Saturday, November 22, 2014

മഹാപ്രഭുവും മഹാഗുരുവും

മഹാപ്രഭുവും മഹാഗുരുവും
ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി "ഗുരു"
എന്ന കെ.സുരേന്ദ്രൻ നോവൽ പുറത്തിറങ്ങിയ കാലം മുതൽ
പ്രതീക്ഷിക്കുന്നതാണു ചട്ടമ്പിസ്വാമികളുടെ ജീവിതം ആധാരമാക്കി
ഒരു (നായർ വിരചിത) നോവൽ.2009 വരെ കാത്തിരിക്കേണ്ടി വന്നു
വൈക്കം വിവേകാനന്റെ "മഹാപ്രഭു" പുസ്തക രൂപത്തിൽ കാണാൻ.
2005-2006 കാലഘട്ടത്തിൽ ജന്മഭൂമി ഞായറാഴ്ചപ്പതിപ്പുകളിൽ തുടരൻ
ആയി വന്നപ്പോൾ ചില ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു എങ്കിലും
മുഴുവനായി ഒന്നിച്ചു വായിക്കാൻ ഇപ്പോഴാണവസരം കിട്ടുന്നത്.
ശരിയായ ഗൃഹപാഠം ചെയ്യാതെയാണു വൈക്കം വിവേകാനന്ദൻ
മഹാപ്രഭുവിനെ അവതരിപ്പിച്ചിരിക്കുന്നത്.നടൻ ജനാർദ്ദനന്റെ പിതാവ്
പറവൂർ ഗോപാലപിള്ളയാൽ 1935 ല് വിരജിതമായ ആദ്യ ജീവചരിത്രം
വായിച്ചതിൽ നിന്നാണു നോവൽ എഴുതാൻ പ്രചോദനം കിട്ടയതെന്നു
നോവലിസ്റ്റ്.നോവലിൽ ഭാവനയിൽ പലതും ചേർക്കാം ചരിത്രമല്ല
എന്നു പറയാം.പക്ഷേ നിരവധി ഫോട്ടോകൾ നൽകിയിയ മഹാപ്രഭു
നോവൽ ആണോ ചരിത്രമാണോ എന്നു വായനക്കാർക്കു സംശയം
ജനിപ്പിക്കും.
വിവേകാനന്ദൻ പലവിഡ്ഡിത്തരങ്ങളും 2009 ല് എഴുതി പിടിപ്പിച്ചു.
1935 ല് ജീവചരിത്രം എഴുതിയ പറവൂർ ഗോപാലപിള്ളയെ,അദ്ദേഹത്തിന്റെ
അജ്ഞതയെ നമ്മുക്കു കുറ്റം പറയാൻ സാധിക്കില്ല.
1935 ലെ ലോകമല്ല,അറിവല്ല,വിവരമല്ല 2009 ല് നമുക്കുള്ളത്.
1935 അജ്ഞാതമായ പലതും 2009 ല് ജ്ഞാതം.
അതു വിവേകാന്ദൻ മൻസ്സിലാക്കിയില്ല.
ഇന്നു എന്തെങ്കിലും എഴുതണമെങ്കിൽ അതിനുമുമ്പു ഗൃഹപാഠം നന്നായി
ചെയ്യണം.
1945 കാലത്ത് ചട്ടമ്പിയുടെ ഗുരു ആരായിരുന്നു എന്നറിയാവുന്നവർ ചുരുക്കം.
ആവിവരം മാലോകർ അറിയുന്നത് 1960 ല്മാത്രം.
അക്കഥയൊന്നും വിവേകാനന്ദൻ അറിയുന്നില്ല.

1935 കാലഘട്ടത്തിൽ ശിവരാജ യോഗി അയ്യാസ്വാമികൾ
എന്ന മഹാഗുരുവിനെ കുറിച്ചറിയാവുന്ന മലയാളികൾ
തിരുവനന്തപുരത്തിനു വെളിയിൽ കുറവായിരുന്നു.
1960 ല് ആ മാഹാഗുരുവിന്റെ മകൻ എഴുതിവച്ച
ഡയറി പ്രസിദ്ധീകരിക്കപ്പെട്ടു.പിന്നീട് മഹാഗുരു ശിവരാജ
യോഗി തൈക്കാട് അയ്യാസ്വാമികളെ കുറിച്ചു നിരവധി ലേഖങ്ങളും
കുറിപ്പുകളും പുസ്തകങ്ങളും ബ്ലോഗുകളും മറ്റും വന്നു.
അതൊന്നും കാണാത്ത,വായിക്കാത്ത കൂപമണ്ഡൂകമാണു
വൈക്കം വിവ്വേകാനന്ദൻ എന്നു മഹാ പ്രഭു വായിക്കുന്നവർക്കെല്ലാം
തോന്നും.
നാണുവിന്റെ മാത്രമല്ല(2014  വർക്കല നാരായണഗുരുകുലം പുറത്തിറക്കിയ
ഡോ.എസ്സ്.ഓമനയുടെ "ഒരു മഹാഗുരു"കാണുക)
കുഞ്ഞന്റേയും ഗുരു മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ
എന്ന ശിവരാജയോഗി.
വിവേകാനന്ദൻ എഴുതും പോലെ ആ മഹാ ഗുരു ഇമ്മിണി ബല്യ
വെൺകുളം പരമേശ്വരൻ ആയിരുന്നില്ല.
കേരളം കണ്ട ആദ്യത്തേതും ഒരു പക്ഷേ അവസാനത്തേയും ആയ
ശിവരാജയോഗി.
ശിവരാജയോഗം എന്തെന്നു പഠിക്കാതെ ആണു വിവേകാനന്ദൻ
മഹാപ്രഭു എഴുതിയത്. ശിവരാജയോഗമെന്നാൽ ഹഠ യോഗം
എന്നല്ല.നാലു ഭാഗങ്ങളിൽ ഒന്നു മാത്രമാണു ഹഠയോഗം.
ചട്ടമ്പി സ്വാമികളാണു ശ്രീനാരായണഗുരു വിന്റെ ഗുരു എന്നും
അങ്ങിനെ അല്ലേ,അല്ല എന്നും ശ്രീനാരായണ ഗുരു"സ്വയംഭൂ ഗുരു"
ആണെന്നും  ഉള്ള നായർ-ഈഴവ സംവാദം ഒരു കാലത്ത്,
ദ്വിതീയാക്ഷരപ്രാസവാദത്തേക്കാൾ ശക്തമായി, മാധ്യമങ്ങളിൽ നിറഞ്ഞു
നിന്നിരുന്നു.എന്റെ സുഹൃത്ത്,മുൻ ആർക്കിയോളജി വകുപ്പു മേധാവി,
അനതരിച്ച്,മലയിങ്കീഴ് മഹേശ്വരൻ നായർ, "ശ്രീ നാരായണഗുരുവിന്റെ ഗുരു"
എന്ന പേരിൽ തന്നെ,ചട്ടമ്പിസ്വാമികളുടെ ഒരു ജീവചരിത്രം എഴുതിക്കളഞ്ഞു.
ഒരു കോമ്പ്ലിമെന്ററി കോപ്പി എനിക്കും നൽകിയിരുന്നു.കഷ്ടമെന്നു പറയട്ടെ
അലമാരിയുടെ കാണാമൂലയിൽ കിടന്നിരുന്ന പുസ്തകം മുഴുവനായി വായിക്കാനൊത്തത്
പ്രിയ സുഹൃത്തിന്റെ മരണശേഷവും.അതിനാൽ എന്റെ പുസ്തകവിമർശനം
നേരിടാനുള്ള ദൗർഭാഗ്യം അദ്ദേഹത്തിനു കിട്ടാതെ പോയി.

മഹേശ്വരൻ നായർ എഴുതി വച്ച വിഡ്ഡിത്തം
1883  ല് അണിയൂർ ക്ഷേത്രത്തിൽ വച്ചു കൊടിപ്പറമ്പിൽ
നാരായണപിള്ള നാണുവിനെ കുഞ്ഞനു പരിചയപ്പെടുത്തി
എന്നു മലയ്ങ്കീഴ് മഹേശ്വരൻ നായർ "ശ്രീനാരായണഗുരുവിന്റെ
ഗുരു" എന്നജീവചരിത്രം(1974 പേജ്44)എഴുതിവച്ചു.
ഡോ.പുതുശ്ശേരി രാമചന്ദ്രൻ വരെയുള്ളപണ്ഡിതന്മാർ ഒന്നും ആലോചിക്കാതെ
ആ വർഷം അതേ പടി പകർത്തി വച്ചു അവരുടെ രചനകളിൽ.
തിരുമധുരപ്പേട്ടയിൽ കുടിപ്പള്ളിക്കൂടം ആശാൻ രാമൻപിള്ള,മനൊണ്മണീയം
സുന്ദരൻ പിള്ള,മഹാഗുരു ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികൾ
എന്നീ ത്രിമൂർത്തികൾ സ്ഥാപിച്ച,ചർച്ചകൾ നടത്തിയിരുന്ന"ജ്ഞാൻപ്രജഗരം"
എന്ന വിദ്വൽ സഭയിലതിനും എത്രയോമുമ്പവർ കണ്ടു മുട്ടിയിരുന്നു.എട്ടു വർഷത്തെ
നിരീക്ഷണത്തിനു ശേഷം അയ്യാവ് ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ച് കുഞ്ഞനെ
ശിഷ്യനാക്കിയത് 1879 ലെ ചിത്രാ പൗർണ്ണമിക്ക്.
കുഞ്ഞന്റെ അപേക്ഷപ്രകാരം സ്നേഹിതൻ നാണുവിനെ അയ്യാവ് ശിഷ്യനാക്കിയത്
അടുത്തവർഷത്തെ (1880) ചിത്രാ പൗർണ്ണമിക്കും.
കുഞ്ഞൻ നാണുവിന്റെ ഗുരു അല്ല.
സീനിയറും ജൂണിയറും.
നാണു ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ കുഞ്ഞൻ രണ്ടിൽ.
ഗുരു ശിവരാജ യോഗി അയ്യാവ്.
ഗുരുനിർദ്ദേശത്താൽ സീനിയർ കുഞ്ഞൻ ജൂണിയർ നാണുവിനെ
ചിലകാര്യങ്ങൾക്ക് മാർഗ്ഗം നിർദ്ദേശം നൽകിയിരിക്കാം.
അതുകൊണ്ട് ഗുർ ആകില്ല.മുതിർന്ന ശിഷ്യൻ.


ഗുരു സാക്ഷാൽ മഹാഗുരു,ശിവരാജ യോഗി,തൈക്കാട് അയ്യാസ്വാമികൾ തന്നെ.

അജ്ഞതയേ,നിന്റെ നാമം വിവേകാനന്ദൻ എന്നോ?
"എനിക്കു ഹഠയോഗം പഠി ക്കണം" മഹാഗുരു പേജ് 121 ല്
കുഞ്ഞൻ അയ്യാവിനോട് അപേക്ഷിക്കുന്നതായി വിവേകാനന്ദൻ.
ചില നൃത്തക്കാരികൾ കലോൽസ്വമൽസരത്തിനു മൽസരിക്കാൻ
ചിലകുട്ടികളെ ഭരത നാട്യവും മറ്റും കാപ്സ്യൂൾ രൂപത്തിൽ
പടിപ്പിക്കും.അങ്ങനെ "യോഗ" കാപ്സ്യൂൾ  രൂപത്തിൽ പഠിപ്പിച്ചിരുന്ന
ഒരു ആദ്യകാല "വെൺകുളം പരമേശ്വരൻ" മാത്രമാണു വിവേകാനന്ദന്റെ
തൈക്കാട് അയ്യാ.ശാന്തം പാവം.

മറ്റൊരു പമ്പര വിഡ്ഡിത്തം,പേജ് 121 തന്നെ
"ജ്ഞാനികൾക്കു നിരക്കാത്ത ആഡംബരഭ്രമം അവിടെയെങ്ങും ദൃശ്യമായിരുന്നു"
വിവേകാനന്ദൻ അകക്കണ്ണിൽ ദർശിച്ച ആ "ആഡംഭരഭ്രമം" എന്താണദ്ദേഹം
നമ്മോടു പറയുന്നില്ല.അദ്ദേഹത്തിനു കിട്ടിയ സ്വപൻ ദർശനമായിരിക്കാം.
ശിവരാജയോഗിയെ മോശക്കാരനാക്കാൻ വിവേകാന്ദനിർമ്മിത കഥകളിനിയുണ്ട്.
"അയ്യാവ് ഇടയ്ക്കിടെ ചില പരീക്ഷണങ്ങളെ കുറിച്ചു പറയുമായിരുന്നു.ചില രാസവിദ്യകൾ
അദ്ഡേഹം പരീക്ഷിക്കുണ്ടത്രേ,അതിൽ"പ്രാധാനം: ചെമ്പിനെ സ്വർണ്ണമാക്കുന്ന
വിദ്യയാണ്." അപ്രധാന വിദ്യകൾ ഏതെന്നു വിവേകാനന്ദൻ മറച്ചുവയ്ക്കുന്നു.
ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യ പഠിക്കാൻ ഒരു സുവർണ്ണാവസരം കിട്ടിയ
കുഞ്ഞൻ അതു പാഴാക്കിയത് ഒട്ടുമേ ശരിയായില്ല.കുഞ്ഞനു സ്വർണ്ണം
വേണ്ടെങ്കിൽ വേണ്ട.മറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നുവല്ലോ.നല്ല
അവസരം പാഴാക്കിയ വിഡ്ഡിക്കുഞ്ഞൻ.
" സ്വർണ്ണ നാണയം കണ്ടപ്പോൾ അയ്യാ ഗുരുവിന്റെ കണ്ണൂ വിടർന്നു"
എന്നു വിവേകാനന്ദൻ പേജ് 230 ല്
സ്വാതി തിരുനാൾ തുടങ്ങിയ രായാക്കന്മാരുടെ,തമ്പുരാക്കന്മാരുടെ,റസിഡന്റ് മഗ്രിഗറുടെ
ഫാദർ പേട്ട ഫെർണാണ്ടസ് തുടങ്ങി അൻപതിൽ പരം ശിഷ്യരുടെ ഗുരു
ഒരു സ്വർണ്ണനാണയം കണ്ടപ്പോൾ കണ്ണൂ വിടർത്തിയത്രേ.
എന്തിനു സ്വർണ്ണ നാണയം കാണാത്ത,വേണമെങ്കിൽ അതെത്രയും കിട്ടുമായിരുന്നു
ശിവരാജയോഗിക്കെന്തിനു കുഞ്ഞന്റെ ഇരന്നു കിട്ടിയ സ്വർണ്ന നാണയം.
1960 ലിറങ്ങിയ അയ്യാ ഗുരു ജീവചരിത്രം വായിച്ചിരുന്നു വെങ്കിൽ വിവേകാന്ദൻ
ഇറ്റു പോലുള്ള മണ്ടത്തരം എഴുതി വയ്ക്കില്ലായിരുന്നു.
ബ്രഹ്മശ്രീ തൈക്കാട്ട അയ്യാസ്വാമികൾ എന്ന അയ്യാമിഷൻ ജീവചരിത്രം(1977)
ഒരാവർത്തി വായിച്ചിരുന്നുവെങ്കിൽ വിവേകാനന്ദൻ ആനമണ്ടത്തരങ്ങൾ വിളമ്പില്ലായിരുന്നു.
പേജ് 106-108കാണുക.ചട്ടമ്പി സ്വാമികൾ സമാധിയ്ക്കു മുമ്പു "അയ്യാ" എന്നി വിളിച്ചതും
ശിഷ്യർ അതു "അയ്യോ" എന്നു ധരിച്ചതും മറ്റും വിവെക്കാനന്ദൻ മറച്ചു വച്ചു.സമാധി
സമയത്തു തന്റെ ഗുരു തൈ ക്കാട് അയ്യാവിനെ കണ്ടു കൊണ്ടാണു ചട്ടമ്പി സ്വാമി ഇഹലോകം
വിട്ടതെന്നു കണ്ടു നിന്നവർക്കൊക്കെ മനസ്സിലായിക്കാണും.

ഏതായാലും നാട്ടിലെ സമ്പന്നരായ പ്രമാണികളുടെ ഗൃഹങ്ങളിൽ ആഡംഭര ജീവിതമാസ്വദിച്ച ലൗകീകൻ
എന്നോ, ശിഷ്യരോടു ജീവിച്ചിരിക്കെ തന്നെ തന്റെ പ്രതിമ നിർമ്മിക്കാൻ പറഞ്ഞ ലൗകീകൻ
എന്നോ. ശിവരാജയോഗി ആയിരുന്ന മഹാഗുരു തൈക്കാട് അയ്യാസ്വാമികളെ,തിരുവിതാം കൂറിലെ
ആദ്യ സാമൂഹ്യ പരിഷ്കർത്താവിനെ,"അയിത്തോച്ചാടനം" ലോകത്തിൽ ആദ്യമായി പ്രയോഗത്തിലാക്കിയ
ആ മഹാനെ,വൈക്കം വിവേകാനന്ദൻ വിശേഷിപ്പിച്ചില്ല എന്നതിൽ നാം അദ്ദേഹത്തോടു കുതജ്ഞത
ഉള്ളവർ ആയിരിക്കും.
അടുത്ത പതിപ്പിറക്കും മുൻപദ്ദേഹം ഈപുസ്തകങ്ങൾ വായിക്കണം
1.ശിവരാജ യോഗി തൈക്കാട അയ്യാസ്വാമി തിരുവടികൾ-അയ്യാ മിഷൻ 1960
2.ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാസ്വാമികൾ-അയ്യാ മിഷൻ 1977
3.സച്ചിദാന്ദസാഗരം ,പ്രൊഫ.ലളിതമ്രാജീവ് ഇരിങ്ങാലക്കുട-സ്വയമ്പ്രാകശ ആശ്രമം കുളത്തൂർ 2008
4.തൈക്കാട്ട് അയ്യാഗുരു,ഈ.കെ സുഗതൻ,വർക്കല ഗുരുകുലം 2014
5.ഒരു മഹാഗുരു,ഡോ.എസ്സ്.ഓമന,വർക്കല ഗുരുകുലം 2014
6.നെറ്റിൽ അയ്യാസ്വാമികളെ കുറിച്ചുള്ള ഡോ.കാനം ശങ്കരപ്പിള്ളയുടെ ബ്ലോഗുകൾ

No comments: