Wednesday, March 18, 2015

അവരിലും രാജാക്കന്മാർ ഉണ്ടായിരുന്നു

അവരിലും രാജാക്കന്മാർ ഉണ്ടായിരുന്നു
====================================

ബ്രാഹ്മണ അധിനിവേശം ഉണ്ടാകും മുമ്പു വിവിധ
ജനവിഭാഗങ്ങൾ തമ്മിൽ ഉയർന്ന-താഴ്ന്ന വ്യത്യാസം
ഇല്ലായിരുന്നു."പുല"ത്തിൽ (വയലിൽ) കൃഷി ചെയ്തു
വെള്ളാളരെ പോലെ തന്നെ, ജനത്തെ ഊട്ടിയ പുലയർക്കും
രാജാവാകാമായിരുന്നു.
"പുലയനാർകോട്ട" അതിന്റെ സ്മാരകം.
പറയർക്കും ഉന്നത നില ഉണ്ടായിരുന്നു.
"പറയി പെറ്റ"പന്തിരുകുലം ഉദാഹരണം.
ചാന്റോർ(ചാവേർ) രാജാക്കൾ ആയിരുന്നിരിക്കാം.
അതാണല്ലോ
1921ല് ചാന്റോർ(ചാന്നാർ) എന്ന പേർ മാറ്റി അവർ "നാടാർ"
-നാട്ടിന്റെ അധിപർ- എന്ന ഔദ്യോഗിക നാമം സ്വീകരിച്ചത്.
വെള്ളാളർ ഒരു കാലത്തും രാജാവകരുതെന്നും എന്നാൽ
കിരീടം വച്ചു കൊടുക്കുന്ന "കിംഗ് മേക്കർ"അവരായിരിക്കണമെന്നും
ശിവൻ അരുളി എന്നാണു തേർസ്റ്റൺ രങ്കാചരി എന്നിവരുടെ
തെന്നിന്ത്യൻ ജാതി സമുദായ ചരിത്രം പറയുന്നത്.
പക്ഷേ ചേര-ചോള-പാണ്ട്യ-വേണാട്,പന്തളം,പൂഞ്ഞാർ രാജവംശം
എല്ലാം തന്നെ വെള്ളാളർ ആയിരുന്നു എന്നു
പല ചരിത്രകാരന്മാർ
(ടി.പളനിയുടെ ഡോക്ടർ തീസ്സിസ് കാണുക) പറയുന്നു.
(മുസ്ലിം ഭരണം മാത്രമല്ല,കൃസ്ത്യൻ ഭരണവും
(വേളോർ വട്ടം) നാം അനുഭവിച്ചു.
ഒപ്പം പോർട്ടുഗീസ്,ഡച്ച്,ഫ്രഞ്ച്,ഇംഗ്ലീഷ് ഭരണങ്ങളും)
പക്ഷേ അത്തരം രാജവംശങ്ങള് എങ്ങിനെ നശിച്ചു?
മറ്റുള്ളർ നശിപ്പിച്ചോ അതോ പരസ്പരം തമ്മിൽ തല്ലി
കുലംകുത്തിയോ?
തമിഴ്നാട്ടിൽ ഏറെ കാലം "കുറവ" ഭർണമായിരുന്നു.
വെള്ളാളർ കേരളത്തിലേക്കു വരാൻ കാരണം
കുറവരാജാവിനു
പെണ്ണിനെ കൊടുക്കാൻ സമ്മതമില്ലാഞ്ഞിട്ടാണെന്നു
അമ്മൂമ്മക്കഥകൾ.
തെറ്റാവാനിട.വെള്ളം കിട്ടുന്ന നല്ല മണ്ണു നോക്കി പോന്ന
കർഷകരായിരിക്കണം അവർ.
യുദ്ധത്തിൽ മാത്രമല്ല ചതി,ക്ലൈവുമാർ മാത്രമല്ല ചതി കാട്ടിയത്.
വെള്ളാളരും ചതി കാട്ടി.
അധികാരത്തിനായിരുന്നില്ല.
പെണ്ണിനെ കൊടുക്കാനുള്ള മടികാരണം.
നാഞ്ചിൽ നാട്ടിലെ രാജാവ് "നാഞ്ചിൽ കുറവനെ" വെള്ളാളർ
കൊന്നത് ഒരു ചതിയിലൂടെ എന്നു അമ്മൂമ്മമാർ.
വിവാഹപന്തൽ തള്ളിതാഴെ ഇട്ട് രാജാവിനെ കൊന്നത്രേ.
ബ്രാഹ്മണ രാജാവുണ്ടായിരുന്നു.
ചെമ്പകശ്ശേരി ദേവനാരായണൻ.
ചുരുക്കത്തിൽ രാജാവാകാൻ സാധിക്കാതെ പോയത്
നായർക്കു മാത്രം.
ഒരിക്കലും ഒരു നായർ രാജാവുണ്ടായില്ല.
എന്നും പടയാളികളാകാൻ വിധിച്ചവർ.
വാളും പരിചയും നഷ്ടപ്പെട്ടിട്ടും
ഇന്നും അസംബ്ലിയിൽ പോലും അവർ കയ്യും നഖവും
ഉപയോഗിച്ചു പോരാടേണ്ടി വരുന്നു.
എന്നിട്ടും റോബിൻ ജഫ്രി എഴുതി വിട്ടു:
"നായർ മേധാവിത്വത്തിന്റെ അധപ്പതനം."
പാവം സായിപ്പ്.
Like ·  · 

No comments: