Saturday, October 26, 2013

ശരീരം പ്രതിക്കൂട്ടിൽ

ശരീരം പ്രതിക്കൂട്ടിൽ
മലയാളത്തിലെ ചെറുതും വലുതും
ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നതും
അല്ലാതുള്ളതുമായ ഏതാണ്ടു നൂറിൽ
പ്പരം പത്രമാധ്യമങ്ങളിൽ വൈദ്യശാസ്ത്ര
പരമായും പ്രാദേശികചരിത്രപരമായും
ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
എൻ.വി.കൃഷ്ണവാര്യർ,പ്രൊഫ.എസ്
ഗുപ്തൻ നായർ എന്നിവരുടെ പത്രാധിപത്യത്തിൽ
പുറത്തിറങ്ങിയ വിജ്ഞാങ്കൈരളിയിലായിരുന്നു
തുടക്കം.കൂടുതൽ എഴുതിയത് ജനയുഗം,മലയാള
നാടു വാരിക കളിൽ.അവ ഉൾപ്പടെ പത്തോളം
പ്രസിദ്ധീകരണങ്ങളിൽ തുടർച്ച്യയായി എഴുതി.വിജ്ഞാന
കൈരളിയിൽ 12 ലക്കം തുടർച്ച്യയായി.അതുപോലെ
ഗൃഹലക്ഷ്മിയിൽ ആദ്യ 12 ലക്കം.മാതൃഭൂമി ആരോഗ്യ
മാസിക തുടങ്ങുമ്പോൾ ഒരു പംക്തി നൽകി.നന്ദിപൂർവ്വം
നിരസ്സിച്ചു.ഡോ.ഇക്ബാലിനെ ഏൽപ്പക്കാൻ നിർദ്ദേശിച്ചു.
ഇക്ബാൽ നന്നായി കൈകാര്യം ചെയ്യുന്നു.
ഏറ്റവും കൂടുതൽ പ്രതിഫലം തന്നത് ജനയുഗം.കൃത്യമായ
കണക്കില്ല. ബിരുദാനന്തരപഠനകാലം.കാമ്പിശ്ശേരി ഇടക്കിടെ
കോട്ടയം പുഷ്പനാഥിന്റെ കയ്യിൽ ചെക്കു കൊടുത്തു വിടും.
ഒരു ലേഖനത്തിൻ ഏറ്റവും ഉയർന്ന പ്രതിഫലം തന്നത് വനിത.
ലക്കം പുറത്തിറങ്ങും മുമ്പു കോപ്പിയും ചെക്കും ലഭിച്ചിരിക്കും.
ആശുപത്രി മരണങ്ങളെ കുറിച്ചുള്ള സുദീർഘലേഖനം എഡിറ്റ്
ചെയ്യാതെ മുഴുവൻ അച്ചടിച്ചു.6 പേജ്.മണർകാടു മാത്യുവിനോടു
ഏറെ നന്ദി.
എഡിറ്റോറിയൽ പേജിൽ വൈദ്യ ശാസ്ത്രലേഖങ്ങൾ പ്രസിദ്ധീകരിക്കുന്ന
പത്രങ്ങൾ വിരളം.മാതൃഭൂമിയിൽ സി.കെ.രാമചന്ദ്രൻ,അബ്ദുൾ ഗഫൂർ
എന്നീ രണ്ടു പേർക്കതിനവസരം കിട്ടി.മനോരമയിൽ അതു വിരളം.
എന്നാൽ ശരീരം പ്രതിക്കൂട്ടിൽ എന്ന എന്റെ ലേഖനം നൽകിയത്
എഡീറ്റോറിയൽ പേജിൽ.
പെൻസിലിൻ കുത്തി വയ്പ്പുകളെ തുടർന്നുണ്ടായ ചില മരണങ്ങൾ
നാട്ടിൽ കോലാഹലങ്ങൾ ഉണ്ടാക്കിയ സമയം.മരുന്നു മാറിക്കുത്തി വച്ചതിനാൽ
എന്നൊകെയാവും വാർത്ത,ചിലയിടങ്ങളിൽ ഡോക്ടർ,നേർസ്,ഹോസ്പിറ്റൽ
എന്നിവയ്ക്കു ക്ഷതം വന്നു.
മരുന്നോ ഡോക്ടറോ നേർസോ ഹോസ്പിറ്റലോ അല്ല രോഗിയുടെ ശരീരത്തിന്റെ
പ്രത്യേകതയാൺ ഇത്തരം മരണങ്ങൾക്കു കാരണം എന്നു വ്യക്ത്മാക്കുന്ന
ലേഖനം.എന്റെ ഏറ്റവും നല്ല പത്തു ലേഖനങ്ങൾ തെരഞ്ഞെടുത്താൽ അതിൽ
വരുന്ന ഒരെണ്ണം.
ലേഖനം വന്നു ഏതാനും ദിവസം കഴിഞ്ഞപ്പോൾ പൊൻ കൂന്നം ഗുഡ്ഷെപ്പേർഡ്
ഹോസ്പിറ്റലിലെ ഡോ.കെ.ജെ.ജോൺ ഒരു ജോലിക്കാരൻ വശം അദ്ദേഹത്തിന്റെ
പുസ്തകങ്ങളുടെ കൊമ്പ്ലിമെന്ററി കോപ്പികളും ഒരു കത്തും കൊടുത്തു വിട്ടു.
തന്റെ ഹോസ്പിറ്റലിൽ ഒരു പെൻസിലിൻ കുത്തി വയ്പ്പു മരണം ഉണ്ടായി.
എരുമേലിയിൽ നിന്നുള്ള ഒരു രോഗി.നാട്ടുകാർ സംഘടിതമായി വന്നു ഹോസ്പിറ്റൽ
തല്ലി തകർക്കാൻ ഇരുന്ന ദിവസ്മായ്യിരുന്നത്രെ എന്റെ ലേഖനം വന്നത്.
എരുമേലി ഞാൻ ജോലി ചെയ്തിരുന്ന സ്ഥലം.എന്നെ അറിയാവുന്നവർ.
അവർക്കു കാര്യം മൻസ്സിലായി.പ്രത്ഷേധം കെട്ടടങ്ങി.
കുറേ നാൾ കഴിഞ്ഞു ഒരു എരുമേലിക്കാരനോടു ഞാൻ ഈ കഥ പറഞ്ഞു.
അയാളുടെ മറുപടി.
അയ്യോ ഡോക്ടറേ,എരുമേലിക്കാരുടെ ധാരണ
ഡോ.ജോൺ സാറിനെകൊണ്ടു മനോരമയിൽ
എഴുതിച്ചു എന്നാ.

No comments: