Wednesday, July 22, 2015

ശബരി മല പൂംകാവനം നിലനിന്നു പോരാന്‍ കാരണം

ശബരി മല പൂംകാവനം നിലനിന്നു പോരാന്‍ കാരണം 
==================================================
കെ.ബാലകൃഷ്ണന്‍ എന്ന് കണ്ടപ്പോള്‍ കൌമുദി(തിരുക്കൊച്ചി മുഖ്യമന്ത്രി സി.കേശവന്‍ 
മകന്‍ )ബാല്ക്രുഷന്‍ ആണെന്ന് കരുതിയാണ് കേസരിയുടെ ജീവചരിത്രം വായിക്കാനെടുത്തത്.
ഈ ബാലകൃഷ്ണന്‍ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ചെറു പഴഷിക്കാരന്‍ ൧൯൬൩ –ല ജനിച്ച കൃഷ്ണന്‍ നമ്പ്യാര്‍ മകന്‍ )
നാലാം അദ്ധ്യായം മലയാളത്തിലെ ആദ്യ സ്കൂപ്പ് അവതരിപ്പിക്കുന്നു .
ന്യൂസ് മേക്കര്‍ ,സഹപത്രാധിപര്‍ രാമചന്ദ്രന്‍ തമ്പിയും അവതരിപ്പിക്കുന്നു .
മലയാള മാധ്യമ ചരിത്രം എഴുതിയവര്‍ കാണാതെ പോയ പത്രപ്രവര്ത്തചകന്‍ .
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ടിപ്പു സുലത്താനു കൊള്ള
അടിക്കാന്‍ കഴിയാതെ പോയത് വൈക്കം പത്മനാഭപിള്ള ഭൂതത്താന്‍ അണക്കെട്ട് പൊട്ടിച്ചു വിട്ടത് കാരനമെന്നരിയാത്ത മലയാളിക്ക് ശബരിമല പൂമ്കാവനം ഇന്നും നിലനില്ക്കാ്ന്‍ കാരണം കേസരി ബാലകൃഷ്ണ പിള്ള ആണെന്നതും അറിയാന്‍ വഴിയില്ല
.ദിവാന്‍ വാട്ട്സ് ബ്രൂക്ക് ബോണ്ട് കമ്പനിക്കു ശബരി മല വനം ൯൯ കൊല്ലത്തെ പാട്ടത്തിനു തെയിലക്രുഷിയ്ക്ക് കൊടുക്കാന്‍ പ്ലാന്‍ ചെയ്തത് തകര്ത്ത ത് രാമചന്ദ്രന്‍ തമ്പിയും കേസരി ബാലകൃഷ്ണ പിള്ളയും സമദര്ഷിയും പിന്നെ ശ്രീവാഴും കോടും എന്ന് പറയുന്നു കെ. ബാലകൃഷ്ണന്‍ കേസരിയുടെ ജീവചരിത്രം വഴി
(ഗ്രീന്‍ ബുക്സ് ൨൦൧൪)
ബ്രൂക്ബോണ്ടും ദിവാന്‍ വാട്ട്സും തമ്മിലുള്ള കമ്പി സന്ദേശങ്ങള്‍ ടെലെഗ്രാഫ് ആഫീസ്സില്‍ നിന്നും ചോര്ത്തിങ തമ്പി ശ്രീവാഴുംകൊടില്‍
പ്രസിദ്ധീകരിച്ചു .പഞ്ചമ രഗുലേഷന്‍ എന്ന പത്രമാരണ നിയമം വന്നപ്പോള്‍ പ്രസിദ്ധീകരണം ബ്രിട്ടീഷ് അധീനതിയിലായ തന്കശ്ശേരിയിലേക്ക് മാറ്റി .അവിടെ വച്ചായിരുന്നു ശ്രീവാഴുംകോട് അച്ചടിചിരക്കിയത് .മലയാള പത്രങ്ങളിലെ ആദ്യ സ്കൂപ്പ് ആയിരുന്നു
:ബ്രൂക്ബോണ്ട് കമ്പി .ഇന്നാ യിരുന്നുവെങ്കില്‍ “ബ്രൂക്ബോണ്ട് ഗേറ്റ്”

Tuesday, July 14, 2015

സഹപാഠികള്‍ (തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ൧൯൬൨)

സഹപാഠികള്‍ (തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ൧൯൬൨)
-------------------------------------------------------------------

കോട്ടയം മെഡിക്കല്‍ കോളേജില്‍ അന്പതുപേരുള്ള രണ്ടാം ബാച്ചില്‍
൧൯൬൨ ല്‍ അഡ്മിഷന്‍ ലഭിച്ചു എങ്കിലും കോളേജ് പ്രവര്ത്തിച്ചു തടങ്ങാഞ്ഞതിനാല്‍ ആദ്യ ആറുമാസം ക്ലാസ്സുകള്‍ തിരുവനന്തപുരത്തായിരുന്നു .അവിടെ നൂറു കുട്ടികളും പിന്നെ ഞങ്ങള്‍ അന്പതും കൂട്ടി മൊത്തം നൂറ്റിഅന്പതുപേര്‍ .
നാലര വര്ഷം ഒന്നിച്ചു പഠിച്ച അമ്പതു പേരുടെയും പേര്‍ ഓര്മ്മ്യില്‍ ഉണ്ട് .എന്നാല്‍ ൬ മാസം മാത്രം ഒന്നിച്ചു പഠിച്ച തിരുവനന്തപുരത്തെ മുപ്പതില്‍ പരം പേരെ എനിക്ക് ഇന്നും ഓര്മ്മിതച്ചെടുക്കാന്‍ കഴിയും.
.ചിലര്‍ ( ഉദാ.ഡോ.എം. വി പിള്ള എന്ന വേലായുധന്‍ പിള്ള) മലയാളികള്‍ മൊത്തം അറിയുന്ന പ്രശസ്തര്‍. ചിലര്‍ അമേരിക്കയില്‍(ഡോ. എബ്രഹാം സി.കുരുവിള).ചിലര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരായി(ഡോ.എസ്,തങ്കം) ഇന്നും തുടരുന്നു. ചിലര്‍ സ്വകാര്യ ആശുപത്രി തുടങ്ങി .ചിലര്‍ ഹെല്ത്ത് സരവീസ്സസ്സില്‍(ഡോ.വേണു ,ചേര്ത്തല ) ഒരാള്‍ പത്മശ്രീ നേടി(ഡോ.ഹരിദാസ് ലോര്ഡ്ണ‌ ഹോസ്പിറ്റല്‍) ഒരാള്‍ തൊട്ടടുത്ത്‌ തന്നെ (ഡോ.രാജശേഖരന്‍ നായര്‍ ശാന്തി ഹോസ്പിറ്റല്‍,പൊന്കുരന്നം ) .ചിലരൊക്കെ അന്തരിച്ചു. പലരും എവിടെയാണു എന്നോ ജീവിച്ചിരിക്കുന്നോ എന്നറിയില്ല .
ഇപ്പോള്‍ ഇതോര്ക്കാ ന്‍ കാരണം ഡോ.ടി.വി .ഗോപാലകൃഷണന്‍ ജൂലൈ ലക്കം കലാകൌമുദിയില്‍ എഴിതിയ ലേഖനം ആണ് .ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ(പേജ് ൧൬-൧൭).അതില്‍ വിസ്മരിക്കപ്പെട്ട ഒരു ഡോക്ടറെ അവതരിപ്പിക്കുന്നു .തെങ്ങില്‍ കയറാനുള്ള യന്ത്രം വര്ഷടങ്ങള്ക്കു് മുമ്പേ കണ്ടു പിടിച്ച എന്റെ ക്ലാസ്മേറ്റ് വി.തന്കയ്യന്‍.എഴുപതുകളുടെ മധ്യത്തിലായിരുന്നു ഡോ.തന്കയ്യന്റെ കണ്ടു പിടുത്തം .പക്ഷെ വേണ്ട അംഗീകാരം കൊടുത്തില്ല ആരും. മറ്റു പല കൊച്ചു കൊച്ചു കണ്ടുപിടുത്തങ്ങളും നടത്തിയെങ്കിലും അവയെ കുറിച്ചുള്ള വാര്ത്ത്കള്‍ തിരുവനന്തപുരം പത്രങ്ങളില്‍ ഒതുങ്ങി. മരത്തില്‍ കയറാത്ത അദ്ദേഹം താഴെ കിടന്നു തന്നെ അന്തരിച്ചു എന്ന് രസികനായ രേതിരോഗ ചികിസാവിദഗ്ദന്‍ ഡോ.ഗോപാലകൃഷ്ണന്‍ .കേരളത്തിലെ ആദ്യ എയിഡ്സ് രോഗിയെ ചികിത്സിക്കാനുള്ള ദുര്യോഗം ലഭിച്ച ഡോക്ടര്‍ അക്കഥ എന്റെ എയിഡ്സ് കേരളത്തില്‍ (കറന്റ് ബുക്സ് ൧൯൯൬ ഡിസംബര്‍-൧ ) എന്ന എന്റെ ഗ്രന്ഥ ത്തില്‍ (പേജ്വി ൧൫-൧൮)വി വരിച്ചിട്ടുണ്ട് .
ആദ്യ രോഗിയെ കണ്ടെത്തിയത്,രോഗം കൃത്യമായി നിര്ന്നയിച്ചതും എന്റെ സഹപാടി ഡോ.മേബല്‍ ഗ്രിഗോറി എന്ന ബാക്ടീരിയോളജി പ്രൊഫസ്സര്‍ .
ഓര്‍മ്മയില്‍ ഇവര്‍
========================
൧.എബ്രഹാം സി.കുരുവിള
൨.എബ്രഹാം പി.സി (കൊല്ലപ്പെട്ടു )
൩.ആനന്ദബാബു
൪.ബാബു ഗോപാലകൃഷ്ണന്‍
൫.ചിത്ര
൬ .ദേവദാസ് (ചേര്ത്തല )
൭ .ഹരിദാസ് കെ.പി (പതമശ്രീ )
൮ .ജോര്ജ്് ജൊസഫ് (അകാല മരണം )
൯.ഗൌതമന്‍ (കാര്ഡിരയാക് സര്ജ്ന്‍)
൧൦.ഹബീബ് (ടി.ബി സ്പെഷ്യലിസ്റ്റ് )
൧൧.ലളിതം ബി (ഗൈനക്കോളജിസ്റ്റ് )
൧൨.മൃദുലാ ദേവി (ജോര്ജ്സ ജൊസഫ് )
൧൩,പുഷ്പംഗദപണിക്കര്‍
൧൪.പുഷ്പ ലതാദേവി (ദേവകി ഗോപിടാസിന്റെ മകള്‍ )
൧൫.പ്രതാപചന്ദ്രന്‍ നായര്‍ (പീടിയാട്രീഷന്‍,തിരുവല്ല )
൧൬.എസ.കെ രാമചന്ദ്രന്‍ നായര്‍ (ന്യൂറോ സര്ജജന്‍ )
൧൭ രാമദാസ് എസ്.(സര്ജനന്‍ )
൧൮.സെയിദ് മുഹമ്മദ്‌
൧൯.സുരേന്ദ്രന്‍ (പീടിയാട്രിക്ക് സര്ജറന്‍)
൨൦.സഭാശ ചന്ദ്ര ബോസ് (അസ്ഥി രോഗചികില്സ്- എന്‍.കെ ദാമോദരന്റെ മകന്‍ )
൨൧.സുധീര്‍ (റേഡിയോളജി )
൨൨.തങ്കം എസ്.(മെഡിസിന്‍ ,ആലപ്പുഴ )
൨൩.തന്കയ്യാന്‍ വി.(മയക്കം നല്ക ല്‍)
൨൪.വേലായുധന്‍ പിള്ള (എം.വി പിള്ള –ഹെമാടോലജിസ്റ്റ് അമേരിക്ക )
൨൫.വേണു ഗോപാല്‍ (ശിശു രോഗചികില്സ –ചേര്ത്തല )
൨൬.വിനയചന്ദ്ര ബാബു (ഉദര രോഗ ചികിസ)
൨൬.ശ്രീനിവാസ വേണു ഗോപാല്‍ (ഹരിപ്പാട്ട് )
൨൭ വില്സ്ര എം.ജെ (വിഴിഞ്ഞം )
൨൮ വെങ്കിടെശ്വര ലൂ
൨൯ റോയി വര്ഗീവസ്‌
൩൦ നുഹു കണ്ണ്
.

Sunday, July 12, 2015

കല്യാണി മാഡത്തിനെ ഓര്ക്കു മ്പോള്‍

കല്യാണി മാഡത്തിനെ ഓര്ക്കു മ്പോള്‍ 
========================================
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടാം ബാച്ചിലെ അന്പതു 
വിദ്യാര്ത്ഥികളില്‍ ഒരുവനായിരുന്നു ൧൯൬൨ ല്‍ .ആദ്യ ആറുമാസം തിരുവനന്തപുരത്തായിരുന്നു ക്ലാസ്സുകള്‍ .ആദ്യ ൧൯൬൧ ബാച്ച ഒന്നാം എം.ബി.എസ് കഴിയുന്നതു വരെ, ഒന്നര കൊല്ലം തിരുവനന്തപുരത്ത് തന്നെ കഴിഞ്ഞു .അതിനാല്‍ രണ്ടാം ബാച്ചായിട്ടു പോലും ആദ്യം എത്തിയത് ഞങ്ങളുടെ ബാച്ചായിരുന്നു .ആലുവാക്കാരന്‍ അബ്ദുല്‍ റഹ്മാന്‍ മുതല്‍ വി.വിലാസു വരെ .
സി.എം ഫ്രാന്സ്സി സ് ഫിസിയോളജി വിഭാഗം മേധാവിയും പ്രിന്സിസപ്പലും . .സര്ക്കാകരിനോട് പിണങ്ങി രണ്ടു തവണ രാജി വച്ച കര്ക്ക ശസ്വഭാവക്കാരന്‍ , ഭിന്നശേഷിക്കാരന്‍. അക്കാലത്തെ കോളേജ് ചെയര്മാസനും സര്ജ,റി വിഭാഗം തലവനുമായിരുന്ന ഡോ.ബി ബലസലവും ഭിന്നശേഷിക്കാരനായിരുന്നു. .കോളേജ് യൂണിയന്‍ ചെയര്മാവനായിരുന്നു എം.എം ജോസഫും ഭിന്നശേഷിക്കാരന്‍ .എല്ലാവരും പോളിയോ ബാ ധയില്‍നിന്ന് രക്ഷപെട്ടവര്‍ .എന്നാല്‍ അക്കാലത്ത് ബല്ബാര്‍ പോളിയോ പിടിപെട്ട സോഷ്യല്‍ മെഡിസിന്‍ അദ്ധ്യാപകന്‍ ഡോ.ശീലഭദ്രന്‍ നായര്ക്ക്് ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു ,ഡോക്ടര്ക്ക്ധ പരിചരണം നല്കാിന്‍ തിരുവനന്തപുരത്ത് നിന്നെത്തിയ അനെസ്തെഷ്യവിഭാഗത്തിലെ മേരി തോമസ്‌ പിന്നീട് ഡോ.ജോര്ജ്ാ ജേക്കബിന്റെ ഭാര്യയായി മേരി ജേക്കബ് ആയി.
എം.എം ജോസഫ് ഇറ്റലിക്കാരിയെ കെട്ടി അവിടെ തന്നെ കൂടി .ഒരിക്കല്‍ അലുംനി മീറ്റിംഗിന് കണ്ടു .എല്ലാ ഞായാരാഴ്ചയിലും പ്രഭാതത്തില്‍ കൈരളി ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ആരോഗ്യകാര്യങ്ങളില്‍ ബോധവല്ക്കമരിക്കുന്ന തിരുവല്ലാക്കാരന്‍ റോയി പി.തോമസ്‌ ആയിരുന്നു ആദ്യ കോളേജ് യൂണിയന്‍ സെക്രട്ടറി . ആദ്യ സ്വാതന്ത്രദിനത്ത്തിനു (൧൯൬൩) ലൈബ്രറിയുടെ മുമ്പില്‍ സ്ഥാപിച്ച കൊടിമരത്തില്‍ ദേശീയ പതാക ഉയര്ത്തിക കഴിഞ്ഞപ്പോള്‍ പ്രിന്സിസപ്പല്‍ പറഞ്ഞു .ഈ മണ്ടപത്തിനു നാല് മൂലയിലും ഓരോ അരണ മരം കുഴിച്ചു വയ്ക്കണം .ഞാനതിനു നാല് പേരെ വിളിക്കും .രണ്ടു പേര്‍ ടീച്ചേര്സ്ം .രണ്ടു പേര്‍ സ്ടുഡന്സ്.
സ്ടാഫില്‍ നിന്ന് വിളിച്ചത് വെല്ലൂരില്‍ നിന്ന് വന്ന സോഷ്യല്‍ ആന്ഡ്ല പ്രവന്റീവ് മെഡിസിന്‍ മേധാവി ഐസക് ജൊസഫ് .വനിതസ്ടാഫില്‍ നിന്ന് ഫാര്ക്ക ലോജി മേധാവി ഡോ.കല്യാണി .ആണ് കുട്ടികളില്‍ നിന്ന് ഞാന്‍ .പെണ്കുിട്ടികളില്‍ നിന്നും ആദ്യ ബാച്ചിലെ ത്രേസ്യാമ്മ (കോട്ടയത്തെ അനുപമ തീയറ്റര്‍ ഉടമയുടെ സഹോദരി). അരണ മരത്തില്‍ അത് കുഴിച്ചു വച്ചവരുടെ പേര്‍ എഴുതി വയ്ക്കും എന്ന് പ്രിന്സിതപ്പാള്‍ പറഞ്ഞു എങ്കിലും അത് നടപ്പായില്ല. അതിനാല്‍ പില്ക്കാ ലത്ത് ൧൯൮൯ ല്‍ മകന്‍ അവിടെ വിദ്യാര്ഥി ആയപ്പോഴും ൧൯൯൩ ല്‍ മകള്‍ വിദ്യാര്ഥിനി ആയപ്പോഴും അച്ചന്‍ മരത്തില്‍ തൂങ്ങുന്നത് കണ്ടോ എന്ന് ചോദിക്കാന്‍ കഴിഞ്ഞില്ല .
ഫ്രാന്സി‍സ് സാര്‍ നേരത്തെ വിടപറഞ്ഞു.കുറേക്കാലം ബാങ്ങ്ലൂരിലെ സെയ്ന്റ് ജോന്സ്് മെഡിക്കല്‍ കോളേജില്‍ പ്രിന്സിിപ്പല്‍ ആയിരുന്നു .അലുംനി പ്രസിടന്റായിരുന്നു കാലത്ത് ഒരിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ സാര്‍ എത്തിയിരുന്നു .ഒപ്പം വേദി പങ്കിട്ടു.
.ഇപ്പോള്‍ കല്യാണി മാഡവും ഇനി ഓര്മ്മക. .അവിവാഹിത ആയിരുന്നു .അക്കാലത്ത് തന്നെ ഈശോ സഭയില്‍ ചേര്ന്ന് പ്രവര്ത്തിപച്ചിരുന്നു .തല മുതിര്ന്ത കാര്ഡി യോള ജിസ്റ്റ് ഡോ.ജോര്ജ്ന ജേക്കബിന്റെ സഹപാടി ആയിരുന്നു എന്നാണോര്മ്മ . അരണ മരം ഇന്നുണ്ടോ എന്നറിയില്ല ,ഉണ്ടെങ്കിലും അതില്‍ മാഡത്തിന്റെ പേര്‍ കാണില്ല .
എന്റെയും

Wednesday, July 08, 2015

എഴുപതില്‍ പരം മന്ത്രിമാരെ കണ്ട ബാബു പോള്‍

ബാബു പോള്‍ കണ്ട എഴുപതില്‍ പരം മന്ത്രിമാര്‍
അഥവാ
എഴുപതില്‍ പരം മന്ത്രിമാരെ കണ്ട ബാബു പോള്‍
==================================================
മലയാളത്തിലെ ആദ്യ സര്‍വീസ് സ്ടോറി മലയാറ്റൂരിന്റെ “യന്ത്ര”മല്ല തന്റെ “ഗിരിപര്വ്വ “(൧൯൭൬)മെന്നു ഡോ.ബാബുപോള്‍ അവകാശപ്പെടുന്നു .
ഒന്നല്ല മൂന്നു സെര്വ്വീസ് സ്ടോറി യുടെ ഉടമ എന്ന് നമുക്കു ബാബു പോളിനെ വിളിക്കാം ..മറ്റാരും അവകാശവാദം ഉന്നയിക്കില്ല തീര്ച്ച.
രണ്ടാമത്തെ കഥ യാണ് നാം ചര്ച്ചല ചെയ്യാന്‍ പോകുന്ന “പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി” വരെ (എച് ആന്ഡ് സി ൨൦൦൯ )എന്ന രണ്ടാം കഥ .
പിന്നേയും വന്നു ഒരെണ്ണം. “കഥ ഇത് വരെ” .
പാലൊളി .പി.പി തങ്കച്ചന്‍ വി.പി രാമകൃഷ്ണ പിള്ള, ധീരനും വീരനുമായ സുധീരന്‍ എന്നിവരെ ഒഴിവാക്കി മറ്റു എഴുപതോളം മന്ത്രിമാരെ സ്കാന്‍ നടത്തുന്ന വിശദമായ (അതോ സംക്ഷിപ്തമായതോ ) ആയ പരിശോധന, .
ചിലരുടെ കാര്യത്തില്‍ പോസ്റ്റ്‌ മോര്ട്ടം പരിശോധന
അതാണ്‌ പട്ടം മുതല്‍ (“ആദ്യകാല ഒന്നാം വട്ട”) ചാണ്ടി വരെ ഉള്ള
ഈ രണ്ടാം കഥ.
ഞാന്‍ കണ്ട ലണ്ടന്‍ എന്ന പേരില്‍ പണ്ടൊരു വനിത-മിസ്സസ് കുട്ടന്‍ നായര്‍ -ഒരു യാത്രാവിവരണം എഴുതിയപ്പോള്‍ സജ്ഞയാന്‍ അത് ലണ്ടന്‍ കണ്ട ഞാന്‍ എന്നപേരാണ് അനുയോജ്യം എന്നെഴുതി .
ഇവിടെ നമുക്ക്
എഴുപതില്‍ പരം മന്ത്രിമാരെ കണ്ട ബാബു പോള്‍ എന്ന് പറയാം
ബാബു പോളിന്റെ ശൈലി കടമെടുത്ത് ബാബു പോളിനെ അറിയുന്ന എന്നെ ആദ്യം പരിചയപ്പെടുത്താം .”ഒരു യാത്രയുടെ ഓര്മ്മ കള്‍” (൧൯൬൧) പഴയകാല കേരള ഭൂഷണം വാരാന്ത്യപതിപ്പില്‍ വരുന്നത് ബാബു പോള്‍ വിദ്യാര്ഥി ആയിരിക്കുമ്പോള്‍ ,ഒരവധിക്കാല വിദേശ യാത്രയെ കുറിച്ച് , മൂന്നു വയസ്സ് കുറവ് മാത്രമുള്ള എനിക്കതിഷ്ടപ്പെട്ടു.
പക്ഷെ കേരളഭൂഷണം വാരാന്ത്യപ്പതിപ്പില്‍ എനിക്കായിരുന്നു സീനിയോരിറ്റി. സെക്കണ്ട് ഫോമില്‍ (ഇന്നത്തെ ഏഴ്) ഫോര്ത്ത് ഫോം കാരി സഹോദരിയുടെ ഹിന്ദി ഉപപാടപുസ്തകത്തിലെ കഥ ഉപജീവിച്ച് കേരളീയ പരിതസ്ഥിതിയില്‍ മാറ്റി അവതരിപ്പിച്ച് അഡല്റ്റ് പേജില്‍ മുക്കാല്‍ പേജ് വരുന്ന ഒരു കഥ ,ജട്ജിയുടെയും കാമുകിയുടെയും അവളുടെ കുട്ടിയുടെയും ലോക്കന്റിന്റെയും മറ്റും കഥ പ്രസിദ്ധീകരിച്ച് സ്കൂളിലും നാട്ടിലും എഴുത്തുകാരനായി വിളങ്ങിയിരുന്ന കാലം .വിദേശത്ത് വിമാനത്തില്‍ യാത്രചെയ്ത് വിവരണം എഴുതിയ ആ വിദ്യാര്തിയുടെ പേര്‍ മറക്കാതെ മനസ്സില്‍ നില നിന്നു.
൬൧ ല്‍ എന്ചിനീയറിം ഗിനും മെഡിസിനും ടെസ്റ്റ്‌ കൂടാതെ മെരിറ്റില്‍ അഡ്മിഷന്‍ കിട്ടി .ബാബു പോള്‍ അന്ന് എഞ്ചിനീയറിംഗ് കോളേജില്‍ നാലാം വര്ഷം .ചെയര്മായന്‍ സ്ഥാനത്തിനോ മറ്റോ മത്സരിക്കുന്നു . വീട്ടിലോട്ടു കത്ത്തയച്ചു. ആദ്യം അനുമോദനം നല്ല സുന്ദരന്‍ വാചകം . ആരും വീണു പോകും . സാമ്പത്തികം ഉള്പ്പമടെ എന്ത് സഹായവും ചെയ്യാം. ചെര്ന്നാ ലുടനെ വന്നു കാണനം .വോട്ടിന്റെ കാര്യം ഏറ്റവും അവസാനം.
കഷടമെന്നു പറയട്ടെ വോട്ടു ചെയ്യാന്‍ സാധിച്ചില്ല .
ചേര്ന്നയത് മെഡിക്കല്‍ കോളേജില്‍.

ബാബു പോളിന്റെ എഴുത്ത് മനസ്സിലാകണമെങ്കില്
ഐ .എ.എസ്സ് നേടിയായാല്‍ മാത്രം പോരാ പിന്നെ എം.എ കൂടി എടുക്കണം എന്ന് പണ്ടൊരു പോസ്റ്റില്‍ എഴുതി. എനിക്ക് തെറ്റ് പറ്റി. അതുകൊണ്ടും ഒന്നും പിടികിട്ടില്ല. കുറെ നാള്‍ ഹജൂര്‍ കച്ചേരിയില്‍ ജോലിനോക്കണം. ചീഫ സെക്രട്ടറി ആയില്ല എങ്കിലും ആപദവിയില്‍ വരെ എത്തണം .
ഉദാഹരണം കാണുക .
ട്രാന്‍സ്പോര്‍ട്ട്മന്ത്രി ആയിരുന്ന ശങ്കരനാരായണ പിള്ള എന്ന ശങ്കരപ്പിള്ളയെ യെ കുറിച്ച് പേജ് ൧൮൦ കാണുക
“ഗവ സെക്രെട്ടറി സഫാരിക്ക്‌ പുറത്തുകൂടി പൂണ്നൂല്‍ ഉഴിഞ്ഞ് ചോദി ക്കയാണ് ഫയലില്‍ നോട്ട് എങ്ങനെ എഴുതണം എന്ന്
ഇന്ത ഫയല്‍ വന്ത് ഈസ് എബൌട്ട് ---പണ്ട് ധര്‍മ്മ വീര പട്ടേലിനോടു
പറഞ്ഞത് ശങ്കരനാരായണ പിള്ള സെക്രട്ടറിയോട് പറഞ്ഞു വത്രേ .”
പ്രിയ വായനക്കാരാ വല്ലതും മനസ്സിലായോ?
അതും പോരാ, കുറച്ചുനാള്‍ കോട്ടയത്തും താമസ്സിച്ചിരിക്കണം
ചുങ്കം കുഞ്ഞമ്മയെ കുറിച്ചുള്ള പരാമര്‍ശനം .കോട്ടയത്ത് താമസ്സിച്ചിട്ടില്ലാത്ത,എ.വി ജോര്‍ജിനെയും മകന്‍ വര്‍ക്കിച്ചനെയും അറിയാത്ത ഒരുവന് എന്ത് മനസ്സിലാകും?

ഇനിയുമുണ്ട് ഇഷ്ടം പോലെ ഉദാഹരങ്ങള്‍ .

ബാബു പോളും ചുങ്കം കുഞ്ഞമ്മയും

അക്ഷരനഗരിയിലെ മഹിളാ രത്നങ്ങളായി
ഞങ്ങള്‍ കോട്ടയംകാര്‍ ഉയര്ത്തി കാട്ടാറുള്ള വനിതകള്‍  
മിസ്‌ ബേക്കര്‍ (വിദ്യാഭ്യാസം ),
അല്‍ഫോന്‍സാമ്മ (വിശുദ്ധ)
കേരള ജ്ഞാന്സി റാണി അക്കാമ്മ ചെറിയാന്‍ ,
അവരുടെ സഹോദരി റോസമ്മ പുന്നൂസ്
(എം.എല്‍.എ ,പ്ലാന്റെഷന്‍ കോര്‍പ്പ് ചെയര്‍ വുമന്‍ ),
ദേവകി ഗോപിദാസ് (എം.പി),
ഭവാനി ചെല്ലപ്പന്‍ (കലാരംഗം),
അന്നമ്മ കൊച്ചമ്മ (പാചകം,വനിതാമാസിക),
മിസ്സിസ്  ബി.എഫ് വര്‍ഗീസ്‌ (പാചകം),
ലളിതാംബിക (കലക്ടര്‍ &റബര്‍ ബോര്‍ട് ചേയര്‍ വുമന്‍ ),
ഓമനചേച്ചി (വിശ്വ കേരള സമതി ഒളശ ,അഭിനേത്രി)
ഡോ.ആച്ചിയമ്മ ജോസഫ് ,
ഡോ.അമ്മിണി ഫിലിപ്പ് ,
മമ്മി ( സൂതിശാത്രം),
ഡോ.എല്‍സി ഫിലിപ്പ് (ബാലവൈദ്യം ),
മീരാ ശങ്കരനാരായണന്‍ (സാമൂഹ്യസേവനം)
രേച്ചല്‍ തോമസ്‌ (മാസിക),
ക്ലാരമ്മ വര്‍ഗീസ്‌(കന്യക വനിതാ മാസിക)
സോളി ഇടമറുക് (പത്രമാസികകള്‍ ,)
ബീന കണ്ണന്‍ (വസ്ത്രവ്യാപാരം),
രേണുക വിശ്വനാഥന്‍ (ആതുരസേവനം ),
ലളിത സുഭാഷ് (മുന്‍സിപ്പല്‍ ചെയര്‍ വുമണ്‍ ),
ജാന്‍സി ജയിംസ് (ആദ്യവനിതാ വൈസ് ചാന്‍സലര്‍),
ഡോ.ഷെരീഫാ ബീവി (ആദ്യമുസ്ലിം വനിതാ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍),
സ്വപ്ന സുമതി (തയ്യല്‍), എന്നിവരെ ഒക്കെയാണ് .
അവരുടെ വാക്യങ്ങള്‍ ഉദ്ധരിച്ചെന്നും വരാം.
( ഇനിയിപ്പോള്‍ “അക്ഷര അമ്മ” (കാനായി ശില്‍പം)
യും കോട്ടയത്തിന്റെ അമ്മ ) .
എന്നാല്‍ ഇടുക്കി കലക്ടര്‍ എന്ന നിലയില്‍,  വളരെ കുറച്ചു നാള്‍ മാത്രം കോട്ടയത്ത് താമസിച്ച ഡോ. ബാബു പോള്‍ ആ മഹിളാ രത്നങ്ങളെ എല്ലാം അവഗണിച്ചു, ചുങ്കം കുഞ്ഞമ്മയെ മാത്രം എടുത്തുയര്‍ത്തി കാണിക്കുന്നു (പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി വരെ എച് & സി ൨൦൦൯ പേജ്  ) അവരുടെ വാക്യം ഉദ്ധരിക്കുന്നു. അക്ഷരനഗരിയിലെ വനിതകളെ ഒന്നടങ്കം ഇതില്‍പ്പരം അപമാനിക്കാനില്ല
.
Like · Comment ·