Saturday, November 08, 2014

എൻ.വിയും പി.ടി.ബിയും പിന്നെ കാമ്പിശ്ശേരിയും

എൻ.വിയും പി.ടി.ബിയും പിന്നെ കാമ്പിശ്ശേരിയും

മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരെ പരിചയപ്പെടാനുംഅവരുമായി സംസാരിക്കാനും അവസരം കിട്ടിയിട്ടുണ്ട്.കാനം ഈ.ജെ(ഫിലിപ്)വേളൂർ കൃഷ്ണൻ കുട്ടി,മാത്യൂ മറ്റം,തേക്കിങ്കാട് ജോസഫ്.മാടവൻ ബാലാകൃഷ്ണപിള്ളം
കെ.എം.റോയി.ഉറൂബ് (പി.സി.കുട്ടിക്കൃഷ്ണൻ,നാലാങ്കൽ കൃഷ്ണപിള്ള,പാറപ്പുറം(കെ.ഈ.മത്തായി)
എസ്സ്.വി.വേണുഗോപൻ നായർ,എൻ.വി.കൃഷ്ണ വാര്യർ,പി.ടി.ഭാസകര പ്പണിക്കർ,ആറന്മുള്ള ഹരിഹര പുത്രൻ
കാമ്പിശ്ശേരി,തോപ്പിൽ ഭാസി,ചാത്തന്നൂർ മോഹൻ,വിതുര ബേബി,ജോർജ് ഓണക്കൂർ,ഡോ.പി.എം.മാത്യു,വെല്ലൂർ,
ഇടമറുക് ജോസഫ്,വൈക്കം ചന്ദ്രശേഖരൻ നായർ,പി.ആർ.ചന്ദ്രൻ,നിത്യചൈതന്യ യതി,പ്രൊഫ.എസ്സ്.ഗുപതൻ നായർ,
പ്രൊഫ.എം.കൃഷ്ണൻ നായർ,എം.കൃഷ്ണൻ നായർ ഐ.പി.എസ്സ്,ചെമ്മനം ചാക്കൊ,സുകുമാര,സുഗത കുമാരി,സാറാ തോമസ്
,വിജയലക്ഷ്മി,കണിമോൾ,ബാലചന്ദ്രൻ ചുള്ളിക്കാട്,ടി.എൻ.ഗോപിനാഥൻ നായർ,പി.ഭാസകരൻ,പാലാനാരായണൻ നായർ,പ്രൊഫ.പുത്തങ്കാവു മാത്തൻ തരകൻ,അമ്പലപ്പുഴ രാമവർമ്മ,കടമ്മനിട്ട,വെട്ടൂർ രാമൻ നായർ,കെ.പി.എസ്സ്.മേനോൻ,തക്ഴി ശിവശങ്കരപ്പിള്ള,കണിയാപുരം രാമചന്ദ്രൻ,സക്കറിയാ,ഏറ്റുമാനൂർ സോമദാസൻ,എഴുമറ്റൂർ രാജരാജവർമ്മ,എൻ.എൻ.പിള്ള,കാർട്ടൂണിസ്റ്റ് കളായ ടോംസ്.യേശുദാസൻ,ജോയി കുളനട,സോമനാഥൻ,നാഥൻ എന്നിവരേയും പരിചയപ്പെട്ടു.ചിലരെ പലതവണ കണ്ടു.ചിലർ
വാസസ്ഥലത്തെത്തി.കാമ്പിശ്ശേരി കരുണാകരൻ,കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവർ ഉദാഹരണം.ചിലരുമായി ഒരിക്കൽ
മാത്രം ബന്ധപ്പെട്ടു.ഒരിക്കൽ മാത്രം കാണുകയും എന്നാൽ ജീവപര്യന്തം മനസ്സിൽ മായാതെ നിൽക്കയും ചെയ്യുന്ന രണ്ടുമഹത് വ്യ്ക്തികൾ ശരിയ്ക്കും പ്രസ്ഥാനങ്ങൾ ആയിരുന്നു ഭാഷാ ഇൻസ്റ്റിട്യൂട്ട് മേധാവിയായിരുന്ന എൻ.വി.കൃഷ്ണവാര്യരും കേരളശാസ്ത്ര സാഹിത്യപരിഷത്,സ്റ്റെപ്സ് എന്നിവയുടെ സ്ഥാപകനുമായിരുന്ന പി.ടി.ബിയും.ആധുനിക വൈദ്യ സംബന്ധമായി 1974 ല് 12 മാസം തുടർച്ചയായി വിജ്ഞാനകൈരളിയിൽ പ്രൗഡഗംഭീരമായ ലേഖനങ്ങൾ (ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതനപ്രവണതകൾ,ആസ്പിരിൻ,അല്ലെർജി,വാസക്ടമി തുടങ്ങി 12 ലേഖങ്ങൾ)എഴുതാൻ പ്രചോദനം നൽകിയത് എൻ.വിയും പി.ടിബിയുമായിരുന്നു.കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തനങ്ങളിൽ 1983 വരെ സജീവമായി നിന്നും.പരിഷത്തിന്റെ രാഷ്ട്രീയം ദഹിക്കാതെ വന്നപ്പോൾ ഉൾവലിഞ്ഞു.
ശാസ്ത്രം സാധാരണക്കാർക്കു മൻസ്സിലാകുന്ന ഭാഷയിലേക്കു ഇറങ്ങിവരണം എന്നുപദേശിച്ചത് കാമ്പിശ്ശേരിയായിരുന്നു.
എൻ.വിയും പി.ടി.ബിയും കാമ്പിശ്ശേരിയും ഇന്നും ഓർമ്മയിൽ.ആ ഓർമ്മ മായാതെ നിൽക്കും.

പൊതുവാട്ടിൽ "തമ്മെ" ഭാസ്കരപ്പണിക്കർ എന്ന പി.ടി.ബി(1921-1997)
മലയാളത്തിന്റെ ഡോക്ടർ ജോൺസൺ എന്ന വിശേഷണത്തിനർഹനാണ്.
വള്ളുവനാടൻ ആചാര്യൻ,കേരളത്തിന്റെ സാംസ്കാരിക തേജസ്,സാക്ഷരതാ
പ്രവർത്തകൻ,പ്രമുഖ സംഘാടകൻ,പരിസ്ഥിതി പ്രവർത്തകൻ, ഗ്രന്ഥകാരൻ,
വ്ജ്ഞാന കോശകാരൻ എന്നെല്ലാം അദ്ദേഹം വാഴ്ത്തപ്പെടുന്നു.തെരഞ്ഞെടുക്കപ്പട്ട
ആദ്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരി.മലബാർ   ഡിസ്റ്റ്രിക്ട് ബോർഡിന്റെ അവസാന
പ്രസിഡന്റ്.മൂവായിരത്തിൽ പരം ആളുകൾക്ക് ജോലി നൽകിയ ഭരണാധികാരി.
മലബാറിൽ ഏകാധ്യാപക സ്കൂളുകൾസ്ഥാപിച്ച് "ഖ്സാക്കിന്റെ ഇതിഹാസം"
രചിക്കാൻ പ്രേരണ നൽകിയ മനുഷ്യ സ്നേഹി.1956 ല് എം.സി.നമ്പൂതിരിപ്പാട്,
എം.എൻ.സുബ്രഹ്മണ്യൻ,ഓ.പി നമ്പൂതിരി എന്നിവരുമൊത്ത് ഒറ്റപ്പാലത്ത് വച്ച്
"ശാത്രസാഹിത്യസമതി" രൂപീകരിച്ചു.1962 ല് കോഴിക്കോട്ട് വച്ച് കേരള ശാസ്ത്ര 
സാഹിത്യ പരിഷത്ത് സ്ഥാപിച്ചു.ശാത്രഗതി എന്ന മാസിക പുറത്തിറക്കി.
എന്താണു പ്രകൃതി എന്നും  ഭൂമിയുടെ നിലനിൽപ്പിനു അതെങ്ങനെ സഹായകമാകുന്നു
എന്നു മലയാളിയെ പഠിപ്പിച്ചു.സുഗതകുമാരി തന്റെ ഗുരു ആയി പി.ടി.ബിയെ
വിശേഷിപ്പിക്കുന്നു.വിദ്യാഭ്യാസമന്ത്രിയായ മുണ്ട്ശ്ശേരിയുടെ  പ്രൈവറ്റ് സെക്രട്ടറി
ആയിരുന്നു.നൂറോളം പുസ്തകങ്ങൾ രചിച്ചു.പാർട്ടി ഇടതും വലതുമായി തിരിഞ്ഞപ്പോൾ
സജീവ രാഷ്ട്രീയത്തിൽ നിന്നു പിന് വാങ്ങി.
എന്നെപ്പോലെ നിരവ്ധി ആൾക്കാരെ മലയാളത്തിൽ എഴുത്തുകാരും ഗ്രന്ഥകർത്താക്കളും

ആക്കി മാറ്റി.

No comments: