Saturday, June 14, 2014

മെഡിക്കൽ കോളേജിൽ (1962)

കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യകാലത്ത് 50 സീറ്റുകളായിരുന്നു.
1961 മുതൽ അഡ്മിഷൻ തുടങ്ങിയെങ്കിലും ആദ്യ ബാച്ച് ഒന്നര വർഷത്തെ
ആദ്യ എം.ബി.ബി.എസ്സ് ക്ലാസ് തിരുവനന്തപുരത്തു തന്നെ പഠിച്ചു.
1962 ബാച്ചായ ഞങ്ങള് ആദ്യ ആറുമാസം തിരുവനന്തപുരത്തു പഠനം നടത്തി.
തിരുവനന്തപുരത്ത് 100 സീറ്റായിരുന്നു.ഹോസ്റ്റലിൽ സ്ഥലമില്ലാതിരുന്നതിനാൽ
കുമാരപുരത്തുള്ള ഡോ.ബയ് ലിസ്സിന്റെ വീട്ടിലായിരുന്നു താമസ്സം.കുസൃതി
(എന്നു പറഞ്ഞാൽ ജൂണിയർ കുട്ടികളെ റാഗ് ചെയ്യുക)കാട്ടിയ ബേസൽ വർക്കി,
ഗൗതമൻ തുടങ്ങിയ ചില സീനിയർ വിദ്യാർത്ഥികളും അവിടെ താമസ്സിച്ചിരുന്നു.
തീരെമെലിഞ്ഞ ആനന്ദ് ബാബു എന്നൊരു സഹപാഠി അവിടെ താമസ്സിച്ചിരുന്നു.തന്നെ
സിസ്സേറിയൻ ചെയ്തെടുത്തത് നെയ്യൂരിലെ ഡോ.സോമർ വെൽ ആണെന്നു പറഞ്ഞിരുന്ന
പയ്യൻസ്.ഇന്നെവിടെ എന്നറിഞ്ഞു കൂടാ. വിഴിഞ്ഞത്ത് വിൽസ് ക്ലിനിക് നടത്തുന്ന
ഡോ.ടി.ജെ.വിൽസ് യൂകെയിൽ സൈക്കിയാട്രിസ്റ്റ് ആയ അലക്സാണ്ടർ സ്കറിയാ
,ബാംഗ്ലൂരിലെഓർതോ സർജൻ ധർമ്മ രാജൻ എന്നിവർ അവിടെ താമസ്സി ച്ചിരുന്നു

No comments: