Thursday, June 18, 2015

തലശ്ശേരിയിലെ ഉമ്മാച്ചു ബുക്സ്

അന്തരിച്ച ചമ്പാടന്‍ വിജയന്റെ സഹോദരന്‍ 
കെ.എം ശിവാനന്ദന്‍ (തലശ്ശേരിയിലെ ഉമ്മാച്ചു ബുക്സ്)
“ശ്രീനാരായണ ഗുരു ഓര്മ്മിയില്‍ സൂക്ഷിക്കാന്‍”
എന്ന പുസ്തകം അയച്ചു തന്നത് നന്ദി പൂര്വ്വം കൈപ്പറ്റി.
കോഴിക്കോട്ടെ ഹൃദ്രോഗവിടഗ്ദന്‍ കെ. സുഗതന്റെ അഭിപ്രായം പുറം കവറില്‍ .ഡോ.സുഗതന്‍ കുറെ നാള്‍ കോട്ടയത്ത് ഉണ്ടായിരുന്നു.എം ൩ യൂണിറ്റില്‍ ഡോ.സത്യദാസിന്റെ കൂടെ കാര്ദിയോള ജിസ്റ്റ് ആകും മുമ്പ്
പുസ്തകത്തില്‍ അയ്യാ വൈകുണ്ട്ടന്റെ എന്ന പേരില്‍ രേഖാ ചിത്രം
ചേര്ത്ത്ത് ശരിയായില്ല. അദ്ദേഹത്തിന്‍റെ ചിത്രം ഒന്നും ഇല്ല. അതദ്ദേഹം ഇസ്ത്ടപ്പെട്ടിരുന്നുമില്ല. വിഗ്രഹം ചിത്രം ഇവയൊന്നും അദ്ദേഹത്തിന്റെട അയ്യാമൊഴി പ്രകാരം പാടില്ല.അടുത്ത പതിപ്പില്‍ അതോഴിവാക്കുമെന്നു കരുതുന്നു.
നാണുവും കുഞ്ഞനും ആദ്യം ഒന്നിച്ചു കാണുന്നത് അനിയൂര്‍ ക്ഷേത്ര പരിസരത്ത്തില്‍ (൧൮൮൩)എന്നതും തെറ്റ് .അതിനു മുമ്പവര്‍ എത്രയോ തവണ കണ്ടുമുട്ടി.൧൮൭൯ ല്‍ കുഞ്ഞന്‍ അയ്യാ ശിഷ്യനായി ൧൮൮൦ ല്‍ നാണുവും ശിഷ്യനായി.
വിഷ്ണു ഭകതനായിരുന്ന നാനു എങ്ങനെ ശിവഭകതനായി ശിവപ്രതിഷ്ഠ നടത്തിയ നാരായണ ഗുരു ആയി എന്നതും വിശകലനം അര്ഹിരക്കുന്നു.

No comments: