Saturday, October 26, 2013

നഷ്ടപ്പെട്ട ഇങ്ക്രിമെന്റും അതു തിരിച്ചു കിട്ടിയകഥയും

നഷ്ടപ്പെട്ട ഇങ്ക്രിമെന്റും അതു തിരിച്ചു കിട്ടിയകഥയും
വൈദ്യശാത്രലേഖനങ്ങൾ സ്വന്തം പേരിൽ മാത്രമല്ല,
മറ്റുള്ളവരുടെ പേരിലും എഴുതിയിരുന്നു.ജനയുഗത്തിൽ
വന്നിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളെജിലെ
ചില മുതിർന്ന ഡോക്ടർ മാരുടെ ലേഖനങ്ങൾ കാമ്പിശ്ശേരിയുടെ
അഭ്യർത്ഥന മാനിച്ച് ഞാൻ തയാറക്കിയവ ആയിരുന്നു.
അവരുടെ ലേഖങ്ങൾ ഡോ.ബാബു പോൾ മോഡൽ
ആയിരുന്നു.ബാബു പോലിന്റെ ചില ലേഖനം മൻസ്സിലാകണമെങ്കിൽ
ഐ.ഏ.എസ്സ് മാത്രം പോരാ,എം.ഏ കൂടി വേണം.
ഉദാഹരണം മറ്റു ചിലയിടത്തു നൽകിയതിനാൽ ഒഴിവാക്കുന്നു.
ഈ പ്രൊഫശ്സറന്മാരുടെ ലേഖനം മെഡിക്കൽ വിദ്യാർഥികൾക്കോ
എന്തിനു മറ്റു ഡോക്ടർമാർക്കു പോലുമോ മനസ്സിലാഉമായിരുന്നില്ല.
എസ്സ്.എസ്സ്.എൽ.സി മാത്രം കഴിഞ്ഞവർക്കും മനസ്സിലാകുന്ന
ഭാഷയിൽ അതു മാറ്റി എഴുതേണ്ടി വന്നിരുന്നു.
പിൽക്കാലത്ത് 1981-83 കാലത്ത് തിരുവനന്തപുരത്ത് ബിരുദാനന്തരപഠനവും
തൈക്കാട് ഡ്ബ്ല്യൂ.ആൻഡ് സി ഹോസ്പിറ്റലിൽ ജോലിയും
ആയി ഇരിക്കുമ്പോൾ നിരവധി ഡോക്ടർ മാർക്കു വേണ്ടീ
ലേഖങ്ങളും റേഡിയോ പ്രഭാഷനങ്ങളും തയാറാക്കി കൊടുക്കേണ്ടി
വന്നു.അവരിൽ മിക്കവർക്കും നല്ല പ്രതിഫലം കിട്ടി.ഒരു ചായ
പോലും വാങ്ങി തന്നില്ല.
നല്ല പ്രതിഫലം തന്നത് തൈക്കാട് ഹോസ്പിറ്റലിലെ സൂപ്രണ്ട്
ആയിരുന്ന കുപ്രസിദ്ധ ഡോക്ടർ ഐറീൻ സ്കിന്നർ ആയിരുന്നു.
അവർക്കു വേണ്ടീ റേഡിയോ പ്രഭാഷണങ്ങൾ പലതു തയാറാക്കി.
ഏ.ഐ.ആർ നല്ല പ്രതിഫലം നൽകാറുണ്ട്.
അൻപതു തവണ ഞാൻ തന്നെ ഏ.ഐ.ആറിൽ പ്രഭാഷണം
നടത്തിയതാണല്ലോ.ഡോ.ഐറീൻ സ്കിന്നർ കാപ്പി പോലും
വാങ്ങി തന്നില്ല.
വർഷങ്ങൾ കുറേ കഴിഞ്ഞു.ഞാൻ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ.
സഹപ്രവർത്തകരിൽ മൂന്നു പേർ,ഒരു സർജൻ,ഒരു ഗൈനക്കോലജിസ്റ്റ്,
ഒരു പോലീസ് സർജൻ എന്നിവർ സർജനും ഗൈനക്കോളജിസ്റ്റും കൂടിയായ
എന്റെ ശത്രുക്കൾ.അവസരം വന്നാൽ ചതിക്കാൻ നോക്കിയിരിക്കുന്ന സമയം.
ഒരു രോഗിയുടെ ബന്ധുവിനെ കൊണ്ടു പരാതി അയപ്പിക്കുന്നു.
അന്വേഷണത്തിനു വന്നത് അന്ന വിജിലൻസ് ഡയറക്ടർ ആയി ഉയർന്നിരുന്ന
ഡോ.ഐറീൻ സ്കിന്നർ.മുൻപരിചയം ഉള്ളതിനാൽ കുഴപ്പം ഒന്നും
വരില്ല എന്നു ധൈര്യം ഉണ്ടായിരുന്നു.പരാതി ആകട്ടെ നിസ്സരവും.
ചിരിച്ചു കളിച്ചു ഐറീൻസ്കിന്നർ പോയി.
ഏതാനും ദിവസം കഴിഞ്ഞു കടലാസ്സെത്തി.
ഡോക്ടർ ശങ്കരപ്പിള്ളയുടെ രണ്ട് ഇങ്ക്രിമെന്റ് കട്ടു ചെയ്തിരിക്കുന്നു.
....പക്ഷേ പിൽക്കാലത്ത് ആ ഇങ്ക്രിമെന്റുകൾ തിരിച്ചു കിട്ടി.
കാരണം ഒരു ലേഖനം.

No comments: