Friday, September 18, 2015

മനോന്മണീയം സുന്ദരന്‍ പിള്ള (1855 -1897)

മനോന്മണീയം സുന്ദരന്‍ പിള്ള
=============================
തിരുവിതാം കൂറില്‍ നിന്നുള്ള ആദ്യ എം.ഏ
ബിരുദധാരിയായിരുന്നതിനാല്‍ എം.ഏ സുന്ദരന്‍ പിള്ള എന്നറിയപ്പെട്ട പണ്ഡിതന്‍ തമിഴ് നാട്ടില്‍ തമിഴ് ഷക്സ്പീയ്ര്‍ എന്നറിയപ്പെടുന്നു .തമിഴിലെ അതിപ്രസിദ്ധ നാടകം മനോന്മണീയം രചിച്ചതിനാല്‍ അദ്ദേഹം മനോന്മണീയം സുന്ദരന്‍ പിള്ള എന്നുമറിയപ്പെടുന്നു.
അദ്ദേഹം ജനിച്ചത് ആലപ്പുഴയില്‍ .പ്രവര്‍ത്തനം അനന്തപുരിയില്‍. പക്ഷെ ജയലളിത സര്‍ക്കാര്‍ തിരുനെല്‍ വേലി യില്‍ തുടങ്ങിയ തമിഴ് സര്‍വ്വകലാശാല അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരില്‍ .മനോന്മണീയം സുന്ദരനാര്‍ (M.S) യൂണിവേര്‍സിറ്റി .കാരണം അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ തിരുനെല്‍ വേലി ക്കാര്‍ ആയിരുന്നു എന്നതത്രേ . തമിഴ് നാട്ടിലെ ദേശീയ ഗാനം മനോന്മണീയത്തിലെ അവതരണ ഗാനമാണ് . തിരുക്കൊച്ചിയില്‍
ഭൂനിയമം നടപ്പിലാക്കാന്‍ ആദ്യമായി നാല് ബില്ലുകള്‍ അവതരിപ്പിച്ച ധനകാര്യ മന്ത്രി പി.എസ്. നടരാജപിള്ള (പട്ടം താനുപിള്ളയുടെ പി.എസ്.പി മന്ത്രിസഭ) സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ ആയിരുന്നു .
ആളില്ലാ പുഴ എന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ആലപ്പുഴ എന്ന ചെറിയ കടല്‍ത്തീര ഗ്രാമത്തെ കിഴക്കിന്റെ വെനീസ് എന്ന ലോകമറിയുന്ന തുറമുഖമാക്കി മാറ്റിയത് രാജാ കേശവദാസന്‍ എന്നാ ദിവാന്‍ ആയിരുന്നു .അവിടെ കൊട്ടാരവും ക്ഷേത്രവും പാണ്ടികശാലകളും നിരവധി കച്ചേരികളും നിര്‍മ്മിക്കപ്പെട്ടു .ഏലം.മെഴുകു തേന്‍ ആനക്കൊമ്പ് ,കുരുമുളക് എന്നിവ അവിടെ നിന്നും കപ്പല്‍ വഴി വിദേശങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി .തമിഴ് നാട്ടില്‍ നിന്നും കണക്കു സൂക്ഷിക്കാനരിയാവുന്ന രണ്ടു വര്‍ത്തക ശ്രേഷ്ടരെ രാജാ കേശവദാസന്‍ തിരുനെല്‍ വേലിയില്‍ നിന്നും ക്ഷണിച്ചു വരുത്തി .അവര്‍ വെള്ളാള സമുദായത്തില്‍ പെട്ട “പിള്ള”മാര്‍ ആയിരുന്നു
അക്കാലത്തെ ആലപ്പുഴയിലെ പ്രധാന തോടിന്‍റെ ഇരുകരകളിലായി ആ കണക്കപ്പിള്ള കുടുംബങ്ങള്‍ താമസ്സമുറപ്പിച്ചു .തെക്കേക്കര ,വടക്കെക്കര എന്നിങ്ങനെ രണ്ടു വെള്ളാള വീട്ടുക്കാര്‍ .കണക്കപ്പിള്ളമാര്‍. തെക്കെക്കരയിലെ നാഥന്‍ അര്‍ജുനന്‍ പിള്ള .അദ്ദേഹം ജൌളി വ്യാപാരവും തുടങ്ങി .മകന്‍ പെരുമാള്‍ പിള്ള കച്ചവടം വിപുലമാക്കി. .
വലിയ ശിവഭക്തനായിരുന്നു പെരുമാള്‍ പിള്ള .ഭാര്യ മാടത്തി അമ്മാള്‍ .
വളരെക്കാലം അവര്‍ കുട്ടികളില്ലാതെ വിഷമിച്ചു .മധുരയില്‍ പോയി കുലദൈവമായ സോമസുന്ദരനെ ഭജിച്ചു .തുടര്‍ന്നു 1855-ല്‍ അവര്‍ക്കൊരു മകന്‍ ജനിച്ചു .അവനു “സുന്ദരന്‍” എന്ന പേരിട്ടു.ഈ സുന്ദരനെ അന്വേഷിച്ചാണ് പില്‍ക്കാലത്ത് വിവേകാനന്ദന്‍ തിരുവിതാം കൂറിലെത്തുന്നത്.

ലളിതവും ഭക്തി നിര്ഭാരവുമായ ജീവിതമാണ് പെരുമാള്‍ പിള്ളയും ഭാര്യയും നയിച്ചിരുന്നത് .ഭാവിയില്‍ സുന്ദരന്‍ വലിയ ദാര്ശികന്‍ ആവാന്‍ കാരണമതായിരുന്നു.തമിഴിലെ തേവാരം ,തിരുവാചകം ,തിരുക്കുറല്‍ എന്നിവ ശൈശവത്തില്‍ തന്നെ സുന്ദരന്‍ ഹൃദ്ദിസ്ഥ മാക്കി .
പന്ത്രണ്ടാം വയസ്സില്‍ സുന്ദരന്‍ നല്ലൊരു തമിഴ് പണ്ഡിതനായിക്കഴിഞ്ഞിരുന്നു. പിന്നെ ആലപ്പുഴ ഇംഗ്ലീഷ് സ്കൂളില്‍. അതിനു ശേഷം തിരുവനന്തപുരം സര്‍ക്കാര്‍ വക ആംഗല വിദ്യാലയത്തില്‍ ചേര്‍ന്നു .ബന്സിലി ശേഷയ്യര്‍ ,പിള്ളവീട്ടില്‍ മാതേവന്‍ പിള്ള ,പണ്ഡിതന്‍ സ്വാമിനാഥപിള്ള എന്നിവരായിരുന്നു ഗുരുക്കന്മാര്‍ .മട്രിക്കുലേഷന്‍ ഒന്നാം ക്ലാസില്‍ പാസ്സായി എട്ടു രൂപാ പ്രതിമാസം സ്കൊലര്‍ഷിപ് ലഭിച്ചു .സര്‍ ടി.മാധവരായരുടെ മകന്‍ രങ്കരായന്‍ സഹപാഡി ആയിരുന്നു പ്രിന്‍സിപ്പല്‍ ഡോ.റോസ്സിന്റെ പ്രിയശിഷ്യന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .പ്രശസ്തമായ നിലയില്‍ ബി.ഏ ജയിച്ച സുന്ദരത്തെ ട്യൂട്ടര്‍ ആയി റോസ് നിയമിച്ചു .ഡോ.ഹാര്‍വി ആയിരുന്നു തത്ത്വശാസ്ത്ര വകുപ്പിവകുപ്പിലെ പ്രഫസ്സര്‍ .അദ്ധ്യാപകന്‍ ആയിരിക്കെ 1880 – ല്‍ അദ്ദേഹം എം.ഏ എഴുതി എടുത്തു ആദ്യ എം.ഏക്കാരനായി.

22 വയസ്സുള്ളപ്പോള്‍  ശിവകാമി അമ്മാളെവിവാഹം കഴിച്ചു .തിരുനെല്‍ വേലി ഹിന്ദു കോളേജില്‍ കുറെ നാള്‍ അദ്ധ്യാപകന്‍ ആയി .പിന്നെ കുറെ നാള്‍ പ്രിന്‍സിപ്പല്‍ ആയും ജോലി നോക്കി .അക്കാലത്ത് കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ശിഷ്യനായി .സ്വാമികളുടെ നിജാനന്ദ വിലാസം പ്രസിദ്ധപ്പെടുത്തി .മനോന്മണീയം എഴുതിയതും ഇക്കാലത്തായിരുന്നു .ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം ഇക്കാലത്ത് രചിച്ചു .ഒരു “മാതാവിന്റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി  അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റൊറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ രചിക്കപ്പെട്ട നൂറ്റൊകൈ വിളക്കം എന്നാ തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു റാവു ബഹദൂര്‍  സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .
സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍ സുന്ദരം പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു .ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).

ആയിടയ്ക്കാണ് (1892) സുന്ദരം പിള്ളയെ വീട്ടില്‍ ചെന്നുകാണാനും ഒപ്പം ധ്യാനത്തിനു പറ്റിയ സ്ഥലം കണ്ടെത്താനുമായി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്.”ഞാനൊരു ദ്രാവിഡനും ശൈവനും അതിനാല്‍ അഹിന്ദുവും” ആണെന്ന് സ്വാമികളോടു പിള്ള പറയുന്നത് അപ്പോഴാണ്‌ . ഹാര്വ്വി പുറം കുന്നിലെ “അടുപ്പുകൂട്ടാന്‍ പാറ” സ്വാമികള്‍ കയറി നോക്കിയെങ്കിലും ഇഷ്ടമായില്ല .അതിനാല്‍ പിന്നീടു ധ്യാനത്തിനായി കന്യാകുമാരിക്ക് പോയി.
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, വലിയ മേലെഴുത്ത് പിള്ള ആയിരുന്ന തിരുവിയം പിള്ള,ടി.ലക്ഷ്മണന്‍ പിള്ള എന്നിവരോടൊപ്പം സുന്ദരന്പിള്ള 1885-ല്‍ ചെന്തിട്ടയില്‍ “ശൈവപ്രകാശസഭ “ സ്ഥാപിച്ചു . സി.വി. രാമന്‍പിള്ള, ഗുരു റോസ്സിന്റെ പേരില്‍ “റോസ്കോട്ട്” പണിയും മുമ്പ് സുന്ദരന്‍ പിള്ള, ഗുരു ഹാര്വിയുടെ പേരില്‍ പേരൂര്‍ക്കടയില്‍ ആയിരം ഏക്കര്‍ വരുന്ന കുന്നില്‍ “ഹാര്വ്വിപുരം ബംഗ്ലാവ്” പണിയിച്ചു .ശൈവപ്രകാശ സഭ,പബ്ലിക് ലൈബ്രറി ,അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭ എന്നിവിടങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്,ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍  അവ ഗുരുവിന്റെ പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി,സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു വേധാധികാര നിരൂപണം ,കൃസ്തുമതച്ചേദനം   എന്നിവ ഉദാഹരണം .അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏകമകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്റെ ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന ,”വെള്ളാളന്‍” ആയ സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്റെ
കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന
സുന്ദരന്‍പിള്ള തന്നെ  ആയിരുന്നു എന്നത് ചരിത്ര സത്യം. അത് തമ്സകരിക്കപ്പെട്ടു .


“പ്രാചീന മലയാളം” എന്ന കൃതി വഴി ചട്ടമ്പി സ്വാമികളാണ് ഈ വസ്തുത സ്ഥാപിച്ചത് എന്ന് ചിലര്‍ പറയാറും എഴുതാറും   ഉള്ളത് ഈ സത്യം അറിയാതെയാണ് .രണ്ടു ഹിന്ദു രാജാക്കള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ബ്രാഹ്മണരുടെ വസ്തുവകകള്‍ ബ്രഹ്മദായങ്ങള്‍  ആക്രമിക്കപ്പെടുകയില്ലായിരുന്നു .അവ നികുതിവിമുക്തവും ആയിരുന്നു .അതിനാല്‍ യുദ്ധകാലങ്ങളില്‍ വെള്ളാളരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക പതിവായിരുന്നു .കെരളത്തിലെ കൃഷി ഭൂമിയുടെ യതാരത്ഥ അവകാശി ആരായിരുന്നു  എന്നന്വേഷനമാണ് സുന്ദരന്‍ പിള്ളയെ പുരാവസ്തു ഗവേഷണത്തിലേക്ക് നയിച്ചതു എന്ന് ദോ .എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍ 2008 പേജ്  55-58 കാണുക ).തിരുനെല്‍ വേലി യിലെയും നാഞ്ചിനാട്ടിലെയും ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരായിരുന്ന വെള്ളാള കുളത്തില്‍ ജനിച്ച സുന്ദരന്‍ പിള്ള പൂര്‍ണ്ണമായും സസ്യഭുക്ക് ആയിരുന്നു എന്ന് ശശിഭൂഷന്‍
എഴുതുന്നു. 1878-ല്‍ പി.ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ അശാസ്ത്രീയതയും പിള്ളയെ ഗവേഷകനാക്കി. .ശിലാലിഖിതങ്ങളുടെ  പകര്‍പ്പുകള്‍ അദ്ദേഹം ശാസ്ത്രീയമാക്കി തയാറാക്കി ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിച്ചു .കേരളചരിത്രനിര്‍മ്മിതിയില്‍ അദ്ദേഹത്തിന്റെ സംഭാവന ശരിക്കും വിലയിരുത്തപ്പെടാതെ പോയി .ഡോ.ഹുല്‍ഷ്,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു  പിള്ള   എന്നിവര്‍ സുന്ദരം പിള്ളയുടെ സമകാലീകരും സുഹൃത്തുക്കളും ആയിരുന്നു .അവധി ദിവസങ്ങളില്‍ കാളവണ്ടികളില്‍ യാത്ര ചെയ്താണ് പിള്ള പുരാതന്‍ ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത് .അത് വരെ കണ്ടെത്തിയ ശിലാലി ഖിതങ്ങളെ വിശദമായി വിശകലനം ചെയ്തു തയ്യാറാക്കിയ ആദ്യ പ്രബന്ധം ത്തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അവതരിപ്പിച്ചത് 1894 - ഏപ്രില്‍ 7- ന്ആയിരുന്നു .തുടര്‍ന്നു മഹാരാജാവ് അദ്ദേഹത്തിനു പ്രതിമാസം 50 രൂപാ യാത്രപ്പടി ആയി അനുവദിച്ചു. യാത്രക്കൂലി ഇനത്തില്‍ അദ്ദേഹം മൊത്തം  582രൂപാ  14 അണ കൈപ്പറ്റിയതായി കാണുന്നു .തുടര്‍ന്നു അദ്ദേഹം 1894-ല്‍ ആര്‍ക്കിയോളജി വിഭാഗം  ഓണറ റി സൂപ്രണ്ട് ആയി നിയമിതനായി .
1878-ല്‍ പുറത്ത് വന്ന  പി.ശങ്കുണ്ണി മേനോന്റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Soverings of Travancore എന്ന പ്രബന്ധം തയ്യാറാക്കി . വീര രവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ  പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ
ആദ്യ പുരാവസ്തു ഗവേഷണ ഫലം .തിരുവിതാം കൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം . രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ . തെക്കന്‍ തിരുവിതാം കൂറിലെ മണലി ക്കരയില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന “ഗ്രാമ സമതി”കളുടെ,വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ,  പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ല വര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷമീരിലെ  സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ല വര്ഷം എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്ഷം പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്പിള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്റെ പ്രഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
ആധുനിക ശാസ്ത്ര പ൦നങ്ങളില്‍  അതീവ തല്പ്പരനായിരുന്ന ദാര്ശി കനും സാഹിത്യനിപുണനും  ആയിരുന്ന പി.സുന്ദരന്‍ പിള്ള ആര്‍ഷ സംസ്കാരത്തിന്റെ ആരാധകനും ആയിരുന്നു എന്ന് പി.ഗോവിന്ദപിള്ള എഴുതുന്നു ചാള്‍സ് ഡാര്‍വിന്‍ ജീവിതവും കാലവും ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2009. പേജ്  2008-2009 മനോന്മണീയം സുന്ദരനാര്‍ .അദ്ദേഹം തോമസ്‌ ഹെന്‍ട്രി ഹക്സിലി യ്ക്കച്ചയച്ച 1888 മാര്‍ച്ച് 4-ലെ കത്ത് പൂര്‍ണ്ണമായി കൊടുത്തിരിക്കുന്നു ,അക്കാലത്ത് പിള്ള പുത്തന്ച്ചന്തയിലെ ലൂക്ക് ലെയിനിലായിരുന്നു താമസം .
“.......കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി പോപ്പുലര്‍ സയന്‍സ് വായിക്കുന്നതില്‍ അതീവ തല്പ്പരനാണ് ഞാന്‍ .അങ്ങനെ നമ്മുടെ ഈ കാലഘട്ടത്തിലെ വിശുദ്ധരും വീരനായകരുമാണ് ശാത്രജ്ഞര്‍ എന്ന് കരുതുക എന്റെ ശീലമാക്കിയിരിക്കുന്നു .സത്യത്തെ തേടിയുള്ള അവരുടെ നിസ്വാര്‍തഥ അദ്ധ്വാനം ,ജനങ്ങളുടെ ഇടയില്‍ നില നില്‍ക്കുന്ന മുന്‍വിധികളെയും സമകാലികത അനുവദിക്കുന്ന പരിധിയോളം എത്തുന്ന പീഡാനുഭവങ്ങളെ യും  നേരിടുന്നതില്‍ അവര്‍ പ്രകടിപ്പിക്കുന്ന സമചിത്തത ...അവരെ ചിന്തയുടെ മാത്രമല്ല ,യാതാര്തഥമായ ആത്മീയ സംസ്കാരത്തിന്റെ  കൂടി നേതാക്കളായി ഉയര്‍ത്തുന്നു ......”
എന്നിങ്ങനെ പോകുന്നു സുന്ദരന്‍ പിള്ള അയച്ച കത്ത് .കേംബ്രിഡ്ജ് സര്‍വ്വകലാശാല ഈ കത്ത് പൂര്‍ണ്ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .

കവി,നാടകകൃത്ത്, അദ്ധ്യാപകന്‍ ,പുരാവസ്തു ഗവേഷകന്‍,ചരിത്രകാരന്‍.സൈവസദ്ധാന്തകന്‍,പ്രഭാഷകന്‍  എന്നീ നിലകളിലെല്ലാം ജീവിതകാലത്ത് പിള്ള തിളങ്ങി.ദ്രാവിഡ പ്രസ്ഥാനന്തിന്റെ മുങ്ങാമികളില്‍ ഒരാള്‍ എന്നനിലയിലും അദ്ദേഹം അറിയപ്പെടുന്നു .പാണ്ട്യ രാജാവായിരുന്ന ജീവകന്‍ ,മകള്‍ മനോന്മണി, മന്ത്രി കുടിലന്‍ ,മന്ത്രിയുടെ മകന്‍ ബലദേവന്‍ എന്നിവരുടെ കഥ പറയുന്ന നാടകമാണ് മനോന്മാണീയം. തമിഴിലെ ഒരു ക്ലാസ്സിക് .ലിറ്റന്‍ പ്രഭുവിന്റെ രഹസ്യവഴി (Secret Way) എന്ന കൃതിയെ അനുകരിച്ചു രചിച്ച ഈനാടകം അഭിനയിക്കാന്‍ യോജ്യമല്ല .എന്നാല്‍ താത്വികമായി

 ശൈവവൈഷ്ണവ ദര്‍ശനങ്ങളെ സമന്വയിപ്പിക്കുന്ന ഉത്കൃഷ്ട നാടകം എന്ന് നിരൂപകര്‍ പറയുന്നു ഭൌതീകം ,ആത്മീയം ,ജ്ഞാനം എന്നീ പടവുകളില്‍ വച്ച് മനുഷ്യ ജീവിതത്തെ വിശകലനം ചെയ്യുന്ന കൃതി .”വേത” എന്നാ ഈശ്വരപ്രാര്‍തഥനയോടെ നാടകം തുടങ്ങുന്നു .അടുത്ത് പാടുന്ന “നീരാറും കടലുടന്ത നിലമടന്ത കെഴിലോ ഴുകും  എന്ന പന്ത്രണ്ടു വരി പദ്യം തമിഴ്നാട്ടു വണക്കം ആയി അംഗീകരിക്കപ്പെട്ടു . എല്ലാ വേദികളിലും ആ ഗാനം പാടപ്പെടുന്നു 




No comments: