Sunday, October 27, 2013

അപ്പോത്തിക്കിരി

അപ്പോത്തിക്കിരി
മകാരം മാത്യുവിനു മുമ്പു തന്നെ ചില
കൂട്ടക്ഷരങ്ങൾതുടർച്ചയായി വരുന്ന വാചകങ്ങൾ ഞങ്ങൾ കുട്ടികൾ
പറഞ്ഞു നടക്കുമായിരുന്നു.
ഉത്തമനായ മത്തായി മാപ്പിളയുടെ മൂത്തമകൻ
മാത്തുക്കുട്ടി മത്തി തിന്നു,പിത്തം പിടിച്ചു.
അപ്പോത്തിക്കിരി വന്നു,കുത്തിവയ്ച്ചു,ചത്തു പോയി
എന്നിങ്ങനെ.
നൂറ്റി മൂന്നാം വയസ്സിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഞങ്ങളെ
വിട്ടുപിരിഞ്ഞ പിതാവ് ചൊള്ളാത്തു ശങ്കരപ്പിള്ള
അയ്യപ്പൻ പിള്ളയ്ക്കു അപ്പോത്തിരി മാരെ കാണേണ്ടി വന്നത്
അവസാന വർഷം മാത്രം.എന്നാൽ പത്തെഴുപതുവർഷം മുൻപു
കൊടുങ്ങൂരിലുണ്ടായിരൂന്ന അപ്പോത്തിക്കിരിയെ കുറച്ചു
അദ്ദേഹത്തിന്റെ ചികിൽസാ സാമർത്ഥ്യത്തെ കുറിച്ചെല്ലാം
പറയുമായിരുന്നു.മകനും കൊച്ചു മക്കളും ഒരു കാലത്ത്
അപ്പോത്തിക്കിരികൾ ആകുമെന്നാഗ്രഹിച്ചോ,അറിയില്ല.
അപ്പോത്തിക്കിരിമാർ മാത്രമല്ല ദസ്സരർ മാരുമുണ്ടായിരുന്നു
പണ്ട് ഹൈറേഞ്ചു മേഖലയിൽ,ഡ്രസ്സർ(മരുന്നു വയ്പ്പുകാരൻ)
ഇൻന്നത്തെ നേർസിംഗ് അസ്സിസ്റ്റന്റ്.
ലണ്ടനിൽ ആണു അപ്പോത്തികിരികളുടെ ജനനം.1606 ല്
ലണ്ടൻ കമ്പനി ഓഫ് അപ്പോത്തിക്കിരീസ് രൂപവൽക്കരിക്കപ്പെട്ടു.
1815 മുതൽ അവർ നൽകുന്ന ലൈസൻസ് ഉള്ളവർക്കേ ചികിൽസ
നടത്താൻ കഴിഞ്ഞിരുന്നുള്ളു.5 കൊല്ലത്തെപരിശീലനം കഴിഞ്ഞാൽ
മാത്രമേ ലൈസൻസ് ലഭിച്ചിരുന്നുള്ളു.1670 മുതലുള്ള രജിസ്റ്റർ
ഇപ്പോഴും ലണ്ടനിൽ ലഭ്യം.പിതാവിന്റെ വിലാസം,ഗുരുവിന്റെ പേർ,
മാമോദീസാ മുക്കിയ ദിനം എന്നിവയെല്ലാം രേഖപ്പെടുത്തപ്പെട്ടു.
ഇന്നത്തെ ജനറൽ പ്രാക്ടീഷണേർസിന്റെ(ജി.പി) മുൻ ഗാമികൾ
ആയിരുന്നു അപ്പോത്തിക്കിരിമാർ.
മരുന്നുകൽ,സുഗന്ധതൈലം,പച്ചമരുന്നുകൾ,ഒറ്റമൂലികൾ,മറുമരുന്നുകൾ,
വാജീകരണമരുന്നുകൾ,അണുനാശിനികൾ,ടോണിക്കുകൾ,വിരേചന ഔഷധങ്ങൾ,
എന്നിവയുടെ എല്ലാം കണക്കുകൾ അപ്പോത്തിക്കിരിമാർ കൃത്യമായി
സൂക്ഷിക്കേണ്ടിയിരുന്നു.

No comments: