Thursday, July 03, 2014

സുവർണ്ണകരിണി

സുവർണ്ണകരിണി
രാമ-രാവണയുദ്ധത്തിൽ രാമലക്ഷ്ണന്മാർ ബോധം കെട്ടു വീഴുമ്പോൾ അവരെ രക്ഷിക്കാൻ
ഹനുമാൻ മരുത്വാമല പൊക്കി എടുത്തു കൊണ്ടുപോയ കഥ മിക്കവരും കേട്ടിരിക്കും.അവർ
കേൾക്കാത്ത ഭാഗം ഇതാ:

മരുത്വാമല ഹനുമാനങ്ങോട്ടും ഇങ്ങോട്ടും ആകാശമാർഗ്ഗേണ കൊണ്ടു പോയപ്പോൾ വിരലുകൾക്കിടയിലൂടെ
കുറേ മണ്ണ് അടർന്നു വീഴുകയുണ്ടായി.അവ കുന്നുകളായും ചെറുമലകളായും നില കൊള്ളുന്നു.പെരിന്തമണ്ണയ്ക്കു
സമീപമുള്ള അനങ്ങൻ മല,നാവിക അക്കാഡമി നിലകൊള്ളുന്ന ഏഴിമല,പിന്നെ ഞങ്ങളുടെ പൊൻ കുന്നം
എന്നിവ് അ അങ്ങനെ പൊഴിഞ്ഞുവീണ ഭാഗങ്ങൾ ആണത്രേ.മരുത്വാമലഹനുമാൻ ഹിമാലയത്തിൽ നിന്നു
അടർത്തി കൊണ്ടു പോന്നതാണെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.
സുവർണ്നകരിണി എന്ന ഔഷധ ചെടി ധാരാളമുള്ള നാടായിരുന്നു പൊൻ കുന്നം.അതാവണം പൊൻ കുന്നം
എന്ന പേരുവരാൻ കാരണം എന്നു പ്രൊഫ.(ഡോ)പ്രിയ ദർശൻ ലാൽ.ഈ പ്രദേശത്തെ തോടുകളുടെ തീരങ്ങളിലെ
മണലിൽ സ്വർണ്ണം ഉണ്ടായിരുന്നു പുരാതന കാലത്തെന്നും തട്ടാന്മാർ അത് അരിച്ചെടുത്തിരുന്നുവെന്നും ഡോ.ലാൽ.
പൊൻപാറ,പുന്നാം പറമ്പ്(പൊന്നാം പറമ്പു) തുടങ്ങിയ കുടുംബപ്പേരുകൾ ഉണ്ടാകാൻ കാരണം പൊന്നുമായുള്ള
ബന്ധമാണെന്നും ഡോ.ലാൽ പറയുന്നു.മണിമലകുന്നിൽ വൈഡൂര്യം ഉണ്ടെന്നു ജിയോളജിസ്റ്റ്കൾ.വെഞ്ഞാറന്മൂടിനടുത്തൂടെ
ഒഴുകുന്ന വാമനപുരം ആറിന്റെ കരയിൽ നിന്നു കിട്ടുന്നതു പോലുള്ള വൈഡൂര്യം ഇവിടേയും കണ്ടേക്കാം.
പാട്ടുപാറത്തോട്,കുളത്തുങ്കൽ തോട്,പുലിയറയ്ക്കൽ തോട്,തടങ്ങഴിക്കൽ തോട്,തോണിപ്പാറ തോട്,പേരൂത്തോട്,വലിയ തോട്
എന്നിവയ്ലെ മണൽ അഭ്രപാളികൾ നിറഞ്ഞവയാണു താനും.
കടപ്പാട്:
പൊൻ കുന്നം ചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും അക്ഷയഖനി: പ്രൊഫ.(ഡോ).പ്രിയദർശൻ ലാൽ.

No comments: