ വീട്ടിൽ നിന്നിരുന്ന ഷിജോ സുഹൃത്ത് കാഞ്ഞിരപ്പള്ളിയിൽ തുടങ്ങിയ ചെറിയ ഡിജിറ്റൽ
ഷോപ്പിൽ സമയം കൊല്ലാൻ പോയതായിരുന്നു.സുഹൃത്ത് തന്റെ ഓക്സിജൻ എന്ന് അജീവ വായു
പിന്നീട് ഷിജ്ജൊയ്ക്കു കൈമാറി.
പിന്നെ ഷിജോയുടെ കാലമായി.ഒക്സിജൻ ഇന്നു കേരളം മുഴുവൻ അറിയപ്പെടുന്ന ഡിജിറ്റൽ ഷോപ്പായി
മാറി.
അബ്കരിയിലേക്കൊന്നും പോകാതെ പഴക്കച്ചവടത്തിലേക്കു തിരിഞ്ഞ ജേക്കബ് ഹോംഗ്രോൺ എന്ന ബ്രാൻഡ്
പ്രസിദ്ധമാക്കി.റംബൂട്ടാൻ,ഫുലാസാൻ,മാങ്ങോസ്റ്റീൻ,ദൂരിയാൻ എന്നിവ പ്രചരിപ്പിക്കയും അവയുടെ പഴങ്ങൾ
അന്യസംസ്ഥാനങ്ങളിലെ മാളുകളിൽ ലഭ്യമാക്കുകയും ചെയ്യുന്ന കാഡ്ബറി ജ്ജോണിന്റെ യഥാർത്ഥ ശിഷ്യൻ.
ഇംഗ്ലീഷ് ഭാഷ മലയാളി ചെറുപ്പക്കാർക്കു വിറ്റ് അവർക്കു വിദേശജോലി ലഭ്യമാക്കുന്ന മാഞ്ഞൂരാനും
കാഞ്ഞിരപ്പള്ളിയിൽ ചെറിയ നിലയിൽ തുടങ്ങി വലുതായ വ്യവസായി ആണ്.
ജൈവക്കൃഷിയും പ്രകൃതി കൃഷിയും പ്രോൽസാഹിപ്പിക്കുന്ന മാഞ്ഞൂരാൻ കെ.എഫ്.സി യെ കഞ്ഞിക്കുഴിയിൽ
എത്തിച്ചു നമ്മുടെ യുവ തലമുറയെ ഭക്ഷണ കാര്യത്തിൽ വഴിതെറ്റിക്കുന്നു എന്ന പരാതി എനിക്കുണ്ട്.
മിക്കലിൻ ഒബാമയുടെ "മൈ പ്ലേറ്റ് "എന്ന പരിപാടിയുടെ പോസ്റ്റർ കൂടി കെ.എഫ്.സി യിൽകൊടുക്കാൻ
മാഞ്ഞൂരാൻ ശ്രദ്ധിക്കണം.

സുവർണ്ണകരിണി

സുവർണ്ണകരിണി
രാമ-രാവണയുദ്ധത്തിൽ രാമലക്ഷ്ണന്മാർ ബോധം കെട്ടു വീഴുമ്പോൾ അവരെ രക്ഷിക്കാൻ
ഹനുമാൻ മരുത്വാമല പൊക്കി എടുത്തു കൊണ്ടുപോയ കഥ മിക്കവരും കേട്ടിരിക്കും.അവർ
കേൾക്കാത്ത ഭാഗം ഇതാ:

മരുത്വാമല ഹനുമാനങ്ങോട്ടും ഇങ്ങോട്ടും ആകാശമാർഗ്ഗേണ കൊണ്ടു പോയപ്പോൾ വിരലുകൾക്കിടയിലൂടെ
കുറേ മണ്ണ് അടർന്നു വീഴുകയുണ്ടായി.അവ കുന്നുകളായും ചെറുമലകളായും നില കൊള്ളുന്നു.പെരിന്തമണ്ണയ്ക്കു
സമീപമുള്ള അനങ്ങൻ മല,നാവിക അക്കാഡമി നിലകൊള്ളുന്ന ഏഴിമല,പിന്നെ ഞങ്ങളുടെ പൊൻ കുന്നം
എന്നിവ് അ അങ്ങനെ പൊഴിഞ്ഞുവീണ ഭാഗങ്ങൾ ആണത്രേ.മരുത്വാമലഹനുമാൻ ഹിമാലയത്തിൽ നിന്നു
അടർത്തി കൊണ്ടു പോന്നതാണെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.
സുവർണ്നകരിണി എന്ന ഔഷധ ചെടി ധാരാളമുള്ള നാടായിരുന്നു പൊൻ കുന്നം.അതാവണം പൊൻ കുന്നം
എന്ന പേരുവരാൻ കാരണം എന്നു പ്രൊഫ.(ഡോ)പ്രിയ ദർശൻ ലാൽ.ഈ പ്രദേശത്തെ തോടുകളുടെ തീരങ്ങളിലെ
മണലിൽ സ്വർണ്ണം ഉണ്ടായിരുന്നു പുരാതന കാലത്തെന്നും തട്ടാന്മാർ അത് അരിച്ചെടുത്തിരുന്നുവെന്നും ഡോ.ലാൽ.
പൊൻപാറ,പുന്നാം പറമ്പ്(പൊന്നാം പറമ്പു) തുടങ്ങിയ കുടുംബപ്പേരുകൾ ഉണ്ടാകാൻ കാരണം പൊന്നുമായുള്ള
ബന്ധമാണെന്നും ഡോ.ലാൽ പറയുന്നു.മണിമലകുന്നിൽ വൈഡൂര്യം ഉണ്ടെന്നു ജിയോളജിസ്റ്റ്കൾ.വെഞ്ഞാറന്മൂടിനടുത്തൂടെ
ഒഴുകുന്ന വാമനപുരം ആറിന്റെ കരയിൽ നിന്നു കിട്ടുന്നതു പോലുള്ള വൈഡൂര്യം ഇവിടേയും കണ്ടേക്കാം.
പാട്ടുപാറത്തോട്,കുളത്തുങ്കൽ തോട്,പുലിയറയ്ക്കൽ തോട്,തടങ്ങഴിക്കൽ തോട്,തോണിപ്പാറ തോട്,പേരൂത്തോട്,വലിയ തോട്
എന്നിവയ്ലെ മണൽ അഭ്രപാളികൾ നിറഞ്ഞവയാണു താനും.
കടപ്പാട്:
പൊൻ കുന്നം ചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും അക്ഷയഖനി: പ്രൊഫ.(ഡോ).പ്രിയദർശൻ ലാൽ.

പൊൻ കുന്നത്തെ ആ ബസ് ദുരന്തം(1947)

പൊൻ കുന്നത്തെ ആ ബസ് ദുരന്തം(1947)
("ബസ്സിൽ പുക വലി പാടില്ല" എന്ന മുന്നറുയിപ്പിനു പിന്നിലെ കഥ)
സ്വാതന്ത്ര്യം കിട്ടുന്നതിനു ഏതാനും മാസം മുമ്പ്.കൃത്യമായി പറഞ്ഞാൽ
ഏപ്രിൽ 12 നു നടന്ന ആദുരന്തം പൊൻ കുന്നത്തെ മുതിർന്ന തലമുറ
ഇന്നും ഞെട്ടലോടെ മാത്രം ഓർമ്മിക്കുന്നു.
പ്രൈവറ്റ് ബസ്സ്റ്റാണ്ടിനടുത്ത് ഇന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഇരിക്കുന്ന
സ്ഥലം അന്നു പി.എം.എസ്സ് ബസ്സുകാരുടെ ബുക്കിംഗ് ഓഫീസ്സായിരുന്നു.ബസ്സുകൾ
പാർക്കുചെയ്യുന്നതും ട്രിപ്പുകൾ തുടങ്ങുന്നതുമവിടെ നിനായിരുന്നു.പെട്രോൾ
ടിന്നുകളിൽ നിറച്ചു കൊണ്ടു വന്നായിരുന്നു ബസ്സിലെ ടാങ്കിൽ നിറച്ചിരുന്നത്.
തൊട്ടടുത്ത് പാക്ക് കച്ചവടക്കാരുടെ സ്ഥലവും അതുണക്കുന്ന സ്ഥലവും.ബസ്സിനുള്ളിൽ
കൂടിയാണു പെട്രോൾ ടാങ്കിൽ നിറയ്ക്കുന്നത്.
അന്ന് ഈരാറ്റുപേട്ടയ്ക്കു പോകുന്ന ബസ്സിൽ നിറയെ ആൾ.പെട്രോൾ കൊണ്ടുവന്നു
നിറയ്ക്കുന്ന കിളി ആരും തീപ്പെട്ടി ഉരച്ചു ബീഡി കത്തിയ്ക്കരുത് എന്നു സ്ഥിരം പറയും.
അന്നും അതു പറഞ്ഞു.പക്ഷേ ഒരു മുക്കുടിയൻ അതു വകവച്ചില്ല.പോടാ,പുല്ലേ
എന്നു പറഞ്ഞ് അയാൾ അപ്പോൾ തന്നെ തീപ്പട്ടി ഉരച്ചു.നിമിഷം കൊണ്ട് ബസാളിക്കത്തി.
മുലകുടിയ്ക്കുന്ന കുഞ്ഞും അമ്മയും വിരുന്നിനു പോകാനിറങ്ങിയ നവദമ്പതികൾ
എന്നിവരെല്ലാമ്മിനിട്ടുകൾക്കുള്ളിൽ വെന്തു കരിഞ്ഞു.പുരുഷൻ എന്നൊരാൾ പത്തുപന്ത്രണ്ടു
പേരെവലിച്ചിറക്കി രക്ഷ പെടുത്തി.അവസാനത്തെ സ്ത്രീയേയും മുലകുടിച്ചു കൊണ്ടിരുന്ന
കുഞ്ഞിനേയും രക്ഷിക്കാനിരിക്കേ ബോധരഹിതനായി ഫുഡ് ബോർഡിൽ വീണു മരിച്ചു.
കത്തിക്കരിഞ്ഞ മനുഷ്യരൂപങ്ങൾ പല്ലിളിച്ചിരിക്കുന്ന കാഴ്ച നിരവധി നാട്ടുകാരുടെ
പേടി സ്വപ്നമായി മാറി വളരെക്കാലത്തേയ്ക്ക്.
ഈ ദുരന്തത്തെ തുടർന്നാണ് അന്നത്തെ സർക്കാർ "ബസ്സിൽ പുകവലി പാടില്ല" എന്നു
ബോർഡ് വയ്ക്കണം എന്ന നിയമം കൊണ്ടുവന്നത്

Wednesday, July 02, 2014

രവിചന്ദ്രന്റെ പകിട 13

രവിചന്ദ്രന്റെ പകിട 13
ഇന്നലെ ശാന്തയുമൊത്തു കോട്ടയത്തിനു പോയി.പോകുന്ന പോക്കിൽ
കളക്ട്രേറ്റ് കഴിഞ്ഞാൽ എം.ഡി.കൊമേർഷ്യൽ സെന്ററിലെ കല്ലറക്കൽ
കടയിൽ ശാന്ത സ്ഥിരമായി കയറും.തോട്ടടുത്ത ഡി.സി.ബുക്സിൽ ഞാനും
ശാന്ത ഇറങ്ങുന്നതു വരെ പുത്തൻ പുസ്തകങ്ങൾ മറിച്ചു നോക്കും.ഇഷ്ടപ്പെട്ടവ
ചിലതു വാങ്ങും.വി.ഐ.പി കാർഡുള്ളതിനാൽ 30% കമ്മീഷൻ തരും.
കഴിഞ്ഞ 10-15 വർഷമായി ഇതാണു പതിവു.
സാധാരണ പുസ്തകങ്ങൾ വാരിവലിച്ചിട്ടിരിക്കും.ആന കരിമ്പിൻ തോട്ടത്തിൽ
കയറിയ പോലെ.
ഇത്തവണ സ്ഥിതി പാടെ മാറി.രണ്ടു നില ഒറ്റനിലയാക്കി.മേഡേൺ ബുക്സ്റ്റാൾ.
നല്ല ഷെല്ഫുകളിൽ നല്ല രീതിയിൽ പെട്ടെന്നു കണ്ടു പിടിക്കാവുന്ന രീതി.രണ്ടുപേർക്കിരിക്കാനും
സൗകര്യം.സാർ ഇരുന്നു വായിക്ക് എന്നു ജോസ്(കുമരകം).ഇരിക്കാൻ സമയമില്ല ശാന്ത
ഇറങ്ങിയാലുടെ ഇറങ്ങണം എന്നു ഞാൻ.ജോസ്സിനെ/രവി ഡി.സിയെ അഭിനന്ധിക്കാനും
മറന്നില്ല.നല്ല ഷോ റൂം.യൂകെ നിലവാരത്തിൽ എത്തണമെങ്കിൽ ഇരുന്നു വായിക്കാനും
കുടിയ്ക്കാൻ കോഫിയും പിന്നെനല്ല ടോയിലറ്റും കൂടെ വേണം.കിഴക്കേമുറിയുടെ മകൻ
താംസ്സിയാതെ അതും നടപ്പിലാക്കും.അപ്പോൾ ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാർക്കും ഒപ്പം
അക്ഷരനഗരിക്കും അഭിമാനിക്കാം.
ഈഷോ റൂമിൽ വച്ചു പല സുഹൃത്തുക്കളേയും കിട്ടി.അമ്പലപ്പുഴ രാമവർമ്മ സാറിന്റെ
മകനും ഡി.സി ബുക്സിലെ ഉദ്യോഗസ്ഥനുമായ (പേർ മറന്നു) അങ്ങനെ പരിചയമായി.ഇത്തവണ
പരിചയപ്പെട്ടത് എഞ്ചിനീയറിംഗ്കോളേജിൽ പ്രൊഫസ്സർ ആയിരുന്ന പി.ഓ.ജോൺ.
റിട്ടയർ ചെയ്ത ശേഷം കളക്ടേറ്റിനടുത്ത് ഫ്ലാറ്റിൽ ഭാര്യാ സമേതം താംസ്സിക്കുന്നു.
ഇപ്പോൾ താൽപ്പര്യം ജോതിഷ പഠനം.പുതിയ പുസ്തകം അന്വേഷിച്ചിറങ്ങിയതാണു
ജോൺ സാർ.
പുതിയ ജോതിഷ പുസ്തകം ഒന്നുമില്ല.ഒരു എതിർപുസ്തമുണ്ട്.ജോതിഷ ഭീകരതയെ
പറ്റീന്നായി ജോസ്.
ഇരിക്കട്ടെ ഒരെണ്ണം എനിക്കും എന്നുഞ്ഞാൻ.30 % വിലക്കൂറവിൽ ഒന്നു വാങ്ങി.
പകിട 13.ഗ്രന്ഥകർത്താ രവിചന്ദ്രൻ സി.വില മുന്നൂറിനു 5 കുറവ്.
ഇനി പതിയെ വായ്ച്ചു തുടങ്ങട്ടെ.
രവിചന്ദ്രന്റെ പകിട 13