Thursday, June 26, 2014

വഞ്ഞിപ്പുഴയുടെ പതനം

വഞ്ഞിപ്പുഴയുടെ പതനം
വഞ്ഞിപ്പുഴ തമ്പുരാൻ രാജാവായിരുന്നില്ല.സിംഹാസനവും ഉണ്ടായിരുന്നില്ല.
എന്നാൽ ചെറുവള്ളി,ചിറക്കടവു.പെരുവന്താനം പ്രദേശങ്ങൾ കരം നൽകാതെ
കൈവശം വച്ചു.വിലയ്ക്കായി തീറുകൊടുക്കയോ 12 വർഷത്തെ പാട്ടത്തിനു
കൊടുക്കയൊ ചെയ്ത് വാണരുളി.ചിറക്കടവ് ക്ഷേത്രത്തിലെ ആറാട്ടിനു വരുമ്പോൾ
ആനയും അമ്പാരിയും താലപ്പൊലിയും(നമ്മുടെ ചിലമന്ത്രിപുംഗവന്മാർക്കു കിട്ടുമ്പോലെ)
ഒക്കെ ഉണ്ടാകും. കൊല്ല വർഷം 1085 (ഏ.ഡി 1910-എന്റെ പിതാവു ജനിച്ച വർഷം)
കാലത്ത് പണ്ടാരവക ഭൂമികളിൽ സർവ്വേ സെറ്റില്മെന്റ് നടത്തി കരം പുതുക്കി നിശ്ചയിച്ചു.
നേരത്തെ "ഒഴുകു"നടത്തിയ കാലത്തു നിസ്സാര പണമേ കരമായി കൽപ്പിച്ചിരുന്നുള്ളു.
തമ്പുരാന്റെ ഭരണത്തിലുള്ളക്ഷേത്രങ്ങളിലെ ചെലവുകൾ നടത്തിക്കൊണ്ടു പോകാൻ
ബുദ്ധിമുട്ടായി.
അതിനാൽ രീ സർവേ നടത്താൻ സർക്കാരിനെ സമീപിച്ചു തമ്പുരാൻ.1933 ല് അതിനായി നിയമം
വന്നു.കൊ.വ 1108-1116 വർഷങ്ങളായി പ്രസ്തുത പ്രദേശങ്ങളിൽ രീ സർവ്വേ നടത്തി.സർക്കാരായിരുന്നു
ചെലവു വഹിച്ചത്.ആ ചെലവു സർക്കാരിലേക്കു അടയ്ക്കാൻ തമ്പുരാനോടു പറഞ്ഞു സർക്കാർ.
മൊത്തം 2 ലക്ഷം രൂപാ.തമ്പുരാൻ ഹര ഹർ മഹാദേവ എന്നു ചൊല്ലി.എവിടുന്നു കൊടുക്കും
2 ലക്ഷം.ഇന്നത് 20 കോടി കവിയും.തമ്പുരാന്റെ ചെങ്ങന്നൂരെ കൊട്ടാരവും ചുറ്റുമുള്ള സ്ഥലവും
ജപ്തി ചെയ്യുമെന്ന നില വന്നു.
ഈ സമയത്താണ് കോട്ടയം ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകുന്നത്.തലയോലപ്പറമ്പു കാരൻ
ഏ.ജെ.ജോൺ.അവിടെ തലയോലപ്പറമ്പു കവലയിൽ അദ്ദേഹത്തിന്റെ പ്രതിമ കാണാം.
തന്റെ വകയായി ചെറുവള്ളി-ചിറക്കടവു-പെരുവന്താനം പ്രദേശങ്ങളിലെ വസ്തുക്കൾ വില
നിശ്ചയിച്ച് സർക്കാർ ഏടെടുക്കാൻ തമ്പുരാനു സമ്മതിക്കേണ്ടി വന്നു.സർക്കാരിനു കൊടുക്കാനുള്ള
2 ലക്ഷം കഴിഞ്ഞ് പിന്നീട് മറ്റൊരു 2 ലക്ഷം തമ്പുരാനു കോടുക്കാൻ തീരുമാനമായി.അങ്ങനെ 4
ലക്ഷത്തിനു തമ്പുരാൻ മൊത്തം വസ്തുക്കൾ സർക്കാരിനു നൽകി.
അന്നത്തെ എം.എൽ.ഏ.കെ.ജി കേശവൻ നായരുടെ നേതൃത്വത്തിൽ ഹിന്ദുക്കൾ തമ്പുരാനെ
കണ്ട് ഈ നാട്ടിലെ ക്ഷേത്രങ്ങൾക്കായി ഫണ്ടുണ്ടാക്കാൻ ഒരു തുക നലകണമെന്നപേക്ഷിച്ചു.
തനിക്കു കിട്ടിയ 2ലക്ഷത്തിൽ ഒരു ലക്ഷം ക്ഷേത്ര ചെലവുകൾക്കൊരു ഫണ്ടൂണ്ടാക്കാൻ
തമ്പുരാൻ നൽകി.ഇന്നും ആ ഫണ്ട്നിലവിലുണ്ട്.
വഞ്ഞിപ്പുഴ തറവാട് വിൽക്കപ്പെട്ടു.
അതു ഗൾഫുകാരന്റെ കൈവശമായി.അവകാശികൾ നാടുവിട്ടു.
എവിടെയോ എങ്ങോ?
ഉണ്ടോ ഇല്ലയോ ആർക്കുമറിയില്ല.

No comments: