Monday, June 30, 2014

ചില പഴയ പദങ്ങൾ/പ്രയോഗങ്ങൾ

ചില പഴയ പദങ്ങൾ/പ്രയോഗങ്ങൾ
മലബാറിനെ പണ്ട് മലബാർശീമ എന്നും കമ്പനിശീമ എന്നും പരാമര്ശിച്ചിരുന്നു.
ശീമ എന്നാൽ സ്റ്റേറ്റ്.കൊച്ചിശീമയിൽ തൃശ്ശൂർ താലൂക്കിലെന്നൊക്കെ ആധാരങ്ങളിൽ കാണാം.
വെറൂം ശീമ എന്നാൽ ഇംഗ്ലണ്ട് ആയിരുന്നു.ഫ്രഞ്ചുകാരെ പരന്ത്രീസ്സുകാർ എന്നു വിളിച്ചിരുന്നു.
ഡച്ചുകാർ ലന്തക്കാർ.
പോർട്ടുഗീസ്സുകാർ പറങ്കികൾ.അവർ കൊണ്ടുവന്നതാണു പറങ്കി അണ്ടി എന്ന കശുവണ്ടി.
അവർ കപ്പലുവഴി കൊണ്ടുവന്ന ഉഷ്ണപൂണ്ണ് എന്ന സിഫിലിസ് "കപ്പൽ" "പറങ്കിപുണ്ണ്"
എന്നീ പേരുകളിൽ അറിയപ്പെട്ട്.കേശവദേവിന്റെ അയൽക്കാരിൽ പറങ്കി പുണ്ണ് കഥാപാത്രമാണ്.
ഡോക്ടർ അപ്പോത്തിക്കിരി.ഡ്രസ്സർ ദരിസ്സർ
ഇംഗ്ലീഷ് ഇങ്കരീസ്
ലന്തപ്പറങ്കിയും ഇങ്കരിയീസ്സും എന്നു കുഞ്ചൻ നമ്പ്യാർ തുള്ളലിൽ.
ഇംഗ്ലണിനെ ബിലാത്തി എന്നു വിളിച്ചു.
കെ.പി.കേശവമേനോന്റെ ബിലാത്തി വിശേഷം പ്രസിദ്ധമായയാത്രാവിവരണം.
ടി.ബിമുസാവരി ബംഗ്ലാവ്.

1 comment:

kaani said...

Bilathikkulm- Kozhikkodu