Saturday, July 05, 2014

പപ്പുപിള്ള മജിസ്റ്റേറ്റും പദ്മനാഭപിള്ള മജിസ്റ്റ്രേറ്റും

പപ്പുപിള്ള മജിസ്റ്റേറ്റും പദ്മനാഭപിള്ള മജിസ്റ്റ്രേറ്റും

പൊൻ കുന്നത്തിന്റെ വളർച്ചയിൽ ഇവിടെ ജോലിചെയ്തിരുന്ന മജിസ്റ്റേറ്റുമാർ
ഗണ്യമായ പങ്കു വഹിച്ചു.1881.1891എന്നീ വർഷങ്ങളിൽ പൊങ്കുന്നത്ത് ചന്തകൾ
ഉണ്ടായി എങ്കിലും രണ്ടും അല്പായുസ്സുക്കൾ ആയിപ്പോയി.1885 ല് തുടക്കം
കുറിയ്ക്കപ്പെട്ട മൂന്നാമത്തെ ചന്ത ഉൽഘാടനം ചെയ്തത് അന്നത്തെ മജിസ്റ്റ്രേറ്റ്
ട്.പപ്പുപിള്ള ആയിരുന്നു.പൊങ്കുന്നം എന്ന സ്ഥലപ്പേർ ഈ അവസരത്തിൽ
അദ്ദേഹം ഇട്ടതാണെന്നു പറയപ്പെടുന്നു.ചന്തയ്ക്കും ചില സർക്കാർ സ്ഥാപനങ്ങൾക്കുമായി
സ്ഥലം പൊന്നിൻ വിലയ്ക്കെടുത്തതായിരുന്നു ഈ പേരിടാൻ കാരണമെന്നും ചിലർ.
ഏതായാലും ഈ ചന്തയുടെ ചുറ്റുമായി വളർന്ന ചെറുപട്ടണം മൂവാറ്റുപുഴ,കൂത്താട്ടുകുളം,
ഹൈറേഞ്ച് പ്ര്ഡേശങ്ങളിൽ നിന്നെല്ലാം മലഞ്ചരയ്ക്കു വരുന്ന വ്യാപാരകേന്ദ്രമായിത്തീർന്നു.
ചന്തയുടെ ഉൽഘാടനം 1070 മകരം ഒന്നിനായിരുന്നു(അങ്ങിനെയെങ്കിൽ 1904 ജനുവരി15)
എന്നുചില രേഖകളിൽ കാണുന്നു.പൊൻ കുന്ന് എന്നായിരുന്നു ആദ്യപേരെന്നു ചിലർ.
കെ.കെ.റോഡു വെട്ടുമ്പോൾ മുള്ളുകൾ നിറഞ്ഞ ഈ പ്രദേശത്തിറങ്ങാൻ തൊഴിലാളികൾ
മടിച്ചെന്നും അവരുടെമടിമാറ്റാൻ മൺറോ സായ്പ്പു മുൾപ്പടർപ്പിലേക്കു പൊൻ നാണ്യങ്ങൾ
വാരി വിതറി എന്നും അതിനെ തുടർന്നാണു പൊങ്കുന്ന് എന്ന പേരുവന്നതെന്നും ചില
മുത്തശ്ശിമാർ പറഞ്ഞിരുന്നു.
1936-40 കാലത്ത്പദ്മനാഭപിള്ള എന്നൊരു മജിസ്റ്റേറ്റും പൊൻ കുന്നത്ത് ജോലിയ്ക്കായെത്തി.
പൊൻ കുന്നത്തു നിന്നു മണിമലയ്ക്കു ചിറക്കടവു.ചെരുവള്ളി വഴി  ഉണ്ടായിരുന്ന നാട്ടുപാത
മണ്ണനാനി വരെ വീതി കൂട്ടി വാഹങ്ങൾക്കു പോകാവുന്ന രീതിയിൽ വികസനം കൊണ്ടു വന്നത്
ഈ മജിസ്റ്റേറ്റ് ആയിരുന്നു.ചിറക്കടവു ക്ഷേത്രത്തിനു തൊട്ടു വടക്ക് മറ്റത്തിൽ പടിയിലുള്ള
പാലം പൊതുജനപങ്കാളിത്തത്തോടെ നിർമ്മിച്ചതും അദ്ദേഹം.ചിറക്കടവു ക്ഷേതർത്തിനു
നാലു ചുറ്റും തോടുകൾ ഉണ്ടായിരുന്നു.ഏതു ദിശയിൽ നിന്നു ഭകതർ വന്നാലും കാൽ കഴുകി
ദർശനം നടത്താൻ കഴിഞ്ഞിരുന്നു.1937 (കൊ.വ 112 തുലാം) വർഷത്തിൽ ക്ഷേത്രപ്രവേശന
വിളംബരം വന്നപ്പോൾ ചിറക്കടവു.ചെറുവള്ളി,കൊടുങ്ങൂർ ക്ഷേത്രങ്ങളിൽ അധകൃതർക്കു
പ്രവേശിക്കാൻ സഹായം ചെയ്തു കൊടുത്തതും ഈ രണ്ടാമൻ പപ്പു പിള്ള മജിസ്റ്റേറ്റായിരുന്നു
എന്നോർമ്മിക്കുന്നു പഴയ ആൾക്കാർ.

No comments: