Saturday, July 10, 2010

സൈക്കിളുകളിലേയ്ക്കു മടങ്ങുക

സൈക്കിളുകളിലേയ്ക്കു മടങ്ങുക
മധുരമനോഹര മനോ ഞ്ജ ചൈനയിൽ നിന്നും പകർത്താൻ
നല്ലൊരു
പാഠം.
http://www.thehindu.com/sci-tech/energy-and-environment/article509639.ece
ചൈനയിൽ സൈക്കിൾ യാത്രക്കാരുടെ എണ്ണം കൂടുന്നു.കൂട്ടുന്നു.
എവിടെ ചെന്നാലും സൈക്കിൾ വാടകയ്ക്കു കിട്ടും.തിരിച്ചറിയൽ
കാർഡു കാട്ടിയാൽ മതി. 24 മണിക്കൂറും കിട്ടും.വാടക 14 രൂപ.
എവിടെയും തിരിച്ചേല്പ്പിക്കാം.പണ്ടു മെഡിക്കൽ കോളേജിൽ
പ്രൊഫസ്സർ മാധവൻ നായർ,പി.കെ.ആർ വാര്യർ എന്നിവർ
സൈക്കിളിൽ സഞ്ചരിച്ചിരുന്ന കാലം ഓർമ്മയിൽ തെളിയുന്നു.
നമുക്കും സൈക്കിളിലേക്കു മടങ്ങാം. നല്ലൊരു സർക്കുലർ റോഡ്
ഉള്ള പത്തനം തിട്ട നഗരത്തിൽ ചുറ്റും സൈക്കിൾ,കാൽ നടക്കാർ
എന്നിവയ്ക്കു പ്രത്യേകപാതകളും നെടുനീളെ ചോലമരങ്ങളും
ഉണ്ടാകാൻ വേണ്ട പരിപാടികൾ ആവിഷ്കരിക്കണം എന്നൊരു
നിർദ്ദേശം പത്തനം തിട്ടയിൽ ജനിച്ചു പത്തനംതിട്ട കളക്ടർ ആയ
ഒരാൾക്കു ഞാൻ ഒരിക്കൽ വച്ചു.ഫലിതപ്രിയനായ ആഡെഹത്തിൻ റെ
കമൻ റ്‌ നിർദ്ദേശം ഒട്ടും ഫലിതമില്ലാത്തത് എന്നായിരുന്നു.

No comments: