Monday, October 28, 2013

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ആരോഗ്യ-രോഗ ബോധവൽകരണകാര്യത്തിൽ
അതിപ്രധാനമായ അറിവാണു ഫ്രീറാഡിക്കൽ,
ആന്റി ഓക്സിഡന്റുകൾ എന്നിവയെ കുറിച്ചുള്ളവ.

പത്തു പതിനെട്ടുകൊല്ലം മുൻപാണവയെ കുറിച്ചുള്ള
വിവരങ്ങൾ നാമറിയുന്നത്.ആന്റി ഓക്സിഡന്റുകളെ
കുറിച്ചു കേട്ട ഉടൻ അവയെ കുറിച്ചു കൂടുതലറിയാൻ
എന്റെ പതോളജി ഫ്രൊഫസ്സറും ഡോ.തങ്ക വേലുവിന്റെ
അരുമ ശിഷ്യനുമായ ഡോ.ബലരാമനുമായി ബന്ധപ്പെട്ടു.
അദ്ദേഹത്തിനു കാര്യമായ വിവരമൊന്നുമില്ല.
ഇന്റർനെറ്റ്നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ടില്ല.
ചില മെഡിക്കൽ കമ്പനികളുമായി
ബന്ധപ്പെട്ട് ഞാൻ കുറെവിവരം ശേഖരിച്ചു.
ഒരു ലേഖനം എഴുതി.
പന്തളം അർച്ചന ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ട്
ആയിരികുന്നസമയം.
കേരള കൗമുദി ദിനപത്രത്തിനാണയച്ചു കൊടുത്തത്.
അവർ പ്രാധാന്യത്തോടെ ലീഡർ പേജിൽ ലേഖനം നൽകി.

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും.

ഇരട്ട എലക്ടോണൂകളുള്ള തന്മാത്രകളിൽ
അതിലൊന്നു നഷ്ടപ്പെട്ടതിനാൽ ഇണയെ
അന്വേഷിച്ച് ആക്രമണസ്വഭാവത്തൊടെ
മനുഷ്യ കോശങ്ങളെ ആക്രമിക്കുന്ന
ഭീകര വസ്തുക്കളാണു ഫ്രീറാഡിക്കലുകൾ.
ജര,നര,തിമിരം,രക്തകുഴലുകളുടെ ഭിത്തിയുടെ
കട്ടികൂടൽ,കാൻസർ എന്നിവയ്ക്കെല്ലാം
കാരണം ഫ്രീ റഡിക്കലുകൾ.
പുക,വറക്കൽ,കരിക്കൽ,വേവിച്ച ശേഷം
തണിപ്പിക്കൽ എന്നിട്ടു വീണ്ടൂം ചൂടാക്കൽ,
വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണ ഇവയൊക്കെ
ഫീറാഡിക്കലുകളാൽ സമ്പന്നം.

ഞാനെഴുതിയിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിൽ ഒന്നായിരുന്നു.
മനോരമയ്ക്കു ശേഷം ലീഡർ പേജ് എനിക്കായി നൽകിയ
മറ്റൊരു ദിനപ്പത്രം.

ആന്റി ഓസിഡന്റ്,ഫ്രീ റാഡിക്കലുകൾ എന്നിവയെ കുറിച്ചു
പിന്നീട് ഞാൻ നിരവ്ധി തവണ,പല മാധ്യമങ്ങളിലൂടെ എഴുതി.

പക്ഷേ ഇന്നും പൊതുജനം ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ബോധമുള്ളവരല്ല.
എഴുതുന്ന മറ്റു ഡോക്ടർമാർ,
അവരിന്നുനൂറു അണക്കിനു വരും,
ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ജനങ്ങളെ ബോധവൽകരിക്കാൻ ശ്രമിക്കാറുമില്ല.
കഷ്ടം എന്നല്ലാതെന്തു പറയുവാൻ?

ഒരു പക്ഷേ തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്നതാവാം
കാരണം.

രോഗങ്ങൾക്കു കാരണം ഫ്രീ റാഡിക്കലുകൾ.
രോഗം വരാതിരിക്കാൻ,രോഗവിമുക്തി പെട്ടെന്നു നേടാൻ
ആന്റി ഓസിഡന്റുകൾ.
പുതുപുത്തൻ പഴങ്ങളിലും പച്ചക്കറികളിലും
അവ പ്രകൃതിസൗഹൃദ രീതിയിൽ കൃഷി
ചെയ്തവയെങ്കിൽ ആന്റി ഓക്സിഡന്റുകൾ
ഇഷ്ടം പോലെ.

ചുരുക്കത്തിൽ പ്രകൃതി സൗഹൃദകൃഷി പ്രോൽസാഹിപ്പിക്കുക.
വീട്ടിൽ അടുക്കളത്തോട്ടം വേണം.
രാസവളം ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിക്കരുത്.

എന്നാൽ.....
ആരോഗ്യം കൂടും.
രോഗപ്രതിരോധ ശക്തി കൂടും.
പകർച്ചപ്പനികളെ ഒഴിവാക്കം.
രോഗവിമുക്തി പെട്ടെന്നു കിട്ടും.
ഡോക്ടറെ കാണുന്നതൊഴിവാക്കാം.

No comments: