Monday, October 04, 2010

ബ്ലോഗ്ജാലകവും വേണം

ബ്ലോഗ്ജാലകവും വേണം
ബ്ലോഗെഴുതുന്ന മലയാളികളുടേയും അവര്‍ പരസ്യപ്പെടുത്തുന്ന മലയാള-ആംഗ്ലേയ ബ്ലോഗുകളുടേയും എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു.അവയുടെ സെന്‍സ്സസ് എടുക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം അറിവായിട്ടില്ല.ലോകസാഹിത്യത്തിലെ ദൈനംദിന തുടിപ്പുകള്‍ സാധാരണക്കാരായ മലയാളി വായനക്കാരില്‍ എത്തിക്കാന്‍ സാഹിത്യവാരഫലം വഴി പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ക്കു കഴിഞ്ഞിരുന്നു.കൃഷ്ണന്‍ നായര്‍ സാറിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവു നികത്താന്‍ ഒരു പരിധിവരെ കലാകൗമുദിയിലെ അക്ഷരജാലകം വഴി എ,കെ.ഹരികുമാറിനു കഴിയുന്നു.
സാഹിത്യവാരഫലം അരങ്ങു തകര്‍ത്തിരുന്ന കാലത്ത് ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകളോ ബ്ലൊഗുകളോ രൂപം കൊണ്ടിരുന്നില്ല.ഇന്നു ലോകമെമ്പാടുമുള്ള മലയാളികളെ കൂട്ടിയിണക്കാന്‍ കൂട്ടം പോലുള്ള സൗഹൃദകൂട്ടയ്മകള്‍ 30 എണ്ണം എങ്കിലും ഉണ്ട്.ഒന്നാമന്‍ കൂട്ടം(http://www.koottam.com/) തന്നെ.അംഗബലം 2.1 ലക്ഷത്തിലേറെ.ഇത്തരം കൂട്ടയ്മകള്‍ നിരവധി ബ്ലോഗെഴുത്തുകാരെ സൃഷ്ടിച്ചു കഴിഞ്ഞു.പലതും ശ്രദ്ധേയം.ചില ബ്ലോഗുകളെ ഹരികുമാര്‍ അക്ഷരജാലകത്തിലൂടെ അവതരിപ്പിച്ചു. ചിത്രകാരന്‍ എന്ന മുഖം മൂടി ബ്ലോഗറെ ആണ്‌ ഹരികുമാര്‍ ഏറെ ഇഷ്ടപ്പെടുന്നത്.ട്വിറ്ററേച്ചര്‍ തുടങ്ങിയ പുതുപുത്തന്‍ സാഹിത്യരൂപങ്ങളേയും
അദ്ദേഹം വായനക്കാര്‍ക്കു പരിചയപ്പെടുത്തി.മാതൃഭൂമി ആഴ്ചപ്പതിപ്പു എല്ലാലക്കത്തിലും ബ്ലൊഗനയിലൂടെ ഒരോ ബ്ലോഗിനെ അവതരിപ്പിക്കുന്നു.കൊടകരപുരാണം പോലെ ചിലത് പുസ്തരൂപത്തില്‍ വന്നുകഴിഞ്ഞു.എന്നാല്‍ 40 കഴിഞ്ഞ മലയാളികളില്‍ ബ്ലൊഗി.നെ കുറിച്ചറിവുള്ളവര്‍ കുറവാണ്‌.മുതിര്‍ന്ന പൗരരില്‍ തീരെ കുറവും.കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ രൂപകല്‍പ്പന ചെയ്ത യയായിപുരം (http://elderskerala.blogspot.com/) എന്നമുതിര്‍ന്നവരുടെ ബ്ലോഗ് കൂട്ടായ്മയില്‍ അംഗസംഖ്യ 13 മാത്രം
ഇംഗ്ലീഷില്‍ നന്നായി ബ്ലൊഗ് ചെയ്യുന്ന മലയാളികള്‍ ഉണ്ട്.അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ മാഡി ,പാറായില്‍ തരകന്‍ തുടങ്ങിയവര്‍ ഉദാഹരണം. ചെമ്പകരാമന്‍ പിള്ള,സ്മാര്‍ത്തവിചാരം,പഴശ്ശിരാജാ,ചീനവല തുടങ്ങിയ ബ്ലൊഗുകള്‍ എഴുതിയ മാഡി ആണ്‌ ഇവരില്‍ മുമ്പന്‍.
അക്ഷരജാലകത്തില്‍ ഒരു സ്ഥിരം ഖണ്ഡിക (ബ്ലോഗ് ജാലകം) മലയാളം ബ്ലോഗുകളേയും മലയാളി ബ്ലോഗര്‍മാരേയും പരിചയപ്പെടുത്താ

No comments: