Sunday, August 24, 2014

ഹരിപ്പാടു ക്ഷേത്രം.

ഹരിപ്പാടു ക്ഷേത്രം.
ചതുർബാഹുവിഗ്രഹമുള്ള ഈ ക്ഷേത്രം ആദ്യകാലത്ത് വിഷ്ണു ക്ഷേത്രമായിരുന്നുവത്രേ.
വേലായുധൻ എന്നു സങ്കൽപ്പമെങ്കിലും വിഷ്ണുവിനും ശിവനുമായി ഇവിടെ ഉൽസവങ്ങൾ
നടത്തപ്പെടുന്നു.
ചിങ്ങത്തിൽ തിരുവോണം ആറാട്ടായി 10 ദിവസം ഉൽസവം.
ധനുവിലെ തിരുവാതിര ആറാട്ടായി ശിവനു വേണ്ടി 10 ദിവസത്തെ ഉൽസവം.
വേലായുധനു വേണ്ടി മേടത്തിൽ കണികണ്ടു കൊണ്ടു കൊടി കയറി 10 ദിവസത്തെ ഉൽസവം.
മകരത്തിലെ തൈപ്പൂയത്തിന് ഇവിടെ നടത്തപ്പെടുന്ന കാവടിയാട്ടം കേരളത്തിലെ ഏറ്റവും വലിയ
കാവടി ആട്ടം.
മൂന്നു തവണ തീ പിടുത്തം ഉണ്ടായ ക്ഷേത്രം.
കൂത്തമ്പലം ഉള്ള ക്ഷേത്രം.
ഇവിടെ ഇപ്പോൾ മൂന്നു മയിലുകൾ.
അവയുടെ പൂർവ്വികരിൽ ഒരാളെ ആവണം തൊട്ടടുത്തുള്ള ഹരിപ്പാട് കൊട്ടാരത്തിൽ അളിയൻ
രാജാവിനാൽ തടവിലാക്കപ്പെട്ട കേരളവർമ്മ കോയിതമ്പുരാൻ മയൂര സന്ദേശം കൊണ്ടു പോകാൻ
അയച്ചത്.

Photo: ഹരിപ്പാടു ക്ഷേത്രം.

ഹരിപ്പാടു കൊട്ടാരം

ഹരിപ്പാടു കൊട്ടാരം
ആയില്യം തിരുനാൾ മഹാരാജാവിന്റെ കോപത്തിനു പാത്രമായ
അളിയൻ കേരളവർമ്മ വലിയകോയി തമ്പുരാൻ തടവിൽ കിടന്ന
ഹരിപ്പാടു കൊട്ടാരം ഇന്നു ദേവസ്വം ബോർഡ് ഓഫീസ്.ഇവിടെ
വീട്ടുതടങ്കലിൽ കിടന്ന കോയി തമ്പുരാൻ ക്ഷേത്ര മുറ്റത്തു വളർത്തിയിരുന്ന
മയിൽ വഴി തിരുവനന്തപുരത്തുള്ള പ്രിയ പത്നിയ്ക്കയക്കുന്ന പ്രേമ
സന്ദേശമാണു പ്രസിദ്ധമായ "മയൂര സന്ദേശം" ഹരിപ്പാടു ക്ഷേത്രത്തിൽ
നിന്നു മണ്ണാർശാലയിലേക്കു പോക്കാൻ ഏതാനും മീറ്റർ സഞ്ചരിച്ചാൽ
ഈ കൊട്ടാരം കാണാം.ഞായർ ദിവസമായതിനാൽ അകത്തു കയറാൻ
കഴിഞ്ഞില്ല.ഗേറ്റ് കമ്പികൾക്കിടയിലൂടെ എടുത്ത ചിത്രം.

Photo: ഹരിപ്പാടു കൊട്ടാരം

മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ

മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ
കപ്രൈസിദ്ധമായ നാഗാരാധാനാ കേന്ദ്രം.ആലപ്പുഴ ജില്ലയിൽ
ഹരിപ്പാടിനു സമീപം.
വാസുകി എന്ന നാഗരാജാവും നാഗയക്ഷിയും പ്രധാന മൂർത്തികൾ
വെളുത്ത മുത്തിന്റെ നിറമുള്ള വാസുകി ഏഴു പ്രധാന നാഗങ്ങളിൽ
മുഖ്യൻ.
തക്ഷകൻ(ചെമപ്പു നിറം)
കാർക്കോടകൻ(കറുപ്പൻ)
പദ്മൻ(താമര നിറം)
മഹാപദ്മൻ( വെളുപ്പു.പത്തിയിൽ ത്രിശ്ശൂലം)
ശംഖപാലൻ(മഞ്ഞ)
കുലിക(ചെമപ്പു)
എന്നിവരാണു മറ്റു നാഗപ്രമുഖർ.എല്ലാവർക്കും രണ്ടു നാക്കുകൾ വീതം.
ചില ദിവസങ്ങളിൽ അമ്മ പൂജ നടത്തും.മറ്റു ദിവസങ്ങളിൽ ഇല്ലക്കാരും.
മുപ്പതേക്കറിലുള്ള കാവിൻ നടുവിലെ നിലവറയിൽ അനന്തന്റെ പ്രതിഷ്ട.
ഒരു ലക്ഷം നാഗരൂപങ്ങൾ ഈകാവിനുള്ളിൽ കാണപ്പെടുന്നു.
വാസുകി ശിവന്റെയും അനന്തൻ വിഷ്ണുവിന്റേയും പ്രിയർ.
ശൈവ വൈഷ്ണവ സഹകരണത്തിനാവണം രണ്ടു സർപ്പങ്ങളേയും
പ്രതിഷ്ഠിക്കാൻ കാരണം.

ഇരിങ്ങാലക്കുടയിൽ നിന്നും പുരാതന കാലത്തു കുടിയേറിയ നമ്പൂതിരി
കുടുംബത്തിന്റെ വകയാണു കാവും ക്ഷേത്രവും.
(വാർഡ് ആൻഡ് കോർണർ സർവ്വേ നടത്തുന്ന കാലത്ത കേരളത്തിൽ
15000 സർപ്പക്കാവുകൾ ഉണ്ടായിരുന്നു.

Photo: മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ 

Sunday, August 10, 2014

ആറന്മുള വള്ളസദ്യ

ആറന്മുള വള്ളസദ്യ
കർക്കിടകം 15 മുതൽ കന്നി 15 വരെ ആറന്മുള ക്ഷേത്രത്തിൽ
വച്ചുനടത്തപ്പെടുന്ന വഴിപാടാണ് "ആറന്മുള വള്ള സദ്യ"ഒരിലയിൽ 63 തരം വിഭവങ്ങൾ വിളമ്പുന്ന കേരളത്തിന്റെ തനതു സദ്യ.
വറുത്തുപ്പേരികൾ 5. ഏത്തയ്ക്കാ,ചേന,ചേമ്പ്, ചക്ക,ശർക്കരപുരട്ടി.
പപ്പടം-വലുതും ചെറുതും
എള്ളുണ്ട,പരിപ്പു വട,ഉണ്ണിയപ്പം,പഴം,മലർ, ഉണ്ടശ്ശർക്കര,കൽക്കണ്ടം,
തോരൻ- അഞ്ചു തരം
അച്ചാർ,അവിയൽ,കിച്ചടികൾ,മധുരപ്പച്ചടി,വറുത്തെരുശ്ശേരി,
ചോർ,കറികൾ,പായസ്സങ്ങൾ എന്നിവയാണു വിഭങ്ങൾ.
48 വിഭവങ്ങൾ തുടക്കത്തിൽ വിളമ്പും.ബാക്കി പദ്യരൂപത്തിൽ
പാടിക്കൊണ്ടു ചോദിക്കും,
വള്ളംകളി ടീമിനാണ് സദ്യനൽകുന്നത്.
ഊണു കഴിഞ്ഞ വള്ളക്കാർ കൊടിമരച്ചുവട്ടിൽ പറ തളിക്കും.
പിന്നെ ദക്ഷിണ സ്വീകരിക്കും.
വള്ള സദ്യ നൽകിയ വഴിപാടുകാരനെ അനുഗ്രഹിക്കും.
പിന്നെ വള്ളപ്പാട്ടു പാടി യാത്ര. ക്ഷേത്രക്കടവു വരെ
വഴിപാടുകാർ അവരെ അനുഗ്രഹിക്കും.
“ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...”
ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവാന്റെ വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്,
പണ്ടുകാലങ്ങളില്‍ പുരയിടങ്ങളില്‍ കൃഷി ചെയ്തിരുന്ന കായ്ഫലങ്ങളില്‍ വള്ളസദ്യയില്‍ ഉപയോഗിച്ചിരുന്നു എന്നതിനാലാണ് അമ്പഴങ്ങ, മടന്തതോരന്‍, താളുകറി, തകര, കരിമ്പ് തുടങ്ങിയ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പുന്നത്.ഭഗവാന്‍ ഭക്ഷണം കഴിക്കാനെത്തുന്നു എന്ന ഐതിഹ്യത്തിന്റെ ഭാഗമായാണ് പ്രസാദം, മോദകം, തീര്‍ത്ഥം, അവല്‍, മലര് എന്നിവ കരക്കാര്‍ പാടി ചോദിച്ചുവാങ്ങുന്നത്.എല്ലാ ദിവസവും അത്താഴസദ്യക്ക് ഭഗവാന് ഉപ്പുമാങ്ങ വേണമെന്നതിനാല്‍ ക്ഷേത്രത്തിനുള്ളില്‍ 365 ദിവസത്തേക്കുമായി മാങ്ങ ഉപ്പിലിട്ട് സൂക്ഷിച്ച് അത്താഴത്തിന് വിളമ്പും. വള്ളസദ്യയില്‍ ഉപ്പുമാങ്ങയും പ്രധാന വിഭവമാണ്.സദ്യവിഭവങ്ങള്‍ പാടി ചോദിക്കുന്നതില്‍ സാഹിത്യത്തിലെ പ്രാഗത്ഭ്യം സദ്യക്കെത്തുന്ന കരക്കാര്‍ കാണിക്കാറുണ്ട്. ' അമ്മതന്നെ ചമച്ചോരാ താളുകറി തന്നിടേണം' എന്ന ചോദ്യത്തില്‍ ഒരു കുസൃതിയും ഒളിഞ്ഞിരിപ്പുണ്ട്.ശരിയായി പാചകം ചെയ്തില്ലെങ്കില്‍ താളുകറി കൂട്ടിയാല്‍ ചൊറിച്ചില്‍ ഉണ്ടാകുമെന്നതിനാലാണ് വിശ്വാസത്തിന്റെ പ്രതീകമായ അമ്മതന്നെ ചമച്ചതെന്ന പ്രയോഗം. 'പണ്ടൊരിക്കല്‍ കൃഷ്ണനങ്ങ് കൃഷ്ണ കൊടുത്തതും വേണമെന്ന ചോദ്യം ദ്രൗപദി അക്ഷയപാത്രത്തില്‍നിന്ന് ശ്രീകൃഷ്ണന് കൊടുത്ത ചീരത്തോരനെ ഓര്‍മ്മിപ്പിക്കുന്നതാണ്.പണ്ടുകാലങ്ങളില്‍ ധാരാളം പശുവളര്‍ത്തല്‍ ഉണ്ടായിരുന്ന ചേനപ്പാടി ഗ്രാമത്തില്‍നിന്നായിരുന്നു വള്ളസദ്യക്കായി തൈര് എത്തിച്ചിരുന്നത്. ഈ ഗ്രാമത്തിന് നല്‍കുന്ന അംഗീകാരമായാണ് ചേനപ്പാടി രാമച്ചാരുടെ പാളത്തൈര് കൊണ്ടുവായോ എന്ന വിളിച്ചുചോദ്യത്തിന് പിന്നില്‍. 'പുണ്യവാഹിനിയായിടും പമ്പതന്റെ തീര്‍ത്ഥം വേണം' എന്ന പാടിചോദ്യം നഷ്ടപ്പെട്ട സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

പഴയകാലത്തെ "താളിയാനിൽ കവല" ഇന്നത്തെ കെ.വി.എം.എസ്സ് കവല

പഴയകാലത്തെ "താളിയാനിൽ കവല"
ഇന്നത്തെ കെ.വി.എം.എസ്സ് കവല

പൊൻ കുന്നത്തു നിന്നും കിഴക്കോട്ടു കാഞ്ഞിരപ്പള്ളി യ്ക്കു പോകുന്ന
വഴിയിൽ 300 മീറ്റർ കഴിഞ്ഞാൽ ഒരു കവല.തെക്കോട്ടൂള്ള
വഴിയിലൂടെപോയാൽ വിഴിക്കത്തോടു വഴി ഏരുമേലിയിൽ എളുപ്പത്തിൽ എത്താം.

3 കിലോ മീറ്റർ ലാഭം.

ഈ കവലയ്ക്കു പഴയകാലത്തെ പേർ"താളിയാനിൽ"
കവല എന്നായിരുന്നു. പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ ഇളയ
മകൻ പി.എൻ.രാമകൃഷണ പിള്ള താമസ്സിച്ചിരുന്നത് കമലാലയം എന്ന
വീടു കഴിഞ്ഞുള്ള ഭാഗത്തായിരുന്നു.ആ ഭാഗത്തിനു പേർ
"താളിയാനിൽ"

നിരവധി പാവങ്ങൾക്കും സന്യാസ്സിമാർക്കും അനാഥർക്കും ആശ്രയം ആയിരുന്നുതാളിയാനിൽ ഭവനം.വന്നു താമസ്സി ക്കുന്നവ്ര്ക്കെല്ലാം വയർ നിറയെ ഭക്ഷണം.പോകാൻ നേരം വഴിച്ചിലവിനായി കൈമടക്കും .നിരവധി സന്യാസ്സിമാർആ വീട്ടിൽ താമ സ്സിച്ചിരുന്നു.കവിയൂർ പൊന്നമ്മയെ പാട്ടു പഠിപ്പിച്ച ഭാഗവതർആ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു.പഠിക്കാൻ പാങ്ങില്ലാതിരുന്നനിരവധി നിർദ്ധനരായ കുട്ടികളെ രാമകൃഷ്ണപിള്ള പഠിപ്പിച്ചു.പലരുംഉയർന്ന സർക്കാർ ലാവണത്തിലെത്തി.ചിലർ കോളേജ് അദ്ധ്യാപകരും.
താലിയാനിൽ രാമകൃഷ്ണപിള്ളയുടെ വീട്ടിലേക്കു പോകുന്ന കവല പിൽക്കാലത്ത്
താളിയാനിൽ കവല ആയി.
അൻപതു കൊല്ലം മുമ്പു കവലയിൽ പി.എൻ.പിള്ളയ്ക്കുണ്ടായിരുന്ന ഇരു നിലകെട്ടിടത്തിൽ കേരള വെള്ളാള മഹാസഭയുടെ കേന്ദ്ര ഓഫീസ് സ്ഥപിതമായി.കുറേനാൾ കഴിഞ്ഞു 1976 കാലത്ത് കെ.വി.എം.എസ്സ് ഹോസ്പിറ്റലും.തുടർന്നുബസ്സ്കാർ കവല്യ്ക്കു കെ.വി.എം.എസ്സ്
കവല എന്നു പേരിട്ടു.

ഇന്നും പഴമക്കാർ ഈ കവലയെ താളിയാനിൽ കവല
എന്നു വിളിക്കുന്നു
 — in Ponkunam.

Photo: പഴയകാലത്തെ "താളിയാനിൽ കവല"

വീട്ടു പേരുകൾ ആൾപ്പേരുകൾ ആയ കഥ

വീട്ടു പേരുകൾ ആൾപ്പേരുകൾ ആയ കഥ
മാതാപിതാക്കൾ ഇട്ട പേരുകൾ,(പണ്ടുകാലത്ത് ,മിക്കപ്പോഴും അതു പൂർവ്വികരുടെ
പേരുകളുടെ തനിയാവർത്തനം ആയിരുന്നു.പിതാവിന്റെ പേർ തന്നെ മകനും ഇട്ടിരുന്നു.)പ്രായമാകുമ്പോൾ മക്കൾ പരിഷകരിക്കാറുണ്ട്.

അൻപതുകളിൽ നമ്മുടെ നാട്ടിൽ കുറെയധികം വീട്ടുപേരുകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു
തുടങ്ങി.
കാഞ്ഞിരപ്പള്ളി കിഴക്കേമുറിയിൽ ഡൊമനിക് ചാക്കോ ആണ് ഇതിനു തിരികൊളുത്തിയത്.
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പ്രൈമറിസ്കൂളിൽ ഒന്നാം ക്ലാസ്സിലെ അദ്ധ്യാപകൻ
ആയിരുന്നു കോത്താഴം കരയിൽ(ചിറക്കടവ് എന്നും പറയും) ജനിച്ച ഡോമനിക് ചാക്കൊ.
72വർഷം മുമ്പു ചാക്കൊ ഒരു തീരുമാനമെടുത്തു.ഇനി താൻ അറിയപ്പെടുന്നത് വീട്ടുപേർവഴി.
ചില കൂട്ടുകാരും ഒപ്പം കൂടി
സി.എം.ഏർത്തയിൽ
ഈ.എം.പതാൽ
ആർ.പി.ശങ്കരമംഗലം.
കാഞ്ഞിരപ്പള്ളിയിൽ "സഹൃദയ" വായനശാല തുടങ്ങിയ ചാക്കോപിന്നീട് കോട്ടയം കളരിക്കൽ
ബസാറിലെ നാഷണൽ ബുക്സ്റ്റാൾ മാനേജരായി.മന്നത്തു പദ്മനാഭപിള്ളയും സ്നേഹിതൻ
പി.ആർ.രാജഗോപാലപിള്ളയും പിള്ള വാൽ മുറിച്ച സമയം കിഴക്കേമുറിയും വാൽ മുറിച്ചു
വെറും ഡി.സി ആയി.
ഏ,വി.ജോർജിന്റെ കേരള ഭൂഷണം എന്ന അക്കാലത്തെ പ്രമുഖ ദിനപത്രത്തിൽ കറപ്പും വെളുപ്പും
എന്ന പേരിൽ ഒരു കറുത്തപട്ടിയും മറ്റൊരു വെളുത്ത പട്ടിയും മുഖമുദ്ര ആക്കി ചാക്കോ
ഡി.സി എന്ന പേരിൽ തുടരൻ പംക്തി തുടങ്ങി.വാർത്താ ശകലങ്ങളുടെ ഹാസ്യവിമർശനം.
പിന്നീട് കാരൂരുമായി സഹകരിച്ച് സാഹിത്യപ്രവർത്തക സംഘവും പി.ടി.ചാക്കോയിൽ നിന്നു
വാങ്ങിയ നാഷണൽ ബുക്സ്റ്റാളും സംയോഗിപ്പിച്ച് പുസ്തപ്രസാധനരംഗം കൈയടക്കി.
അവിടെ നിന്നു വിരമിച്ചപ്പോൾ ഡി.സിബുക്സ് എന്ന സ്ഥാപനം തുടങ്ങി ഈ കോത്താഴം കാരൻ.
ഭാഗ്യക്കുറി പണം ഉണ്ടാക്കാനല്ല,നല്ല കാര്യങ്ങൾക്കും ഉപയോഗിക്കാം എന്നു കണ്ടെത്തി കോട്ടയം
പബ്ലിക് ലൈബ്രറിയുടെ നിർമ്മാണത്തിനു ഫണ്ടുണ്ടാകിയത് ഡി.സി.അതു കണ്ട ധനമന്തി പി.കെ
കുഞ്ഞ് സർക്കാർ വക ഭാഗ്യക്കുറി തുടങ്ങിയത് ചരിത്രം.

പ്രീപബ്ലിക്കേഷൻ പരിപാടിയിലൂടെ വായനക്കാരുടെ കാശ്
മുൻ കൂർ വാങ്ങി
പുസ്തകം പ്രസിദ്ധീകരിച്ചു തുടങ്ങിയതും ഡി.സി.ആദ്യം കൈവച്ചത് ടി.രാമലിംഗം
പിള്ളയുടെ നിഖണ്ഡു.
തെക്കും കൂർ രാജാവിന്റെ കാഞ്ഞിരപ്പള്ളിയിലെ വാസസ്ഥലം "ഇടം" എന്നറിഞ്ഞു.
തെക്കും കൂറിന്റെ ഇടം ഇന്നു കാഞ്ഞിരപ്പള്ളിയിലെ പോസ്റ്റ് ഓഫീസ്സ്.
ഡി.സിയുടെ ഇടം കിഴക്കേമുറി ഇടം(കോട്ടയത്തെ ഗുഡ്ഷെപ്പേർഡ് റോഡിൽ)
ഇന്നു ലോക പ്രസിദ്ധം.
ഡി.സി യെ അനുഗമിച്ച ചിലർ
എം.ജി.കൊല്ലംകുളം
എൻ.എൻ.കക്കാട്
ആർ.എം.മനക്കലാത്ത്
ജെ.ജെ.കീഴത്ത്
ഫാ.ജെ.സി.കാപ്പൻ
ഫാ.ഏ.ഡി.മറ്റം
കെ.ആർ.ഇലങ്കത്ത്
ഫാ.ഇസഡ്.എം.മൂഴൂർ
സി.ജെ.മണ്ണും മൂട്
ടി.ജെ.കരിമ്പനാൽ
ഡി.എം.കൊച്ചു പറമ്പിൽ
ഡി.എം.പൊറ്റക്കാട്
എസ്.കെ.പൊറ്റക്കാട്
.............

Friday, August 08, 2014

ഗ്രാമക്ഷേത്ര പ്രദക്ഷിണം അഥവാ കോട്ടയം ജില്ലയിലെ നാലമ്പല ദർശനം

ഗ്രാമക്ഷേത്ര പ്രദക്ഷിണം അഥവാ
കോട്ടയം ജില്ലയിലെ നാലമ്പല ദർശനം

കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപമുള്ള രാമപുരം പഞ്ചായത്തിലെ
15 കിലോമീറ്റർ ചുറ്റളവിലുള്ള,ശരാശരി 3 കിലോമീറ്റർ അകലത്തിൽ
സ്ഥിതിചെയ്യുന്ന് അരാമ-ലക്ഷ്മണ-ഭരത- ശത്രുഘ്ന ക്ഷേത്രങ്ങൾ ഒരു
ദിവസം രാവിലെ ഉച്ചപൂജയ്ക്കു മുമ്പായി ദർശിച്ച്  വീണ്ടു രാമപുരത്തു
വന്നു ശ്രീരാമസ്വാമിയെ വണങ്ങുന്ന ഗ്രാമക്ഷേത്രപ്രദിക്ഷണമാണു കോട്ടയം
ജില്ലയിലെ നാലമ്പല ദർശനം.തൃശ്ശൂർ ജില്ലയിലും ഇതു പോലെ നാലമ്പങ്ങൾ
ഉണ്ടെങ്കിലുംകൂടുതൽ ദൂരങ്ങളിൽ സ്ഥിതി ചെയ്യുന്നു.
കുടുംബ-ദേശ-ഗ്രാമക്ഷേത്രങ്ങൾ ഉള്ളതിൽ നാലമ്പലം ഗ്രാമക്ഷേത്രത്തിൽ പെടുന്നു.
ഇവയിലെ രാമപുരം ശ്രീരാമക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു കുചേലവൃത്തം
വഞ്ചിപ്പാട്ട് രചിച്ചരാമപുരത്തു വാര്യർ.വർത്തമാന പുസ്തകം എന്ന ഏഷ്യൻ
ഭാഷയിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെഴുതിയ ഗോവർണ്നദോർ എന്ന പാറേമ്മാക്കൽ
തോമ്മ കത്തനാരും രാമപുരം കാരനായിരുന്നു.ലളിതാംബികാന്തർജനം,എൻ,മോഹൻ,
ഏഴാച്ചേരി രാമചന്ദ്രൻ എന്നിവരും ഈ രാമപുരത്തിന്റെ എഴുത്തുകാർ.
മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരെ പേടിച്ച് പാലാ രാമപുരത്തും ഒളിവിൽ
താമസ്സിച്ചിരുന്നു.രാമയ്യനുമായി ആശയവിനിമയം ചെയ്തിരുന്നത് "മൂലഭദ്രം" എന്ന
ഗൂഢഭാഷ വഴി."മാർത്താണ്ഡ വർമ്മ എന്ന ആഖ്യായികയിൽ സി.വി.രാമൻപിള്ള
ഈ കോഡ് ഭാഷ നൽകിയിട്ടുണ്ട്.
തിരിച്ചു തിരുവനന്തപുരത്തെത്തിയ മാർത്താണ്ഡവർമ്മ അമ്മ മഹാറാണിയേയും
നാലമ്പല ദർശനത്തിനയയക്കും.കുതിരവണ്ടി പോകയില്ലാത്തതിനാൽ അമ്മ മഹാറാണിയ്ക്കു
മൂന്നു കിലോമീറ്റർ നടന്നു മേതിരിയിൽ പോകേണ്ടി വന്നു.വിഷമിച്ച റാണി പിന്നീട്
മേതിരിയിലേക്കു റോഡ് വെട്ടിച്ചു എന്നു ചരിത്രം.

പ്രാചീന കൊണ്ടാട് പിന്നീട് രാമപുരം
2.കൂടപ്പുലം ലക്ഷ്മണസ്വാമിക്ഷേത്രം
രാമപുരത്തിനു 3 കിലോമീറ്റർ തെക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന "കൂടെപ്പുലർന്ന"
ലക്ഷ്മണന്റെ പ്രതിഷ്ഠ ഉള്ള കൂടപ്പുലം.ആ സഹോദരൻ ചെന്നിരുന്ന 'ചെന്നിരി"
വില്ലു ചാരിയ "വില്ലുകുഴി"കുടിയിരുന്ന "കുടിയിരിപ്പു മല" നായാട്ടു നടത്തിയ
"നായാട്ടുകുന്ന്" എന്നിവ ഈ വഴിയരുകിൽ കാണപ്പെടുന്നു.കാക്കൂർ കാഞ്ഞിരിപ്പള്ളി
വക ക്ഷേത്രം.

3.അമനകര ഭരതൻ(ഭരതകര)
അഞ്ചു നമ്പൂതിരി കുടുംബങ്ങളുടെ "ഐമനകര" അമനകർ ആയി.പുനം,പുതിയേടം,താമരമംഗലം
എന്നീ നമ്പൂതിരി കുടുംബങ്ങളുടെ ഉടമയിലൂള്ള ക്ഷേത്രം.പടിഞ്ഞാറോട്ടു ദർശനം.
അരമണി,ശംഖ്, ചതുർബാഹു സമർപ്പണം എന്നിവയാണുവഴിപാടുകൾ
തൊട്ടടുത്ത് ഭദ്രകാളിക്ഷേത്രം.മഞ്ഞൾ പറ വഴിപാട്.

4.മേതിരി ശത്രുഘ്നൻ
അമനകരയിൽ നിന്നും 3 കിലോമീറ്റർ വടക്കു കിഴക്ക്.കൊണ്ടമറുക്,പുനം,ചാങ്ങനശ്ശേരി
എന്നീനമ്പൂതിരി കുടുംബം വക.ശത്രുഘ്നൻ ഇരുന്ന മെയ് (ശരീരം ) തിരി മേതിരി
ആയെന്നു പറയപ്പെടുന്നു.കൊണ്ടമറുക് കുടുംബത്തിന്റെ പരദേവത പോർക്കലി ഭഗവതി
തൊട്ടടുത്ത്.
ഉച്ച വരെ ശത്രുഘ്നനും അതിനു ശെഷം സന്താനഗോപാല മൂർത്തിയുമായി കണക്കാപ്പെടുന്ന
വിഗ്രഹം .
നാാലമ്പലങ്ങളുടേയും നിർമ്മാണം ഒരു പോലെ.ആയിരം വർഷം മുമ്പു നിർമ്മിക്കപ്പെട്ടവ.
ഭരതസ്വാമിയുടെ കുളം പ്രസിദ്ധം.രാമ-ഭരതന്മാർ ഇവിടെ ആറാടുന്നു.ഇവിടെ നടത്തപ്പെടുന്ന
"മീനൂട്ട്' പ്രസിദ്ധം.
മേതിരിയിൽ ജീണ്ണോദ്ധാരണം നടക്കുന്നു.
ചുറ്റമ്പല ഭിത്തിയിൽ രാമായണം-സന്താനമൂർത്തി കഥാ സന്ദരഭങ്ങൾ ത്രിമാന രീതിയിൽ
കൊത്തി വരുന്നു.