ബാബു പോള്‍ കണ്ട എഴുപതില്‍ പരം മന്ത്രിമാര്‍
അഥവാ
എഴുപതില്‍ പരം മന്ത്രിമാരെ കണ്ട ബാബു പോള്‍
==================================================
മലയാളത്തിലെ ആദ്യ സര്‍വീസ് സ്ടോറി മലയാറ്റൂരിന്റെ “യന്ത്ര”മല്ല തന്റെ “ഗിരിപര്വ്വ “(൧൯൭൬)മെന്നു ഡോ.ബാബുപോള്‍ അവകാശപ്പെടുന്നു .
അഥവാ
എഴുപതില്‍ പരം മന്ത്രിമാരെ കണ്ട ബാബു പോള്‍
==================================================
മലയാളത്തിലെ ആദ്യ സര്‍വീസ് സ്ടോറി മലയാറ്റൂരിന്റെ “യന്ത്ര”മല്ല തന്റെ “ഗിരിപര്വ്വ “(൧൯൭൬)മെന്നു ഡോ.ബാബുപോള്‍ അവകാശപ്പെടുന്നു .
ഒന്നല്ല മൂന്നു സെര്വ്വീസ് സ്ടോറി യുടെ ഉടമ എന്ന് നമുക്കു ബാബു പോളിനെ വിളിക്കാം ..മറ്റാരും അവകാശവാദം ഉന്നയിക്കില്ല തീര്ച്ച.
രണ്ടാമത്തെ കഥ യാണ് നാം ചര്ച്ചല ചെയ്യാന്‍ പോകുന്ന “പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി” വരെ (എച് ആന്ഡ് സി ൨൦൦൯ )എന്ന രണ്ടാം കഥ .
പിന്നേയും വന്നു ഒരെണ്ണം. “കഥ ഇത് വരെ” .
രണ്ടാമത്തെ കഥ യാണ് നാം ചര്ച്ചല ചെയ്യാന്‍ പോകുന്ന “പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി” വരെ (എച് ആന്ഡ് സി ൨൦൦൯ )എന്ന രണ്ടാം കഥ .
പിന്നേയും വന്നു ഒരെണ്ണം. “കഥ ഇത് വരെ” .
പാലൊളി .പി.പി തങ്കച്ചന്‍ വി.പി രാമകൃഷ്ണ പിള്ള, ധീരനും വീരനുമായ സുധീരന്‍ എന്നിവരെ ഒഴിവാക്കി മറ്റു എഴുപതോളം മന്ത്രിമാരെ സ്കാന്‍ നടത്തുന്ന വിശദമായ (അതോ സംക്ഷിപ്തമായതോ ) ആയ പരിശോധന, .
ചിലരുടെ കാര്യത്തില്‍ പോസ്റ്റ് മോര്ട്ടം പരിശോധന
അതാണ് പട്ടം മുതല്‍ (“ആദ്യകാല ഒന്നാം വട്ട”) ചാണ്ടി വരെ ഉള്ള
ഈ രണ്ടാം കഥ.
ചിലരുടെ കാര്യത്തില്‍ പോസ്റ്റ് മോര്ട്ടം പരിശോധന
അതാണ് പട്ടം മുതല്‍ (“ആദ്യകാല ഒന്നാം വട്ട”) ചാണ്ടി വരെ ഉള്ള
ഈ രണ്ടാം കഥ.
ഞാന്‍ കണ്ട ലണ്ടന്‍ എന്ന പേരില്‍ പണ്ടൊരു വനിത-മിസ്സസ് കുട്ടന്‍ നായര്‍ -ഒരു യാത്രാവിവരണം എഴുതിയപ്പോള്‍ സജ്ഞയാന്‍ അത് ലണ്ടന്‍ കണ്ട ഞാന്‍ എന്നപേരാണ് അനുയോജ്യം എന്നെഴുതി .
ഇവിടെ നമുക്ക്
എഴുപതില്‍ പരം മന്ത്രിമാരെ കണ്ട ബാബു പോള്‍ എന്ന് പറയാം
ഇവിടെ നമുക്ക്
എഴുപതില്‍ പരം മന്ത്രിമാരെ കണ്ട ബാബു പോള്‍ എന്ന് പറയാം
ബാബു പോളിന്റെ ശൈലി കടമെടുത്ത് ബാബു പോളിനെ അറിയുന്ന എന്നെ ആദ്യം പരിചയപ്പെടുത്താം .”ഒരു യാത്രയുടെ ഓര്മ്മ കള്‍” (൧൯൬൧) പഴയകാല കേരള ഭൂഷണം വാരാന്ത്യപതിപ്പില്‍ വരുന്നത് ബാബു പോള്‍ വിദ്യാര്ഥി ആയിരിക്കുമ്പോള്‍ ,ഒരവധിക്കാല വിദേശ യാത്രയെ കുറിച്ച് , മൂന്നു വയസ്സ് കുറവ് മാത്രമുള്ള എനിക്കതിഷ്ടപ്പെട്ടു.
പക്ഷെ കേരളഭൂഷണം വാരാന്ത്യപ്പതിപ്പില്‍ എനിക്കായിരുന്നു സീനിയോരിറ്റി. സെക്കണ്ട് ഫോമില്‍ (ഇന്നത്തെ ഏഴ്) ഫോര്ത്ത് ഫോം കാരി സഹോദരിയുടെ ഹിന്ദി ഉപപാടപുസ്തകത്തിലെ കഥ ഉപജീവിച്ച് കേരളീയ പരിതസ്ഥിതിയില്‍ മാറ്റി അവതരിപ്പിച്ച് അഡല്റ്റ് പേജില്‍ മുക്കാല്‍ പേജ് വരുന്ന ഒരു കഥ ,ജട്ജിയുടെയും കാമുകിയുടെയും അവളുടെ കുട്ടിയുടെയും ലോക്കന്റിന്റെയും മറ്റും കഥ പ്രസിദ്ധീകരിച്ച് സ്കൂളിലും നാട്ടിലും എഴുത്തുകാരനായി വിളങ്ങിയിരുന്ന കാലം .വിദേശത്ത് വിമാനത്തില്‍ യാത്രചെയ്ത് വിവരണം എഴുതിയ ആ വിദ്യാര്തിയുടെ പേര്‍ മറക്കാതെ മനസ്സില്‍ നില നിന്നു.
൬൧ ല്‍ എന്ചിനീയറിം ഗിനും മെഡിസിനും ടെസ്റ്റ് കൂടാതെ മെരിറ്റില്‍ അഡ്മിഷന്‍ കിട്ടി .ബാബു പോള്‍ അന്ന് എഞ്ചിനീയറിംഗ് കോളേജില്‍ നാലാം വര്ഷം .ചെയര്മായന്‍ സ്ഥാനത്തിനോ മറ്റോ മത്സരിക്കുന്നു . വീട്ടിലോട്ടു കത്ത്തയച്ചു. ആദ്യം അനുമോദനം നല്ല സുന്ദരന്‍ വാചകം . ആരും വീണു പോകും . സാമ്പത്തികം ഉള്പ്പമടെ എന്ത് സഹായവും ചെയ്യാം. ചെര്ന്നാ ലുടനെ വന്നു കാണനം .വോട്ടിന്റെ കാര്യം ഏറ്റവും അവസാനം.
കഷടമെന്നു പറയട്ടെ വോട്ടു ചെയ്യാന്‍ സാധിച്ചില്ല .
ചേര്ന്നയത് മെഡിക്കല്‍ കോളേജില്‍.
ബാബു പോളിന്റെ എഴുത്ത് മനസ്സിലാകണമെങ്കില്
ഐ .എ.എസ്സ് നേടിയായാല്‍ മാത്രം
പോരാ പിന്നെ എം.എ കൂടി എടുക്കണം എന്ന് പണ്ടൊരു പോസ്റ്റില്‍ എഴുതി. എനിക്ക് തെറ്റ്
പറ്റി. അതുകൊണ്ടും ഒന്നും പിടികിട്ടില്ല. കുറെ നാള്‍ ഹജൂര്‍ കച്ചേരിയില്‍
ജോലിനോക്കണം. ചീഫ സെക്രട്ടറി ആയില്ല എങ്കിലും ആപദവിയില്‍ വരെ എത്തണം .
ഉദാഹരണം കാണുക .
ട്രാന്‍സ്പോര്‍ട്ട്മന്ത്രി
ആയിരുന്ന ശങ്കരനാരായണ പിള്ള എന്ന ശങ്കരപ്പിള്ളയെ യെ കുറിച്ച് പേജ് ൧൮൦ കാണുക
“ഗവ സെക്രെട്ടറി സഫാരിക്ക്
പുറത്തുകൂടി പൂണ്നൂല്‍ ഉഴിഞ്ഞ് ചോദി ക്കയാണ് ഫയലില്‍ നോട്ട് എങ്ങനെ എഴുതണം എന്ന്
ഇന്ത ഫയല്‍ വന്ത് ഈസ് എബൌട്ട്
---പണ്ട് ധര്‍മ്മ വീര പട്ടേലിനോടു
പറഞ്ഞത് ശങ്കരനാരായണ പിള്ള
സെക്രട്ടറിയോട് പറഞ്ഞു വത്രേ .”
പ്രിയ വായനക്കാരാ വല്ലതും
മനസ്സിലായോ?
അതും പോരാ, കുറച്ചുനാള്‍
കോട്ടയത്തും താമസ്സിച്ചിരിക്കണം
ചുങ്കം കുഞ്ഞമ്മയെ കുറിച്ചുള്ള
പരാമര്‍ശനം .കോട്ടയത്ത് താമസ്സിച്ചിട്ടില്ലാത്ത,എ.വി ജോര്‍ജിനെയും മകന്‍ വര്‍ക്കിച്ചനെയും
അറിയാത്ത ഒരുവന് എന്ത് മനസ്സിലാകും?
ഇനിയുമുണ്ട് ഇഷ്ടം പോലെ
ഉദാഹരങ്ങള്‍ .
ബാബു പോളും ചുങ്കം
കുഞ്ഞമ്മയും
അക്ഷരനഗരിയിലെ മഹിളാ രത്നങ്ങളായി
ഞങ്ങള്‍ കോട്ടയംകാര്‍
ഉയര്ത്തി കാട്ടാറുള്ള വനിതകള്‍
മിസ് ബേക്കര്‍
(വിദ്യാഭ്യാസം ),
അല്‍ഫോന്‍സാമ്മ (വിശുദ്ധ)
കേരള ജ്ഞാന്സി റാണി
അക്കാമ്മ ചെറിയാന്‍ ,
അവരുടെ സഹോദരി റോസമ്മ
പുന്നൂസ്
(എം.എല്‍.എ ,പ്ലാന്റെഷന്‍
കോര്‍പ്പ് ചെയര്‍ വുമന്‍ ),
ദേവകി ഗോപിദാസ് (എം.പി),
ഭവാനി ചെല്ലപ്പന്‍
(കലാരംഗം),
അന്നമ്മ കൊച്ചമ്മ (പാചകം,വനിതാമാസിക),
മിസ്സിസ് ബി.എഫ് വര്‍ഗീസ് (പാചകം),
ലളിതാംബിക (കലക്ടര്‍ &റബര്‍
ബോര്‍ട് ചേയര്‍ വുമന്‍ ),
ഓമനചേച്ചി (വിശ്വ കേരള സമതി
ഒളശ ,അഭിനേത്രി)
ഡോ.ആച്ചിയമ്മ ജോസഫ് ,
ഡോ.അമ്മിണി ഫിലിപ്പ് ,
മമ്മി ( സൂതിശാത്രം),
ഡോ.എല്‍സി ഫിലിപ്പ്
(ബാലവൈദ്യം ),
മീരാ ശങ്കരനാരായണന്‍
(സാമൂഹ്യസേവനം)
രേച്ചല്‍ തോമസ് (മാസിക),
ക്ലാരമ്മ വര്‍ഗീസ്(കന്യക
വനിതാ മാസിക)
സോളി ഇടമറുക് (പത്രമാസികകള്‍
,)
ബീന കണ്ണന്‍
(വസ്ത്രവ്യാപാരം),
രേണുക വിശ്വനാഥന്‍
(ആതുരസേവനം ),
ലളിത സുഭാഷ് (മുന്‍സിപ്പല്‍
ചെയര്‍ വുമണ്‍ ),
ജാന്‍സി ജയിംസ് (ആദ്യവനിതാ
വൈസ് ചാന്‍സലര്‍),
ഡോ.ഷെരീഫാ ബീവി
(ആദ്യമുസ്ലിം വനിതാ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍),
സ്വപ്ന സുമതി (തയ്യല്‍), എന്നിവരെ
ഒക്കെയാണ് .
അവരുടെ വാക്യങ്ങള്‍
ഉദ്ധരിച്ചെന്നും വരാം.
( ഇനിയിപ്പോള്‍ “അക്ഷര
അമ്മ” (കാനായി ശില്‍പം)
യും കോട്ടയത്തിന്റെ അമ്മ )
.
എന്നാല്‍ ഇടുക്കി കലക്ടര്‍
എന്ന നിലയില്‍, വളരെ കുറച്ചു നാള്‍ മാത്രം
കോട്ടയത്ത് താമസിച്ച ഡോ. ബാബു പോള്‍ ആ മഹിളാ രത്നങ്ങളെ എല്ലാം അവഗണിച്ചു, ചുങ്കം
കുഞ്ഞമ്മയെ മാത്രം എടുത്തുയര്‍ത്തി കാണിക്കുന്നു (പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി വരെ
എച് & സി ൨൦൦൯ പേജ് ) അവരുടെ വാക്യം
ഉദ്ധരിക്കുന്നു. അക്ഷരനഗരിയിലെ വനിതകളെ ഒന്നടങ്കം ഇതില്‍പ്പരം അപമാനിക്കാനില്ല
.
No comments:
Post a Comment