Wednesday, October 29, 2014

കഴകങ്ങൾ-തങ്ങൾ,മൂസ്,പണ്ടാരത്തിൽ,ഗ്രാമണി

കഴകങ്ങൾ-തങ്ങൾ,മൂസ്,പണ്ടാരത്തിൽ,ഗ്രാമണി

പ്രാചീന കേരളത്തെ നാലു കഴകങ്ങൾ ആയിത്തിരിച്ചിരുന്നു.
1.പെരിചെഞ്ചെല്ലൂർ(തളിപ്പറമ്പ്)
2.പന്നിയൂർ
3.പറൂർ
4.ചെങ്ങന്നൂർ
പെരിചെല്ലൂരിന്റെ അധിപർ "തങ്ങൾ'
ഉദാ:മട്ടന്നൂർ മദുസൂദനൻ തങ്ങൾ 1960 ല് ഇത്തരം 17/18 കുടുംബങ്ങൾ
പന്നിയൂർ കഴകത്തിന്റെ അധിപർ "മൂസ്".ഇപ്പോൾ 10 ല് താഴെ
ചെങ്ങന്നൂർ കഴകം അധികാരി "പണ്ടാരത്തിൽ"
ഉദാ:വഞ്ഞിപ്പുഴ പണ്ടാരത്തിൽ,മൂത്തേടത്ത്,എടമന പണ്ടാരത്തിൽ
ഇവരുടെ ഗൃഹം "മഠം" എന്നറിയപ്പെട്ടു.(മറ്റുള്ളവരുടെ "ഇല്ലം" എന്നും)
1960 ല് 10 പണ്ടാരത്തിൽ മാത്രം
പറൂർ കഴകം അധികാരികൾ"ഗ്രാമണി"
 ഉദാ:മാരാമിറ്റം,തളി,കരിങ്ങമ്പള്ളി,അവരുടെ വീടുകൾ "ഇല്ലം"
ഇവരുടെ പേരിനോട് ഗ്രാമണി എന്നു ചേർത്തിരുന്നില്ല.
1960 ല് 70 ഇത്തരം കുടുംബങ്ങൾ ഉണ്ടായിരുന്നു.
ആഢ്യനമ്പൂതിരിമാരെ "പാട്" ചേർത്തു വിളിച്ചിരുന്നു
ഈ.എസ്.എസ്സ്.നമ്പൂതിരി"പ്പാട്"
കുടമാളൂർ രാമൻ ഭട്ടതിരി"പ്പാട്" എന്നിങ്ങനെ.
ആസ്യനാണെങ്കിൽ ശങ്കരൻ നമ്പൂതിരി/ഭട്ടതിരി


Saturday, October 25, 2014

32 നമ്പൂതിരി ഗ്രാമങ്ങൾ, ഗ്രാമക്ഷേത്രങ്ങൾ

32 നമ്പൂതിരി ഗ്രാമങ്ങൾ, ഗ്രാമക്ഷേത്രങ്ങൾ

1.പയ്യന്നൂർ- സുബ്രഹ്മണ്യക്ഷേത്രം
2.പെരിഞ്ചെല്ലൂർ(തളിപ്പറമ്പു)-ശിവൻ
3.ഈശാനമംഗലം(?ഈശ്വരമംഗലം)
4.തൃപ്പനഞ്ചി(ഫറോക്)-ശിവൻ
5.കരിക്കാട്(മഞ്ചേരി)സുബ്രഹ്മണ്യൻ
6.ആലത്തൂർ-ശ്രീരാമൻ/ഹനുമാൻ
7.പന്നിയൂർ-വരാഹ മൂർത്തി
8.ശുകപുരം-ശിവൻ
9.തൃശ്ശൂർ-വടക്കും നാഥൻ
10..പെരുവനം-ശിവൻ
11.ചെമ്മണ്ട(ഇരിങ്ങാലക്കുട)-ശിവൻ
12.ഇരിഞ്ഞാലക്കുട-മഹാവിഷ്ണു
13.അവിട്ടത്തൂർ-ശിവൻ
14.അഡൂർ(അന്നമനട)-ശിവൻ
15.കുഴൂർ(മാള)-സുബ്രഹ്മണ്യൻ
16.ഐരാണിക്കുളം(മാള)-ശിവൻ
17മൂഴിക്കുളം(അങ്കമാലി)-ലക്ഷ്മണൻ
18.ചെങ്ങമനാട്-ശിവൻ
19.തഴുതനാട്(ചൊവ്വര)തൃപ്പറയാർ ശിവൻ
20.പറവൂർ(അങ്കമാലി)ശിവൻ
21.ഉളിയന്നൂർ-ശിവൻ
22.ഇളിഭ്യം(ഇമ്പളിയം)-ശിവൻ
23.കാടമുറി(വേന്നനാട്)-ചോറ്റാനിക്കര ദേവി
24.ഏറ്റുമാനൂർ-ശിവൻ
25.കിടങ്ങൂർ-സുബ്രഹ്മണ്യൻ
26.കുമാരനല്ലൂർ-ദേവി
27.തിരുവല്ല-ശ്രീവല്ലഭൻ
28.കവിയൂർ-ശിവൻ/അർദ്ധനാരീശ്വരൻ
29.ചെങ്ങന്നൂർ-ശിവ/പാർവതി
30.ആറന്മുള-വിഷ്ണു
31.വെണ്മണി-?വിഷ്ണു(ഇപ്പോൾ കാണാനില്ല)
32.നീർമണ്ണ-?നിരണം
കുഞ്ഞിക്കുട്ടൻ തമ്പുരാൻ നൽകിയ ലിസ്റ്റ്
യാത്ര ചെയ്ത് പരിശോധിച്ചത് കാണിപ്പയ്യൂർ ശങ്കരൻ
നമ്പൂതിരി(ആര്യന്മാരുടെ കുടിയേറ്റം,ഭാഗം 2,1965
പഞ്ചാംഗം ബുക്സ്റ്റാൾ,കുന്നംകുളം)

Thursday, October 23, 2014

തരുസാപ്പള്ളി ചേപ്പേട്-ഒരു പുനർവായന

തരുസാപ്പള്ളി ചേപ്പേട്-ഒരു പുനർവായന
ഡോ.കാനം ശങ്കരപ്പിള്ള ,പൊൻ കുന്നം



വെള്ളാളരുടെ നേതൃത്വത്തിൽ, ഒൻപതാം ശതകത്തിൽ കേരളത്തിൽനിലനിന്നിരുന്ന കാർഷികസംസ്കൃതിയിലേക്കു വിദേശ അറബി-പേർഷ്യൻകച്ചവട സംഘങ്ങൾ പ്രവേശിച്ച് കുരക്കേണി കൊല്ലത്ത്  അങ്ങാടി സ്ഥാപിക്കുന്നതിന്റെവിവരങ്ങൾ നൽകുന്ന ചെമ്പോലകളാണു തരു(രി)സാപ്പള്ളി പട്ടയംഎന്നറിയപ്പെടുന്ന ചെമ്പോല ചേപ്പേട്.ഈരേഖയെ കുറിച്ചു നാട്ടിലും മറുനാട്ടിലുമായി നിരവധി പഠനങ്ങൾ നടന്നു.ഇപ്പോഴുംഅവസാനിച്ചിട്ടില്ല ആ പഠനങ്ങൾ.അന്ധന്മാർ ആനയെ കണ്ടതു പോലെ ആയിരുന്നു മുൻ കാലത്തെ പഠനങ്ങൾ എല്ലാം.ചിലർ ആദ്യ ഭാഗം മറ്റു ചിലർ അവസാന ഭാഗവും മാത്രം കണ്ടു.ഒന്നായ ചേപ്പേടിനെ ചിലർ രണ്ടായും മറ്റു ചിലർ മൂന്നായും കണ്ടു.ഗന്ധമറിയാതെ ,കഴുത കുങ്കുമം ചുമന്ന പോലെ .പലരും കൈമാറി കൈമാറി ഈ ചേപ്പേട് കുങ്കുമത്തെചുമന്നു.യാതൊരവകാശവുമില്ലാത്തവർ പോരാടിഈ കുങ്കുമത്തെ പകുത്തെടുക്കയും ചെയ്തിരിക്കുന്നു.

അഞ്ച് ചെമ്പോലകളിലായി,ഒൻപതു വശങ്ങളിൽ,അഞ്ചു തരം ലിപികളിൽ കുരക്കേണി കൊല്ലം കാരനായ "സുന്ദരൻ" എന്ന വെള്ളാളൻ(വെൾകുല ചുന്ദരൻ)നാരായം കൊണ്ടു വരഞ്ഞു നിർമ്മിച്ച അതിപുരാതന കേരള ചരിത്ര രേഖയാണു"സെയിന്റ്  ത്രേസ്യാപ്പള്ളി " രേഖകൾ എന്നു ചിലര അവകാശപ്പെടുന്നതരു(രി)സാപ്പള്ളി കരണംതമിഴ്,സംസ്കൃതം,പേർഷ്യൻ,ഹീബ്രു ഭാഷകളിൽ എഴുതപ്പെട്ട വെള്ളാള ചേപ്പേടിൽവട്ടെഴുത്ത്,ഗ്രന്ഥാക്ഷരം,കുഫിക്,പഹ്ലി,ഹീബ്രു എന്നീലിപികളുള്ള ചെമ്പോലക്കൂട്ടം.രണ്ടു തരം കയ്യക്ഷരം.ഒന്ന് ആദ്യകാല രേഖയും മറ്റേത് പകർപ്പും ആകാം.എന്നാൽമൊത്തം ശൈലിഒന്ന്. തുടർച്ച നിലനിർത്തുകയും ചെയ്യുന്നു.രണ്ടും മൂന്നുമൊന്നുമില്ലഒറ്റ രേഖഎന്നു സ്ഥാപിച്ചത് എം.ആർ.രാഘവ വാര്യരും കേശവൻ വെളുത്താട്ടും2013ല് അവർ പ്രസിദ്ധീകരിച്ച "തരിസാപ്പള്ളി പട്ടയം" എന്ന കൃതി വായിക്കുക.(എൻ.ബി.എസ്സ് പ്രസിദ്ധീകരണം 140 പേജുകൾ, ഫോട്ടോകളും കാണാം)
കേരളത്തിലെ സുറിയാനി കൃസ്ത്യാനികൾ,അവർക്കു രാജദത്തമായി ചില അവകാശങ്ങൾ കിട്ടിഎന്നു കാണിയ്ക്കുവാൻ അടിയാധാരമായി ഉയർത്തിക്കാറാറുള്ള,വെള്ളാള നിർമ്മിതമായ ഈ,ഒൻപതാം നൂറ്റാണ്ടു രേഖയിൽ,വെള്ളാളർ(കർഷകർ),ഈഴവർ(കള്ളുചെത്തുകാർ),വണ്ണാർ(അലക്കുകാർഅഥവാ പടവുപണിക്കാർ),എരുവിയർ(ഉപ്പു വിളയിക്കുന്നവർ) എന്നീ അദ്ധ്വാൻ ശീലരായ തൊഴിൽകാരെയും അക്കാലത്തെ ഭൂവുടമകളായ വെള്ളാരയേയും പരാമർശിക്കുന്നു.പക്ഷേ കൃസ്ത്യാനികളെകുറിച്ചു യാതൊരു പരാമർശനവുമില്ല.ഏ.ഡി.849 കാലത്ത് കൊല്ലത്ത് കൃസ്ത്യാനികൾ ഇല്ലായിരുന്നുഎന്നു സ്ഥാപിക്കുന്ന രേഖയാണു തരു(രി)സാപ്പള്ളി ചേപ്പേട് എന്നു വ്യക്തം."എസോദാ തപിരായി ചെയ്വിച്ച തരുസാപ്പള്ളി" എന്നും "സപീരീശോ ചെയ്വിച്ച തരിസ്സാപ്പള്ളി"എന്നും ഈ ചേപ്പേടിൽ വ്യത്യ്സ്ത തരങ്ങളിൽ "പള്ളി" പരാമർശന വിധേയമാകുന്നു."തെവർ(ദേവൻ) ഉള്ള തരീസാപ്പള്ളി കൃസ്ത്യൻ പള്ളി ആകാൻ വഴിയില്ല താനും."പള്ളി" എന്നു പറഞ്ഞാൽ "ഹൈന്ദവരുടെ അല്ലാതുള്ള ദേവാലയം" എന്നാണർത്ഥം.ബുദ്ധ-ജൈനഇസ്ലാംയഹൂദ വിശ്വാസികളുടെ ആരാധനാലയം മലയാളിക്കു "പള്ളി" ആണ്.

വെമ്പല നാട്ടില് (സംഘകാല നാമം "കുട്ടനാട്",ഇപ്പോഴത്തെ കുട്ടനാടിൽനിന്നുംവ്യ്ത്യ്സ്തമായ സഹ്യാദ്രിസാനുപ്രദേശം മൊത്തതിലക്കാലത്ത് കുട്ടനാടായിരുന്നു)കാട്ടിൽ വിളയുകയും തമിഴ്നാട്ടിൽനിന്നു കുടിയേറിയ വെള്ളാളർ എന്നകർഷസമൂഹംമലനാട്ടിൽ കൃഷിചെയ്യുകയും ചെയ്ത കുരുമുളക് എന്ന കറുത്ത പൊന്നു തേടി "ലന്തപറങ്കിയും ഇങ്കൈരേശിയും കപ്പൽ മാർഗ്ഗം കേരള തീരത്തു വന്നിരുന്നു.അവരിൽ"കപ്പൽ(ഉഷ്ണപ്പുണ്ണ്,അഥവാ സിഫിലിസ്) കൊണ്ടുവന്ന പറിങ്കികൾ ആയിരുന്നുഏ രേഖയുടെ ആദ്യ കൈവശക്കാർ.പതിനേഴാം നൂറ്റാണ്ടിൽ ലന്ത(ഡച്ച്) കാർതരിസാപ്പള്ളി ചേപ്പേട് തട്ടിയെടുത്തു.1758 ല് കേരളത്തിലെത്തിയ ആങ്ക്തിൽ ദ്യൂപെറോ എന്ന ഫ്രാൻ ൻസുകാരൻ ,പൈതൃകഗവേഷകൻ ഈകരണത്തിലെ നാലുചെമ്പോലകൾഫ്രഞ്ചുഭാഷയിലേക്കു മൊഴിമാറ്റം നടത്തി.പക്ഷേ അവസാനത്തെ അഞ്ചു പുറങ്ങൾഅദ്ദേഹം കണ്ടതേ ഇല്ല.ഇംഗ്ലീഷ് കാർ കൊച്ചിക്കോട്ട കൈവശപ്പെടുത്തിയപ്പോൾഈ രേഖയും കൊള്ളയടിക്കപ്പെട്ടു.
അതെങ്ങനെയോ പിൽക്കാലത്ത കോട്ടയംസെമിനാരിയിൽ എത്തിക്കപ്പെട്ടു.സമുദായ തർക്കങ്ങളെ തുടർന്നു ചെമ്പോലക്കൂട്ടംപങ്കു വയ്ക്കപ്പെട്ടു.പകുതി ഇപ്പോൾ തിരുവല്ല ബിഷപ്പിന്റെ കൈയ്യിലാണ്.ചുരുക്കത്തിൽ സപീരോശയുടെ ഏതെങ്കിലും പിന് ഗാമിയുടെ കൈവശമാണീകരണം എന്നാർക്കും പറയാൻസാധിക്കില്ല.കൊള്ളയടിക്കപ്പെട്ട ഒരു തൊണ്ടിക്കരണംരണ്ടു കൂട്ടർ പങ്കിട്ടു കൈവശം വയ്ക്കുന്നു.

1806 ല് പ്രസിദ്ധീകരിക്കപ്പെട്ട "റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ജേർണലി"ന്റെആദ്യലക്കത്തിൽ ഈ വെള്ളാള ച്ചേപ്പേടിനെ കുറിച്ച് ആദ്യ ചെറുകുറിപ്പ് അച്ചടിച്ചു വന്നു.ക്യാപ്റ്റൻ ചാൾസ് സ്വാന്റൺ 1843 ല് അതേ ജേണൽ ഏഴാം വാള്യം പതിനാലാം ലക്കത്തിൽ ഈ കരണത്തെ കുറിച്ചു ലേഖനവും രേഖാചിത്രവും പ്രസിദ്ധീകരിച്ചു.കോട്ടയം സി.എം.എസ്സ്കോളേജ് പ്രിൻസിപ്പാൾ ബഞ്ചമിൻ ബയ് ലിയുടെ സഹായത്തോടെ എഫ്.സി.ബ്രൗൺ തയാറാക്കിയപതിപ്പായിരുന്നു അച്ചടിച്ചു വന്നത്.(ഇന്നത്തെ അറിവു വച്ചു നോക്കിയാൽ അതെല്ലാം"അബദ്ധം" എന്നു വാര്യരും കേശവൻ വെള്ളാട്ടും അവരുടെകൃതിയിൽ (തരിസ്സപ്പള്ളിപ്പട്ടയം.എൻ.ബി.എസ്സ്2013) എഴുതുന്നു.)ചേപ്പേട് ആറാം ഏട്ടിൽ ഒപ്പുകൾ ആണെന്നും അതിൽ 11 എണ്ണംകുഫിക്കിൽഎന്നും 10 എണ്ണം സുറിയാനിയിൽ എന്നും 4എണ്ണം ഹീബ്രുവിൽ എന്നും കണ്ടെത്തിയ ത്സ്വാൻസ്റ്റൺ ആയിരുന്നു.അതിലെ കുഫിക്ക് ഭാഗം വായിച്ചു കൊടുത്തത് ഷക്സ്പീയർ എന്ന പണ്ഡിതനും.
ആദ്യ ഏടുകളിൽ വട്ടെഴുത്തും കുറെ ഭാഗത്ത് ഗ്രന്ഥാക്ഷരവും ഉണ്ടെന്നു കണ്ടെത്തിയതുംഅവ വായിച്ചെടുത്തതും റവ്.ഹെർമൻ ഗുൻ ദെർത്തായിരുന്നു.1844 ല് മദിരാശി ജേർണൽഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസ് ലക്കം മുപ്പതിൽ അതച്ചടിച്ചു വന്നു.രേഖ ഇംഗ്ലീഷിലേക്കുമൊഴിമാറ്റം ചെയ്യപ്പെട്ട് അച്ചടിക്കപ്പെട്ടു.പക്ഷേ അതിലും അബദ്ധങ്ങൾഎന്നു വാര്യരും വെളുത്താട്ടുംവെളിപ്പെടുത്തുന്നു അവരുടെ ഗ്രന്ഥത്തിൽ.ജൂതർ ക്രിസ്ത്യാനികൾക്കു മുൻപേ കേരളത്തിൽ എത്തിയിരുന്നുഎന്നു ഗുന്ദേർത്ത് സ്ഥാപിച്ചത് ഈ തീട്ടൂരം വായിച്ചാണ്.വില്യം ലോഗൻ മലബാർ മാന്വലിൽ പുരാലിപി വിധഗ്ദൻ ഏ.സി.ബേണലിന്റെ കാലഗണനപ്രകാരംതരു(രി) സാപ്പള്ളി ചേപ്പേട് ഏ.ഡി 824 ല് വിരചിതമായി എന്നു കണ്ടെത്തി.അതും അബദ്ധം എന്നുതെളിയിച്ചത് ഇളങ്ങുളം കുഞ്ഞൻ പിള്ള.

1920 ല് ഗോപിനാഥ റാവു ഈ തീട്ടൂരം  തിരുവിതാം കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ(ടീ.ഏ.എസ്സ്)രണ്ടാം വാള്യത്തിൽ മൊഴിമാറ്റം നൽകി പ്രസിദ്ധീകരിച്ചു.അതു വരെ ഒന്നായായി കണ്ടിരുന്ന ചേപ്പേടിനെറാവു രണ്ടായി കണ്ടു.കയ്യക്ഷരത്തിലെ വ്യത്യാസം കാരണം 1,4 ഏടുകളെ ഒന്നായും 2,3,5 ഏടുകളെമറ്റൊരു തീട്ടൂരമായും റാവു വിവരിച്ചു.ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ പത്താം നൂറ്റാണ്ടിന്റെആരംഭം ആവണം രചനാകാലം എന്നും ഗോപിനാഥ റാവു സ്ഥാപിച്ചെടുത്തു.ഇളങ്ങുളം കുഞ്ഞൻ പിള്ള റാവുവിനെ അനുകൂലിച്ചു ഒന്നായ തീട്ടൂരത്തെ രണ്ടായി കണ്ടു.എന്നാൽ രണ്ടും ഒരേ കാലത്തു രണ്ടാളുകളാൽ രചിക്കപ്പെട്ടത് എന്നു സ്ഥാപിച്ചു വയ്ക്കയും ചെയ്തു.
എന്നാൽ എഴുതിയ വർഷം ഏ.ഡി  849 എന്നു കൃത്യമായി കണ്ടെത്തി.ആദ്യഭാഗം സാക്ഷാൽ രചനയുംരണ്ടാം ഭാഗം പകർപ്പുമായതിനാലാവണം കയ്യക്ഷരങ്ങളിൽ വ്യത്യാസം എന്നും കുഞ്ഞൻ പിള്ള വ്യാഖ്യാനിച്ചു.എം.ജി.എസ്സും ഒന്നായ പട്ടയത്തെ രണ്ടായി കണ്ടു.എന്നാൽ പശ്ചിമേഷ്യന് വ്യാപാരവുമായിതരിസ്സാപ്പള്ളി ചേപ്പേടിനെബന്ധപ്പെടുത്തിയ ബഹുമതി എം.ജി.എസ്സിനു സ്വന്തം.അർത്ഥ ശാസ്ത്രം മുതലുള്ള ഭാരതീയ രാഷ്ട്രമീമാംസാ പാരമ്പര്യം അദ്ദേഹം തരു(രി) സാപ്പള്ളി ചെമ്പോളകളിൽ കണ്ടെത്തിഎന്നത് അതിമഹത്തായ ഒരു നേട്ടമത്രേ.ചേപ്പേടിനെ വീണ്ടും ഒന്നായി കാണാനുള്ള ഭാഗ്യം,നിയോഗം രാഘവാര്യർക്കും കേശവൻ വെള്ളാട്ടിനുമാണു കിട്ടിയത്.ഉപ്പു വിളയിക്കുന്നവർ എന്നർത്ഥം വരുന്ന"എരുവിയർ" എന്നു പദം വായിച്ചെടുത്തതിനെതുട്ർന്നായിരുന്നു ഈ വൻ നേട്ടം കൊയ്തത്.നാം,മലയാളികൾ,ഈരണ്ടു ചരിത്ര ഗവേഷകരോട്അങ്ങെയറ്റം കടപ്പെട്ടിരിക്കുന്നു.അതൊടെ തരു(രി) സാപ്പള്ളിച്ചേപ്പേട്അർത്ഥപൂർണ്ണമായി.
കൈരളി ഭാഗ്യവതിയായി.

മുൻ കാലങ്ങളിൽ കേരളത്തിൽ നടത്തപ്പെട്ട പഠനങ്ങൾ ആദ്യഭാഗമായ ഇന്ത്യൻഏടുകളിൽ ഒതുങ്ങി.വിദേശപഠനങ്ങൾ രണ്ടാമത്തെ പശ്ചിമേഷ്യൻ ഒപ്പുകളിലുംഒതുങ്ങി എന്നതാണു പരമാർത്ഥം.ഇന്ത്യൻ-പശ്ചിമേഷ്യൻ ഭാഗങ്ങൾക്കു തുല്യപ്രാധാന്യം നൽകി ഒരു ശാസ്ത്രീയചരിത്രപഠനം യൂ.കെയിലെ ലസ്റ്ററിലുള്ളഡി.മോണ്ട് യൂണിവേസിറ്റിയിൽ ഡോ.എലിസബേത്ത് ലാംബോൺ എന്നമഹതിയുടെനേതൃത്വത്തിൽ നടന്നു വരുകയാണ്.ഇന്ത്യാ സമുദ്രത്തിലെ പുരാതന വ്യാപാര വീഥികളുംഅവയുടെബന്ധങ്ങളുമാണവരുടെവിഷയം.വിവിധരാജ്യങ്ങളിലെചരിത്രപണ്ഡിതർഅവരെ സഹായിക്കുന്നു.കേരളത്തിൽനിന്നു എം.ആർ.രാഘവ വാര്യരും കേശവൻവെളുത്താട്ടും അവരെ സഹായിക്കുന്നു.
പഠനം പൂർത്തിയാകുന്നതോടെ, ഒൻപതാം നൂറ്റാണ്ടിൽ "വേൾ" നാടെന്നവേണാടു ഭരിച്ചിരുന്ന അയ്യൻ അടികൾ എന്ന വെള്ളാള("വേൾ") രാജാവ്വെല്ലാള("വേൾ") കുലജാതനായ സുന്ദരനെ കൊണ്ട് ഭൂവുടമകളായ വെള്ളാളരുടെകൃഷിസ്ഥലം വിദേശ കച്ചവടസംഘങ്ങൾക്കു കൂടാൻ ഒരിടവും ഒപ്പം അവർക്ക്അന്നം കിട്ടാൻ കൃഷി ചെയ്യാൻ നാലു വെള്ളാള കുടുംബങ്ങളേയും ദാനംചെയ്യുന്ന തരു(രി)സാപ്പള്ളി തീട്ടൂരം സിറിയൻ കൃസ്ത്യൻ ചേപ്പേട് എന്നല്ലഅറിയപ്പെടേണ്ടത് എന്നും അതിനനുയോജ്യമായ പേർ "വെള്ളാള ചേപ്പേട്" എന്നണെന്നും അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.
വിഭവങ്ങൾ പരസ്പരം പങ്കു വച്ചിരുന്ന,സർവ്വരേയുംതുല്യരായി കണക്കാക്കിയിരുന്ന, കാർഷിക സംസ്കൃതിയിലേയ്ക്ക്പണം ഒരുക്കൂട്ടാനുള്ള ത്വര മാത്രമുള്ള വൈദേശിക കച്ചവടക്കൂട്ടാ യ്മകൾക്ക്,തരകന്മാർക്ക്,കാലെടുത്തു വയ്ക്കാൻ അയ്യനടികൾ എന്ന വേൾനാടരചൻഅവസരം നൽകി മണ്ടത്തരം കാട്ടി എന്നതിന്റെ തെളിവാണ് ഏ.ഡി.849-ല് വേൽകുല സുന്ദരനാൽ വരയപ്പെട്ട തരു(രി) സാപ്പള്ളിചേപ്പേട്.തരു(രി)സാപ്പള്ളി എന്നത്വിദേശവ്യാപാരക്കൂട്ടത്തിന്,സംഘത്തിന്,ഒത്തുകൂടാനുള്ള"ഒരിടം" (ഹാ) മാത്രമാണെന്നു കരുതേണ്ടിയിരിക്കുന്നു.വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട അറബിപേർഷ്യൻ കച്ചവട സംഘങ്ങൾക്കു മൊത്തതിൽ ഒരാരാധനാലയംപണിയാനുള്ള സാധ്യത ചോദ്യം ചെയ്യപ്പെടുന്നു.കൂട്ടായമയ്ക്ക്" ഒരിടം"മാത്രമായിരിക്കണം തരു(രി)സാപ്പള്ളി."പള്ളി പിരിയുക" എന്നു പറഞ്ഞാൽ പള്ളിയിലേക്കു വന്ന കൂട്ടം പിരിയുന്നുഎന്നാണല്ലോ ഇന്നുമർത്ഥം."തരിസാപ്പള്ളി നാം ഇന്നുദ്ദേശിക്കുന്ന കൃസ്ത്യൻ പള്ളി(ചർച്ച്)യാവില്ല. ചെമ്പോലകൾക്കുപല പകർപ്പുകൾ ഉണ്ടായിരുന്നിരിക്കും.ഓരോ കൂട്ടായ്മയ്ക്കും ഒന്നുവീതം.നാം ഇന്നു കാണുന്ന ചെമ്പോല ഫ്രഞ്ചുകാരുടെ കൈവശം ഇരുന്നതാണ്.കൈമറിഞ്ഞും കൊള്ളയടിക്കപ്പെട്ടും വീണ്ടു കൈമറിഞ്ഞും അവസാനം പങ്കുവയ്ക്കപ്പെട്ടുമവ കോട്ടയത്തും തിരുവല്ലയിലുമെത്തി.സിറിയൻ കൃസ്ത്യാനികൾക്കു
മാത്രമായി അതിൽ ഒന്നുമേ ഇല്ല.അക്ഷരവിദ്യകളിലും കരണം ചമയ്ക്കലിലുംസ്ഥലത്തിന്റെ അതിർ നിർണ്ണയത്തിലും വെള്ളാളരുടെ പ്രാവീണ്യം വെളിവാക്കുന്നു ,ഈ പുരാതന വട്ടെഴുത്ത് തീട്ടൂരം.
തീട്ടൂരം ചമച്ച വേൾകുല സുന്ദരൻ മറ്റു ചില രേഖകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തെക്കൻ ആർക്കാട്ടിലെ തിരുനാമല്ലൂർ ക്ഷേത്രത്തിലെ ശിലാശാസനത്തിൽ ചോളരാജ്യത്തെഉദ്യോഗസ്ത്ഥനായ കേരളീയനായ മലൈനാടു കണ്ടിയൂർ വെൾകുല ചുന്ദരനെ കാണാം.
രണ്ടും ഒരാളാവണമെന്നു വിശ്വവിജ്ഞാന കോശം (എൻ.ബി.എസ്സ്,വാള്യം 3 പേജ് 567)



Saturday, October 18, 2014

ചെന്നീർക്കരക്കാരൻ ശക്തിഭദ്രനെ മറന്നു

ചെന്നീർക്കരക്കാരൻ ശക്തിഭദ്രനെ മറന്നു
"ആശ്ചര്യ ചൂഡാമണി" എന്ന ലോകപ്രശസത സംസ്കൃതനാടക
ത്തിന്റെ കർത്താവ്
ചെന്നീർക്കരക്കാരൻ ശക്തിഭദ്രനെ മറന്നു ഒന്നാം നമ്പർ
കള്ളുഷാപ്പിലെ കള്ളുക്കുടിയരേയും കള്ളന്മാരായ
കായംകുളം കൊച്ചുണ്ണിയേയും ഇത്തിക്കര പ്പക്കിയേയും
അനുസ്മരിക്കുന്ന കുറുപ്പ് ചെന്നീർക്കരയ്ക്കു
നാണക്കേട് ഉണ്ടാക്കുന്നു ഒക്ടോബർ 24 ലക്കം മലയാളം
വാരികയിലെ അവസാനപേജിലെ  നാട്ടുവിശേഷത്തിൽ.
ശങ്കരാചാര്യരുടെ സമകാലീനയായിരുന്നു ശക്തിഭദ്രൻ.
മൗന വ്രതത്തിലിരുന്നിര ശങ്കരാചാര്യരെ ശക്തി ഭദ്രൻ
നാടകം വായിച്ചു കേൾപ്പിച്ചു.സ്വാമികൾ മൗനം ഭജിച്ചില്ല.
നിരാശനായ ശക്തിഭദ്രൻ ആശ്ചര്യചൂഡാമണി കത്തിച്ചു കളഞ്ഞു.
പിന്നീട് വിവരം അറിഞ്ഞശങ്കരാചാര്യർ നാടകം മുഴുവൻ ഓർമ്മയിൽ
നിന്നു പറഞ്ഞു കൊടുത്ത് വീണ്ടും എഴുതിച്ചതാണ് ഇപ്പോൾ
നമുക്കു കിട്ടുന്ന നാടകം.
കൊല്ലവർഷം 46 മിഥുനം പത്തിനാണു നാടകം എഴുതി പൂർത്തിയായത്
നാടകത്തെ കുറിച്ച് വിന്റർ നട്സ് പറയുന്നതു കാണുക
It will be difficult to find such an accumilation of wonder in any other Sanskrit play as we find in Ascharya Choodamani

കടപ്പാട്"തെക്കും കൂർ ചരിത്രവും പുരാവൃത്തവും"കേശവൻ നമ്പൂതിരി എൻ.ബി.എസ്സ് 2014
പേജ് 247

രണ്ടു സാംസ്കാരിക സമ്മേളനങ്ങൾ

രണ്ടു സാംസ്കാരിക സമ്മേളനങ്ങൾ
ഇന്നലെ (ഒക്ടോ 17 വെള്ളി)യും ഇന്നും (18ശനി)
ഓരോ സാഹിത്യസാംസ്കാരിക സമ്മേളനങ്ങളിൽ
പങ്കെടുത്തു.
ഇന്നലെ വാഴൂർ കൊടുങ്ങൂരിൽ പഞ്ചായത്ത് ഹാളിൽ
ഡോൺ ബുക്സ് "മണീയമാവൻ" എന്നു നാട്ടുകാർ സ്നേഹപൂർവ്വം
വിളീക്കുന്ന പിറ്റനാൽ അയ്യപ്പൻപിള്ള ഉണ്ണിക്കൃഷ്ണൻ നായർക്കു
പ്രഥ്മ മാനവ സേവാ പുരസ്കാരം നൽകുന്ന ചടങ്ങ്.

മുഖ്യ പ്രാഭാഷകനും പുരസ്കാര ധാതാവും മുൻ മന്ത്രിയും കവിയും
സാഹിത്യപ്രവർത്തക സഹകരണ സംഘത്തെ പുനർജീവിപ്പിക്കയും
ചെയ്ത ജി.സുധാകരൻ.അധ്യകഷൻ ഡോ.എൻ.ജയരാജ് എം.ഏൽ.ഏ
അനിൽ വേഗ ഡോൺ ബുക്സിന്റേതായി പ്രസിദ്ധീകരിച്ച
 10 പുസ്തകങ്ങൾ
പ്രാകാശിപ്പിച്ചത് ഡോ.ജെ.പ്രമീളാദേവി.
കാർട്ടൂണിസ്റ്റ് നാഥൻ തുടങ്ങി
10 പേർ പുസ്തകം ഏറ്റുവാങ്ങി.
തന്റെ നിയമസഭാപ്രസംഗങ്ങൾ (ഭാഗം2) പ്രസാധനം ചെയ്ത അനിൽ
ജയരാജ് എം.എൽ .ഏയുടെ നിയമസഭാ പ്രസംഗങ്ങളും
പുസ്തമാക്കണംഎന്ന ആവശ്യം ജി.സുധാകരൻ മുന്നോട്ടൂ വച്ചു.

വനീതാ കമ്മീഷൻ അംഗം ഡോ.പ്രമീളാ ദേവി പതിവു പോലെ
ഇത്തവണയുംവെട്ടിത്തിളങ്ങി.
വനിതകളുടേതായി മലയാളത്തിൽ കേട്ടിട്ടുള്ള ഏറ്റവും
 നല്ല പ്രസംഗങ്ങൾ
എന്റെ അയൽക്കാരിയുടേത് എന്നു പലപ്പോഴും ഞാൻ
പറയാറുണ്ട്.അവറിക്കോർഡ് ചെയ്ത് യൂ ട്യൂബിൽ ഇടേണ്ടവ ആണെന്നു ഞാൻ പല തവണപറഞ്ഞിട്ടുമുണ്ട്.ചെയ്യുന്നില്ല എന്നാണു
തോന്നുന്നത്.അതു വലിയ നഷ്ടം തന്നെ.
ഒന്നു രണ്ടു ചെറുഭാഗങ്ങൾ എന്റേതായി യൂട്യൂബിൽലഭിക്കും.
യൂ.എൻ അസംബ്ലി ഹാളില്മുഴങ്ങിയ ആവാക്കുകൽ മലയാളികൾക്കെല്ലാംകേൾക്കാൻ കഴിയേണ്ടതാണ്.

ആശംസനേരുമ്പോൾ പി.ടി.ചാക്കോയ്ക്കു ശേഷം
വാഴൂരിൽനിന്നുണ്ടായ
പ്രസാധകനെന്നു അനിൽ വേഗയെ ഞാൻ വിശേഷിപ്പിച്ചു.
പി.ടി .ചാക്കോ തുടങ്ങിയ എൻ.ബി.എസ്സ്(പിന്നീട്പൊങ്കുന്നം
 വർക്കിയ്ക്കുംകിഴക്കേ മുറിയ്ക്കും അതു വിൽക്കപ്പെട്ടൂ) പുസ്തകം ഒന്നും പ്രസിദ്ധീകരിച്ചില്ലഎന്ന് അനിൽ.

എങ്കിൽ വാഴൂരിൽ നിന്നുള്ള ആദ്യ പ്രസാധൻ
എന്ന ബഹുമതിഅനിൽ വേഗായ്ക്കുസ്വന്തം.
കേരളത്തിലെ.ഈ.എസ്.ഐ ഒഴികെയുള്ള എല്ലാവിധ ആതുരാലയങ്ങളിലുംജോലി നോക്കിയ എനിക്കു ആദ്യം ജോലി ചെയ്യേണ്ടീ വന്നത്,പാമ്പാടി ബ്ലോക്കിലെമുണ്ടൻ കുന്നു ഹെൽത്ത് സെന്ററിലായിരുന്ന കാര്യം ഞാൻ ഓർമ്മിച്ചു.യാഥാസ്ഥിതികകത്തോലിക്കരുടെ ഇടയിൽ കുടുംബാസൂത്രണ പ്രവർത്തനങ്ങൾ നടത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു.
നിരവധി പ്രശ്നങ്ങൾ.അന്നു സഹായമായി നിന്നത് പിതൃതുല്യനായ പിറ്റനാൽ അയ്യപ്പൻപിള്ള ആയിരുന്നു എന്നു ഞാനനുസ്മരിച്ചു.അന്നദ്ദേഹം പാമ്പാടി ബ്ലോക്കിലെ ബി.ഡി.സിചെയർമാൻ ആയിരുന്നു.അദ്ദേഹത്തിന്റെ അളിയൻ വി,ജി.നായർ ചേട്ടൻ,മകളുടെ
ഭർത്താവ് മറ്റക്കര ദാമോദരൻ നായർ എന്നിവരും ഏറെ സഹായിച്ചു.
എല്ലാവരും സ്മരണയിൽ മാത്രം.മറ്റക്കരയുടെ മകളുടെ ഭർത്താവ് മേവട തമ്പാൻ വൈദ്യന്റെമകൻ ഡോ.ഗോപാല കൃഷ്ണൻ സഹ ഡോക്ടറുമായിരുന്നു.
പള്ളിക്കത്തോട് മിഡ്വൈഫറി സെന്റർ അയ്യപ്പൻ പിള്ള ചേട്ടന്റെ കെട്ടിടത്തിൽ ആയിരുന്നു.പിൽക്കാലത്ത പള്ളിക്കത്തോട്ടിലെ നിരവധി സ്ഥാപങ്ങൾക്കു അയ്യപ്പൻ പീള്ള ചേട്ടൻസ്ഥലം സംഭാവന ചെയ്തു.
ആധുനിക പള്ളിക്കത്തോടിന്റെ പിതാവ് എന്ന സ്ഥാനത്തിനു സർവ്വധായോഗ്യനാണുപിറ്റനാൽ അയ്യപ്പൻപീള്ള.

തിരിയിൽനിന്നു കൊളുത്തിയ പന്തമാണു മണിയമ്മാവൻ.
വാഴൂർ ഹെൽത്ത് സെന്ററിനു സ്ഥലംസൗജന്യമായി നൽകിയത്
മണിയമ്മാവൻഎന്ന ഉണ്ണി.
മുത്തച്ചൻ വടുതല കൊച്ചുപിള്ള സൗജന്യമായി നൽകിയ സ്ഥലത്താണു പുളിക്കൽ കവലയിലെസെന്റ് പീറ്റേർസ് പള്ളി.മൂന്നു തലമുറയിലും പെട്ടവർ നിരവധി സ്ഥാപങ്ങൾക്കും
പ്രസ്ഥാനങ്ങൾക്കും സ്ഥലവും സാമ്പത്തിക സഹായവും നൽകി
പ്രായം കൊണ്ടു മണിയമ്മാവനെന്റെ അനിയൻ
ഉണ്ണിയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.

അമ്മയാകാനൊരുങ്ങുമ്പോൾ
എന്ന എന്റീൻ.ബി.എസ്സ് പുസ്തകത്തിനു
പുറംചട്ട രൂപകൽപ്പന ചെയ്തത് അനിൽ വേഗ.
അതിമനോഹരമായിഅതു ചെയ്തു.
മലയാള പുസ്തകങ്ങളിലെ ഏറ്റവും മനോഹരമായ പുറംചട്ട
അതാവണം.ഒരു മൽസരമുണ്ടായിരുന്നുവെങ്കിലൊന്നാം സ്ഥാനം
കിട്ടുമായിരുന്നു എന്നു തോന്നുന്നു.
അനിലും അനിലിന്റെ ഡോൺ ബുക്സിനും
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

ഇന്നലെ(ഒക്ടോബർ 18)ചിറക്കടവു പഞ്ചായത്തിലെ കേരളോൽസവം
അനുബന്ധിച്ചുള്ള സാംസ്കാരിക യോഗമായിരുന്നു.ഉൽഘാടകൻ നോവലിസ്റ്റ്
ജോർജ് ഓണക്കൂർ.മുഖ്യ പ്രഭാഷകൻ ഏഴുമറ്റൂർ രാജരാജ വർമ്മ.കവി പി.മധു,
പൊൻ കുന്നം സെയ്തുമുഹമ്മദ് തുടങ്ങിയവർ ആശംസ.യോഗത്തിനു മുൻപ്
കുറേ സമയം മധു,ഓണക്കൂർ ,വർമ്മ എന്നിവരുമായി സല്ലാപം.
ഓണക്കൂറിനെ പരിചയപ്പെടുന്നത് 30 വർഷം മുൻപ് 1984 ല്.പരിചയപ്പെടുത്തിയത്
മാവേലിക്കരയിൽ നിന്നു പട്ടം ചാരാച്ചിറയിലേക്കു കുടിയേറിയ എന്റെ പ്രിയ
സുഹൃത്ത് ,മൻശാസ്ത്രജ്ഞൻ,"മനശാസ്ത്ര-കുടുംബജീവിതം" മാസികളുടെ എഡിറ്റർ
ഡോ.പി.എം മാത്യു വെല്ലൂർ."സെൽഫ് മേഡ് മേൻ",എന്നു പറഞ്ഞാണു വെല്ലൂർ
ഓണക്കൂറിനെ പരിചയപ്പെടുത്തിയത്,("തന്നെപ്പോലെ" എന്നു വെല്ലൂർ പറയാതെ
പറഞ്ഞു.ഇപ്പോൾ വാർധ്യക്യത്തിന്റെ പടുകുഴിയിലാണ്ട്,ഓർമ്മക്ഷയം ബാധിച്ചു
കഴിയുകയാണത്രേ.കാണാനുള്ള കരുത്തില്ലാത്തതിനാൽ ഓണക്കൂർ കാണാൻ പോകാറില്ല.
(ശരിയാണ്,അടുത്ത കാലത്ത് ,വാഴൂർ കുതിരവട്ടം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ
പനച്ചിക്കൽ പി.ആർ.ഗോവിന്ദൻ നായർ സാറിന്റെ അവസ്ഥ കണ്ടപ്പോഴുമെനിക്ക് വിഷമം
തോന്നി.സാർ അൻപതിലേറെ വർഷം കഴിഞ്ഞിട്ടും എന്നെ തിരിച്ചറിഞ്ഞതിൽ സന്തോഷവും
തോന്നി).
പി.എം.മാതുവിന്റെ ഭാര്യാ പിതാവ്,അളിയൻ ഡോ.കുര്യൻ തോമസ് എന്നിവരുടെ
മനർകാടുള്ള വീടിനടുത്തായിരുന്നു 1970 കാലത്ത് കോട്ടയം ജില്ലാ ആശുപത്രിയിൽ
ജോലി നോക്കുന്ന കാലത്ത താമസ്സിച്ചിരുന്നത്.ഡോ.കുര്യൻ തോമസ് എനിക്കു മുൻപേ
എരുമേലിയിൽ ഡോക്ടർ ആയിരുന്നു.
ഡോക്ടരുടെ സഹോദരിയായ ,പി.എം.മാതുവിന്റെ ഭാര്യ, യൗവ്വനത്തിൽ തന്നെ
കാഴ്ച നട്ടപ്പെട്ട ഒരു മഹതി ആയിരുന്നു.അവസാന കാലത്ത മാത്രമാണ് മാതൂ സാർ
ഒരു ലേഖനത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്.പക്ഷേ അവരുടെ "കുടുംബജീവിതം"
ഒരല്ലലുമില്ലാതെ കടന്നു പോയി.പല തവണ അവരുടെ ആതിഥ്യം അനുഭവിച്ചു.

രാജാരാജവർമ്മയുടേ ലേഖനങ്ങളും പ്രഭാഷണങ്ങളും ആസ്വദിക്കാറുണ്ടെങ്കിലും കാണുന്നത്
ആദ്യം.എക്.കെ ജോസഫ് എന്ന ചിറക്കടുകാരന്റെ ജീവചരിത്രം "ഇങ്ങനെയും ഒരാൾ"
എന്ന പേരിൽ എഴുതി എന്നറിയാമായിരുന്നു.അത് വായിക്കാൻ കഴിഞ്ഞ്നില്ല.രണ്ടദ്ധ്യായം
ചിറക്കടവിനെ കുറിച്ചാണെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം.പുസ്തകം താമസ്സിയാതെ
വാങ്ങണം.ജോസഫ് സാറിന്റെ ഭാര്യാഗൃഹത്തിൽ പോയിരുന്നു ചേർത്തല ജോലി നോക്കുമ്പോൾ.
എന്നാൽ സാറിനെ പരിചയപ്പെടാനോ ചിറക്കടവിലെ വീട്ടിൽ പോകാനോ സാധിച്ചില്ല.വലിയ
നഷ്ടം.
പി.മധു സംസാരിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ആദ്യ കാല നാടകനടി കളരിപ്ലാക്കൽ
ഗൗരി അമ്മ(85) ചേച്ചിയെ കുറിച്ചും അവർ അംഗമായിരുന്നു പൊൻ കുന്നം പീപ്പീൽസ്
തീയേറ്ററിനെ കുറിച്ചും.കെ.പി.സി.സി സ്ഥാപിതമാകും മുൻപേ പൊങ്കുന്നത്തുണ്ടായിരുന്നു
മറ്റൊരു പീപ്പിൾസ് തീയേറ്റർ എന്നറിഞ്ഞത് അപ്പോൾ.
അന്തരിച്ച മുരളി മോഹൻ,ബാലചന്ദ്രൻ എന്നീസാംസ്കാരിക നായരെ സ്മരിക്കാനും പി.മധു
മറന്നില്ല.