Thursday, November 06, 2014

ഡോ. കാനം ശങ്കരപ്പിള്ള :ജീവിതരേഖ

ഡോ. കാനം ശങ്കരപ്പിള്ള
ജീവിതരേഖ
കെ.എ (കൊച്ചുകാഞ്ഞിരപ്പാറ അയ്യപ്പന്‍ പിള്ള) ശങ്കര പ്പിള്ള എന്ന ഔദ്യോഗിക നാമമുള്ള ഡോ.കാനംശങ്കരപ്പിള്ള 1944- ജൂലൈ 27-ന്‌(കൊ.വ 1119 കർക്കിടകം 12 ചിത്തിര നക്ഷത്രം) കോട്ടയം ജില്ലയിലെ കാനം കരയില്‍ ജനിച്ചു. അഛന്‍:ചൊള്ളാത്ത്‌ ശങ്കുപ്പിള്ള അയ്യപ്പന്‍ പിള്ള . അമ്മ: ഇളമ്പള്ളി കല്ലൂര്‌ രാമന്‍പിള്ള മകള്‍ തങ്കമ്മ. കാനത്തിലും വാഴൂരിലും സ്കൂള്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്‌,ചങ്ങനാശ്ശേരി എസ്‌.ബി എന്നിവിടങ്ങളില്‍ കോളേജ്‌ പഠനം. കോട്ടയം മെഡിക്കല്‍ കോളെജിലെ രണ്ടാം ബാച്ചില്‍ പ്രവേശനം കിട്ടി.1968 ല്‍ എം.ബി.ബി.എസ്സ്‌ ലഭിച്ചു. അവിടെ തന്നെ പഠിച്ച്‌ ഗൈനക്കോളജിയില്‍ ഡിപ്ളോമ എടുത്തു. 1968-ല്‍ കേരള ആരോഗ്യ വകുപ്പില്‍ അസ്സിസ്റ്റന്റ്‍ സര്‍ജന്‍ ആയി. 1983 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറിയില്‍ എം.എസ്സ്‌ ലഭിച്ചു. കോട്ടയം,എരുമേലി,വൈയ്ക്കം,തൈക്കാട്‌,ചേര്‍ത്തല,പത്തനംതിട്ട,കോഴഞ്ചേരി,മവേലിക്കര എന്നീ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ജോലി നോക്കി.മാവേലിക്കര താലൂക്ക്‌ ആശുപത്രിയില്‍ സൂപ്രണ്ട്‌ ആയിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളില്‍ "മഹാരാജാസ്‌ വാര്‍ഡ്‌" പുതുക്കി പണിയിച്ചു റിക്കാര്‍ഡ്‌ സൃഷ്ടിച്ചു. 1999-ല്‍ ഡപ്യൂട്ടി ഡയറക്റ്റര്‍ ആയി റിട്ടയര്‍ ചെയ്തു. പന്തളം അര്‍ച്ചന, സി.എം എന്നീ ആശുപത്രികളിലും കോട്ടയം ജില്ലയിൽ പൊൻ കുന്നം കെ.വി.എം.എസ്സ്,ശാന്തിനികേതൻ,വാഴൂരിലെ തിരുവല്ലമെഡിക്കൽ മിഷൻ
പാറത്തോട്ടിലെ ഹൈറേഞ്ച് ഹോസ്പിറ്റലുകളിലും സേവനം അനുഷ്ടിച്ചു.ഇപ്പോൾ  പൊങ്കുന്നം ശ്രീ  ഹരി ഹോസ്പിറ്റലിൽ കൺസൾട്ടേഷൻ നടത്തുന്നു.യൂ.കെ യിൽ മൂന്നുതവണയായി 10 മാസം മക്കളോടൊപ്പം താംസ്സിച്ചു.സിംഗപ്പൂരിലും പര്യടനം നടത്തിയിട്ടുണ്ട് . വിജ്ഞാന കൈരളി,ശാത്ര ദീപിക,ജനയുഗം,മലയാളനാട്‌,ഗൃഹലക്ഷ്മി,കന്യക,സാഹിത്യപോഷിണി എന്നിവയില്‍ കോളമിസ്റ്റായിരുന്നു. സര്‍വ്വവിജ്ഞാനകോശത്തില്‍ ഗര്‍ഭധാരണത്തെക്കുറിച്ചു ലേഖനം എഴുതി."നാടും നാട്ടാരും" എന്ന പേരില്‍ തെക്കുംകൂര് പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം "പൌരപ്രഭ" വാരികയില്‍ 35 ലക്കങ്ങളിൽ വന്നു. ആകാശവാണിയില്‍ 25 വര്‍ഷക്കാലം ആരോഗ്യവിഷയങ്ങളില്‍ സ്ഥിരം പ്രഭാഷകനായിരുന്നു. ബ്ളോഗറും വ്ളോഗറും ആണ്‌. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യം.10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻ,കേരള ഗവ.മെഡിക്കൽ അസ്സോസ്സിയേഷൻ എന്നിവയുടെ ജില്ലാ ഭാരവാഹിഅ ആയിരുന്നു. പൊന്‍കുന്നം പുന്നാംപറമ്പില്‍ രാമകൃഷ്ണപിള്ളയുടെ മകള്‍ ശാന്തയാണു ഭാര്യ. ഇംഗ്ലണ്ടില്‍ ഡോക്ട രായ രണ്ടു  മക്കള്‍. പൊന്‍കുന്നം കെ.വി.എം.എസ്സ്‌ റോഡില്‍ നീലകണ്ഠനിലയത്തില്‍ താമസം.
=കൃതികള്‍ ==
*എരുമേലി പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും, 1978
*മങ്കമാരുടെ പ്രശ്നങ്ങള്‍,എന്‍.ബി. എസ്സ്‌, 1988
*പെണ്ണായി പിറന്നാല്‍,പ്രഭാത്‌,1984
*രോഗങ്ങള്‍-രോഗികള്‍, പ്രഭാത്‌,1988
*കൌമാരപ്രശങ്ങള്‍, പ്രഭാറ്റ്‌, 1990
*രോഗികള്‍ ശ്രദ്ധിക്കുക,പ്രഭാത്‌,1991
*എയിഡ്‌സ്‌ കേരളത്തില്‍, കറന്‍റ്‍, 1998
*ശീലങ്ങള്‍ -രോഗങ്ങള്‍,നവീക ബുക്സ്‌ ,2005
ഫോണ്‍:9447035416 ഈ-മെയില്‍:drkan

1 comment:

Dr.Kanam Sankar Pillai MS DGO said...

drkanam@gmail.com is the e-mail