Friday, October 29, 2010

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍
തൊടുപുഴ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ഗ്രാമ്യഭംഗി നിറഞ്ഞ ഒരു കുന്നില്‍
ഒരു തോടിനടുത്തായി മുതലിയാര്‍ മഠം എന്ന പ്രാചീനക്ഷേത്രം നിലകൊള്ളുന്നു.
അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ തന്റെ രാജ്യത്തെ
18 നാടുകളായി തിരിച്ച് അനന്തരാവകാശികള്‍ക്കും സാമന്തന്മാര്‍ക്കും നല്‍കി മക്കത്തേക്കു
പോയി അന്നാണൈതീഹ്യം.ഈ 18 നാടുകളില്‍ ഒനായിരുന്നു കീഴ്മലൈനാട്.ഈ
ചെറുരാജ്യത്തിന്റെ രാജ്യധാനി കാരിക്കോട് ആയിരുന്നു.കീഴ്മലനാടിലെ കുരുമുളകും മറ്റു
വനവിഭവങ്ങളുംലോകപ്രസിദ്ധമായിരുന്നു.പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു
കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍.പിന്നീടീ രാജ്യം വെമ്പൊലി നാട്ടിലും അതിനുശേഷം
വടക്കും കൂറിലുംലയിച്ചു.

കീഴ്മലനാട്ടിലെ ആദ്യകാല പടനായകന്മാരും സൈന്യവും അരയസമുദായത്തില്‍ പെട്ടവരായിരുന്നു.
ഏതോ ഒരു കീഴ്മലനാടരചന്‍ തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി
ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നു വെള്ളാളരായ പടയാളികളെ
കൊണ്ടു വന്നു. അവര്‍ അരയ സൈന്യത്തെ തോല്‍പ്പിച്ച് മലകയറ്റി.അവര്‍ പിന്നീട് മലാരയര്‍
ആയി അറിയപ്പെട്ടു..വെള്ളാളരെ കൊണ്ടുവരാന്‍ ചുമതപ്പെടുത്തിയത് കൊച്ചി രാജ്യത്തിലെ
കരുവേലിപ്പടിയ്ക്കു സമീപം ഉണ്ടായിരുന്ന മുതലിയാര്‍ തെരുവില്‍ താമസ്സിച്ചിരുന്ന ഒരു മുതലിയാരെ
ആയിരുന്നു.ഈ മുതലിയാര്‍ പിന്നീട് ധാരാളം വെള്ളാളരായ കച്ചവടക്കാരെ കൂട്ടിക്കൊണ്ടു വന്നു.
അവര്‍ കാരിക്കോട് പ്രദേശത്തെ പേട്ടത്തെരുവില്‍ വ്യാപാരം നടത്തി സമ്പന്നരായി.പ്രധാന
മലഞ്ചരക്കുവ്യാപാരികളും രത്നവ്യാപാരികളും വസ്ത്രവ്യാപാരികളും വെള്ളാളര്‍ ആയിരുന്നു

No comments: