ബാല്യകാല സമരണകളിൽ ഒളി മങ്ങാതെ നിൽക്കുന്നവരാണ് കാനത്തിലെ "കപ്പേല് രാജാവും" പിന്നെ "ദൈവം കുഞ്ഞച്ചനും". കൃഷ്ണവിലാസം (കപ്പയിൽ) കൃഷ്ണപിള്ള എന്ന കിട്ടിശ്ശാർക്കു നാട്ടുകാർ കൊടുത്ത ഓമനപ്പേരാണ് കപ്പേല് രാജാവ്. കൊടുങ്ങൂരിലേയ്ക്ക് താമസം മാറ്റിയ എന്നാൽ കാനം നാലാനിക്കുഴി കാവിനുഎതിരെ സ്ഥലം ഉണ്ടായിരുന്ന കുഞ്ഞച്ചനെ ദൈവം എന്നും കാനംകാർ വിളിച്ചുപോന്നു
കുന്നേപറമ്പിൽ എന്ന കുടുംബത്തിലെ അംഗം ആയിരുന്നു കൃഷ്ണവിലാസം കൃഷ്ണൻനായർ തുണ്ടത്തിൽ കുടുംബം വക സ്ഥലം,മ്ലാക്കുഴിയിൽ ആറുമുഖം പിള്ള,ചെറുകാപ്പള്ളിൽ ശിവരാമപിള്ളഎന്നിവരുടെ വീതത്തിലുള്ളസ്ഥലങ്ങളിൽ കുറേ വച്ചുപാതി വ്യവസ്ഥയിൽ ദേഹണ്ഡം ചെയ്യാൻ എടുത്ത കിട്ടുശ്ശാർ ആണ്കപ്പൽ രാജാവായി അറിയപ്പെട്ടത് . മ്ലാക്കുഴിയിൽ വകസ്ഥലത്തിൽ പകുതി കിട്ടുശ്ശാർക്കു കിട്ടി.എന്നാൽ സർക്കാർ പുതിയ നിയമം കൊണ്ടുവന്നതിനാൽ ചെറുകാപ്പള്ളിൽ ശിവരാമപിള്ളയ്ക്ക് പാതിസ്ഥലം നൽകാതെ കിട്ടുശ്ശാർക്കു മുഴുവൻ സ്ഥലവും സ്വന്തമായി കിട്ടി കറുത്ത് കുറുകിയ ശരീരം ആദ്യ ഭാര്യയിൽ ഒരുമകൾ വടക്കേ പറമ്പില് താമസിച്ചു പോന്നു.
.രണ്ടാമത്തെ വിവാഹം നെടുംകുന്നത്ത് അഞ്ചുപേണ്മക്കളും നാല് ആണ്മക്കളും മൂത്തമകൻ നാണുനായർ അവിവിഹാതിനായ ഒരസുരവിത്തായിരുന്നു. രണ്ടാമൻ കുട്ടപ്പൻ നായർ. പ്രഭാകരൻ നായർ ഭാര്യ രാജമ്മയോടോപ്പം (ഇരുവരും അധ്യാപകർ )കുടുംബത്തിൽ താമസിക്കുന്നു. അനിയൻ(രാഘവൻനായർ )പുരയിടത്തിൽ രാഘവൻ നായരുടെ മകള് ചെല്ലമ്മയെ വിവാഹം കഴിച്ചു .ഇരുവരും അധ്യാപകർ മലബാറിലേക്ക് കുടിയേറിമൂത്തമകൾ ജാനകിയമ്മയെ പരമേശ്വരൻ പിള്ള വിവാഹം കഴിച്ചു അവർ ചെറുകാപ്പള്ളിൽ താമസിച്ചു ലക്ഷിമികുട്ടിയെ പൊന്കുന്നത്ത് കുമാരൻ വക്കീൽ വിവാഹം കഴിച്ചു. പങ്കജാക്ഷി മുണ്ടക്കയത്തും ചിന്നമ്മയെ ആലപ്പുഴക്കാരൻ സോമൻ നായർ എന്ന വിമുക്ത െെഭടന് വിവാഹംകഴിച്ചു. ഇളയമകൾ രാജമ്മയെ ആനിക്കാട് മുൻഷി കൃഷ്ണൻ നായരും വിവാഹം ചെയ്തു കിട്ടുശ്ശാരുടെ ചില പരാമര്ശങ്ങള് ചില പ്രത്യാഘാതങ്ങള് ഉണ്ടാക്കിയിരുന്നു എന്ന് നാട്ടുകാര് കരുതി.അതിനാല് അദ്ദേഹത്തിന്റെ നോട്ടത്തില് പെടാതിരിക്കാന്. ശ്രദ്ധിച്ചിരുന്നു എന്നത് രസകരമായ ഓര്മ്മ.അത്തരം ചില കഥകളുണ്ടായിരുന്നു നാട്ടില് മഹാപിശുക്കൻ ആയിരുന്ന ദൈവം കുഞ്ഞച്ചൻ കൗപീനവും ഒറ്റത്തോർത്തുമായാണ് നടന്നിരുന്നത് കുബേരനായിരുന്ന ദൈവത്തിന്റെ കൊച്ചുമകളാണ് അൽഫോൻസ് കന്ണ്ണന്താണത്തിന്റെ ഭാര്യ
No comments:
Post a Comment