Wednesday, May 19, 2010

ബാരിസ്റ്റർ ഏ.കെ.പിള്ള

ബാരിസ്റ്റർ ഏ.കെ.പിള്ള
അഭിഭാഷകനും പത്രാധിപരും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന
ഏ.കെ പിള്ള എന്ന അയ്യപ്പൻ പിള്ള കൃഷ്ണപിള്ള 1895 ൽ കൊല്ലം
ജില്ലയിലെ തേവലക്കരയിൽ പാല്യ്ക്കൽ പുത്തൻ വീട്ടിൽ ജനിച്ചു.തിരുവനന്തപുരത്തും
ഓക്സ്ഫോർഡിലും പഠനം. വിദേശ വസ്ത്രബഹിഷ്കരണ കാലത്ത് ഓക്സ്ഫോർഡിലെ
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിൽ ചേരാൻ
നാട്ടിലേക്കു മടങ്ങി.1921ൽ തിരുവിതാം കൂറിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി.
ഏ.ഐ.സി.സി മെംബർ വരെ ആയി.സ്വരാജ് എന്ന പേരിൽ കൊല്ലത്തു
നിന്നും വാരിക തുടങ്ങി.സ്വദേശാഭിമാനി എന്നൊരു മാസികയും തുടങ്ങി.
വെയിൽസ് രാജകുമാർ ഇന്ത്യ സന്ദർശിച്ചപ്പോൾ ഹർത്താൽ നടത്തിയപ്പോൾ
അറസ്റ്റ് വരിച്ചു.അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.അമ്മയുടെ ഷഷ്ട്യബ്ദ
പൂർത്തിക്കു തറവാട്ടിൽ പന്തിഭോജനം നടത്തി.1924 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
കരുനാഗപ്പള്ളി-കാത്തികപ്പള്ളി മണ്ഡലത്തിൽ നിന്നും തിരുവിതാം കൂർ നിയംസ്ഭയിലേക്കു
തെരഞ്ഞെടുക്കപ്പെട്ടു.
1929 ൽ ഇംഗ്ളണ്ടിൽ നിന്നും ബാരിസ്റ്റർ ബിരുദം നേടി.അവിടെ വച്ചും കോൺഗ്രസ്സ്
പ്രവർത്തനം നടത്തി.മടങ്ങിയെത്തി കോഴിക്കോട്ടും പിന്നീട് മദ്രാസ്സിലും വക്കീൽ
ജോലി നോക്കി.1937 ൽ കോൺഗ്രസ്സ് വിട്ടു.എം.എൻ റോയിയുടെ പാർട്ടിയിൽ
ചേർന്നു.1949 ൽ 54 വയസ്സുള്ളപ്പോൾ അന്തരിച്ചു.
ഇംഗ്ളീഷിലും മലയാളത്തിലും പുസ്തകങ്ങൾ.
കേരളവും കോൺഗ്രസ്സും ഏറെ പ്രസിദ്ധം.
പത്നി ഗോമതിയമ്മ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതി
കടപ്പാട്
എൻ.ബി.എസ്സ്,വി,വി കോശം

No comments: