Monday, June 02, 2014

കോട്ടയം സി.എം എസ്സ് കോളേജിൽ (1960-61)

കോട്ടയം സി.എം എസ്സ് കോളേജിൽ
1960-61 കാലത്ത് കോട്ടയം സി.എം എസ്സ് കോളേജിൽ പ്രീ യൂണിവേർസിറ്റി
കോർസിനു പഠിക്കുമ്പോൾ പ്രിൻസിപ്പാൽ വയോധികനായ പി.സി.ജോസഫ്.
വൈസ് പ്രിസിപ്പൾ ഡോ.ജോർജ്ജ് തോമസ്.ക്ലാസ് ടീച്ചർ എസ്സ്.കൃഷ്ണയ്യർ
(ഇംഗ്ലീഷ് വിഭാഗം തലവൻ ടി.ആർ.സുബ്രമണ്യ അയ്യരുടെ മകൻ).
മലയാളം അമ്പലപ്പുഴ രാമവർമ്മ.ഹിസ്റ്ററി പരേതൻ എന്നു വിളിക്കപ്പെട്ടിരുന്ന
വറുഗീസ്സ്. ഫിസിക്സ് കൊപ്പരൻ എന്നു വിളിക്കപ്പെട്ടിരുന്ന റവ്.ഫാദർ കെ.സി
മാത്യൂ(അദ്ദേഹം പിന്നീട് മാവേലിക്കര ബിഷപ് മൂർ കോളേജ് പ്രിൻസിപ്പലായി.
എന്റെ മകൾ പിന്നീടാ കോളേജിൽ വിധ്യാർഥിയും ആയി)
കെമിസ്റ്റ്രി ബസ്സാനിയോ എന്നു വിളിക്കപ്പെട്ടിരുന്ന പി.ടി .ഠൊമസ്.സുവോളജി
സുന്ദരിയായ ഒരു മാഡം.മറ്റൂള്ളവർ ഓർമ്മയില് വരുന്നില്ല.
സഹപാഠികൾ
കോരുള ജേക്കബ് പിൽക്കാലത്ത് വെല്ലൂരിൽ ഡോക്ടർ.അകാലത്തിൽ അന്തരിച്ചു.
രമേശൻ അളംബിക് എന്ന ഔഷധകമ്പനിയുടെ ഏറീയാമാനേജർ ആയി.
ഡോ.വി.എൻ ശിവശങ്കര പിള്ള കൊച്ചിൻ യൂണിവേർസിറ്റിയിൽ കെമിസ്റ്റ്രി പ്രൊഫസ്സർ
ട്.എൻ.എൻ ഭട്ടതിരിപ്പാട്,കുടമാളൂരിലെ തടിമിൽ ഉടമ.ഈ.എം എസിന്റെ അളിയൻ
ഷംസുധീൻ വൈക്കം ബോയിസ് സ്കൂൾ അദ്ധ്യാപകൻ.നടൻ.
എനിക്കു വേണ്ടി പിൽക്കാൽത്ത് ഒരു നാടകത്തിനു
ആമുഖം എഴുതി തന്നു
വി.മൂസാക്കുട്ടി(വി.പബ്ലീഷേർസ് ഉടമ.പ്രീയ്ക്കു പഠിക്കുമ്പോൽ ബി.ഏ.ക്ലാസ്സിന്റെ
ഗൈഡ് അച്ചടിപ്പിച്ചു വിട പ്രസാധകപ്രതിഭ.
തോമസ് മാത്യൂ സ്റ്റേറ്റ് ബാങ്ക ഓഫീസ്സർ
കമലപ്പൻ നായർ (വേണു പരമേശ്വരം എന്ന പേരിൽ കവിത എഴുതുന്നു
ഡോ.ജോർജ് ജോസഫ് (പൊടിപാറ എന്നറിയപ്പെട്ടു.എം.ബി ബി.എസ്സിനും സഹപാഠി.
സഹപാഠി മൃദലാ ദേവിയെ പ്രേമിച്ചു കെട്ടി.കെ.ജി.എം ഓ എന്ന സർക്കാർ ഡോക്ടർ മാരുടെ
സെക്രട്ടറിയായി.അകാലത്തിൽ അന്തരിച്ചു.
എൻ.ജി മേനോൻ ആഡ്വേ.ഗോവിന്ദ മേനോന്റെ മകൻ ഫിലിം ഡിവിഷനിൽ ഉയർന്ന ജോലി
ശങ്കര നാരായണൻ എസ്.എസ്സ്.എൽ സിപരീക്ഷയിൽ എന്നേക്കാൾ ഒരു മാർക്കു കൂടുതൽ വാങ്ങിയ
പട്ടരുകുട്ടി.എഞ്ചിനീയർ ആയി.
മോഹന വർമ്മ രാജ-മെഡിക്കൽ റപ്രസെന്റേറ്റീവ്.മകനെന്റെ മകനൊപ്പം മെഡിസിനു പഠിച്ചു.
ജി.സുകുമാരൻ നായർ പിന്നീട് പീഡിയാറ്റ്രിക് സർജനായി.വൈക്കത്തു ജോലി ചെയ്തു.
കോരാ ജെ.പുന്നത്ര എൽ ഐ,സിയിൽ ഉയർന്ന സ്ഥാനത്തെത്തി.
എൻ.എൻ.എൻ നമ്പൂതിരി തിരുനക്കരയിൽ ബസ്റ്റാൻഡിനെതിരേ കട നടത്തിയിരുന്നു.
മോഹനൻ നായർ ആലപ്പുഴ എസ്.ഡി കോളേജ് പ്രിൻസിപ്പൽ
ഏ.സി ജേക്കബ് മിക്കലൻ ടയർ വ്യാപാരി.തിരുവല്ലാ മെഡിക്കൽ മിഷൻ വാഴൂർ ഭരണകമ്മറ്റി അംഗം
പ്രൊഫ.സാം മോഹൻ ജോൺ മാവേലിക്കര ബിഷപ് മൂർ കോളെജിൽ കെമിസ്റ്റ്രി വിഭാഗം
തലവൻ.എന്റെ മകളെ പഠിപ്പിച്ചു.
എം.സി.അലക്സാണർ നിക്കർ ഇട്ടു വന്നിരുന്ന പയ്യൻസ്.എബ്.ബി ബി.എസ്സിനും
സഹപാഠി.ഇപ്പോൾ ആസ്ത്രേലിയായിൽ സർജൻ

No comments: