Sunday, October 27, 2013

കേരള ചരിത്രം

കേരള ചരിത്രം
നമ്മുടെ,കേരളീയരുടെ,മലയാളികളുടെ
ചരിത്രം എഴുതിയവർ നിരവ്ധി.മാലി
എന്ന ബാലസാഹിത്യകാരന്റെ പിതാവു
സദസ്യതിലകൻ ടി.കെ,വേലുപ്പിള്ള മുതൽ
ഇങ്ങു വൈസ്ചാൻസലർ പദവി വരെ
എത്തിയ രാജൻ ഗുരുക്കൾ വരെ നമ്മുടെ
ചരിത്രം എഴുതി.എന്നാൽ രണ്ടുപേർ
തികച്ചും വ്യത്യസ്തമായ ചരിത്രം നമുക്കു
നൽകുന്നു.
പഴയ പി.എസ്.പി രാഷ്ട്രീയം ഉപേക്ഷിച്ചു
ചരിത്രകാരനായി മാറിയ വൈക്കം അംബിക
മാർക്കറ്റിൽ താമസ്സം ദളിതബന്ധു എൻ.കെ
ജോസ് അവരിൽ ഒരാൾ.
വേലുതമ്പിയും രാജാകേശവദാസനും രാജ
(അതേ രാജ്) ദ്രോഹികളായിരുന്നു എന്നു
സ്ഥാപിച്ച എൻ.കെ.ജോസ് ആണു നായർ
സമുദായത്തിലെ അംഗബലം ഈഴവ സമുദായത്തേക്കാൾ
കുറഞ്ഞു പോകാനുള്ള കാരണം കണ്ടെത്തിയതും.
രണ്ടുതവണകളിലായി വേലുത്തമ്പി ആയിരക്കണക്കിനു
നായർ യുവാക്കളെ കൊലയ്ക്കു കൊടുത്തു.

വ്യത്യസ്ഥനായ രണ്ടാമത്തെ കേരള ചരിത്രകാരൻ
ലൈബ്രേറിയൻ പദവിയിൽ നിന്നും ചരിത്രകാര
പദവിയിലേക്കു ഉയർത്തപ്പെട്ട വേലായുധൻ
പണിക്കശ്ശേരി.കേരളം സന്ദർശിച്ച വിദേശികളുടെ
എഴുത്തുകളിൽ നിന്നും കേരളചരിത്രം പുനർസൃഷ്ടിച്ച
ഗവേഷകൻ.
ഒരു പക്ഷേ ഡ്വാർട്ട് ബാർബോസാ എന്ന വിദേശിയുടെ
യാത്രാവിവരണം കണ്ടെത്താനായില്ലായിരുന്നുവെങ്കിൽ
"നായർ" എന്നു പറഞ്ഞാൽ ആർ എന്നു നമുക്കറിയാൻ
സാധിക്കുമായിരുന്നില്ല.

No comments: